Tuesday, March 13, 2012

ആലായാല്‍ തറവേണം...

'ആലായാല്‍ തറവേണം, അടുത്തൊരമ്പലം വേണം..' എന്നൊക്കെ പറയുമ്പോലെ
ബ്ളോഗായാല്‍ ഒരു കമന്റെങ്കിലും വേണം...
ആ.. ഇല്ലെങ്കില്‍ ഇപ്പോള്‍ എന്തു ചെയ്യാനാ..സഹിക്കാം..

വലിയ ആര്ഭാടത്തോടെ കച്ചകെട്ടിയിറങ്ങിയത് എന്തെങ്കിലും എഴുതാന്‍ ഉള്ളതുകൊണ്ടല്ല, ഒന്നും എഴുതാന്‍ ഇല്ലാത്തതുകൊണ്ടത്രെ!!
പ്ളസ്സില്‍ പോയി നോക്കും..
വായിക്കും..
പാട്ട് പോസ്റ്റിയാലോ എന്നു വിചാരിക്കും..
പിന്നെ വയസ്സാം കാലത്ത ആളുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യും എന്നോര്ക്കും..
നല്ല പ്രായത്തില്‍ പറ്റാത്തത് ഇപ്പോഴെങ്കിലും എന്നു കരുതി നല്ല പ്രായത്തില്‍ സമ്പാദിക്കാത്ത ചീത്തപ്പേരിനൊന്നും ഇപ്പം സമ്പാദിക്കണ്ട എന്നു കരുതും.

പാട്ട് ആസ്വദിച്ച് വല്ല കമന്റ് എങ്ങാനും എഴുതിയാലോ എന്നു കരുതിയാല്
ഈ പാട്ട് ഇടലിനും കമന്റെഴുത്തിനും ഒക്കെ നമ്മള്‍ സ്വപ്നം കൂടി കാണാനും നിര്വ്വചിക്കാനും ഊഹിക്കാനും ഒക്കെ പറ്റാത്തത്ര ചരിത്രങ്ങള്‍ പതിയിരിപ്പുണ്ട്
അതുകൊണ്ട് അതിലും നിയന്ത്രണം പാലിക്കുക..
പിന്നെ ആവശ്യത്തിനു വിവരമില്ലാതെ ഓരോന്നിനെ പറ്റി കമന്റെഴുതി നെഗളിക്കാമെന്നു കരുതിയാല്‍ അതിനും മിനിമം വിവരം ഇങ്കിലും ഇല്ലാതെ പറ്റില്ലാ..

പിന്നെ, ഈ ബ്ളോഗ് നോക്കലും (വായിക്കല്‍ അധികം ഇല്ല)
പ്ളസ് നോക്കലും (എഴുത്ത് അധികം ഇല്ല)
ഒക്കെയായി എന്റെ ബഹുപൂരിഭാഗം സമയവും പോകുന്നതുകൊണ്ട്.
ഈ 'ബ്ളോഗേര്സ് ബ്ളോക്ക്' എന്നു വല്ലതുമുള്ളതുകൊണ്ടാണോ എഴുതാന്‍ പട്ടാത്തത്, അതൊ ഇനി വിഷയമില്ലാത്തതുകൊണ്ടോ,
വിവരം ഇല്ലാത്തതുകൊണ്ടോ,
എന്തായാലും അത് എഴുതി തന്നെ കണ്ടുപിടിക്കാം എന്നു കരുതി..
ഈപ്പോള്‍ പഴയപോലെ സമയവും ഇല്ല..
പിന്നെ സംഭവിക്കുന്ന കാര്യങ്ങളൊന്നും എഴുതാനുള്ള ഒരു തയക്കം..

ഒരു കമന്റില്ലാതെ ഒരു പോസ്റ്റ് കിടക്കുമ്പോള്‍ അതിനു കൂട്ടായിട്ടാണു ഈ പോസ്റ്റ്.. ങ്ഹാ!!

