Friday, April 13, 2012

സന്യാസവും പിന്നെ ഒരു വെള്ളരിക്കയും...

കുറേ നേരമായി ഡിപ്രഷനും പിടിച്ച് അടുക്കളേല്‍ ഇരുന്ന് കുളിര്ക്കാറ്റ് കൊള്ളുന്നു..
കുയിലിനു പാടാതിരിക്കാനും മയിലിനു ആടാതിരിക്കാനും പറ്റില്ല എന്നു പറയുന്നപോലെ..ആത്മയ്ക്ക് എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കാതിരിക്കാനും പറ്റാണ്ടായിരിക്കുന്നു..

ഞാന്‍ ഇപ്പോള്‍ ത്രിസ്സന്ധ്യ സമയത്ത് ഒരു ഷോപ്പിങ്ങിനു പോയതിനെപ്പറ്റി ആദ്യം എഴുതാം.. പിന്നെ നട്ടുച്ചയ്ക്ക് പോയതും എഴുതാം..

രണ്ടും കാല്‍ നടയായിട്ടായിരുന്നു.. ഇരുകൈകളിലും നല്ല ഭാരമുള്ള കെട്ടുകളും ഒക്കെയുണ്ടായിരുന്നതുകൊണ്ട് ആത്മ വളരെ ക്ഷീണിച്ചാണ്‌ കുളിരികാറ്റു കൊണ്ട്, ഡിപ്രഷന്‍ അടിച്ചിരിക്കുന്നത്..

പറട്ട സുനാമിയെപ്പറ്റി ഇനി ഞാന്‍ ഓര്ക്കാനേ പോകുന്നില്ല.. മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഉണ്ടായ ജന്മം!

ഇന്ന് ജോലിക്ക് പോയില്ല. മിക്കവാറും എന്റെ ജോലി കാന്സല്‍ ആകാന്‍ സാധ്യത ഉണ്ട്.. അതും രാവിലെ കുറെ നേരത്തെ ഡിപ്രഷനുള്ള വക നല്കി..

പിന്നെ ഇന്നലെ റോസൂന്റെ കമന്റ് കണ്ടിട്ട് മറുപടി ഉടന്‍ എഴുതാന്‍ പറ്റിയില്ലല്ലൊ, അതിനു കാരണം നല്ല ക്ഷീണമായിരുന്നു എന്നു പറഞ്ഞാല്‍, എനിക്ക് എപ്പോഴും എയര്‍ക്കോണ്‍ സീറ്റില്‍ ഇരുന്ന് കമ്പ്യൂട്ടറില്‍ കുത്തിക്കുറിക്കല്‍ മാതമല്ലല്ല്, ഷോപ്പിങ്ങിനു പോണം.. പാത്രം കഴുകണം, വീടു വൃത്തിയാക്കണം, കറികല്‍ വയ്ക്കണം, യജമാനന്റെയും മക്കളുടെയും വായിലിരിക്കുന്നത് (ചിലപ്പോല്‍ സ്നെഹത്തോടെയും മറ്റുചിലപ്പോള്‍ ദേഷ്യത്തോടെയും) കേള്ക്കണം..
അങ്ങിനെ തളര്ന്ന് ഇരിക്കുമ്പോള്‍ വല്ലതും എഴുതിയാല്‍ അതില്‍ ഒരു ഫീലിംഗ്സും ഇല്ലാതായിപ്പോവും എന്നതുകൊണ്ടു മാത്രമയിരുന്നു.. (റോസൂ ഇനിയും ഇതു വഴി കടന്നുപോകുമ്പോള്‍ എന്റെ കുറിപ്പ് കാണുമെന്നു കരുതുന്നു..)

