Tuesday, March 20, 2012

കാലത്തിനൊത്ത് കോലം കെട്ടുന്നവര്‍...

ഓരോ നക്ഷത്രങ്ങളെയും യധാര്ദ്ധ  സ്ഥാനത്ത് കണ്ട ഒരു സംതൃപതി!!
എങ്കിപ്പിന്നെ ഞാനും എന്റെ പഴയ ഭാവത്തിലാവാന്‍ നോക്കട്ടേ...,

ഇന്ന്‌ ഒരല്പ്പം പ്രാക്റ്റിക്കലായി ലോകത്തെ കാണാന്‍ നോക്കുകയാണ്‌ കേട്ടോ ബ്ളോഗൂ.. ബാ എന്റെ കൂടേ.. പറഞ്ഞുതരാം കാര്യങ്ങള്‍..

ആദ്യം നമുക്ക് കാലത്തിനൊത്ത് മാറുന്ന ഇപ്പോഴത്തെ മനുഷ്യരെ പറ്റി പറയാം...

കാലത്തിനൊത്ത് മാറുന്നവരാണ്‌ ഇന്ന് അധികവും..!
ചുണ്ടു ചുവപ്പിക്കുന്നോറ്, പുരികം ഷേപ്പ് ചെയ്യുന്നവര്, ശരീരം ആകെ മൊത്തം ബ്ളീച്ചിങ്ങും, വാക്സിങ്ങും ഒക്കെ ചെയ്ത് ആകപ്പാടെ സ്വന്തം രൂപം നഷ്ടപ്പെടുത്തി, മറ്റേതോ നോര്ത്ത് ഇന്ത്യന്‍ സിനിമാ നടിയോ മോഡലോ പോലെ ഡ്രസ്സും ഇട്ട്, സ്റ്റട്റൈറ്റന്‍ ചെയ്ത് നിറം മാറ്റിയ മുടിയും ആയി നടക്കുന്ന കോലങ്ങളെ കാണുമ്പോള് അഞ്ചാറു മാസം മുന്പേ ചുണ്ടിനും മുകളില്‍ നനു നനുത്ത രോമങ്ങളും കൈത്തണ്ടയുടെ നാചുറല്‍ ലുക്കും, നെട്ടിത്തടങ്ങളില്‍ വീണു കിടന്നിരുന്ന കുറുനിരകളും, ചെവിയുടെ അരികില്‍ ചന്തമേറിയ അഴകുകൂട്ടാനായി സുന്ദരികള്ക്ക് ദൈവം കനിഞ്ഞരുളിയ കൊച്ചു കൃതാവും (?) ഒക്കെ എവിടെപ്പോയി എന്ന് അങ്കലാപ്പോടെ ചിന്തിച്ചുപോകുന്നു.

ദൈവം കല്പ്പിച്ചു കൊടുത്ത സുന്ദര രൂപം ഇപ്രകാരം വിരൂപവും കൃത്രിമത്വവും ആക്കിയിട്ടെന്തു നേടി കുട്ടീ എന്നു ചോദി
ചോദിക്കാതിരിക്കാനാവുന്നില്ല...

കഴിഞ്ഞ മാസം ഒരു ചൈനീസ് ഷോപ്പില്‍ പോയപ്പോള്‍ അവിടെ കൌണ്ടറില്‍ നിന്ന ശാലീന സുന്ദരിയായ ചീന പെണ്കുട്ടിയുടെ കൈത്തണ്ടയും കവിളും പുരികങ്ങളും ഒക്കെ വല്ലാത്തെ ഒരാരാധനയോടെ ആസ്വദിക്കാന്‍ തോന്നിയതും മറ്റൊന്നല്ല..!
ഈ പെണ്കുട്ടി ഈയ്യിടെയെങ്ങാനും ചീനയില്‍ നിന്നും വന്നിറങ്ങിയതാകുമ് ഇനിയിപ്പോള്‍ മൂന്നുനാലും മാസം കഴിയുമ്പോള്‍ കയ്യിലെ നനുനനുത്ത രോമങ്ങളും മുഖത്തെ കുനു കുനെയുള്ള കുഞ്ഞി രോമങ്ങളും, ദൈവം കല്പ്പിച്ചു നല്കിയ സൌന്ദര്യവും ഒക്കെ കൊണ്ടുപോയി ബ്യൂട്ടി പാര്‍ലറില്‍ അര്പ്പിച്ചിട്ട് അവര്‍ നല്കുന്ന പുതിയ പരിവേഷവും ആയി പുറത്തിറങ്ങും.

