Saturday, April 7, 2012

നഞ്ചെന്തിനു നാനാഴി?!

ഇന്നലെ ഒരു മിമിക്രി ഷോ കാണാന്‍ പോയിരുന്നു..
നാട്ടില്‍ നിന്നു വന്ന  ഉദിച്ചുയരുന്ന മിമിക്രി താരങ്ങള്‍ ആണ്‌ പോലും അവതരിപ്പിക്കുന്നത്..!!

ഞാന്‍ എന്റെ ഐ ഫോണ്‍  കൂടാതെ‍ കാമറ കൂടി ബാഗില്‍ തിരുകി, ഫോട്ടോ ഏടുക്കാന്‍.. അഥവാ കണ്ണഞ്ചിപ്പിക്കുന്നതു വല്ലതും വരുവാണേല്‍ ഓര്‍മ്മക്കായി.., ബ്ളോഗിനായി.. ഒക്കെ കരുതണമല്ല്..

അങ്ങിനെ ഷോ തുടങ്ങി..
ആദ്യത്തെ പാട്ട് നാട്ടിലെ അധികാരം കയ്യിലിരിക്കുന്ന ഒരു സ്വാമിയുടേതായിരുന്നു, 'സത്യം ശിവം സുന്ദരമ്..' എന്ന ലതാ മങ്കേഷ്ക്കര്‍‍ പാടിയ പാട്ട്! അത്, 'ഇങ്ങിനെയും പാടാം' എന്ന് അദ്ദേഹം തെളിയിച്ചു തന്നു!!
പാവം ജനം കയ്യടിച്ചു.
പക്ഷെ, സത്യം പറയണമല്ല്‌, നല്ല ഘന ഗാംഭീര്യ ശബ്ദം..!
പിന്നീട് അദ്ദേഹം ഒരു പ്രാര്ത്ഥനാ ഗാനം പാടിയപ്പോള്‍ 'ഇതല്ലെ, ഇതുമാത്രമല്ലെ അദ്ദേഹത്തിനു വേണ്ടിയിരുന്നുള്ളൂ' എന്നു തോന്നി.

പിന്നീട് ഐഡിയാ സ്റ്റാര്‍ സിംഗറിലെ കുട്ടികള്‍ പാട്ടുപാടി.
'മനോഹരമായി പാടാന്‍ കഴിവുള്ള മനുഷ്യര്‍ ലോകത്തില്‍ ഓരോ 100 മനുഷ്യരുടെ ഇടയിലും കാണും' എന്ന് ഈ കുട്ടികളെ കാണുമ്പോഴാണ്‌ ഓര്‍മ്മവരിക.. റിയാലിറ്റി 'ഷോ'കള്‍ ഈ കുട്ടികളെ ഒത്തിരി മുതലെടുക്കുന്നുണ്ട് താനും!!
അവര്‍ പ്രണയത്തിലെ (60 കഴിഞ്ഞും നിലനില്ക്കുന്ന!) പാട്ട് പാടി  ജനത്തെ കോള്‍മയിര്‍ കൊള്ളിച്ചു. പിന്നെ രതിനിര്‍വേദത്തിലെ ചെമ്പകപ്പൂങ്കാറ്റിലെ..' എന്ന ഗാനവും. ( ഇപ്പോള്‍ എല്ലാ തരത്തിലുള്ള മനുഷ്യര്‍ക്കുള്ളതും ആയല്ലൊ
ഇനി എന്നാണോ മലയാളികള്‍ തൊട്ടിലില്‍ കിടക്കുന്ന കൊച്ചുകുട്ടിയുടെ പ്രണയവും മരണശയ്യയില്‍ കിടക്കുന്ന വര്‍ക്കും ഉള്ള പ്രണയഗാനം കമ്പോസ് ചെയ്യുന്നത്!!) എന്നിട്ട് വേണം സമാധാനമായി ആ പ്രണയ ഗാനവും ആലപിച്ചോണ്ട് കണ്ണടക്കാന്..!

