Sunday, April 1, 2012

ഇന്ന് എന്തെഴുതാന്?!

ഇന്ന് എന്തെഴുതാന്?!

നമ്മള്‍ പകലു മുഴുവന്‍ തിങ്ക് ചെയ്തുകൊണ്ടു നടക്കുന്ന കാര്യമല്ലെ എഴുതാന്‍ പറ്റൂ.. ഇന്ന് തിങ്ക് ചെയ്തെന്തൊക്കെയാണാവോ?!

രാവിലെ ദുര്ഘടം പിടിച്ചതായിരുന്നു..
ഇന്ന് മാര്ക്കറ്റില്‍ ഒന്നും പോയില്ല. പക്ഷെ അതിഥികള്‍ വരുന്നത് പ്രമാണിച്ച് പൊടിപിടിച്ചു കിടന്ന വീടിനെ ഒന്നു ശുദ്ധീകരിച്ചെടുക്കലില്‍ ആയിരുന്നു വീട്ടുകാര്.
എല്ലാവരും ഒത്തൊരുമിച്ച് ചെയ്ത കാര്യം ആയപ്പോള്‍ ഒരു ഒത്തൊരുമയും പരസ്പര വിശ്വാസവും സഹകരണവും ഒക്കെ ഉണ്ടായ സംതൃപ്തി.
പ്രതീക്ഷിച്ചിരുന്ന വ്യക്തികള്‍ (വരാനും വരാതിരിക്കാനും സാദ്ധ്യതയുണ്ട്) ഇന്ന് വന്നതും ഇല്ല. എങ്കിലും പ്രതീക്ഷയോടെ ശുദ്ധവൃത്തിയോടെ നില്ക്കുന്ന വീടിനെ കണ്ടപ്പോള്‍ ഒരു സംതൃപ്തി..

ഞാന്‍ പതിവായി അന്നം പൊന്നാറാണല്ലൊ ചെയ്യാറ്! ഇന്ന് പതിവിനു വിപരീതമായി എന്തെങ്കിലും ഒന്ന് എഴുതാന്‍ ശ്രമിച്ചു നോക്കട്ടെ,

ചില ദിവസങ്ങളില്‍ തോന്നും ഈ ലോകത്തില്‍ ആരും ആരെയും സ്നേഹിക്കുന്നില്ല എന്ന്. ചില ദിവസം മറിച്ചും.. എല്ലാവരും അന്യോന്യം സ്നേഹത്താല്‍ കോര്ക്കപ്പെട്ടിരിക്കുന്നു എന്ന്.
എനിക്ക് നല്ല യൌവ്വനത്തില്‍ നഷ്ടപ്പെട്ട സ്നേഹവും അംഗീകാരവും ഒക്കെ അല്പം വൈകിയിട്ടാണെങ്കിലും കിട്ടുന്നു!, അത് കാണുമ്പോള്‍ ഒരു അവിശ്വാസം.. പഴയ ഓര്മ്മകളെയൊക്കെ പൊടിതട്ടിയെടുത്ത് സാന്ത്വനിപ്പിച്ച്
'നോക്കൂ ആത്മേ, നീ കരുതിയില്ലേ ജീഇവിതം വഴിമുട്ടിപ്പോയെന്ന്.. തീര്ന്നുപോയീ എന്ന്, വെളിച്ചം വന്നപ്പോള്‍ കണ്ടോ?!
എല്ലാം മറഞ്ഞിരിക്കുകയായിരുന്നു!
ലോകം വളരെ അല്ഭുതങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്‌! അത് നിന്നെ ഏതൊക്കെ തരത്തില്‍ വരിഞ്ഞുമുറുക്കി വേദനിപ്പിച്ചോ, അതിനു തത്വുല്ല്യമായ രീതിയില്‍ ഒരിക്കല്‍ സ്നേഹത്താല്‍ വാരിപ്പുണരാന്‍ കാത്തു നില്ക്കും. ഒരിക്കല്‍ നീ നഷ്ടമായെന്നു കരുതി വിലപിച്ചതൊക്കെ കാലചക്രത്തില്‍ പെട്ട് നീന്തി നീന്തി നിന്നരുകില്‍ അപ്രതീക്ഷിതമായി വന്നു നില്ക്കും.. തളരാതെ കാത്തുനില്ക്കാനുള്ള മനക്കരുത്താണ്‌ വേണ്ടത്..
ഏയ് ആത്മേ?!,
അപ്പോള്‍ പറഞ്ഞു പറഞ്ഞ് എവിടെ പോകുന്നു?!
ഇന്നിങ്ങനെ..
നാളെ ആത്മ തന്നെ എല്ലാം മാറിപ്പറഞ്ഞാലും മതി..