അങ്ങിനെ നട്ടുച്ചയ്ക്ക് മകാളുടെ കൂടെ, അങ്ങോട്ടു പോയപ്പോള്‍ അവള്‍ വിരട്ടിക്കൊണ്ടാണ്‌ പോയത്..
'അമ്മ ഇനി സന്യസിക്കുമെന്നും അച്ഛന്‍ വീടു വിട്ടുപോകും എന്നും പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയാല്‍ ഇനി രണ്ടെണ്ണത്തിനേം സാധനങ്ങളും പാക്ക് ചെയ്ത് വീട്ടിനു വെളിയില്‍ ആക്കും'
'ഞാന്‍ അതിനെപ്പം പറഞ്ഞ് സന്യസിക്കുമെന്ന്?!!
'ഇപ്പം പറഞ്ഞതോ?!
'അത്, നിനക്ക് എന്നെ വേണ്ടെന്ന് പറഞ്ഞോണ്ടല്ലെ,
'ഏതിനും എവിടെയാണ്‌ സന്യസിക്കാന്‍ പോകുന്നതെന്ന് തീരുമാനിച്ച് വച്ചേയ്ക്കുക, അടുത്ത പ്രാവശ്യം ഭീക്ഷണി കേട്ടാലുടന്‍ ഞാന്‍ വീട്ടിനു വെളിയിലാക്കും.'
ഞാന്‍ അമൃതാനന്ദ മയീ മഠത്തെപ്പറ്റി ഓര്ത്തു.
അവിടെ ചെന്നാല്‍ വെറുതെ കുളിര്കാറ്റും ഏറ്റ് ഇരിക്കാന്‍ പറ്റില്ല, എന്തെങ്കിലും ഒക്കെ നാലുക്കൊപ്പം പണിയെടുക്കണം. സ്വാമി ഉദിത് ചൈതന്യയുടെ അടുത്തും പറ്റില്ല. അദ്ദേഹവും പണിയെടുപ്പിക്കും.. അച്ചടക്കം, വൃദ്ധി, ശുദ്ധി..
'വേണ്ട മോളേ!
'ഞാന്‍ സന്യസിക്കുന്നെങ്കിലും നിന്റെ വീടിന്റെ ഒരു മുറിയില്‍ ഇരുന്ന് സന്യസിച്ചോളാം..'
'അതു പറ്റില്ല. എന്റെ മക്കള്ക്ക് ബാഡ് ഇന്ഫ്ലുവെന്സ് ആവും..'
പിന്നെ ഇപ്പൊ ഈ നട്ടുച്ചക്ക് എന്തു പറഞ്ഞ് ഇവളെ സമാധാനിപ്പിക്കാന്‍ !എന്നാലോചിച്ച് ഷോപ്പിങ് സെന്ററില്‍ എത്തിയതറിഞ്ഞില്ല..

ഇങ്ങോട്ടു വന്നപ്പോള്‍ ഭയങ്കര ഇഷ്ടത്തിലായിരുന്നു..
പക്ഷെ, അടുത്തിരുന്ന് സിനിമ കാണണ്ട എന്നു പറഞ്ഞു
അമ്മ എപ്പോഴും കാലും മാറുന്നു..
'അച്ഛന്റെ പുറകെ നടന്നിട്ട് അച്ഛന്‍ പിണങ്ങുമ്പോള്‍ മാത്രം ഞങ്ങളുടെ അടുത്ത് വരും സ്നേഹത്തിനായി.
'അത് പിന്നെ എനിക്ക് മൂന്നുപേരും അല്ല്യോ കുടുംബം എന്നു പറയുന്നത്..
'എങ്കി അങ്ങിനെയിപ്പം എന്റെ അടുത്തിരുന്ന് പടം കാണണ്ട..
എങ്കിപ്പിന്നെ എന്തു ചെയ്യാന്?! അടുക്കളേലെ കുളിര്ക്കാറ്റും ഡിപ്രഷനും തന്നെ
ശരണം..

രണ്ടാമത്തെ ഷോപ്പിങ്ങ് ആദ്യത്തേതിന്റെ ക്ഷീണം കഴിഞ്ഞയുടന്‍ ആയിരു ന്നു..നാളെ വിഷുവല്യോ! അല്പ്പം പൂവും പഴവും ഒക്കെ വാങ്ങാമെന്നു വച്ച്.
കടയില്‍ വച്ച് ഒരു കൂട്ടുകാരിയെ കണ്ടപ്പോള്‍ അവള്‍ കൂടെ വന്ന് വെള്ളരിക്കയും പൈനാപ്പിളും ഒക്കെ വാങ്ങിത്തന്നു വിട്ടു.

അതും ഒക്കെ കൊണ്ടു വന്ന് മേശപ്പുറത്ത് വച്ചിട്ടാണ്‌ ഡിപ്രഷനുമായി ഇരുന്നത്..
എങ്കിപ്പിന്നെ പോയി വല്ലതും ഒക്കെ ഒരുക്കി വയ്ക്കട്ടെ,

സസ്നേഹം ആത്മ

9 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇങ്ങനെ എപ്പൊഴും ഡിപ്രഷൻ വന്നാൽ ബംഗാൾ ഉൾക്കടലിലെ പോലെ പിന്നാലെ ചുഴലിക്കാറ്റു വരുമോ?
അതു കൊണ്ട് അതു കുറെ കുറച്ചേരെ

അല്ല അതില്ലെങ്കിൽ എഴുത്തു വരത്തില്ലെങ്കിൽ വേണ്ട കേട്ടോ

ഇതൊക്കെ വായിക്കാനും ഒരു രസമാണെ :)

ആത്മ said...

