Tuesday, February 21, 2012

സൂചിഗോതമ്പ് കൊണ്ടുള്ള പാല്ക്കഞ്ഞി...

രാവിലെം വൈകിട്ടും ഭാഗവത പ്രഭാഷണം കേള്ക്കാമെന്നു വച്ചു..! മനസ്സിനെ ഒന്ന് ഉയര്ത്താന്..

രാവിലെ ആത്മവിശ്വാസം ഉണ്ടാക്കാനും, വൈകിട്ട് ക്ഷണിക്കാതെ കടന്നു വരുന്ന ഡിപ്രഷനെ അകറ്റാനും..

ഇന്ന് മനസ്സിനെ ഉയര്ത്താന്‍ നിമി -നവയോഗീ സംഭാക്ഷണം കേട്ടു..

മനസ്സിനെ കെട്ടുപ്പാട്ടില്‍ നിര്ത്തിയാല്‍ കാര്യങ്ങളൊക്കെ എളുപ്പമായി!
തളരാന്‍ അനുവദിക്കരുത്..
അലയാന്‍ വിടാതെ, എന്തെങ്കിലും പ്രയോജനമുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുക..
ഒരിക്കല്‍ ഒരിടത്തുന്ന് സുഖം കിട്ടിയാല്‍ മനസ്സ് അറിയാതെ അതും പ്രതീക്ഷിച്ചിരിക്കും.. അതാണ്‌ മനസ്സിന്റെ സ്വഭാവം..മായയില്‍ ഭ്രമിക്കാതെ..
എങ്ങിനെയും അതില്‍ നിന്നും ഉയര്ത്തി ഭഗവാനിലേക്ക് തിരിപ്പിക്കാന്‍ നോക്കുക..
നിയന്ത്രിതമല്ലാതെ എന്തു ചെയ്താലും ആപത്തും ദുഃഖവും വരുത്തി വയ്ക്കും

പിന്നെ വന്ന് , ഈ കഞ്ഞി ഉണ്ടാക്കി.


ഇത് സൂചിഗോതമ്പ് കൊണ്ടുള്ള പാല്ക്കഞ്ഞിയാണ്‌. ഉണ്ടാക്കാനും ഈസി, കഴിക്കാനും ഈസി!ഈ പാത്രത്തില്‍ തന്നെ മൈക്രോ വേവില്‍ വച്ച് വേവിച്ച് പാലും അല്പ്പം പന്ചസാരയും ചേര്ത്തു..

പ്ളസ്സില്‍ ഇട്ടാലോ എന്ന് ഒരുനിമിഷം ആലോചിച്ചു. പിന്നെ എന്റെ കഞ്ഞി കഞ്ഞി ആയാലോ എന്ന ഭയത്തില്‍ വേണ്ട എന്നു കരുതി..


അല്പം വിശേഷം...

എന്റെ യജമാനന്‍ ഒരു ചെറിയ പര്യടനത്തിനു പോയിരുന്നതിനാല്‍ രണ്ടുദിവസമായി ബസ്സില്(മറ്റേ ബസ്സ്) ആയിരുന്നു ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്..
ഇന്നലെയും ഇന്നും ഒരു മനുഷ്യന്‍ നേര്ക്കുനേരെയുള്ളഒരേ ഒരു റോ സീറ്റില്‍ അങ്ങിനെ വിശാലമായി ഒടിഞ്ഞുമടങ്ങിയിരുന്ന എതിര്‍ വശത്തെ 50 ഓളം സീറ്റിലെ പെണ്ണുങ്ങളെ നിരീക്ഷിക്കുകയാണ്‌!! (അല്പം പ്രായം ഉള്ള മനുഷ്യനാണ്‌)
നമ്മളു നോക്കാത്തപ്പോള്‍ നമ്മളെ നോക്കും..
നോക്കിയാലും നോക്കും.. ഒരു വ്യസനത്തോടെ അവശതയോടെ..
'എന്താ ഹേ! തിരിഞ്ഞിരുന്ന് അവശതപ്പെട്ടൂടെ' എന്നു മനസ്സി മുറുമുറുത്ത് ആത്മ ഇരിക്കുമ്പോ..(മലേഷ്യന്‍ ഇന്ത്യന്‍ തമിഴന്‍ ആണ്‌.. അതാണ്‌ ഹും!)
ഒരു സ്ത്രീ മുന്നില്‍ വന്നിരുന്നപ്പോല്‍ എന്നാ പിന്നെ കുറെ നേരം നിങ്ങളു പിടിച്ചോ വരുന്ന അസ്വസ്ഥതകള്.(ഈശ്വരാ വയസ്സായി വരുമ്പോള്‍ എന്തെല്ലാം സഹിക്കണം!അയാള്‍ എന്നെ നോക്കുന്നത് 30 കാരിയായണൊ 40 കാരിയായാണോ അതോ ഇനി 50 കാരിയായിട്ടോ ആര്ക്കറിയാം!)
ആത്മ കണ്ണടച്ചിരുന്ന് ഭാവിയെ പറ്റി (ബ്ളോഗ്...ബസ്സ്)
ഒക്കെ ഓര്ത്ത് ഒന്ന് ഫോമിലായി..


