Saturday, March 10, 2012

ദാനം ചെയ്യലും പിന്നെ ഒരു ബോട്ടില്‍ ഗാര്ഡനും!

പണ്ടത്തെപ്പോലെ ഒരു ഉത്സാഹം ഒന്നും ഇല്ല ബ്ളോഗൂ ഒന്നിനും!
പോരാത്തതിനു ഇടയ്ക്കിടെ പോയി ഗൂഗിള്‍ പ്ളസ് വായിക്കാന്‍ പോകും..
അതും എന്നെ വല്ലാതെ തളര്ത്തുന്നുണ്ട്..
ഓരോരുത്തരും മറ്റാരോ ആണെന്ന സങ്കല്പവും പിന്നെ അതിനെ തുടര്ന്നുള്ള വേവലാതിയും.. (അവിടത്തെ വിശേഷങ്ങള്‍ അറിയാനുള്ള കലശലായ ആഗ്രഹം.. വാക്ചാതുര്യത്തോടെയുള്ള അവരുടെ പ്രസന്റേഷന്..
ഒപ്പം അവര്പ്പോലെ ആകാന്‍ കഴിയില്ലല്ലൊ എന്ന കുറവോ മറ്റോ..
അങ്ങിനെ എന്തൊക്കെയോ...)
എന്തിനാത്മേ ഈ പണിക്ക് പോകുന്നു എന്നു ചോദിച്ചാല്‍ മനസ്സ് പറയുന്നതല്ലെ കേള്ക്കാന്‍ പറ്റൂ..!


ഇന്ന് ജോലിയൊക്കെ ഒഴിഞ്ഞ് അല്പ സമയം കിട്ടി. കുറെ നേരം പ്ലസ് വായിച്ച് നിരുത്സാഹപ്പെട്ടിരുന്നെങ്കിലും, പിന്നീട് കരകയറി എഴുതി ഒപ്പിച്ചതാണ്‌ ഈ പോസ്റ്റ്.. ഇതിലൂടെയെങ്കിലും എനിക്ക് എന്നെ തിരിച്ചറിയാനായെങ്കില്‍ എന്ന പ്രത്യാശയോടെ...

അല്ലേ, ബ്ളോഗൂ! നിനക്കാണെങ്കില്‍ പറ്റുമോ, നേരില്‍ കാണാത്ത മനുഷ്യരൂപങ്ങളെ മനസ്സില്‍ ധ്യാനിച്ച് ഒരു ജന്മം മുഴുവന്‍ ജീവിച്ച് തീര്ക്കാന്!!
ആര്ക്കും പറ്റില്ല.. ആത്മയ്ക്കല്ലാതെ.. (കൃഷ്ണന്റെ കാര്യമാണേ..)


ഇനി ഇന്നത്തെ പോസ്റ്റ് വായിച്ചോളൂ ട്ടൊ,

നാട്ടില്‍ അച്ഛന്‍ അപകടനില തരണം ചെയ്തുവെന്നറിഞ്ഞ ആശ്വാസം
ആസ്ട്റേലിയായില്‍ കൂട്ടുകാരോടൊത്ത് പോകാനിരുന്ന മകാളുടെ മനം മാറ്റം മറ്റൊരാശ്വാസം.. മനസ്സ് അസ്ഥിരതകളാല്‍ വീര്പ്പുമുട്ടിക്കിടക്കുമ്പോള്‍ എങ്ങിനെയാണു ബ്ളോഗൂ മനസ്സ് തുറക്കുക?

തലേ ദിവസം പ്ളസ്സില്‍ വെറുതെ നോക്കി കിടന്നു.. ആരോ ആര്ക്കൊക്കെയോ വേണ്ടി പാടുന്ന പാട്ടുകളും കേട്ടു എപ്പോഴോ ഉറങ്ങിപ്പോയി...

ഇന്ന് പതിവുപോളെ പല്ല് കാണിക്കാന്‍ പോയപ്പോള്‍ രണ്ടാഴ്ച്ച മുന്പ് രണ്ടു ഡോളറുകളുമായി നടന്നു നീങ്ങിയ വലിയമ്മാവന്‍ ദൂരെന്ന് വരുന്നു..!
ഇപ്പോള്‍ അത്ര അവശതയില്ല!
എങ്കിലും ബാഗില്‍ തപ്പി രണ്ടു ഡോളറുകള്‍ എടുത്തുകൊണ്ടു നടന്നു
അദ്ദേഹം തന്നെ തിരിച്ചറിഞ്ഞവോ?! അറിയില്ല!
ദൂരേന്ന് കണ്ടപ്പോഴേ എനിക്ക് ചിരി വന്നു.. അമ്മാവനെ പറ്റി ബ്ളോഗില്‍ എഴുതിയ ഓര്മ്മയും കൂടിയായകണം.. അമ്മാവനും നന്നായി ചിരിച്ചു.
അധികം അവശത കാട്ടും മുന്പേ കാശു കൊടുത്തു.. സംതൃപ്തിയോടെ ഇരുവരും എതിര്‍ ദിശകളിലേക്ക് അകന്നകന്ന് പോയി..

