Tuesday, February 14, 2012

സൃഷ്ടി

അല്പം ശ്രീക്‌ഷ്ണ കഥ പറയാം..

ശ്രീകൃഷ്ണന്റെ അച്ഛന്റെ പേര്‍ വസുദേവര്‍ എന്നും അമ്മയുടെ പേര്‍ ദേവകി എന്നുമാണല്ലൊ,

വസുദേവരുടെ പിതാവിന്റെ പേര്‍ ശൂരസേനന്‍ എന്നാണ്‌..
വസുദേവരുടെ സഹോദരിയാണ്‌ 'പൃഥ' എന്ന കുന്തീദേവി..
(അര്‍ജ്ജുനനും ശ്രീകൃഷ്ണനും സഹോദരീ സഹോദര പുത്രന്‍മാര്‍-കസിന്സ്.)

കുന്തീഭോജരാജാവ് കുന്തിയുടെ പിതാവായ ശൂരസേനന്റെ ഉറ്റ
നന്പന്‍ ആയിരുന്നതിനാല്‍ പൃഥയെ കുന്തീഭോജനു ദത്തുപുത്രിയായി നല്കുന്നു..

ശൂരസേനന്റ് മറ്റൊരു നന്പന്‍ ആണ്‌ ‍ ഉഗ്രസേനന്.
ഉഗ്രസേനന്റെ പുത്രന്‍ കംസന്‍
ഉഗ്രസേനന്റെ ജ്യേഷ്ടപുതിയാണ്‌ ദേവകി.
(കംസനും ദേവകിയും സഹോദരീ സഹോദര്ന്മാര്‍.)

അപ്പോള്‍ വസുദേവരും കുന്തിയെന്ന പൃഥയും സഹോദരീ സഹോദരന്മാരും.. ശൂരസേനന്റെ മക്കളും ആണെന്നു മനസ്സിലായല്ലൊ
അതുപോലെ ദേവകിയും, കംസനും സഹോദരീ സഹോദര്ന്മാരാണ്‌ (ജ്യേഷ്ടാനുജന്മാരുടെ മക്കള്)

ദേവകിയും രോഹിണിയും വസുദേവരുടെ ഭാര്യമാര്
രോഹിണിയില്‍ വസുദേവര്ക്കുണ്ടായതാണ്‌ കൃഷ്ണന്റെ സന്തത സഹചാരിയായി കൂടെ നടക്കുന്ന ബലഭദ്രന്‍

ചുരുക്കത്തില്..

ദേവകി - ഉഗ്രസേനന്റെ ജ്യേഷ്ടന്റ് മകള്
കംസന്‍ - ഉഗ്രസേനന്റെ മകന്

വസുദേവര്‍ - ശൂരസേനന്റെ മകന്
കുന്തിയെന്ന പൃഥ - ശൂരസേനന്റെ മകള്

രോഹിണി (ബലഭദ്രന്റെ അമ്മ)- വസുദേവരുടെ മറ്റൊരു ഭാര്യ.. പക്ഷെ, ദേവകിയുടെ നേര്‍ സഹോദരി അല്ല.

ശ്രീകൃഷ്ണന്റെ വളര്ത്തച്ഛന്‍‍ നന്ദഗോപരും വളര്ത്തമ്മ യശോദരയും ആണ്.‌
ജനിച്ചത് മഥുരയിലും വളര്ന്നത് അമ്പാടിയിലും..

ശ്രീകൃഷ്ണനെ പറ്റി ഏകദേശം രൂപം കിട്ടിയല്ലൊ,

ഇനി ഭാഗവതത്തിന്റെ തുടക്കം മുതല്‍ ഒന്ന് ഓടിച്ച് നോക്കാം...
ബന്ധങ്ങളെ പറ്റി അറിയാന്..