എ സ്മാള്‍ ഇന്ററപ്ഷന്..

അങ്ങിനെ കഞ്ഞിയൊക്കെ വിശാലമായി വച്ച്, കുടിക്കാനിരുന്നപ്പോല്‍ നമ്മുടെ 'കണ്ട്റോളര്‍ ഓഫ് ആത്മ' വന്നു! (ചിന്ന മകാള്)‍
അവള്‍ വന്ന് സ്പൂണ്‍ എടുത്ത് എന്നെ ഫീഡ് ചെയ്യാന്‍ തുടങ്ങി
ആഗ്രഹമല്യോ നടത്തട്ടെ എന്നു കരുതിയപ്പോള്‍ കാല്‍ സ്പ്പൂണ്‍..അര സ്പൂണ്‌ ഹും!
എവിടെ നിറയാന്! എപ്പോള്‍ നിറയാന്!!
ഇങ്ങിനെ പറ്റില്ല മോളേ..
ആഹാ! എന്റെ വീക്ക്നസ്സ് മനസ്സിലാക്കി അവള്‍ കൂടുതല്‍ സന്തോഷത്തോടെ, വളരെ സ്ലൊ ആയിട്ടു കാല്‍ സ്പൂന്‍ കഞ്ഞി വീതം കോരി തരികയും
ഞാന്‍ ആക്രാന്തത്തോടെ വായ തുറക്കുകയും..
പോരാഞ്ഞിട്ട്,
അവള്‍ ഇടയ്ക്ക്, 'ഞാന്‍ വലുതാകുമ്പോള്‍ നല്ല ഒരമ്മ ആകില്ലേ? എന്നൊരു ചോദ്യവും!
ഞാന്: എത്ര ക്രൂരയായാലും ലേസിയായാലും സ്വന്തം മക്കളെ കാണുമ്പോള്‍ അലിയും.. നാചുറല്‍ ഇന്സ്റ്റിക്റ്റ്..ക്രൂരതയും പോവും..ലേസിനസ്സും പമ്പ കടക്കും.

ഇനിയിപ്പം അവളോട് യുദ്ധം ചെയ്താലേ കഞ്ഞി പൂര്ത്തിയാക്കാന്‍ പറ്റൂ.
ഇടയ്ക്ക് ആഹാരം കുറയ്ക്കുന്നതിനെപറ്റിയും ഈറ്റ് സ്ലോലിയെപറ്റിയും ഒക്കെ അവള്‍ ക്ളാസ്സ് എടുക്കുന്നും ഉണ്ട്..

ഭാഗ്യം! അവള്‍ പോയി.. റ്റി. വി. കാണാന്‍..
എങ്കിപ്പിന്നെ ഞാന്‍ എന്റെ കഞ്ഞി പാത്രം കാലിയാക്കട്ട്..

അങ്ങിനെ ലൈവ് ആയി ബ്ളോഗെഴുതാനും പറ്റി!!
P.S.
ഈ മാന്യദേഹം തന്നെ ഈയ്യിടെ എന്നോട് ചോദിച്ചു," അമ്മേ റ്റ്വിറ്ററിലും ഫേസ് ബുക്കിലും ഇടാനല്ലാതെ എന്നാണോ ഇനി ആളുകള്‍ പിക്നിക്കും ഔട്ടിങ്ങും  ഒക്കെ എന്‍ജോയ് ചെയ്യുക..! (ഭാഗ്യത്തിനു ബ്ളോഗിന്റെ കാര്യം മിണ്ടീല!!)

ബൈ..
സീ യു ബ്ളോഗൂ...!

10 comments:

വല്യമ്മായി said...

പഞ്ചസാര ഒഴിവാക്കാമായിരുന്നില്ലേ?

