Sunday, April 15, 2012

ബാക്കി പിന്നെ...

രണ്ടു ദിവസമായി മകാളുടെ ഒരു ഇന്റര്‍വ്യൂവിന്റെ ടെന്ഷനില്‍ ആയിരുന്നു..
സുനാമി വരുന്നതിലും വലിയ ടെന്ഷനാണ്‌ റിസള്ട്ടറിയുമ്പോഴും അഡ്മിഷന്‍ സമയം വരുമ്പോഴും ഒക്കെ.. അത് തരണം ചെയ്തവര്ക്കെ അതിന്റെ വിമ്മിഷ്ടം അറിയാന്‍ പറ്റൂ..
ഒരു അനിശ്ചിതാവസ്ഥ!

നമ്മുടെ ജീവിതത്തെ ആകെ മാറ്റിമറിക്കാന്‍ പോന്ന വഴിത്തിരിവുകള്ക്കു മുന്നില്‍ ഒക്കെ വന്നു നില്ക്കുമ്പോള്‍ ഞാന്‍ സമാധാനമായി ബ്ളോഗെഴുതുന്നതെങ്ങിനെ ബ്ളോഗൂ!
എന്റെ നഷ്ടങ്ങളും കഷ്ടങ്ങളും ഒക്കെ നിന്നോട് പറഞ്ഞ് ലഘൂകരിക്കാം..പക്ഷെ, മക്കളുടേയും മറ്റ് വെണ്ടപ്പെട്ടവരുടേയും ടെന്ഷനുകള്‍ വരുമ്പോള്‍ തീര്ത്തും മൂകയായിപ്പോകുന്നു ബ്ളോഗൂ..

എല്ലാം കഴിഞ്ഞ് സമാധാനമാകുമ്പോള്‍ പഴയതുപോലെ
 വാരിവലിച്ച് പ്ളസ്സിലും ഉള്ള ഗാപ്പ് തീര്ക്കാം..
ശരിക്കും അവിടെ എന്താണ്‌ സംഭവിച്ചതെന്ന് ആത്മയ്ക്ക് തന്നെ നല്ല നിശ്ചയമില്ല.. എല്ലാം ഗസ്സ് ചെയ്യലല്ലെ അവിടെ..!
ഈ പ്രായത്തിലൊക്കെ പോയി ഗസ്സ് ചെയ്താല്‍ അത് പരിഹാസ്യമായിപ്പോവുമെന്ന തോന്നലും ഉണ്ടേ! എങ്കിലും ഫോട്ടോ ഭ്രമം ഉള്ളതുകോണ്ട് വീണ്ടും വരും.
ബാക്കി പിന്നെ,

ടെന്ഷന്‍ അല്പം കുറഞ്ഞപ്പോള്‍ മകാള്‍ ഒരു സിനിമ കാണാന്‍ കൂട്ടിനു വിളിച്ചു..
പോയിട്ട് വരാം..
ഇന്നലെ ഭയങ്കര ജോലിയും ടെന്ഷനും ശോകമൂകതയും ഒക്കെയായിരുന്നു. കമന്റിനു മറുപടിയും വന്നിട്ട് എഴുതാം.. റോസൂനും മാണിക്ക്യത്തിനും ഒരുപാട് ഒരുപാട് നന്ദി!!

---
മകാളോടൊപ്പം കണ്ട സിനിമ 'ഹൌസ് ഫുള്'‍ എന്നെ ഹിന്ദി മൂവി ആയിരുന്നു. അത്ര ഭയങ്കരം ഒന്നും അല്ലെന്നറിഞ്ഞിട്ടും വെറുതെ ഒരു ചേഞ്ചിനു പോയതാണ്‌.. അവളുടെ ടെന്ഷനും ഒക്കെ കുറയുമെന്നു കരുതി. തീയറ്ററില്‍ ഇരുന്ന് പോപ്കോണും പിന്നെ ബേക്കറിയില്‍ നിന്നു വാങ്ങിയ മഷ്റൂം ചീസ് ബണ്ണും ഒരു കാപ്പിയും, സിനിമേലെ അല്പസ്വല്പം തമാശയും ഒക്കെയായപ്പോള്‍ ആത്മയ്ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പത്തു ദിവസം ജീവിച്ച സംതൃപ്തി..
വേറേ വിശേഷം ഒന്നും ഇല്ല..

4 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതു ശരി അപ്പൊ 'സംതൃപ്തി'എന്നു പറഞ്ഞാല്‍ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലിലെ താമസം.
അല്ലെ?

ഹാവു എനിക്കു സമാധാനമായി :)

ആത്മ said...

എല്ലാവരും കാണുന്നപോലെയല്ല ആത്മ ഫൈവ് സ്റ്റാര്‍ ഹോട്ടലിനെ കാണുന്നത്,
വീട്ടുജോലിയൊന്നും ചെയ്യാതെ, സമയാസമയത്തിനു ആഹാരവും കഴിച്ച് സ്വസ്ഥമായി കിടന്നുറങ്ങാന്‍ ഒരിടം! അടുത്ത് ഒരു ബീച്ച് ഉണ്ടെങ്കില്‍ അവിടേം ഒന്ന് ചുറ്റിക്കറങ്ങാം..അത്രയെ ഉള്ളൂ.. ബില്ലു വരുന്നതുവരെ നോ ടെന്ഷന്...:)

വല്യമ്മായി said...

ടെന്‍ഷന്‍ മാറി എന്നറിഞ്ഞു സന്തോഷിക്കുന്നു

ആത്മ said...

റ്റെന്‍ഷന്‍ ഒന്നും മാറീല റഹ്നാ!
ആകപ്പാടെ ഗുലുമാലായി നടക്കുകയാണ്‍..
വട്ടു പിടിക്കാതിരുന്നാല്‍ ഭാഗ്യം!!!
:)