ബ്ളോഗൂ..!
വല്ലാത്ത അനിശ്ചിതാവസ്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്‌ ജീവിതം..
എങ്കിലും ഞാന്‍ മാത്രമാകുമ്പോള്‍ നിന്നെ തേടി വരും എന്റെ ആത്മാവ്‌
വെറുതെ.. നിന്റെ സുരക്ഷിതത്വത്തില്‍ എല്ലാം മറന്ന് ഞാന്‍ മാത്രമാകും..
അങ്ങിനെ ഒരു നിമിഷത്തില്‍ ഞാന്‍ എന്നെ തിരിച്ചറിയും.. അപ്പോള്‍ എഴുതി വിടുന്നതാണിതെല്ലാം എന്ന് അറിയാമല്ലൊ, എങ്കിപ്പിന്നെ പോട്ടെ,

 ഒരു ചീന ആര്‍മാദം കൂടി എഴുതീട്ട് ഉറങ്ങാം..

രണ്ടു ദിവസമായി ആത്മ വീട്ടിനു വെളിയില്‍ പോകാനാവാതെ വീട്ടു തടങ്കലില്‍ ഇരിക്കുവാരുന്നു. യജമാനന്‍ ഇടയ്ക്കിടെ വരുന്നു.. വേഷം മാറ്റുന്നു.. വെളിയില്‍ പോകുന്നു.. മക്കള്‍ വെളിയില്‍ പോകുന്നു..
ആത്മ അവരൊക്കെ അടിച്ചു പൊളിച്ചിട്ട കതവുകളും മറ്റ് സാമഗ്രികളുമൊക്കെ നന്നാക്കാനായി വന്ന ആള്ക്കാരുടെ ഇടയിലായിപ്പോയി!!
ആത്മയ്ക്ക് കുളിര്‍ കാറ്റുമേറ്റ് അടുക്കളേല്‍ ഇരുന്ന് ബ്ളോഗ് എഴുതാന്‍ പറ്റ്വോ?!
അപ്പോള്‍ ഒരു വൃദ്ധനായ മൊയലാളി ചീനന്‍ വരും..
'തറ വേലയില്‍ നിന്നും നിനക്ക് പ്രൊമോഷന്‍ എപ്പോള്‍ കിട്ടീ..?!' എന്ന ഭാവത്തില് !
'ഇപ്പോഴത്തെ കാലത്ത് ഈ കുന്തറാണ്ടം (ലാപ്ടോപ്പ്!)  അറിയാത്ത ആരുമില്ല' എന്നൊരു കമന്റും..!
ഞാന്‍ മൂളി, തല‍ കുലുക്കി.
ഇപ്പോള്‍ ഞാനും അയാളും സമനിലയില്‍ ആണല്ലു! ഞാന്‍ കേവലം അടുക്കളക്കാരി കണ്ട്രി.., (നല്ല വേഷത്തിലും ഭാവത്തിലും നടക്കണം..) അയാള്‍ രണ്ടുമൂന്നുപേരെ വച്ച് ജോലിചെയ്യുന്ന മൊയലാളിയും!
എങ്കിലും അല്പ്പം വര്ക്കത്തൊള്ള മൊഗം!
ഞാന്‍ ചിരിച്ചു ശരിവച്ചു..
മുകളില്‍ കയറ്റി വച്ച കാലൊക്കെ താഴ്ത്തി.. ഭവ്യത രേഖപ്പെടുത്തി! (എന്റെ അച്ഛന്റെ പ്രായം വരും..പക്ഷെ, ആര്യോഗ്യമുണ്ട്‌)
ഗുരു ശിഷ്യയോട് പറയുമ്പോലെ.. അയാള്.., 'വേണ്ട വേണ്ട ഉക്കാരു..' (ചീനന്‍ അല്ല്യോ അപ്പോള്‍ വേറെ എന്തേലുമാവും..ഹും!)
ഞാന്‍ ഉക്കാര്ന്തു..
എഴുതാന്‍ പറ്റുവോ?!
പാട്ട് കേള്ക്കാമെന്നു വച്ചാല്‍ എല്ലാം മുക്കാബല.. ആരു ആര്‍ക്കു വേണ്ടിയോ പാടുന്നത്..
നമ്മടെ കാതൊക്കെ ഈ പ്രായത്തില്‍ ശോഷിപ്പിക്കണോ?!
ഏയ്.. മാണ്ട...
പിന്നെ?!
ചീനനോട് സൌഖ്യം പുലര്ത്തി കര്‍മ്മയോഗിയാവാം..
അയാള്‍ ചിരിക്കും..
ഞാനും ചിരിക്കും..
ഒരു ഫ്യൂസ് പോയ ലൈറ്റും ആയി വരും.. വേരൊന്ന് ഏറ്റീട്ട് വിജയോന്മത്തനായി വീണ്ടും ചിരിക്കും..
കുറെ കഴിഞ്ഞപ്പോള്‍ വലിയമ്മാവന്റെ ചിരിയൊക്കെ കൂടുതല്‍ വെളുക്കുന്നു!! നടത്തത്തിനൊക്കെ ഒരു മാസ്മരികത!
വെളുക്കാന്‍ തേച്ചത് പാണ്ടായാ..
ഹും!

