Friday, February 3, 2012

അങ്ങിനെ ബസ്സ് യാത്ര അവസാനിക്കാറായി...

അങ്ങിനെ ബസ്സ് യാത്ര അവസാനിക്കാറായി വരികയല്യോ,
തുടക്കം പറഞ്ഞില്ലല്ലൊ,

പെരുമഴയില്‍ ആയിരുന്നു തുടക്കവും..
ഒരു ടാക്സി വിളിച്ചു.. ടാക്സി വീട്ടുമുറ്റത്ത് കയറി ഞങ്ങള്‍ (ഞാനും മകളും)
അതിനകത്ത് കയറിയിരുന്നു..
നല്ല ശാന്തസ്വഭാവക്കാരന്‍ ഡ്രൈവര്..
ഞങ്ങള്‍ രണ്ടും പാര്ട് ടൈം ജോലിയൊക്കെ കഴിഞ്ഞ് വരികയാണ്‌, മഴയാതോണ്ട് ടാക്സി പിടിച്ചെന്നേ ഉള്ളൂ.. അല്ലാതെ ഞങ്ങള്‍ ധാരാളികളൊന്നും അല്ല മി. ഡ്രൈവറേ.. ഹും!

ഇതിനിടയില്‍ ഞാന്‍ മകളോട് മലയാളത്തില്‍ ചോദിച്ചു..

-(അന്യനാടുകളില്, മദര്‍ ടങ്ങിന്റെ ഉപയോഗം പ്രൈവസിയും പിന്നെ പള്ളുപറയാനും മാത്രമായിരിക്കുന്നു ഇപ്പോള്..!)
ഇന്നലെ മകാള്‍ ഒരു ഷോപ്പില്‍ കയറിയപ്പോള്‍ അവിടത്തെ സെയില്സ് ഗേളും പയ്യനും തമിഴര്‍ ആയിരുന്നത്രെ! അപ്പോള്‍ ഒരു ചീനന്‍ വന്ന് ആ പെണ്ണിണോട് എന്തൊക്കെയോ പറഞ്ഞ് ശ്രംഗരിക്കാന്‍ ചെന്നു...
അവള്‍ മറ്റേ പയ്യനോട് പറയുകയാണ്,‌ 'അയാളുടെ വായില്‍ നല്ല രണ്ട് കുത്ത് വച്ച് കൊടുക്കട്ടെ' എന്ന്!!
'അമ്മേ മദര്‍ ടങ്ങിന്റെ ഉപയോഗം കണ്ടില്ലെ!' അവള്ക്ക് സന്തോഷമായി...

ആ അങിനെ ഞങ്ങള്‍ ടാക്സിയില്‍ ഇരുന്ന് മദര്‍ ടങ്ങില്‍ സംസാരിച്ചു..
'മോളേ.. നീ രണ്ടുമൂന്ന് പ്രാവശ്യം ആയല്ലൊ ഈ ഗെറ്റ് റ്റുഗദര്..
സൂക്ഷിക്കണേ.. ഇങ്ങനെ അടിക്കടി കാണുമ്പോള്‍ വെറും കൂട്ടുകെട്ടിനപ്പുറം ആകുമോ?, പിന്നെ വിഷമിക്കേണ്ടി വരും.. അതാണ്‌.'
'അമ്മ എന്താണ്‌ ഉദ്ദേശിക്കുന്നത്?' അവള്ക്ക് പുഞ്ചിരി..
എനിക്കും ഒരു മടി തുടരാന്...
മുട്ടയില്‍ നിന്നും വിരിഞ്ഞു വരുന്ന പ്രായം അല്ലെ,
'അല്ല.. കൌമാരപ്രായം ഒക്കെ കഴിഞ്ഞ് പക്വത വരുന്ന പ്രായം ആണ്‌ ആണ്കുട്ടികളും വളര്ന്ന് വരികയാണ്‌..'
'പഴയപോലെ ഇന്നസന്റ് ആയുള്ള ഫ്രന്ഡ്ഷിപ്പ് നിലനിര്ത്താന്‍ പറ്റുവൊ?!'
(ദൈവമേ ചീന പയ്യാന്സ്..!)
'! അതൊക്കെ ഞങ്ങള്ക്കറിയാം അമ്മെ.. അമ്മ പേടിക്കണ്ട ട്ടൊ..'
എങ്കിലും അവധിയായതില്‍ പിന്നെ ഇത് മൂന്നാമത്തെ ഒത്തുചേരലാണ്‌ അവര്‍ പത്തു പതിനന്ച് പേരോളം വരും.. ഭാവിയെപ്പറ്റി തീരുമാനിക്കാനും ഒക്കെയാവും
പലരും അമേരിക്കയിലും ആസ്റ്റ്റേലിയയിലും ഒക്കെ പഠിക്കാനും മറ്റും പ്ളാന്‍ ചെയ്യുന്നു..
ഞാന്‍ ഉള്ളില്‍ പ്രാര്ദ്ധിക്കും.. ദൈവമേ.. ഈ രാജ്യത്തിനകത്ത എന്തെങ്കിലും നല്ല ഒരു കോര്സിനു പോകാന്‍ പറ്റണേ...