അല്ലേ!, ഇപ്പോള്‍ ബ്യൂട്ടി പാര്‍ലറുകാരാണോ യധാര്ദ്ധ  ബ്രഹ്മാവ്‌?!!
ബ്രഹ്മാവിനു ചെയ്യാവുന്നതിനൊക്കെ ഒരു പരിധിയില്ലെ, എന്ന അവസ്ഥയിലായിരിക്കുന്നു ഇപ്പോഴത്തെ കാര്യങ്ങള്‍.. ഒപ്പം അദ്ദേഹം സൃഷ്ടിച്ചു വിട്ട മനുഷ്യരെ കാണാനും പുണ്യം ചെയ്യണം.. ബ്യൂട്ടിപാര്ലറുകാര്‍ കലങ്കപ്പെടുത്തിയ മനുഷ്യക്കോലങ്ങളെ കാണാനാകും..
ഷോപ്പുകളില്‍ വില്പ്പന കൂട്ടാന്‍ വച്ചിരിക്കുന്ന പ്ളാസ്റ്റിക് ബൊമ്മകളെ ഓര്മ്മവരും ഇപ്പോഴത്തെ കൃത്രിമ സുന്ദരികളെ കാണുമ്പോള്!!

ബ്യൂട്ടി പാര്ലറുകാരുടെയും ഹെയര്‍ ഡ്രസ്സറ്(അമ്പട്ടന്മാര്‍) മാരുടേയും സുവര്ണ്ണ കാലമാണ്‌ ഇപ്പോള്.
പക്ഷെ, ഈയ്യിടെയായി ഒരു സംശയം!
 മുടികൊഴിച്ചിലിനും മുഖ വൈകൃതങ്ങള്ക്കുമുള്ള (സ്കിന്‍ പ്രോബ്ലംസ്) മരുന്നുകള്ക്കല്ലേ ഡിമാന്ഡ് കൂടി വരുന്നത്..!!


[ഇന്നലെ എഴുതിയതാണ്‌ പോസ്റ്റ് ചെയ്യാന്‍ മാത്രം ഒരു പൂര്ണ്ണത തോന്നിയില്ല..
ചിലപ്പോള്‍ അല്പം കൂടി എഴുതി ചേര്ക്കാം...]

14 comments:

ChethuVasu said...

"ബ്രഹ്മാവിനു ചെയ്യാവുന്നതിനൊക്കെ ഒരു പരിധിയില്ലെ"

പിന്നെല്ലാതെ ! പെണ്ണോരുംബെട്ടാല്‍ ബ്രഹ്മനും തോല്‍ക്കും എന്നാണല്ലോ ! അല്ല പിന്നെ ! :)

ChethuVasu said...

"കഴിഞ്ഞ മാസം ഒരു ചൈനീസ് ഷോപ്പില്‍ പോയപ്പോള്‍ അവിടെ കൌണ്ടറില്‍ നിന്ന ശാലീന സുന്ദരിയായ ചീന പെണ്കുട്ടിയുടെ കൈത്തണ്ടയും കവിളും പുരികങ്ങളും ഒക്കെ വല്ലാത്തെ ഒരാരാധനയോടെ ആസ്വദിക്കാന്‍ തോന്നിയതും മറ്റൊന്നല്ല..!"

