Saturday, March 24, 2012

അവിയലും.. സാമ്പാറും.. പിന്നെ പ്ളസ്സും!

പ്ളസ്സില്‍ പോയി കുറെ നേരം ഇരുന്നാല്‍ ആകെ ഒരു ഇന്‍ഫീരിയോരിറ്റിയും പിന്നെ എന്തൊക്കെയോകൂടി മിച്ചം!

ഇന്ന് കുറെ നേരം തുറിച്ച് നോക്കിയിരുന്നിട്ട്, മനസ്സിലാവാത്ത കുറേ പേരും,
അറിഞ്ഞുകൂടാത്ത അവരുടെ പാസ്റ്റും ഒക്കെ സങ്കല്പ്പിക്കാന്‍ ശ്രമിച്ച്, പരാജയപ്പെട്ട് തളരാന്‍ ഒരുങ്ങുമ്പോള്‍ ഞടുക്കുന്ന ഒരു പരമാര്ത്ഥം മനസ്സിലാക്കി! (ഇത് പലപ്രാവശ്യം മനസ്സിലാക്കിയതാണെങ്കിലും, ഒന്നുകൂടി മനസ്സിലാക്കി!)
ഒന്നുകില്,‍ വല്ല കൂട്ടായ്മകളിലും പെട്ട് കൂട്ടുണ്ടാക്കിയിരിക്കണം.. അല്ലെങ്കില്,‍ കൂട്ടുണ്ടാക്കാന്‍ ശ്രമിക്കുന്നവരാവണം..
-ഒന്നുകില്‍ നമുക്ക് വിരലിലെണ്ണാവുന്ന ഒന്നു രണ്ടുപേരെയെങ്കിലും അറിയാം എന്നിരിക്കണം..  അല്ലെങ്കില്‍ ഭയങ്കരമാന പൊതു വിജ്ഞാനം പകരാന്‍ കഴിവുണ്ടായിരിക്കണം.
അതുമല്ലെങ്കില്‍ ഒരുപാട് ഒരുപാട് ബുദ്ധികള്‍ ഉണ്ടായിരിക്കണം..
ഇതൊന്നും ഇല്ലാതെ അവിടെ തുറിച്ചുനോക്കിയിരുന്ന് സങ്കല്പ്പിക്കാന്‍ പോകുന്നത് അവിടെ സ്വതന്ത്രമായി പാറി പ്പറന്ന് വിരാജിക്കുന്നവര്ക്കും ദോഷം ചെയ്യും, ആത്മേ!  നിനക്കും ദോഷം വരുത്തും..

അവനവന്റെ കര്മ്മങ്ങളില്‍ മുഴുകാന്‍ ശ്രമിക്കുക.. അതില്‍ നിന്നു കിട്ടുന്ന സന്തോഷമാണ്‌ ശാശ്വതവും.. സമാധാനപ്രദവും..

അവനവന്റെ കര്മ്മം എന്നു പറഞ്ഞപ്പോള് ഇപ്പോള്‍ നടന്ന ഒരു സംഭവം പറയാം...

ആകപ്പാടെ കിട്ടുന്ന ഒരു ഞായറാഴ്ചയായിട്ട് ഇവിടത്തെ യജമാനന്‍ എന്നേം വിളിച്ച് ഒരു മാര്ക്കറ്റിങ്ങ്!..
പോട്ടേ, സാരമില്ല, ഒന്നുരണ്ടാഴ്ച്ചക്കുള്ള മീന്‍ കോഴി പരാധീനങ്ങളെയൊക്കെ ഫ്രീസറില്‍ ആക്കീട്ട് സ്വതന്ത്രമായി ഇരുന്ന കിച്ചണിലൂടെ അടിക്കുന്ന കുളിര്ക്കാറ്റും ഏറ്റ് നല്ല ഒരു ബ്ളോഗ് പോസ്റ്റും കാച്ചി, കുട്ടികളേം നോക്കി നല്ല അമ്മയായി അങ്ങ് വിരാജിക്കാം എന്നും കരുതി,..
മാര്ക്കറ്റും ഒക്കെ കഴിഞ്ഞ് ക്ഷീണിച്ച് വന്നപ്പോള്
ഇനിയും ക്ഷീണിക്കാത്ത ഗ്രഹനാഥന്‍ അതാ ഒരറ്റത്തൂന്നും തുടങ്ങുന്നു!!!
കട്ടിങ്ങ്!!

