Sunday, February 26, 2012

തുടങ്ങിയേടത്തു തന്നെ തിരിച്ചെത്തുന്ന യാത്ര...!

ഇന്നലെയുടെ ബാക്കി...

ഓരോ ദിവസവും യാത്രയുടെ തുടക്കം നിരര്ത്ഥകത തന്നെയാണ്‌.. ലക്ഷ്യമില്ലായ്മ..!
യാത്ര തുടരണം.. എന്തിനുവേണ്ടി..?!
പിന്നെ, ഇന്നലെ ബാക്കി ശേഷിച്ചു വച്ച നിരാശകള്‍ പെറുക്കിയെടുക്കുകയായി..
ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ കടിഞ്ഞാണിന്റെ ഓര്മ്മ വരും..
വെപ്രാളപ്പെട്ടു നാമജപം ചെയ്യും..
ഇന്നലെയുടെ നൊമ്പരങ്ങള്‍ പതിയെ മായും..
പുതിയവയ്ക്കുവേണ്ടി കാത്തു നില്ക്കാന്‍ തുടങ്ങും..

ഇന്നലെ വളരെ പ്രയാസപ്പെട്ട് മറികടന്ന അരുവിയുടെ മുന്നില്‍ വീണ്ടും നില്ക്കും .. വിരക്തിപൂണ്ട്..
എങ്ങിനെ?
വെള്ളത്തില്‍ ഇറങ്ങണോ, ചാടി അപ്പുറത്തെക്കായാലൊ?! എന്നിങ്ങനെ..
ഇന്നലെ ആധിപിടിച്ചവ തന്നെ അതേ അളവില്‍ ഒരിക്കല്ക്കൂടി ചിന്തിച്ച് ഒടുവില്‍ എപ്പോഴോ ഒരു തീരുമാനമായി ആത്മവിശ്വാസത്തോടെ അരുവി ചാടിക്കടക്കുന്നു...
ഇന്നലെ അനുഭവിച്ച അതേ സംതൃപ്തിയോടെ തിരിഞ്ഞുനോക്കുന്നു..

ഒരു പൂവ് കാണുന്നു.. പറിച്ചു തലയില്‍ വയ്ക്കണോ, അടുത്തുപോയി മണപ്പിക്കാമോ, അതോ വെറുതെ ദൂരെനിന്ന് ആസ്വദിച്ചാല്‍ മതിയോ?!
എന്റെ ആസ്വാദനം പോലും മറ്റാര്ക്കെങ്കിലും അവകാശപ്പെട്ടതാകുമോ?!
പൂവിന്റെ കണ്ടില്ലെന്നു നടിച്ചു പോകുന്നതല്ലെ ഉത്തമം..
ഇന്നലെ കടന്നുപോയ അതേ ചിന്തകള്‍ ഒരിക്കല്ക്കൂടി കടന്നുപോകും..
ഇന്നലെ കണ്ട പൂവുതന്നെയായിരിക്കും എങ്കിലും..
ഭ്രമിക്കും.. പിന്നെ അകല്ച്ച പാലിക്കും.. അന്യയെപ്പോലെ നടന്നു നീങ്ങും!

ഇന്നലെ കേട്ട പാട്ട് കേള്ക്കുമ്പോഴും...

തളര്‍ന്നു വഴിയിലെവിടെയോ ഇരിക്കുമ്പോള്‍ ഇന്നലെ കേട്ട അതേ ഗാനം മുരളികയിലൂടെ ഒഴുകിവരും.. തലോടിയുണര്ത്തും..
പതിവുപോലെ ആസ്വദിച്ചിട്ട്,
പിന്നെ മറക്കേണ്ടവയല്ലെ എന്നപോലെ..
പാട്ടില്‍ ആകൃഷ്ടയായതിന്റെ കുറ്റബോധത്തോടെ നടന്നു നീങ്ങും...

ഇന്നലെ കയറിയ കൂരിരുള്‍ നിറഞ്ഞ ഗുഹയുടെ മുന്നിലും യാതൊരു തയ്യാറെടുപ്പും ഇല്ലാതെ നിരാലംബയെപ്പോലെ കടന്നുചെല്ലും..
ഒരുപാടു നേരം വെളിച്ചം കിട്ടാതെ വലയുമ്പോള്‍ സഞ്ചിയിലെവിടെയോ പണ്ടെങ്ങാണ്ടു വച്ചു മറന്ന മെഴുകുതിരി കത്തിച്ചു വയ്ക്കും..