ഇനി ഞാന്‍ ദിവസവും എഴുതാന്‍ പോണു.. ഇഷ്ടമുള്ളവരും സൌകര്യമുള്ളവരും വായിക്കട്ടെ,
പിന്നെ ഇഷ്ടം പോലെ ബ്ളോഗുകള്‍ പല രൂപത്തിലും ഭാവത്തിലും ഇറങ്ങിക്കൊണ്ടിരിക്കയാണ്‌ താനും..
ഇതൊന്നും അറിയാതെ ആത്മ കിണറ്റിലെ തവള പോലെ..
ആ സാരമില്ല. ഇങ്ങിനെയും വേണ്ടേ ബ്ളോഗേര്സ്...

അപ്പോള്‍ കമന്റ് കിട്ടാത്ത രണ്ട് പോസ്റ്റ് ആയല്ലൊ!
ഇനി മൂന്നാമത്തെത് നോക്കട്ടെ,

(ആത്മഗതം-  ഡോക്ടറോട് തര്ക്കുത്തരം പറഞ്ഞോണ്ടോ എന്തോ ബ്ളോഗ് നിശ്ചലമായിപ്പോയത്...!)

8 comments:

ChethuVasu said...

എല്ലാവരും ഒരു കണക്കിന് ഓരോരോ കിണറ്റില്‍ അല്ലെ ...അത്മെച്ചീ... സ്വയം കിണറ്റില്‍ ഇറങ്ങി തഴോട്ട്‌ പോകുന്നവര്‍ ....അപ്പുറത്തെ ലോകം കാണാത്തവര്‍ ..

ഒരു സൂത്രം പറഞ്ഞു തരാം.. നമ്മുടെ ഡോക്ടര്‍ ഹെരിറ്റേജിന്റെ ബ്ലോഗില്‍ പോയി ഒരു കമന്റു അങ്ങിട്ടോള് ..അദ്ദേഹം മറന്നു പോയതാകാം..

ആത്മ said...

സാരമില്ല!
അദ്ദേഹം ഓര്മ്മിക്കുന്നെങ്കില്‍ വരട്ടെ..

പിന്നെ, കുറേ നാളത്തെയ്ക്ക് ഇങ്ങോട്ട് തിരിഞ്ഞു നോക്ക്യ്ന്നില്ലെങ്കില്
ചെന്ന് ഓര്മ്മിപ്പിക്കാം...:)

Echmukutty said...

വേണം വേണം തറയില്ലെങ്കിൽ പിന്നെങ്ങനാ ഇരിയ്ക്കുന്നത്?

അമ്പലമില്ലെങ്കിൽ പിന്നെങ്ങനാ തൊഴുന്നത്?

ആത്മ said...

:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശെടാ മനുഷ്യന്‌ വീട്ടില്‍ പോകാനും പറ്റില്ലെ? ഹ ഹ ഹ :)

ChethuVasu said...

അപ്പൊ വീട് ഒക്കെ ഉണ്ടല്ലേ ..!!! ഹ ഹ !

വി.എ || V.A said...

...അല്ലാ, ഈ ഡോക്ടറും ചെത്തുകാരനുംകൂടി ‘ബാറി’ലായിരുന്നോ താമസം? ‘ഈ പാട്ടിടലിനും കമന്റിനുമൊക്കെ നിർവ്വചിക്കാൻപറ്റാത്ത ചരിത്രങ്ങൾ’ എന്താണാവോ? ‘ബ്ലോഗ് നോക്കലില്ല, വായിക്കലില്ല,സമയമില്ലാത്തതിനാൽ എഴുത്തുമില്ല...’അതിനാൽത്തന്നെ ഇതു പറയുന്നത് മറ്റാരും അറിയുന്നുമില്ല. പിന്നെങ്ങനെ കമന്റ് വരും സാറേ?

ആത്മ said...

അതെ! അതുതന്നെയാണ്‌ എന്റെ പ്രശ്നം :(
എന്തൊ ഒരു സംതൃപ്തിക്ക് വേണ്ടി എഴുതുന്നു..
പ്രത്യേക ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ ഒന്നും തന്നെ ഇല്ല...