ഭാഗവതമാണല്ലൊ ഹിന്ദുക്കളുടെ പുരാണങ്ങളില്‍ വച്ച് എല്ലാം അടങ്ങിയ പുരാണം.. (പുരാണങ്ങള്‍ എന്നാല്‍ വേദവ്യാസമഹര്ഷി വേദങ്ങളെ പകുത്ത് 18 (?) പുരാണങ്ങള്‍ ചമച്ചു..(സാധാരണ മനുഷ്യര്ക്ക് വേദസാരം അറിയാനായി)അതില്‍ ഭാഗവതവും പെടുന്നു...)

ഭാഗവതത്തില്‍ സൃഷ്ടിയുടെ പരിണാമങ്ങളും,മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളും ഒക്കെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഭാഗവതത്തിന്റെ തുടക്കം ഭാഗവതം എങ്ങിനെ രചിച്ചു എന്നുമൊക്കെയാണ്‌..
(ഭഗവാന്‍ ബ്രഹ്മാവിനുപദേശിക്കുന്നു..
ബ്രഹ്മാവ് മകന്‍ നാരദനുപദേശിക്കുന്നു..
നാരദമഹര്‍ഷി വേദവ്യാസനുപദേശിച്ചുകൊടുകുന്നു..
വേദവ്യാസന്‍ മകന്‍ ശുകമഹര്‍ഷിക്ക്..
പിന്നീട് ശുകമഹര്‍ഷി പരീഷിത്തിന്റെ യാഗശാലയില്‍ വച്ച് ഭാഗവതം പറയുംബോള് സൂതമഹര്‍ഷി മനസ്സിലാക്കുന്നു..
സൂതമഹര്‍ഷിയില്‍ നിന്നും നാമും)

പിന്നെ സൃഷ്ടിയെ പറ്റി പറയുന്നു..

ആയിരം ചതുര്‍യുഗങ്ങള്‍ കഴിയുമ്പോഴും ഓരോ പ്രളയം ഉണ്ടായി സര്വ്വവും നശിക്കുന്നു.. സൃഷ്ടി വീണ്ടും പുനരാരംഭിക്കുന്നു..

ചതുര്‍യുഗം എന്തെന്ന് മനസ്സിലാക്കാന്‍ നോക്കാം..

365 ദിവസങ്ങള്‍ കൂടുമ്പോള്‍ മനുഷ്യരുടെ ഒരു വര്‍ഷം
(മനുഷ്യരുടെ ഒരു വര്‍ഷം ദേവകളുടെ ഒരു ദിവസമാണ്‌)
360 മനുഷ്യവര്ഷം ദേവകളുടെ ഒരു വര്‍ഷം. (ഇതിനെ ദേവവര്‍ഷം എന്നും ദിവ്യ വര്‍ഷം എന്നും പറയുന്നു.)
4800 ദിവ്യവര്‍ഷങ്ങള്‍ ആണ്‌ കൃതയുഗം. (നാലു യുഗങ്ങളെ പറ്റി പറയുന്നുണ്ടല്ലൊ)
3600 ദിവ്യവര്‍ഷം - ത്രേതായുഗം
2400 ദിവ്യവര്‍ഷം - ദ്വാപരയുഗം
1200 ദിവ്യവര്‍ഷം - കലിയുഗം.(432000 മനുഷ്യവര്‍ഷം)
നാലു യുഗങ്ങള്ക്കും കൂടി 12000 ദിവ്യ വര്ഷങ്ങള്
(12000X360= 432000 മനുഷ്യ വര്‍ഷം)
ഇതിനെ ചതുര്‍യുഗം എന്നു വിളിക്കുന്നു.