അതെ അതെ, ഡിപ്രഷന്‍ വരുമ്പോള്‍ നമ്മള്‍ ഒന്നടങ്ങും
അപ്പോഴാണ്‌ എഴുതാനൊക്കെ തോന്നുന്നത്. ഒരുപക്ഷെ, ഈ നൈമിഷിക സന്തോഷം ബ്ളോഗെഴുത്തിലൂടെ കിട്ടിയില്ലായിരുന്നെങ്കില്‍ ഈ ഡിപ്രഷന്‍ ആത്മയെ ഇപ്പോള്‍ ഒരു ഭയങ്കര എഴുത്തുകാരിയാക്കി മാറ്റുമായിരുന്നിരിക്കാം! ആര്ക്കറിയാം!! :)

Rare Rose said...

enikkariyille aathmechide thirakkokke..reply vaikiyaloru kuzhappomilla tto :)depression mari nalla sundaran vishu aghoshicho aathmechee? :)
ividem depression mayam athmechee :)

മാണിക്യം said...

ആത്മേ അപ്പോള്‍ ഡിപ്രഷന്‍ വന്നാല്‍ എഴുതി തീര്‍ക്കാം അല്ലേ? ഞാന്‍ ചുരുണ്ടു കൂടി ഇരിക്കുകയാ പതിവ്.
ഒക്കുമെങ്കില്‍ ഒന്നും മിണ്ടാതെ തിന്നാതെ കുടിയ്ക്കതെ
ഒടുക്കം കുറെ കരഞ്ഞ് കഴിയുമ്പോള്‍ ഒരു സുനാമി വന്നിറങ്ങിയ പോലെ- പിന്നെ എല്ലാം പഴേ പോലെ ..
ഇങ്ങനെ എത്രയെത്ര സുനാമി വന്നു പോയി
ഇനിയും വരും അന്ന് എഴുതിക്കളയാം....
പക്ഷെ ഒന്നുണ്ട് ആത്മയുടെ ബ്ലോഗ് വായിക്കുമ്പോള്‍ ഒരു പോസിറ്റീവ് എനേര്‍ജി കിട്ടും ...കാരണം ഈ പറയുന്നതില്‍ ഒട്ട് മിക്കതും ഞാനും കടന്ന് പോകുന്നത് ആയതുകൊണ്ട്... താങ്ക്സ്സ്!!:)

ആത്മ said...

റോസൂനെ കണ്ടാല്‍ ഡിപ്രഷന്‍ ഉള്ള കുട്ടിയാണെന്നൊന്നും തോന്നില്ല..!:)

ഇപ്പോള്‍ ഡിപ്രഷന്‍ ഒക്കെ പോയിക്കാണുമെന്ന് വിശ്വസിക്കുന്നു...

എന്റെ ഡിപ്രഷന്‍ ജനിച്ചപ്പോഴേ ഉണ്ടെന്നു തോന്നുന്നു റോസൂ..!!

ആത്മ said...

മാണിക്ക്യം:
'ആത്മയുടെ ബ്ലോഗ് വായിക്കുമ്പോള്‍ ഒരു പോസിറ്റീവ് എനേര്‍ജി കിട്ടും' എന്നെഴുതിയില്ലെ!
നോറ്റ് ദി പോയിന്റ്!!:) എന്റെ പെസ്സിമിസം ഞാന്‍ ബ്ളോഗെഴുതി ഒപ്റ്റിമിസം ആക്കി, അത് മാണിക്യത്തിനും എനര്ജി നല്കിയില്ല്യോ?! അതുമതി! എന്റെ ജന്മം സഫലമായി.. ഇനി വേറേ ആഗ്രഹങ്ങളൊന്നും തന്നെ ഇല്ല...:)
താങ്ക്യു താങ്ക്യു!!

വല്യമ്മായി said...

"കാരണം ഈ പറയുന്നതില്‍ ഒട്ട് മിക്കതും ഞാനും കടന്ന് പോകുന്നത് ആയതുകൊണ്ട്"
same here

വല്യമ്മായി said...
This comment has been removed by the author.
ആത്മ said...

thanks rahna!