ഇന്നലത്തെ ഒരു പരട്ട വഴക്ക് കൂടി ചേര്‍ക്കാം...

അങ്ങിനെയിപ്പം എന്നെ തനിച്ചിരുത്തി പാട്ടൊന്നും കേള്ക്കാന്‍ പോകണ്ട..(ഞാന്‍ പ്ളസ്സിലെ പാട്ട് കേള്ക്കുന്നു?! ഓഹ്! അത് ഉള്ളിലെ ലോകം അല്ലെ,)
നി-ക്ക് ബിസിനസ്സ് വേണോ?
വേണം.
പാര്ട്ടി വേണോ?
വേണം.
മക്കള്‍ വേണോ?
വേണം.. പക്ഷെ, നീ വേണ്ട..
അതെനിക്കറിയാം.. ഞാന്‍ വേണോന്ന് ചോദിക്കുന്നില്ല.. മക്കള്‍ വേണോ?
വേണം.
അവരെ ഞാന്‍ നോക്കണോ?
നോക്കണം.. പക്ഷെ, നിന്നെ ഞാന്‍ നോക്കില്ല! (ചിരിക്കുന്നു..)
വേണ്ടാ.. മേല്പ്പറഞ്ഞ മൂന്നും വേണമല്ല്‌?
വേണം. (ചിരിക്കുന്നു)
എങ്കിപ്പിന്നെ എന്നെ തനിച്ചാക്കിയിട്ട് പാട്ട് കേള്ക്കാന്‍ പോകണ്ട!
അവിടെ എം. പി വരും..
ഓഹ്! ഒരുദിവസം എം. പി യുടെ കൂടെ ഇരുന്നില്ലെങ്കില്‍ നഷ്ടം വരാനൊന്നും ഇല്ല.. പാട്ടു കേട്ടില്ലെങ്കില്‍ ചത്തു പോവത്തും ഇല്ല.
അല്ലേ നല്ല പാട്ടു കേള്ക്കേണ്ട പ്രായത്തിലെ മക്കള്‍ പാടുപെട്ട് പഠിത്തോം ഉറക്കോമായി വീട്ടില്‍.. ഞാന്‍ പ്ളസ്സും കമ്പ്യൂട്ടറും ഗുസ്തിയുമായി വീട്ടില്‍..
നിങ്ങളു മാത്രം അങ്ങിനെ വിലസണ്ട.. ഇത്രയും നേരം വെളിയില്‍ അല്ലായിരുന്നോ? ഇനി കുറച്ചു സമയം ടി.വി.യും കണ്ട് അവിടെ ഇരിക്കൂ.. ഞാന്‍ നല്ല പുഴുക്ക് ഉണ്ടാക്കി തരാം... ഹും!!
(ഇന്നലെ കപ്പ, ബേബി പൊട്ടട്ടൊ, ചെറിയ ചേമ്പ് എല്ലാം കൂടി ഒരു പുഴുക്കുണ്ടാക്കി.., വീട്ടുകാരന്‍ ഒരു ടാലന്റൈനെ ഷോയ്ക്ക് പോകാനിരുന്നതിനെ അറപ്പിച്ചിട്ട്, പുഴുക്ക് കൊടുത്ത് പ്രീതിപ്പെടുത്തി ഉറക്കി...)
അപ്പോള്‍ വഴക്കു കേട്ടല്ലു അല്ലെ?!