പിന്നീട് മിമിക്രി തുടങ്ങി.. നല്ല ചന്തമുള്ള ഒരു പെണ്ണും ഒക്കെ ഉണ്ട്.. ഞാന്‍ ചിരിക്കാന്‍ തയ്യാറായി ഒന്നുകൂടി ഇളകി ഇരുന്നു..
ക്യാമറയൊക്കെ ഒന്നുകൂടി റെഡിയാക്കി..
നല്ല വാചക കസര്‍ത്തുകള്..!!
ബ്ളോഗിലും പ്ളസ്സിലും ഉള്ളവരെ കടത്തി വെട്ടുന്നവ..!!
ചിരിച്ചു..
പക്ഷെ, ഒടുവില്‍ കോണ്ടന്റ്‌ എന്തെന്നാല്‍, ഒരു വീട്ടിലെ കുടുംബങ്ങള്‍ മുഴുവനും സെക്സ് ആഡിക്റ്റ് കള്‍ ആയി ഒളിച്ചും പതുങ്ങിയും അന്യോന്യം പറ്റിക്കുന്നതും ഒക്കെയാണ്‌..!
എങ്ങിനെ ചിരിക്കും?!
ഇവര്‍ ചിരിപ്പിച്ച് മനുഷ്യരെ ബോധവത്കരിക്കുന്നതാകും..
എന്നാലും നഞ്ചെന്തിനു നാനാഴി?! എന്നു ചൊല്ലും പോലെ, ഗംബ്ലീറ്റ് അതു തന്നെയാവുമ്ബോള്‍ ഒരു ചീഞ്ഞ മണം!
ഒന്നെങ്കിലും ഒരല്പ്പം സ്റ്റാന്റേഡുള്ള തമാശ പറയാവുന്നത് അവതരിപ്പിക്കേണ്ടതല്ലെ?!,
(എന്റെ മക്കളെ, "ദേ മക്കളേ നാട്ടിലെ പരമ്പര്യം ഒക്കെ നിങ്ങള്ക്ക് പഠിക്കണമെങ്കില്‍ കള്ചുറല്‍ ഷോ കള്‍ ഒക്കെ കാണണ്ടേ" എന്ന് പറഞ്ഞ് വീട്ടില്‍ വച്ച് വിരട്ടിയതും അവര്‍ എന്റെ വിരട്ടലിനും വഴങ്ങാതെ അഡാമന്റ് ആയി സ്വന്തം കര്മ്മങ്ങളില്‍ മുഴുകിയതും ഇത്തരുണത്തില്‍ ഓര്ത്ത് ഞാന്‍ ആശ്വാസത്തോടെ ദീര്‍ഘനിശ്വാസം വിട്ടു..)
സ്റ്റേജില്‍ നിന്ന അതിസുന്ദരനായ സീരിയല്‍ നടനെ കണ്ട് ഒന്ന് അപ്പ്രീഷിയേറ്റ് ചെയ്ത് പുഞ്ചിരിക്കാം എന്നു കരുതി വിടര്ന്ന പുഞ്ചിരി ഭയത്തോടെ പാതിയില്‍ വച്ച് ബ്റേട്ക്കിട്ട് ഞാന്‍ നാലുചുറ്റും നോക്കി ആരേലം ​കണ്ടുകാണുമോ?!

ഇപ്പോള്‍ നാടൊക്കെ ഒരുപാട് പുരോഗമിച്ചിരിക്കുന്നു..!!!
ഒപ്പം ഒരു ചിന്ത.. നാട് ഇത്രെം അധഃപ്പതിച്ചു കാണുമോ?!

ഒപ്പം ഓര്മ്മ വന്നു..  നാട്ടില്‍ നിന്നു തന്നെയല്ലെ ആ അമ്മയും കുറേ മനുഷ്യരെ ഉദ്ധരിക്കാനായി രാത്രി ഉളക്കമിളച്ചു, ഭക്തിഗാനം പാടിയും ആശ്വസിപ്പിച്ചും വെളുക്കും വരെ ഇരുന്നത്..

