Saturday, February 18, 2012

സെലിബ്രേഷന്..! സെലിബ്രേഷന്..!

രണ്ടുദിവസമായി ആകപ്പാടെ ഒരു തളര്ച്ച! എന്തോ നഷ്ടമായപോലെ!

ആത്മേ..?!
എന്തുപറ്റി?!
പതുതായി വല്ലതും പറ്റിയോ (മോങ്ങാന്?!)
ഇല്ലല്ലൊ!, ആത്മയ്ക്ക് പണ്ടും ഇന്നും എന്നും ഉള്ളത് മലയാളം ഫോണ്ടും, ഒരു കമ്പ്യൂട്ടറും പിന്നെ അല്ലറ ചിലറ നിരാശകളും, കുശുമ്പുകളും, പ്രാക്റ്റിക്കലിറ്റി ഇല്ലായമയും ഒക്കെ അല്യോ?!
അതൊക്കെ ഇപ്പോഴും ഉണ്ടല്ലൊ?!
പിന്നെ അങ്ങോട് ചിന്തിച്ച് കൂട്ട് ആത്മേ!!

എങ്കിപ്പിന്നെ ചിന്തിക്കാം അല്ല്യോ?!

രാവിലെ ഒരു ഏകാന്ത ശൂന്യത..
എങ്ങാണ്ടു നിന്നും വന്ന വാലന്റൈന്‍ സെലിബ്രേഷന്‍ ആണ്‌ ഇത്തവണ ആത്മേടെ മൂഡ് തകര്ത്തത്..!
മറ്റുള്ളവര്‍ എന്ത് ആഘോഷം നടത്തിയാലും (ഓണമായാലും ശങ്കരാന്തിയായാലുംഒക്കെ..) ബാധിക്കുന്നത് ആത്മയെയാണ്‌! കാരണം ആത്മയ്ക്ക് അഘോഷിക്കാനേ അറിയില്ല എന്നതുകൊണ്ടാകും!!
പക്ഷെ, കുശുമ്പ് പിടിക്കാനും, വിരഹതപ്പെടാനും, നഷ്ടബോധപ്പെടാനും ഒക്കെ നന്നായറിയാം താനും..
അതൊക്കെ അല്പം കൂടി മാന്യമായ വികാരങ്ങളാണെന്നാണ്‌ ആത്മയില്‍ ആരോ അടിച്ചേല്പ്പിച്ചിരിക്കുന്ന മൂല്യങ്ങള്...!!
അതുകൊണ്ട് ഒരറ്റത്ത് അടങ്ങിയിരുന്നു കുശുമ്പുപിടിക്കയോ, വിരഹപ്പെടുകയോ (അതിനു പിന്നെ പ്രായോം തരോം നോക്കുകേം വേണ്ടല്ല്)ആയിരുന്നു പതിവുപോലെ..

കുശുമ്പു പിടിക്കേണ്ട കാര്യം എന്താന്നു ചോദിച്ചാല്‍ (ഈ പ്രായത്തില്)
നമ്മള്‍ ഒരു സമൂഹത്തില്(ബ്ളോഗ് സമൂഹം-സമൂഹത്തെ പേടിച്ച് ഇന്റര്നെറ്റില്‍ വന്നപ്പോള്‍ അവിടേ ചൂട്ടും കെട്ടി സമൂഹം!-ഹും!!)
ജീവിക്കുമ്പോള്‍ മറ്റുള്ളവരെപ്പോലെ ആയില്ലെങ്കില്‍ ആ സമൂഹത്തില്‍ നമ്മള്‍ ഉള്പ്പെടില്ല എന്നൊരു കുറവ്! അങ്ങിനെ ഞാനും ചാഞ്ചല്യപ്പെടാം എന്നു കരുതി (അല്ലാതെ സാരമായ വട്ടൊന്നും പിടിപെട്ടില്ല).
ആക്ച്വലി, എന്റെ കണവനും സെലിബ്രേഷന്‍ ചെയ്യുന്നതില്‍ തല്പരനല്ല. അതൊക്കെ ചെയ്താല്‍ ഉള്ള സ്നേഹം കൂടി തീര്ന്നുപോകും എന്ന തത്വമാണ്‌!! സ്നേഹവും ആത്മാര്ത്ഥതയും ഒന്നും കാണിച്ചു തീര്ക്കേണ്ടതല്ല എന്ന ഒരു പോളിസി!! അതുകൊണ്ട് നോ കുശുമ്പ്..