 ചതുര്‍യുഗം = 12,000 ദിവ്യ വര്ഷങ്ങള് (12000X360= 4,32,0000 മനുഷ്യ വര്‍ഷം)
1000 ചതുര്‍യുഗങ്ങള്‍ ചേരുമ്പോള്‍ ബ്രഹ്മാവിന്റെ ഒരു പകലായി!! (പിന്നീടുള്ള 1000 ചതുര്യുഗം രാത്രിയും..അപ്പോള്‍ അദ്ദേഹം  നിദ്രയ്ക്കൊരുങ്ങുകയായി..)
അതിനെ 'കല്പം' എന്നു വിളിക്കുന്നു (കല്പ്പാന്ത കാലത്തോളം.. കാതരേ നീയെന്‍ മുന്നില്...)
അന്നുമുതല്‍ പ്രളയമാണ്‌..
ബ്രഹ്മദേവന്‍ സുഷുപ്തിയില്‍ ലയിച്ചിരിക്കുമ്പോള്‍ പ്രളയം സംഭവിക്കുന്നു..(ബ്രഹ്മാവിന്റെ രാത്രിയില്)

ബ്രഹ്മാവ് നിദ്രവിട്ടുണരുമ്പോള്‍ വീണ്ടും സൃഷ്ടി പുനരാരംഭിക്കുന്നു..

(ബ്രഹ്മാവിന്റെ ഒരു പകലില്‍ 14 മന്വന്തരങ്ങള്‍ ഉണ്ടാകുന്നു- ഒരു മനുവിന്‌ 71.- ചതുര്യുഗങ്ങള്‍ ആണ്‌ ഉള്ളത്)
അങ്ങിനെ, ലേറ്റസ്റ്റ്  പ്രളയം കഴിഞ്ഞ്, നിദ്രവിട്ടുണരുമ്പോള്‍ ബ്രഹ്മാവ് നാലു താന്‍ എവിടെയാണെന്നറിയാനായി ചുറ്റും നോക്കുന്നു (അങ്ങിനെ നാലു മുഖങ്ങള്‍ ഉണ്ടായി)
ആലിലയില്‍ കിടക്കുന്ന ഉണ്ണിക്കണ്ണന്റെ പൊക്കില്‍ കൊടിയില്‍ നിന്നും ഉണ്ടായ ഒരു താമരയിലായിരുന്നു ബ്രഹ്മാവ്‌ ശയിച്ചിരുന്നത്!)
ബ്രഹ്മാവ് താമരയുടേ ഉത്ഭവസ്ഥാനം അന്വേഷിച്ച് ആ താമരയിലെ തണ്ടിലൂടെ താഴേക്കിറങ്ങുന്നു...
ചെല്ലുമ്പോള്‍ അനന്തനില്‍ ശയിച്ചു കിടക്കുന്ന  മഹാവിഷ്ണുവിനെ കാണുന്നു...‍
ഭഗവാന്‍ ബ്രഹ്മാവിനോട് സൃഷ്ടി നടത്തുവാന്‍ അരുളിച്ചെയ്യുന്നു..
ഒപ്പം വേദങ്ങളും ഉപദേശിച്ചു കൊടുക്കുന്നു..(നോട് ദി പോയിന്റ്)

അരവിന്ദോത്ഭവന്‍ ആദ്യമായി പതിന്നാലു ലോകങ്ങളുമടങ്ങിയ സ്വര്ഗ്ഗം, ഭൂമി, പാതാളം എന്ന മൂനു പ്രധാന ലോകങ്ങളെ സൃഷ്ടിച്ചു..
പിന്നെ ലോകോപകാരാര്ത്ഥം (ഭഗവാന്റെ നിര്ദ്ദേശപ്രകാരം)സൃഷ്ടി പുനരാരമ്ഭിക്കുന്നു..

ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ചവരെല്ലാം (സനല്ക്കുമാരാദികള്)  തപസ്സിനായി പോകുന്നു.. കാരണം അവരെല്ലാം പൂര്ണ്ണ ജ്ഞാനികള്‍ ആയിരുന്നു..