നല്ല മോള്‍,എന്റെ മോളും പലപ്പോഴും എന്റെ അമ്മയാണ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഈ സൂജി ഗോതമ്പിന്റെ അരസ്പൂണ് കഞ്ഞി കുടിക്കുന്നവർക്കല്ല ആഹാരം കുറക്കലും ഡയറ്റിങ്ങും

അതൊക്കെ കാലത്തു രണ്ടുകിലൊ പന്നിയിറച്ചിയും പിന്നെ അതിന്റെ ബാക്കി പോലെ ഉച്ചയ്ക്കും വൈകിട്ടും കഴിക്കുന്നോർക്കാ

:)

ആത്മ said...

രഹ്ന!
ലേശം പഞ്ചസാരകൂടി ഇടുമ്പോള്‍ നല്ല സ്വാദ്! അതാണ്!:)
ഏതിനും ഡയബറ്റീസ് ഒക്കെ വന്നു പിടിച്ചാല്‍ പിന്നെ പഞ്ചാരയൊന്നും തൊടാന്‍ പറ്റൂല്ല.. അതുകൊണ്ട് ഇപ്പോഴേ ലുബ്ദ് പിടിക്കണ്ട എന്നു വച്ചു..
ഈയ്യിടെയായി ഒരു പുതിയ കണ്ടുപിടിത്തം!,
കാഡ്ബറിയുടെ 'പിക്നിക്ക്' എന്ന ഒരു ചോക്ലേറ്റ് എന്നെ ഹഢാദാകര്ഷിച്ചിരിക്കുന്നു..
ഒരു നിവര്ത്തിയുമില്ല. ബാഗില്‍ ഒളിച്ചും പാത്തും ഇട്ടേയ്ക്കും..
വിശക്കുമ്പോള്‍ ആക്രാന്തത്തോടെ ഭക്ഷിക്കും.. പിന്നെ കുറ്റബോധം വന്ന് തക്കാളി തിന്നു നോക്കും, പച്ച ആപ്പിള്‍ കഴിച്ചു നോക്കും കടും ചായ കുടിച്ചുനോക്കും..
അങ്ങിയൊക്കെ അങ്ങു പോകുന്നു...:)

ആത്മ said...

ഇന്‍ഡ്യാഹെറിറ്റേജ് ഡോക്ടര്:

അതു തന്നെ ഞാനും മകാളോടു ചോദിച്ചു, 'മോളേ മനസ്സമാധാനമായി വയറു നിറച്ചും ഭക്ഷിക്കാനാണ്‌ ഇത് ഉണ്ടാക്കിയതു തന്നെ.. അതിലും ലുബ്ദ് പിടിച്ചാല്‍ പിന്നെ എങ്ങിനെ?' എന്ന്!:)

ഹരീഷ് തൊടുപുഴ said...

നിങ്ങളുടെ എഴുത്തൊരു സംഭവമാണ് ട്ടോ..

എന്താ പറയുക.. എന്റെ നാവിന്‍ തുമ്പത്തുണ്ട്.. വെളിയിലോട്ടു വരുന്നില്ല..!
:)

ആത്മ said...

താങ്ക്സ്!! :)

ഹരീഷ് ഇപ്പോള്‍ പ്ലസ്സില്‍ ഇടുന്ന ഫോട്ടോകളും വളരെ നന്നാവുന്നുണ്ട്..
അഭിനന്ദനങ്ങള്!

Rare Rose said...

നല്ല രസോണ്ട് ആത്മേച്ചീ വായിക്കാന്‍..മോളൂസിന്റെ ലാസ്റ്റ് ചോദ്യം ഒരൊന്നൊന്നര ചോദ്യം തന്നെ :)

ആത്മ said...

ഉറങ്ങണേനും മുന്പ് റോസൂനെ കണ്ടതില്‍ സന്തോഷം എന്ന് ഒന്ന് അറിയിച്ചിട്ട് പോണം എന്നുണ്ടായിരുന്നു. പ്ലസ്സില്‍ എഴുതാന്‍ ഒരു മടി.

ഭാഗ്യത്തിനു ഇവിടെ കണ്ടു!

പോസ്റ്റ് ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം!:)
ടി.വി യില്‍ യേശുദാസിന്റെ 50 വര്ഷം കണ്ടുകൊണ്ടിരിക്കയായിരുന്നു..
അതാണ്‌ കാണാന്‍ താമസിച്ചത്...

Echmukutty said...

വായിയ്ക്കാൻ വൈകിയാലും എഴുത്തിന്റെ രസമൊന്നും കുറയില്ലല്ലോ.....അതുകൊണ്ട് രസിച്ചു വായിച്ചു...

ആത്മ said...

നന്ദി! ഇതുപോലെ വല്ലപ്പോഴുമൊക്കെ സമയം കിട്ടുമ്പോള്‍ ഇതു വഴി വരിക...
സസ്നേഹം
ആത്മ