[എങ്കിപ്പിന്നെ ഗുഡ് നൈറ്റ്!! ഇന്ന് ഒന്നും എഴുതാന്‍ മൂഡ് ഇല്ല, എഴുതിയതൊക്കെ മായ്ച്ചിട്ട് പോകാനിരുന്നതാണ്‌ അപ്പോള്‍ തോന്നി, ചിലപ്പോള്‍ ഇതൊക്കെയായിരിക്കും പലര്ക്കും ഇഷ്ടം വായിക്കാന്‍ എന്ന.. ബാക്കി നാളെ...]

7 comments:

മാണിക്യം said...

.. .. ഹും!!
ഒരിക്കല്‍ നീ നഷ്ടമായെന്നു കരുതി വിലപിച്ചതൊക്കെ കാലചക്രത്തില്‍ പെട്ട് നീന്തി നീന്തി നിന്നരുകില്‍ അപ്രതീക്ഷിതമായി വന്നു നില്ക്കും..
തളരാതെ കാത്തുനില്ക്കാനുള്ള മനക്കരുത്താണ്‌ വേണ്ടത്..
ഏയ് ആത്മേ?!,


ആത്മേ എന്നും വന്നീ താളുകള്‍ മറിയ്ക്കുന്നുണ്ട്.
പലപ്പോഴും എന്റെ തൊണ്ണയില്‍ നിന്ന് വെളിയില്‍ വരാത്ത ശബ്ദം വാക്കുകളായി ഇവിടെ വായിക്കുന്നു...
അഭിനന്ദനങ്ങള്‍...

ആത്മ said...

ഹൃദയം നിറഞ്ഞ നന്ദി!!:)

ഇത്രയൊക്കെ എഴുതിയിട്ടും
ഇപ്പോഴും ചില പോസ്റ്റുകള്‍ പോസ്റ്റിക്കഴിയുമ്പോള്‍ ആദ്യത്തെ കമന്റ് കിട്ടുന്നതുവരെ എന്തോ ഒരു കുറ്റബോധം തോന്നും.. എഴുതിയത് ശരിയായില്ല എന്നപോലെ..
രാത്രി ഉറക്കച്ചടവില്‍ എഴുതിയതും ആണ്‌...

ഈ പോസ്റ്റ് പല പ്രാവശ്യം വെട്ടിച്ചുരുക്കിക്കൊണ്ടിരിക്കയായിരുന്നു..
രാവിലെ വന്ന് എങ്കിപ്പിന്നെ തല്ക്കാലം അങ്ങ് മറച്ചെയ്ക്കാം..
എന്നു കരുതി വരികയായിരുന്നു..

മാണിക്ക്യത്തിന്റെ കമന്റ് പോസ്റ്റിനെ കൂടുതല്‍ കഷ്ടനഷ്ടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പോസ്റ്റ് വായിച്ചു.രസിച്ചു എന്നെഴുതിയാൽ ഏപ്രിൽ ഫൂളാക്കിയതാണൊന്നു സംശയിച്ചലോ ന്നു തോന്നി അതുകൊണ്ട് ഇന്നാക്കി രസിച്ചു കേട്ടൊ ഒഴുക്കൻ എഴുത്ത്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അയ്യൊ അവിടെ ഇപ്പൊഴും ഏപ്രിൽ ഒന്നാണൊ ഇവിടൊക്കെ രണ്ടായി

ആത്മ said...

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ വളരെ നന്ദി! ദമയന്തി ഒക്കെ സുഖമായിട്ടിരിക്കുന്നോ?!:)

അനില്‍@ബ്ലോഗ് // anil said...

ഞാനും വായിച്ചു..
:)

ആത്മ said...

നന്ട്രി..!! :)