ഇന്നലെ പെട്ടുപോയ സിംഹത്തിനെ മുന്നില്‍ ഇന്നും ചെല്ലും..
അറിയാതെയെന്നോണം..
നിണം വാര്‍ന്ന ശരീരവുമായി ഓടി രക്ഷപ്പെടുമ്പോള്‍ ഓര്‍ക്കും
ഇന്നലെയും ഇതുപോലെ!!

തളര്ച്ചയ്ക്കിടയിലും ഇന്നലെ കേട്ട കുയിലിന്റെ നാദം,
മയിലിന്റെ നടനം, ഒക്കെ വീണ്ടും കാണുവാന്‍ മോഹിക്കും..
കാണുന്നതുവരെ കാത്തിരിക്കാനും..
കണ്ടുകഴിയുമ്പോള്‍ കണ്ടില്ലെന്നു നടിക്കാനും..
ഓടുവില്‍ തളര്‍ന്ന്..
പിരിഞ്ഞു പോകുന്ന സൂര്യനെ നോക്കി നില്ക്കും.. വെറുതെ..

ചന്ദ്രന്റെ വരവേല്പ്പിനായി കാത്തിരിക്കും..
പുതിയ ഒരു രാത്രിക്കുവേണ്ടി..
തന്നെ മൂടിപ്പുതപ്പിച്ചുറക്കാന്..
പിറ്റന്നത്തെ പ്രഭാതത്തിനായി കാതോര്‍ത്ത്..
വീണ്ടും യാത്ര പുനരാരംഭിക്കാന്..
അരികിലുള്ളതിനെ അകലത്തും,
അകലെയുള്ളതിനെ അരികത്തും കാണാന്‍ ശ്രമിച്ചുകൊണ്ട്...

6 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"
ഇന്നലെ കേട്ട പാട്ട് കേള്ക്കുമ്പോഴും...

തളര്‍ന്നു വഴിയിലെവിടെയോ ഇരിക്കുമ്പോള്‍ ഇന്നലെ കേട്ട അതേ ഗാനം മുരളികയിലൂടെ ഒഴുകിവരും..
"

ഇന്നലെ കേട്ടത്‌ കേള്‍ക്കണ്ടാ ഇന്നു ദാ പുതിയതുണ്ട്‌പഥികന്‍ ശിലായുഗ കവിത എഴുതിയതു

ChethuVasu said...

അത്മേച്ചി , നന്നായി എഴുതി കേട്ടോ -- വായിക്കാന്‍ സുഖമുണ്ട് ..! ചിന്തിക്കാനും !

പിന്നെ ഹെരിറെജ് സാര്‍ നല്ലുഗ്രന്‍ ഒരു കമ്പോസര്‍ /ഗായകന്‍ ആണ് എന്നാണു എന്റെ അഭിപ്രായം ! അദ്ദേഹത്തിന്റെ പല ടുനുകളും പല സദാ സിനിമാ പ്പാട്ടിനെക്കാളും ഇമ്പമുള്ളതാണ് ..

ആത്മ said...

അയ്യൊ!
ഹെറിറ്റേജ് സാറ് നല്ല പാട്ട് കാരനാണെന്ന് അറിയില്ലായിരുന്നു..:(
എനിക്ക് സംഗീതത്തെ പറ്റി വലിയ അറിവില്ല അതാണ്‍..
അവിടെ പോയി പാടിയത് കേട്ടപ്പോള്‍ അത്ര സീരിയസ്സ് ആയി പാടിയതായി തോന്നിയില്ല,

ഇനി ഡോക്ടറെ കാണുമ്പോള്‍ സോറി പറയാം...

താങ്ക്സ് വാസു!

Echmukutty said...

അങ്ങനെയാണല്ലോ മാനവ ഹൃദയവും അതിന്റെ മിടിപ്പുകളും......

ആത്മ said...

:)

ആത്മ said...

:)