Wednesday, February 8, 2012

ഇന്ന് പോസ്റ്റ് ഒന്നും എഴുതും എന്നൊന്നും സ്വപ്നേപി വിചാരിച്ചതല്ല..

ഇന്ന് പോസ്റ്റ് ഒന്നും എഴുതും എന്നൊന്നും സ്വപ്നേപി വിചാരിച്ചതല്ല..
പക്ഷെ, ഇതാ എഴുതുന്നു...!
എവിടെയോ ഒരു വെളിച്ചം മിന്നി മറഞ്ഞപോലെ ഒരു തോന്നല്..!
കുറ്റാകുറ്റിരുട്ടില്‍ തപ്പി നടക്കുന്ന മനസ്സിന്‌ അത് ധാരാളം..
മനസ്സിന്‌.. ഹൃദയത്തിനു.. നോട്ട് ദി പോയിന്റ്! ഇതു രണ്ടും ഇഗ്നോര്‍ ചെയ്യേണ്ട കാര്യം ആയതിനാല്‍
ഇതിനൊന്നും സാധാരണ ജീവിതത്തില്‍ വലിയ സ്ഥാനം ഇല്ല..
അവിടെ കാര്യങ്ങളൊക്കെ ഭംഗിയായും വെടിപ്പായും നടക്കണം..
അത്രയേ ഉള്ളൂ..
കൂറ്റാകുറ്റിരുട്ടത്ത് അജ്ഞാത വെളിച്ചം കണ്ടെന്നോ, അതു എന്റെ ആത്മാവിനെ പ്രകാശിപ്പിച്ചെന്നോ, അതാണ്‌ എനിക്ക് ജീവിതത്തില്‍ വെളിച്ചം പകരുന്നതെന്നും ആ വെളിച്ചമാണു ഫ്രീയായി എല്ലാവരും കട്ടോണ്ടു പോയി സുഖിക്കുന്നതെന്നും വന്നാല്... ഒരുപാട് സത്യങ്ങള്‍ വെളിപ്പെടുത്തേണ്ടതായി വരും..!
എവിടെയോ മുനിഞ്ഞു കത്തുന്ന (അങ്ങിനെ ഒരു വാക്കില്ലെ?!) ഒരു തരി സ്നേഹത്തിന്റെ, ആത്മാര്ത്ഥതയുടെ പ്രകാശം ആണ്‌ ഈ ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്നതെന്ന് വരും..
അതിനെ നമുക്ക് തല്ക്കാലം ചൈതന്യം എന്നു വിളിക്കാം...

അങ്ങിനെ, ബ്ളോഗ് എഴുതാന്‍ വന്നതല്ല്യോ, എഴുതീട്ട് പോട്ട്..

ഇന്ന് ഞാന്‍ ഒരു പല്ല്‌ ഷോപ്പില്‍ പോയിരുന്നു..
പ്രായമായി വരും തോറും പല്ലിനൊക്കെ ഓരോ പ്രശ്നങ്ങളേ..
നമുക്ക് എന്തെങ്കിലും പ്രശ്നങ്ങളോ സര്‍വീസ് ചെയ്യേണ്ടതായോ ഒക്കെ വന്നാല്‍ നാം തന്നെ പോകണം..(പ്രത്യേകിച്ചും വിവാഹിതര്‍)
വണ്ടി ഓടുന്നതു മറ്റാര്ക്കോ വേണ്ടിയാണെങ്കിലുമ്..
അതുപിന്നെ പെട്രോള്‍ ഒഴിച്ചിട്ടല്ലെ, എന്ന് ന്യായമായും വാദമുയരും (കഴിഞ്ഞ നൂറ്റാണ്ടിലെ വാദങ്ങള്‍ ചിലവാക്കാന്‍ ഇപ്പോഴും മനുഷ്യരുണ്ടേ!!)
അങ്ങിനെ വണ്ടി സ്വയം വര്ക്ക്ഷോപ്പില്‍ കയറി അറ്റകുറ്റപ്പണികള്‍ ഒക്കെ നടത്തി..

അതിനിടയില്‍ ഒരു നിസ്സഹായ ദൃശ്യവും കണ്ടു...!!