കമ്പ്യൂട്ടറിനകത്തു കയറിയാല്‍ സ്നേഹമോട് സ്നേഹപ്രകടനം!
വെളിയില്‍ ഇറങ്ങിയാല്‍ 'ഐ ആം ഇന്‍ ലവ്' എന്നും ജപിച്ച് കിറുങ്ങി നടക്കുന്ന യുവജനത..! നേര്ക്കുനേരെ വരുന്നവരെ കാണാതെ, മൊബൈലിലൂടെ കോണ്ടാക്റ്റ് ഉണ്ടാക്കുന്ന ചെറു ബാല്യക്കാര്‍..!
'നീ എന്റെ വാലന്റൈന്‍ ആണു.. ഞാന്‍ നിന്റെയും!' (ഫോണിലൂടെ ആകുമ്പോള്‍ ഫോര്വേഡ് ചെയ്തയച്ചാല്‍ ഒരു വെടിക്ക് മൂന്നും നാലും ഒക്കെയാവും ഇപ്പോള് വീഴുക!!..) ആ..! എല്ലാം ഒരു വിശ്വാസം അല്ല്യോ?!
ആ വിശ്വാസത്തില്‍ അവര്‍ ജീവിച്ചു പോട്ട്..
പരിക്കൊന്നും പറ്റാതിരുന്നാല്‍ ഭാഗ്യം!

മൊബയില്‍ ഒഴിച്ച് ബാക്കി എന്തരു ചോദിച്ചാലും ആബ്സന്റ് മൈന്റഡ് ആയി ഇങ്ങു തന്നിട്ടു പോകും ഈ സ്വപ്ന ജീവികള്..!
'എടാ..നിന്റെ പേര്സ് ഇങ്ങു തന്നിട്ടു പോ' എന്നു പറഞ്ഞാലും തന്നിട്ട് പോകും!! (ഇതു നാട്ടില്‍ സോഫ്റ്റ്വെയറുകാരെ കളിയാക്കുന്നത് കോപ്പിയടിച്ചതാണേ!! കടപ്പാട്! കടപ്പാട്!)
കയ്യിലിരിക്കുന്ന കൊച്ചിനെ വേണേലും തന്നിട്ടു പോകും!! (ഇതു ആത്മേടെ സ്വന്തം കണ്ടുപിത്തം!)
'എ സ്മാള്‍ ഇന്ററപ്ഷന്! ഒ.. കെ.. ലെറ്റ് അസ് കണ്ടിന്യൂ..യാര്!!' എന്നും പറഞ്ഞ്..തുടരും അവര്..!
(ബ്ളോഗു ജീവികളിലും ഒരല്പം ഈ സ്വഭാവം ഇല്ലാതില്ല..)
മൊബയിലിലൂടെയും കമ്പ്യൂട്ടറിലൂടെയും, മറ്റ്  നേര്‍ സംസര്ഗ്ഗം വേണ്ടാതെ കൊണ്ടുപോകാവുന്ന നിരുപദ്രവമായ റിലേഷന്ഷിപ്പുകള്‍ ഒക്കെ മനുഷ്യര്(വിവാഹിതരും മധ്യവയസ്ക്കരും എന്തിനു വയോജനങ്ങളും വരെ..!)
തട്ടിക്കൂട്ടുന്നുണ്ട്.. ഒന്നും അതിലധികവും ആവാം..(മനോബലം അനുസരിച്ച്)

അതുപറഞ്ഞപ്പോള്,‍ ഇന്നലെ എന്റെ കണവന്‍ പങ്കെടുത്ത ഒരു  കല്യാണത്തിന്റെ കാര്യം ഓര്മ്മ വന്നു!!
ദി ബോയ്  ഈസ് ഒണ്‍ലി 62 ആന്ഡ് ദി ഗേള്‍ 58!!
രണ്ടുപേരുടെയും ആദ്യവിവാഹം!!
ഇപ്പോഴാണത്രെ കല്യാണം കഴിക്കനൊക്കെ ഒരു പാകത വന്നത്!
പിന്നല്ല..! കാലം പോയ പോക്കേ..!!
62 നു താഴെയുള്ള എല്ലാ ഇളം തലമുറക്കാരും അതൊരു ആഘോഷമാക്കിയ മട്ടാണ്‌!!
(ഹും! വീണ്ടും സെലിബ്രേഷന്!!)

6 comments:

വല്യമ്മായി said...

എല്ലാവരും ആഘോഷിക്കട്ടെ അത് കണ്ടു നമുക്ക് സന്തോഷിക്കാം

ആത്മ said...

അല്ല പിന്നെ!!:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

18 ആയിട്ടും അവിടെ വാൽ തീർന്നില്ലിയൊ? ഹ ഹ ഹ 

ആത്മ said...

ഇവിടെ വാലൊന്നും ഇല്ല,
ഏകാന്ത ശൂന്യത മാത്രം!

ഇന്റര്നെറ്റിനകത്തും പുറത്തും ഒക്കെ കാണുന്നതും കേള്ക്കുന്നതും ഒക്കെ വച്ച് സങ്കല്പിച്ച് കൂട്ടുന്നതല്യോ!

Echmukutty said...

സന്തോഷിയ്ക്കാൻ വയസ്സൊന്നും പ്രശ്നമല്ല......
അതുകൊണ്ട് എല്ലാരും സന്തോഷിയ്ക്കുന്ന കാലം വരട്ടെ...

ആത്മ said...

:)