അവിയല്‍, സാമ്പാര്‍, ഇറച്ചി.. (ഇറച്ചി വേണ്ട സാറേ മീന്‍ കറി ഫ്രിഡ്ജില്‍ ഉണ്ട്, അതു തീര്ന്നിട്ടു പോരെ..?!)
'ഇന്നത്തെയ്ക്ക് എല്ലാം റഡിയാക്കി വച്ചിട്ടുണ്ട്.. നാളെ ഞാന്‍ പതുക്കെ, സാവധാനം, ചിന്തിച്ചും ഒക്കെ നല്ല അവിയലും സാമ്പാറും ഒക്കെ ചമ്ച്ചോളാം..' എന്നു പറഞ്ഞിട്ടും
എവിടേ?!
അവിടെ കട്ടിങ്ങ് തുടങ്ങി..
ഒപ്പം എനിക്ക് ദേഷ്യവും.. (അരിച്ചരിച്ച്..)
എന്റെ ഞായറാഴ്ച്ച..!
അടുക്കളേലെ കുളിര്ക്കാറ്റ്..!
സങ്കല്പ്പ ചിന്തകള്..!
എല്ലാം പോച്ച്..!

'നിനക്ക് ദേഷ്യം വരുന്നെങ്കില്‍ പിന്നെ വേണ്ട..' (എന്തൊരു പാവം! ബുദ്ധി കൂടിപ്പോയാലും കുഴപ്പമാണ്‌)
'അതുപിന്നെ കട്ട് ചെയ്യണേനും മുന്നേ ആലോചിക്കണമായിരുന്നു..'
'ഞാന്‍ കരുതി എല്ലാം ചെയ്തു വച്ചാല്‍ പിന്നെ നിനക്ക് വെറുതെ ഇരിക്കാമല്ലൊ എന്ന്'
എന്തിനാ ഇപ്പൊ വെറുതെ സമയം കിട്ടുന്നത്?!! (ആത്മഗദം)
എവിടെ പോകാന്?!.. എന്തരു സെലിബ്രേറ്റ് ചെയ്യാന്..?!
--‍ അസ്സൊസിയേഷനില്‍ , ഒപ്പത്തിനു സഹോദരി.
(അല്ലെങ്കിലും അണ്ണന്‌ ഭാര്യയെ മതി..)
--- അസ്സൊസിയേഷനില്‍ ഒപ്പത്തിനു മറ്റൊരു സഹോദരി.
കമ്പനി സെലിബ്രഷനില്‍ ഒപ്പത്തിനും സഹോദരന്..
(അല്ലെങ്കിലും അണ്ണന്‌ കമ്പനിയെക്കാളും വലുത്..)
മരണത്തിനു കൂടാന്‍ അമ്മ.
(എടാ! അവളേം കൊണ്ട് തന്നെ പോ.. അവളു തന്നെ നല്ലത്...)
പിക്നിക്ക്?!
(എല്ലാം അണ്ണനെ ഏല്പ്പിച്ചിട്ട്, അണ്ണന്‍ എഞ്ജോയിങ്ങ് ലൈഫ്!!)
ജോലിക്കാര്?!
(അവരു സുഖിക്കുവല്യൊ?!)
കല്യാണത്തിനു കൂടാനും അവരൊക്കെ തന്നെ.
...ആരും ഫ്രീ അല്ലെങ്കില്‍ ഈയുള്ളവള്!
വെറുതെ കാറിന്റെ സൈഡ് സീട്ടില്‍ ഇരുന്ന് രാത്രിയാണെങ്കില്‍ നക്ഷത്ര കാലെണ്ണാനും, പകലാണെങ്കില്‍ മേഘങ്ങളെയും മേടകളെയും ഒപ്പിയെടുക്കാനും.. ഹും!! കൂടെ കൂട്ടിനു...
('എടീ എല്ലാറ്റിന്റേയും ക്രഡിറ്റ് നിനക്കും കൂടി അല്ല്യോ!' ഹും!
 നിസ്വാര്ദ്ധനായ ഉല്സാഹശീലനായ ഭര്ത്താവും അനുസരണാശീലയും ക്ഷമാശീലയുമായ മരങ്ങോടി ഭാര്യയും!!)