അവര്‍ സൃഷ്ടി നടത്താന്‍ വിസമ്മതിച്ചതിനാല്‍ കുപിതനായി, പിന്നീട്പിന്നീട് സൃഷ്ടിച്ച് രുദ്രനു രുദ്രഭാവത്തിലുള്ള സന്തതികള്‍ ജനിക്കുന്നു..
രുദ്രനോട് സൃഷ്ടി നിര്ത്തി സന്യസിക്കാന്‍ പോകാന്‍ ബ്രഹ്മാവ് തന്നെ പറയുന്നു..
അതില്‍ പിന്നീട് ഉണ്ടായ നാരദന്‍ തുടങ്ങിയ മുനികള്ക്കും ആത്മീയമായ ചായ്‌വായിരുന്നു കൂടുതല്

ഗത്യന്തരമൈല്ലാതെ ബ്രഹ്മാവ്,  അല്പം കുറവുകളോടെ (അതാണു നമുക്കൊക്കെ എല്ലായിടത്തും അപൂര്ണ്ണത-കണ്ഫ്യൂഷന്) ആദിമനു (സായം ഭൂമനു)വിനെയും ശതരൂപാദേവിയേയുമ് സ്‌ഷ്ടിക്കുന്നു.. അവരില്‍ നിന്നാണ്‌ മനുഷ്യ കുലം തുടങ്ങുന്നത്..

കുറവുകള്‍ വരുത്തി സൃഷ്ടിച്ചു എന്നു പറഞ്ഞാല്‍ എന്താണെന്നു വിശദീകരിക്കാം..
ഒരു അപൂര്ണ്ണത..!
ഞാന്‍ പൂര്ണ്ണനല്ല, എന്റെ മറ്റേ പകുതിയുടെ സ്നേഹം കൂടി കിട്ടിയെങ്കില്‍ പൂര്ണ്ണനായേനെ എന്നുള്ള ഒരു ഏക്കം, ഏങ്ങല്,(അങ്ങിനെ വാക്കില്ലെ?)
അങ്ങിനെ സായം ഭൂമനു ശതരൂപാദേവിയില്‍ പൂര്ണ്ണത തേടുന്നു..
അങ്ങിനെ അവര്ക്ക് മക്കളുണ്ടാവാന്‍ തുടങ്ങുന്നു..
അഞ്ചു മക്കളാണ്‌,
മൂന്ന് പെണ്ണും - 1.ദേവഹൂതി, 2.ആകൂതി, 3.പ്രസൂതി.
രണ്ട് ആണും - 4.ഉത്താനപാതന്‍, 5.പ്രിയവ്രതന്‍‍ .

ഇവരുടെ സന്തതി പരമ്പരകളിലൂടെയാണ്‌ മനുഷ്യകുലം വളരുന്നത്...

ബാക്കി ഇവിടെ ...പുരാണത്തിലേക്ക് ഒരെത്തിനോട്ടം

7 comments:

വീ കെ said...

"ആയിരം ചതുര്‍യുഗങ്ങള്‍ കഴിയുമ്പോഴും ഓരോ പ്രളയം ഉണ്ടായി സര്വ്വവും നശിക്കുന്നു."

ഇങ്ങനെ ഒന്ന് കൃത്യമായി നടക്കാൻ എന്താണ് കാരണമായി പറയുന്നത്..?
ഒന്നു വിശദമാക്കാമോ..?

Diya Kannan said...

Athmechi...continue...good work...waiting waiting..

ആത്മ said...

വി.കെ,
റീ ചാര്ജ് ചെയ്യാനായിരിക്കും എന്നാണ്‌ എനിക്ക് തോന്നുന്നത്..:)

ആത്മ said...

thank you Diya!

Happy to see you!!

Echmukutty said...
This comment has been removed by the author.
Echmukutty said...

കണക്ക് കണ്ടാൽ പേടിയാകും, അതുകൊണ്ട് ഞാൻ പിന്നെ വരാം...... ആദ്യം എഴുതിയ കമന്റിൽ അക്ഷരപ്പിശക് വന്നു, അതാ മാറ്റിയത്.

ആത്മ said...

എനിക്കും കണക്ക് അത്ര പിടുത്തം അല്ല..
ഇത് മനസ്സിലാക്കണം എന്നു കരുതി മിനക്കെട്ടിരുന്ന് മനസ്സിലാക്കിയെടുത്തതാണ്‌ :)