നാട്ടില്‍ അവശനായി കിടക്കുന്ന അച്ഛന്റെ അരികില്‍ ഒരുനിമിഷം ചെന്നുമനസ്സ്!! ഒന്ന് നാട്ടില്‍ പോയി വന്നാലൊ?!
തലെ ദിവസം ഹോം നര്സ് സമാധാനിപ്പിച്ചു, 'ഓടി വരേണ്ട കാര്യം ഒന്നും ഇല്ല, സുഖമായി വരുന്നു..'

കഴിഞ്ഞയാഴ്ച്ച താനും മകളും കൂടി വൃദ്ധ സദനത്തില്‍ പോയി അവിടെ എന്തെങ്കിലും സഹായം ചെയ്യാനാകുമോ എന്നും ഒക്കെ പരീക്ഷിക്കുന്ന തിരക്കിലായിരുന്നു. കഷ്ടം തോന്നി വയസ്സരുടെ അവസ്ഥ കണ്ട്..
തങ്ങള്‍ നോക്കിയത് ഒരു പ്രായം ചെന്ന ചൈനീസ് വലിയമ്മയെ ആയിരുന്നു..
സംസാരിച്ചു വന്നപ്പോള്, അവര്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥ ആയിരുന്നെന്നെന്നും (അവരുടെ ഇംഗ്ളീഷ് തന്റെതിനെക്കാളും നല്ല ഗ്രാമര്‍ ശുദ്ധിയും). അവരുടെ മാതാപിതാക്കളും ഉദ്ദ്യോഗസ്ഥരായിരുന്നു എന്നും ഒക്കെ അറിയാന്‍ കഴിഞ്ഞു.. മകള്‍ ഒരു യൂറോപ്പിയനെ ആണ്‌ വിവാഹം കഴിച്ചിരിക്കുന്നത്.. കൊച്ചുമക്കളോടൊപ്പമുള്ള ഫാമിലി ഫോട്ടോ ഒക്കെ കാട്ടി തന്നു!!

മനസ്സിനെ പതിയെ അസ്വസ്ഥ ചിന്തകളില്‍ നിന്നും പിടിച്ചു തിരിച്ചു..
ഒരു ബോട്ടില്‌ ഗാര്ഡന്‍ ഉണ്ടാക്കണം..! ഒരു ബോട്ടില്‌ ആദ്യം വാങ്ങാം.
പിന്നെ കുറെ കല്ലുകല്, ചെടി.. ഒക്കെ ഉരുക്കൂട്ടി വയ്ക്കാം..
അച്ഛന്‍ തീരെ അവശതയിലാണ്‌..
അച്ഛന്‍ ഈ ഭൂമിയില്‍ ഉള്ളപ്പോള്‍ എന്നപോലെ കരുതി വയ്ക്കാന്‍ എന്തെങ്കിലുമൊക്കെ വാങ്ങണം എന്ന ചിന്ത!
ബാലിശമാണോ?!

3 comments:

Echmukutty said...

ബാലിശമൊന്നുമല്ല....ഇത്ര സ്വാഭാവികമായി ഈ ചിന്തകളൊക്കെ പകർത്താൻ കഴിയുന്നത് എങ്ങനെയാണ്> മിടുക്കത്തിയാണു കേട്ടൊ.

ആത്മ said...

ബ്ളോഗ് വിസിറ്റ് ചെയ്തതിനും അഭിപ്രായങ്ങള്‍ എഴുതിയതിനും ഒക്കെ ഒരുപാട് ഒരുപാട് നന്ദി!!!
ബാക്കി നാളെ...

വി.എ || V.A said...

‘..ദൂരേന്നു നടന്നുവരുന്ന അമ്മാവൻ, അധികം അവശത കാട്ടുംമുമ്പേ കരുതിവച്ച ഡോളറുകൾ കൊടുത്തു. ശേഷം രണ്ടുപേരും രണ്ടുവഴിക്ക് പിരിഞ്ഞു...’ വളരെ നന്നായി. ‘അഛന്റെ സുഖവിവരത്തെപ്പറ്റി പിന്നെയൊന്നും പറയുന്നില്ല...?’