മതിയായി പ്രഭോ ഈ ജന്മം മതിയായി...

തനിയേ എന്റെ അവിയലും സാമ്പാറും ഒക്കെ വയ്ക്കാനെങ്കിലും അനുവദിക്കൂ.. ഞാന്‍ സ്വന്ത കര്മ്മം ചെയ്ത ചാരിതാര്ത്ഥ്യത്തോടെ..

കട്ട്.. കട്ട്.. കട്ട്....
[ചേനയും കായും ഞാന്‍ വെട്ടിക്കോളാം.. നീ..ങ്ക വെട്ടിയാല്‍ ശരിയാവൂല്ല..
ആത്മേ ആ പാത്രം ഇങ്ങെടുത്തേ
ഈ വെട്ടിയത് ഒന്ന് കഴുകിയെടുത്തേ
ആത്മേ ഉരുളക്കിഴങ്ങെന്തിയേ?
ശ്യൊ! ബ്ളോഗില്‍ എന്തെഴുതണം എന്നു ചിന്തിക്കേണ്ട എന്റെ മരത്തലയില്‍ എന്തൊക്കെ പ്രഷറുകളാണ്‌ ഇദ്ദേഹം അടിച്ചേല്പ്പിക്കുന്നത്! അഹ്റ്റും ഇനിയും ഉറക്കം വിടാത്ത തലമണ്ടയില്..
യ്യോ അവിയലിനു അങിനെയല്ല വെട്ടേണ്ടത്.. എല്ലാം വെട്ടിക്കഴിഞ്ഞോ!!]

കട്ടിങ് എല്ലാം കഴിഞ്ഞ് കോട്ടും സൂട്ടുമിട്ടു..പുറത്തേയ്ക്ക്...
ഒരു തമിഴ കല്യാണത്തിനു.. അവിടെ കൂടെ കൂടാന്‍ തമിഴ് നണ്പന്മാര്‍ ഉണ്ട്..!
കട്ട് ചെയ്ത വിജിറ്റബിള്സും ഞാനും കൂടി അടുക്കളേല്‍ തിത്തിത്തൈ കളിക്കുന്ന സന്തോഷത്തില്‍ വെളിയില്‍ സെലിബ്രേഷന്!! ഹും!!

വിടമാട്ടേന്...!!!
അവിയല്‍ ഒരുവിധം കൂക്ക് ചെയ്ത്. ഇനി സാമ്പാറുണ്ട്..
അതിനിടേല്‍ അടുക്കളേലൂടെ അരിച്ചരിച്ച് വന്നെത്തുന്ന കുളിര്ക്കാറ്റുമേറ്റ് ഇത്രെം എഴുതിയില്ലെങ്കില്‍ പിന്നെ എങ്ങിനെ മനസ്സമാധാനിക്കാന്‍ എന്റെ ബ്ളോഗൂ..!

എങ്കി പിന്നെ ഞാന്‍ പോയി സമാധാനമായിട്ട് സാമ്പാര്‍ വയ്ക്കട്ട്...

[ഇത് വേണമെങ്കില്‍ ഒരു ചെറുകഥയായും എടുക്കാം.. അത്ര പ്രാധാന്യമേ ഉള്ളൂ!
ദാ ഇപ്പോള്‍ വിളി വന്നു, ലഞ്ചിനു പുറത്തുപോകാം എന്ന്..
അതെ, അവരോടൊപ്പം തന്നെ.. മേല്‍ പറഞ്ഞ എല്ലാവരും ഉണ്ടാവും..winners and victims..അഡ്ജസ്റ്റ്മെന്റ് അഡ്ജസ്റ്റ്മെന്റ്.. അതാണു ജീവിതം.. ഒന്നു തെറ്റിയാല്‍
എല്ലാം കൈവിട്ടുപോകും...]