വളരെ ലളിതമായ ദിനചര്യകളോടേ മനസ്സിനെ ഏകാഗ്രമാക്കി ഈശ്വരങ്കലേക്ക് തിരിക്കാന്‍ ശ്രമിക്കുന്ന അമ്മ!! അമ്മയുടെ ആള്‍ക്കാര്‍‍ വീട്ടില്‍ വന്നു കഴിയുമ്പോള്‍, ദിവസങ്ങളോളം നിറഞ്ഞു നില്ക്കുന്ന  ചൈതന്യം!
അവരോടൊപ്പം കുടുംബസമേധം നടക്കുന്ന ഒരു ഫാമിലി ഫ്രണ്ടിനോട്
'എന്ത് ആഗ്രഹം!, ഇനി ജന്മം വേണ്ട' എന്ന അപേക്ഷ മാത്രമെ പറയാനുള്ളൂ എന്നു പറഞ്ഞപ്പോള്‍,  'എനിക്കും അങ്ങിനെയായിര്രുന്നു.. പക്ഷെ, ഇപ്പോള്‍ അമ്മയോടൊപ്പം നടന്നതില്‍ പിന്നീട്, അയ്യോ ജനിച്ചാലല്ലെ ഇതുപോലെയുള്ള ആത്മസുഖം അമ്മയോടൊപ്പം നടന്ന് അനുഭവിക്കാനാവൂ.. അതിനായി ജനിക്കണം.." എന്ന് ഉത്സാഹത്തോടെ പറഞ്ഞത്!
അവള്‍ ഉടുത്തൊരുങ്ങിയിട്ടുണ്ട്, ലിപ്സ്റ്റിക്ക് ഇട്ടിട്ടുണ്ട്, കളിതമാശകള്‍ (ആവശ്യത്തിനു റൊമാന്റിക്ക് ആയി) പറയുന്നുണ്ട്, ജീവിതം നന്നായി എഞ്ചോയ് ചെയ്യുന്നും ഉണ്ട്..
പക്ഷെ, അളവോടെ, നിയന്ത്രണത്തോടെ.. ആത്മനിര്‍വൃതിയോടേ..

ആര്ക്കാണ്‌ ഇവിടെ വഴിതെറ്റുന്നത്?!!
ഇന്നത്തെ തലമുറയ്ക്കോ?!
എനിക്കോ?!
അതോ അവള്‍ക്കോ?!

9 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആത്മ സീരിയസായൊ?

ങാ ഇടയ്ക്കൊക്കെ അങ്ങനെയും വേണം

ആത്മ said...

'അവര്‍ എന്നെ സീരിയസ്സ് ആക്കി' ഹെറിറ്റേജ് സാര്‍!

വല്യമ്മായി said...

കാട്ടിക്കൂട്ടലുകള്‍ ആണ് ഇത്തരം ഷോ മുഴുവനും :(

ആത്മ said...

അതെ ഒരു വലിയ റെവല്യൂഷന്‍ സംഭവിച്ചുകൊണ്ടിരിക്കയാണ്‌ കേരളത്തില്‍..

മാണിക്യം said...

"ദേ മക്കളേ നാട്ടിലെ പരമ്പര്യം ഒക്കെ നിങ്ങള്‍ക്ക് പഠിക്കണമെങ്കില്‍ കള്‍ചുറല്‍ ഷോകള്‍ ഒക്കെ കാണണ്ടേ" എന്ന് പറഞ്ഞ് വീട്ടില്‍ വച്ച് വിരട്ടിയതും അവര്‍ എന്റെ വിരട്ടലിനും വഴങ്ങാതെ അഡാമന്റ് ആയി സ്വന്തം കര്‍മ്മങ്ങളില്‍ മുഴുകിയതും ഇത്തരുണത്തില്‍ ഓര്‍ത്ത് ഞാന്‍ ആശ്വാസത്തോടെ ദീര്‍ഘനിശ്വാസം വിട്ടു.".....

എനിക്ക് ഏറ്റം ഇഷ്ടമായത് ഈ പറഞ്ഞതാണ്. :)

SAJAN S said...

ഇപ്പോള്‍ നാടൊക്കെ ഒരുപാട് പുരോഗമിച്ചിരിക്കുന്നു..!!!
ഒപ്പം ഒരു ചിന്ത.. നാട് ഇത്രെം അധഃപ്പതിച്ചു കാണുമോ?!
......... സത്യം....!

ആത്മ said...

മാണിക്ക്യം:

വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒക്കെ വളരെ വളരെ നന്ദി! :)

ആത്മ said...

SAJAN S

പണ്ടെങ്ങോ കണ്ട ഓര്മ്മ..
വീണ്ടും കണ്ടതിലും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി!

MKERALAM said...

ആത്മഗതം (ബ്രാക്കനുള്ളിൽ) നന്നായിട്ടുണ്ട്.:)