കഷ്ടമുണ്ട് കേട്ടോ ! ആത്മേച്ചി കൂടി ഇങ്ങനെ തുടങ്ങിയാല്‍ പിന്നെ വാസു ഒക്കെ എന്ത് ചെയ്യും.. !!! അല്ലെങ്കിലോ ഭയങ്കര കൊമ്പട്ടീഷന്‍ ഉള്ള ഫീല്ടാ !!

ആത്മ said...

:)

marupadi naale ezhuthaam...
good night!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആത്മാനിയത്തീ

അതെല്ലാം കഴിഞ്ഞു ചൊറിച്ചിലും മറ്റുമായി വരുന്നബ്വരെ കൊണ്ടാണെ ഞങ്ങളെ പോകെ ഉള്ളവരുടെ ജീവിതം ആർഭാടപൂർണ്ണമാകുന്നത് വെറുതെ ആ കഞ്ഞിയിൽ പാറ്റയിടല്ലെ :)

ആത്മ said...

എന്തുചെയ്യാനാണ്‌ വാസൂ, ബ്രഹ്മാവിന്റെ ചില കരവിരുതുകള്‍ കണ്ടാല്‍ അങ്ങിനെ നോക്കി നിന്നുപോകും..! :)

പക്ഷെ വാസു നോക്കുന്ന തരത്തിലല്ല ഞാന്‍ നോക്കുന്നത്..അത് റേ ഇത് റേ...

ആത്മ said...

ഞാന്‍ സ്റ്റ്രോങ്ങ് ആയി അഭിനയിച്ച് ജീവിച്ചു വരുമ്പോള്
ഈ ഡോക്ടര്‍ സാര്‍ അനിയത്തീന്നൊക്കെ വിളിച്ച് സെന്റിമെന്റല്‍ ആക്കുന്നു..
ഹും!! :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആദ്യം പറഞ്ഞു അനിയത്തി ആണെന്ന് ഇനി ഇപ്പൊ എടീ പോടീ സ്റ്റെയില്‍ ആക്കണൊ?
:)

ആത്മ said...

ഇന്ത്യാ ഹെറിറ്റേജ് സാര്‍ അല്പം ചൂടനാണെന്നു തോന്നുന്നു..!
ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്..

സാറിന്റെ ചൂടു കണ്ടിട്ട് അനിയത്തി തന്നെയാണ്‌ അഭികാമ്യം!:)

വാസൂ! ഞാന്‍ പറഞ്ഞതൊക്കെ ദോഷമില്ലാത്തതാണേ....:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ങ്‌ ഹാ അങ്ങനെ വഴിക്കു വാ :)

ആത്മ said...

:)

ChethuVasu said...

:)

വി.എ || V.A said...

...ഞാനിതൊന്നും കണ്ടില്ല, കേട്ടില്ല, അതിനാൽ ഒന്നും മിണ്ടുന്നുമില്ല...എന്താ...?

Echmukutty said...

ബ്യൂട്ടിപാർലർകാരേം മുടി വെട്ടുന്നവരേം ഒക്കെ വല്ലതും പറഞ്ഞാലുണ്ടല്ലോ,ങാ, എന്റെ കുറെ കൂട്ടുകാരികൾ ഉണ്ട്,പാർലറും ഹയർ കട്ടിംഗ് സലൂണും ഒക്കെ നടത്തുന്നവരായിട്ട്....ഭയങ്കര കഷ്ടപ്പാടിലു കഴിയണവരാ. അവരോടൊക്കെ പറഞ്ഞ് ആത്മേടെ പോസ്റ്റിലു വന്ന് അനിയത്തീ ചേച്ചീ എന്നൊക്കെ വിളിപ്പിയ്ക്കും.സെന്റിയാക്കും..
പശുക്കുട്ടീടെ ചേച്ചിയാവണതൊന്ന് ഓർത്തു നോക്കിയേ......കൊമ്പൊക്കെയായിട്ട്..

അഭിനന്ദനങ്ങൾ കേട്ടൊ , ഈയെഴുത്തിന്.

ആത്മ said...

:))

യച്ചുമു!!!