പി.എസ്സ്:
കാണാതിരുന്നു കണ്ടപ്പോള്‍ എല്ലാര്ക്കും(വിന്നേര്സിനു) ഭയങ്കര സന്തോഷം..!
അവരുടെ സന്തോഷം കണ്ടപ്പോള്‍ ആത്മേടെ മനസ്സു നിറഞ്ഞു...
(നേരത്തെ പറഞ്ഞ കുശുമ്പും കുന്നായ്മയും ഒക്കെ തല്ക്കാലം പിന്‍വലിച്ചിരിക്കുന്നു)

വിന്നേര്സിന്റെ കൂടെയുണ്ടായിരുന്നത് നാട്ടിലെ തിളങ്ങുന്ന ഒരു മന്ത്രി പത്നിയായിരുന്നേ.. അതുകൊണ്ടും കൂടി എല്ലാര്ക്കും പെരുത്ത് സന്തോഷം...!!!
ശുഭം

15 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഞായറാഴ്ച്ചയല്ലെ ഇന്നൊരു ദിവസം പട്ടിണി കിടന്നു കളയാം എന്നു തീരുമാനിച്ചതായിരുന്നു

പത്തു മണി വരെ അതു വളരെ ഭംഗിയായി നിർവഹിച്ചു. പക്ഷെ ഭൈമി ദോശ തിന്നുന്നതു കണ്ടപ്പോൾ സഹിച്ചില്ല നാലഞ്ചെണ്ണം സാമ്പാറും കൂട്ടി അങ്ങു തട്ടി. പിന്നെ അതിന്റെ വക ഏമ്പക്കവും മറ്റും മറ്റും ആയി - പോയി കിടന്നുറങ്ങിയതാ. ഉണർന്നിവിടെ വന്നപോൾ ഇവിടെയും സാമ്പാർ
പോയി ദാ ഈ പൂപ്രശ്നം നോക്ക് എന്നിട്ട് അതേതു പൂവ് ആണെന്നു പറ :)

ആത്മ said...

എല്ലാ ചെടികളുടെയും പൂക്കളുടെ പേര്‍ 'പൂവ്' എന്നു തന്നെയല്ലെ?!
ഇത് ആ ഫോട്ടോവില്‍ കാണുന്ന കൂവ(?) ചെടിയുടെ പേര്‍ ചേര്ത്തിട്ട് പൂവ് എന്നു പറഞ്ഞാല്‍ മതിയാകും...:)


ഭൈമി! നല്ല പേര്!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഉരുളണ്ടാ കേട്ടൊ
പിന്നെ ഭൈമി ആരാണെന്നറിയുമോ? സാക്ഷാൽ ഭൈമി പെട്ടെന്നുത്തരം പറയണം അല്ലെങ്കിൽ മാർക്കില്ല
:)

ആത്മ said...

ആഹാ! അപ്പോള്‍ സാറിന്റെ ഭൈമിയെ സാറിനറിയത്തില്ലാ?!:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഉരുളണ്ടാ കേട്ടൊ
ചോദ്യം ശ്രദ്ധിച്ചു വായിക്കുക സാക്ഷാൽ ഭൈമി ആര്?
എന്റെ ഭൈമി അല്ല

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"കുണ്ഡിനപുര--" കേട്ടിട്ടില്ലെ നളചരിതം ആട്ടക്കഥ
ഭീമസേനമഹാരാജാവിന്റെ മകൾ സാക്ഷാൽ ദമയന്തി
അതാണ് ഭൈമി
എന്റെ ദമയന്തി

ആത്മ said...

അപ്പോള്‍ സാറു നളനും അല്ലെ?!
:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

:)

വി.എ || V.A said...

