Tuesday, March 13, 2012

നിറ നിറനിറഞ്ഞിട്ടും നിറയാത്തതൊന്നുമാത്രം...!

പോകാന്‍ നേരത്ത് പതിവുപോലെ ജീന്സും ടോപ്പും ഒക്കെയിട്ട്
ഞാന്‍ പാക്ക് ചെയ്തു കൊടുത്ത ആഹാരവും വാങ്ങിയശേഷം സന്തോഷത്തോടെ ബാഗില്‍ നിന്നും എടുത്തു തന്നതാണ്‌ ഒരു പാക്കറ്റ്..
അവര്ക്ക് ആരോ കൊടുത്തതാണത്രെ
ഞാന്‍ നോക്കിയപ്പോള്‍ നമ്മുടെ ആയൂര്‍വേദ മരുന്നുകള്‍ ഒക്കെ കൊണ്ട് ഉണ്ടാക്കിയ ഒരു മിഠായിയാണ്‌! ഇന്ത്യയില്‍ നിന്നുള്ളത്..
ഇതുവരെയും ശ്രദ്ധിച്ചിട്ടില്ല..!
അതെങ്നിനെ ആകെക്കൂടിയുള്ളത് ഒരിച്ചിരി ബ്രയിന്‍ ആണ്‌.. അത് ആവശ്യമില്ലാത്ത ചിന്തകള്‍ കൊണ്ടു നിറഞ്ഞിരിക്കുമ്പോള്‍ ലൌകീകമായ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതെങ്ങിനെ?!
ആവശ്യമില്ലാത്ത ചിന്തകള്‍ എന്നു വച്ചാല്
ഈ ഭൂമി എങ്ങിനെ ഉണ്ടായെന്നും
ഞാന്‍ എന്തിനു ജനിച്ചു എന്നും.. ഓരോരുത്തരുടെ സ്വഭാവങ്ങള്‍ എന്താ ഇങ്ങിനെ.. 'അതിന്റെ ഫലമാണോ ഇത്?!' എന്നൊക്കെയുള്ള ഒത്തുനോക്കല്... അങ്ങിനെ പോകും..
പക്ഷെ, ടി.വി. യിലെ ആത്മീചാര്യന്‍ പറയുന്നത് ഇത്തരം ചിന്തകളാണ്‌ ആക്ചുലി നമുക്ക് ഗുണം ചെയ്യുന്നതെന്ന്..
എന്തരു ഗുണമോ?!
ബാക്കി താമസിയാതെ എഴുതാം...

16 comments:

ആത്മ said...

aarengkilim comment itt prolsaahippichchaal ee photo yute charithram ezuthunnathhaNu inn. (allengkilum chilappol ezhuthum)

അനില്‍@ബ്ലോഗ് // anil said...

അതിനല്ലെ നമ്മളൊക്കെ ഇവിടെ, ചരിത്രത്തിന്റെ ഭാഗമാകാൻ.. :)

ആത്മ said...

നേരത്തെ പറഞ്ഞതുകൊണ്ടോ ആവോ, എഴുത്ത് വരുന്നില്ല.. താമസിയാതെ എഴുതാന്‍ ശ്രമിക്കുന്നുണ്ട്...:)

ChethuVasu said...

എന്ത് ഭംഗിയാ ഈ ഫോട്ടോക്ക് ..കൊതിയാവുന്നു ..! ഞാനൊരെണ്ണം എടുത്തോട്ടെ ..? :-)

അപ്പൊ അത്മേച്ചി..ഇതിനു പിന്നിലെ കഥ പോരട്ടെ ... ദാ ചെവി റെഡി... ...... :)

Echmukutty said...

ഫോട്ടൊ കേമമായിട്ടുണ്ട്.

ആത്മ said...

thanks!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വീട്ടിലൊക്കെ പോയി വന്നപ്പോള്‍ ഒരുപാട്‌ ദിവസം അങ്ങു പോയി
പക്ഷെ മിട്ടായി ഇവിടെ തന്നെ ഉണ്ടല്ലൊ. ഒരെണ്ണം ഞാനും എടുക്കാം :)

ആത്മ said...

ഡോക്ടര്‍ സാറു പറയാതെം ചൊല്ലാതെം ഒക്കെ അപ്രത്യക്ഷമായതിനു ഞാന്‍ ഇവിടെ അപരാധിയായിട്ടിരിക്കുവാരുന്നു...:(

അപ്പോള്‍ എന്നോട് അപ്രിയം ഒന്നും ഇല്ല അല്ല്യോ?!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശെടാ മനുഷ്യന്‌ വീട്ടില്‍ പോകാനും പറ്റില്ലെ? ഹ ഹ ഹ :)

മുന്നിലത്തെ പോസ്റ്റ്‌ പോയി വായിച്ചപ്പൊഴാണ്‌ സംഭവത്തിന്റെ ഗൗരവം മനസിലായത്‌.

ആത്മനിയത്തീ ഒരത്യാവശ്യത്തിനു നാട്ടില്‍ പോകേണ്ടി വന്നതാണ്‌. തിരിച്ചെത്തി ബ്ലോഗൊക്കെ തുറന്നു കാണുന്നതെ ഉള്ളു

ആത്മ said...

താങ്ക്സ്! താങ്ക്സ്! അനിയത്തീന്നൊക്കെ വിളിച്ചതിനു പ്രത്യേകം തങ്ക്സ്!! :)

ChethuVasu said...

അപ്പൊ ഹെരിറെജു മാഷ് പ്രായമായെന്നും സ്വയം അഗീകരിച്ചു. ഹ ഹ !! ആ മൂപ്പിളാമ പ്രശ്നം അങ്ങനെ പരിഹരിക്കപ്പെട്ടു ..! ! സന്മനസ്സുള്ളവര്‍ക്ക് സമാധാനം !

ആത്മ said...

:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ വാസൂ

പ്രായമായെന്നെ അംഗീകരിച്ചുള്ളു വയസ്സനായില്ല :)

ആത്മ said...

അതെ ഡോക്ടര്‍!

ഈ 30+ നൊക്കെ ഒരു വിചാരമുണ്ട്, അവരെക്കാള്‍ ഇളയവരൊക്കെ ശിശുക്കളും
അവരെക്കാള്‍ പ്രായം ചെന്നവര്‍ എല്ലാം പടു വൃദ്ധരും ആണെന്ന്!! ഹും!!

വാസൂ, പിണങ്ങല്ലെ, ചേച്ചി തമാശ പറഞ്ഞതാണേ...:)

വി.എ || V.A said...

...അതേ...ഈ ഡോക്ടറും വാസുക്കൊച്ചനും എന്താ വിചാരിച്ചത്? ‘എന്റെ ഷഷ്ഠിപൂർത്തി’ കഴിഞ്ഞിട്ടാ ഞാനിവിടൊക്കെ കറങ്ങുന്നത്, ആ വിശേഷത്തിന് ഡോക്ടറും വന്നിരുന്നു. അപ്പൊ, ‘ആത്മമോളേ’യെന്ന് എനിക്ക് വിളിക്കാമല്ലോ? ആകട്ടെ, ഈ ഫോട്ടോയുടെ ചരിത്രം...?

ആത്മ said...

:)

ഫോട്ടോയുടെ ചരിത്രം എഴുതിയല്ലൊ!