ഒരു മലായ് അമ്മാവന്‍ (എന്റെ അച്ഛന്റെ പ്രായം വരും) മതിലില്‍ പിടിച്ച് ഇപ്പം വീഴും എന്ന മട്ടില്‍ അല്പം ദൂരെയായി..
ഞാന്‍ എന്റെ നടത്തയ്ക്ക് സ്പീട് കൂട്ടി..
ദൈവമേ! അടുത്തെത്തും മുന്പ് വീണ്‌ പോകുമോ!
എന്റെ അച്ഛനാണെങ്കില്‍ ഹോം നര്സും മറ്റും ഉണ്ട് സഹായത്തിന്‌ പാവം ഈ വൃദ്ധന്‌?!..
ഞാന്‍ ചെന്ന് കയ്യില്‍ പിടിച്ചു.. വീഴാതിരിക്കാന്.. അപ്പോള്‍ മലായില്‍ 'തടാ.. 'തടാ..' ('വേണ്ട' എന്നാകും) എന്നിട്ട് രണ്ട് വിരലുകള്‍ കാട്ടി(2 Dollars) കാശുമതിയത്രെ! അതുകിട്ടിയാല്‍ വീഴാതെ രക്ഷപ്പെട്ടോളാം എന്ന ധ്വനി.. വേഷവിധാനം ഒക്കെ നല്ല രീതിയിലാണ്‌!
എന്റെ ബാഗില്‍ കിടന്ന രണ്ട് മൂന്ന് 2 ഡോളേര്സ് എടുത്ത് എന്നേ മറന്നു ഞാന്‍ നല്കി!!
പാവം അതും കൊണ്ട് പോയി ശാപ്പിട്ടിട്ട് വീണ്ടും ഇതുപോലെ നടക്കട്ടെ.. മനുഷ്യനെ ഭയപ്പെടുത്താനായിട്ട്!!ഹും!!

ഞാന്‍ കഴിവതും തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു..
തിരിഞ്ഞു നോക്കിയാല്‍ എന്റെ 2 ഡോളേര്സും ആയി ആ വൃദ്ധന്‍ വീഴുന്നതോ,
നന്നായി (സ്റ്റഡി വടിയായി) നടന്നു നീങ്ങുന്നതോ, കാണേണ്ടി വരുമെന്ന ഒരു അണ്സെര്ട്ടനിറ്റി വരുത്തി വച്ച ഭയവുമായി....

എങ്കിപ്പിന്നെ ഞാന്‍ പോയിട്ട് പിന്നെ വരാം...
ഇവിടെ വെളിച്ചം കിട്ടാതെ കുഴഞ്ഞു മറിഞ്ഞുപോയ പ്രശ്നങ്ങള്‍ എന്നു നേരേയായിക്കിട്ടുമോ.., എന്റെ ഈശ്വരാ!!
(ആത്മ രംഗത്തില്‍ നിന്നും പിന്‍വാങ്ങുന്നു..)

4 comments:

ആത്മരതി said...

upakarangal cheyyaan manasuntavatte...

ആത്മ said...

thanks...!

ChethuVasu said...

അയാള്‍ നമ്മളെ പറ്റിക്കുകയായിരുന്നിരിക്കാം , പക്ഷെ സ്റ്റില്‍ ഗുഡ് ! കാരണം, ഒരു പക്ഷെ അയാള്‍ക്ക്‌ അതല്ലാതെ മറ്റു വഴിയുണ്ടാകില്ലയിരിക്കാം ....
നന്മ ഉള്ള ഒരു മനസ്സ് ഒരിക്കലും വറ്റാത്ത തടാകം പോലെയാണ് .. എത്ര നീര് കൊടുക്കുന്നോ അത്രയും പിന്നെയും വന്നു നിറയും ...

അനില്‍@ബ്ലോഗ് // anil said...

നന്നായി.

ഒരു ഓഫ്ഫ്:
ഈ സൈറ്റിൽ വന്നാൽ നേരെ ഏറ്റവും അടിയിലേക്കാണ് പോകുന്നത്, തന്നത്താനെ. പിന്നെ വലിഞ്ഞു മേലെ എത്തണം. എന്തോ സ്ക്രിപ്റ്റ് ഓടുന്നുണ്ടെന്ന് തോന്നുന്നു.