..ആങ്ഹാ‍ാ, ദമയന്തിയെ ഉറക്കിക്കിടത്തിയിട്ട് കടന്നുകളഞ്ഞ നളനാണോ ഈ സിറിഞ്ചുംകൊണ്ട് നടക്കുന്നത്? എന്തായാലും ഇപ്പൊ മനസ്സിലായല്ലൊ, winners and victims എവിടെയുമുണ്ടെങ്കിലേ മനസ്സുനിറയെ സന്തോഷമുണ്ടാവൂ. അതിനാൽ എത്രയും വേഗം ഗൂഗിൾ പേജിൽ എഴുതുന്ന പോസ്റ്റുകളുടെ ലിങ്കുകൾ കൊടുക്കൂ. കമന്റുകൾമാത്രം ശ്രദ്ധിച്ച് നന്ദി അറിയിച്ചാൽ മതിയല്ലൊ. ചാറ്റിംഗ് ഒഴിവാക്കുക. അവനവന്റെ കാര്യം മാത്രം നോക്കി അടുക്കളയിലൊതുങ്ങിയാൽ, പിന്നെന്തു സംസ്കാരം? ആഴ്ചയിലൊന്നുവീതം തുടർച്ചയായി പോസ്റ്റ് ചെയ്യുക... എന്നെ മനസ്സിലായോ...? http://www.vaarts.blogspot.com/2012/02/blog-post_23.html ആശംസകൾ......

ആത്മ said...

ഇവിടെ വന്നതിനും അഭിനന്ദനങ്ങള്‍ വാരിച്ചൊരിഞ്ഞതിനും ഒക്കെ ഹൃദയം നിറഞ്ഞ നന്ദി!!

വി. എ ആര്ട്ട്സ് ബ്ളോഗ് വായിച്ച് കൂടുതല്‍ മനസ്സിലാക്കിക്കോളാം...!:)

ആത്മ said...

ഇവിടെ വന്നതിനും അഭിനന്ദനങ്ങളും ഉപദേശങ്ങളും ഒക്കെ വാരിച്ചൊരിഞ്ഞതിനും ഹൃദയം നിറഞ്ഞ നന്ദി!!

വി. എ ആര്ട്ട്സ് ബ്ളോഗ് വായിച്ച് കൂടുതല്‍ മനസ്സിലാക്കിക്കോളാം...!:)

Echmukutty said...

ഈയെഴുത്തിന് നമസ്ക്കാരം. ഇത്ര അനായാസമായി എങ്ങനെയാണ് എഴുതുന്നത്?

ആത്മ said...

അഭിനന്ദനത്തിനു നന്ദി!

യച്ചുമു എങ്ങിനെയാണ്‌ ഇത്ര നന്നായി ഓരോ കഥാപാത്രങ്ങളെ
മനസ്സിലാക്കുന്നത് എന്നാണ്‌ എന്റെ അല്ഭുതം!!!

യച്ചുമുവിനെ അടുത്തു കാണുമ്പോള്‍ ആദ്യമായി ഒരു എഴുത്തുകാരിയെ പരിചയപ്പെടുന്ന ത്രില്‍ ആണ്‌ എപ്പോഴും!!

മാണിക്യം said...

ആത്മേ.
എപ്പോഴും കമന്റ് എഴുതാന്‍ നേരം കിട്ടുന്നില്ല എന്നാലും
"താളുകള്‍ മറിയുന്നത്" കാണുന്നുണ്ട്. വായിച്ച്
അല്പം കുശുമ്പോടെ പോകുന്നു.എഴുതുന്നത് ഒക്കെ സത്യമാണ് അവിടെയും ഇവിടെയും എവിടേയും :)!!

ആത്മ said...

കുശുമ്പോ?! അന്നം പൊന്നല്‍ കാണുമ്പോള്‍ കുശുമ്പ് വരുമോ?!:)

എനിക്കും മാണിക്ക്യം എന്നെ പാടെ മറന്ന് മറ്റെവിടെയെങ്കിലും ഒക്കെ ആക്റ്റീവ് ആയി നടക്കുന്ന കാണുമ്പോള്‍ ചിലപ്പോഴൊക്കെ പ്രയാസം തോന്നീട്ടുണ്ട്...