അങ്ങിനെ ടാക്സിക്കാരന്‍ ഞങ്ങളെ റെയില്‍ വേ സ്റ്റേഷനില്‍ ഇറക്കി.. അവിടുന്ന് അവള്‍ അങ്ങോട്ടും ഞാന്‍ ഇങ്ങോട്ടും വരും വഴിയായിരുന്നു എനിക്ക് സ്ഥലകകാലവിഭ്രാന്തി ഉണ്ടായതും മട്ടും..

ഇനി ,യാത്രയുടെ അവസാനം..

അങ്ങിനെ ഞാന്‍ ആദ്യം വന്ന - ബസ്സില്‍ കയറി റ്റ്വിറ്ററും  ബ്ളോഗും ഒക്കെ അല്പം നോക്കി..,
ചോങ്ങ് പാങ്ങില്‍ എത്തി.. വെളിച്ചെണ്ണയും പിന്നെ ഗ്ളാസ്സും ഒക്കെ വാങ്ങി ഒടുവില്‍ ആകെ തളര്ന്ന് മി. ആത്മയേയും പ്രതീക്ഷിച്ച് ഒരു കോണിപ്പടിയില്‍ ഇരുന്നു..
ആരു കാണാന്..?!
അവിടെയിരുന്ന് ഫോണിലൂടെ എഴുതി തുടങ്ങിയ  പോസ്റ്റാണ്‌ .....

അപ്പോള്‍ എന്റെ നാട്ടുകാരനും കൂട്ടുകാരനും(?)ആയ ഒരു ദേഹം അതിലൂടെ കടന്നുപോയി എന്ന് പിന്നീട് കാറുമായി വന്ന മി. ആത്മ പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടിയെന്നതൊഴിച്ചാല്‍ വലിയ പരിക്കുകള്‍ ഒന്നും ഇല്ലാതെ വീട്ടില്‍ എത്തി..

ഇനി അടുത്ത ആഴ്ച്ച ഒരു യാത്രപോയിട്ട് വല്ലതും എഴുതാമേ...
സസ്നേഹം
ആത്മ

6 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അങ്ങനെയാണ് യാത്രകൾ ഉണ്ടായത് അല്ലെ?

കുഞ്ഞൂസ് (Kunjuss) said...

യാത്രകള്‍ അവസാനിക്കുന്നില്ല ആത്മേ....
രംഗങ്ങള്‍ മാത്രമേ മാറുന്നുള്ളൂ, വേദി എന്നും ഒന്നു തന്നെയല്ലേ...?

ശുഭയാത്ര...!

ആത്മ said...

Indiaheritage:

അതെ!

പ്രത്യേകിച്ച് ഒന്നിനുമല്ലാതെ, ഇങ്ങിനെ
യാത്ര ചെയ്യുമ്പോള്‍ ഒരു തീര്ത്ഥാടനത്തിനു പോയ സുഖം.. ശാന്തി..:)

ആത്മ said...

കുഞ്ഞൂസ്! :)
പൂവായി മരമായി പുഴുവായി കിളിയായി മൃഗമായി മനുഷ്യനായി.. അങ്ങിനെ അങ്ങിനെ.. തുടരുമായിരിക്കും...:(

എന്നെങ്കിലും ഒരിക്കല്‍ അവസാനിക്കുമായിരിക്കും അല്ല്യോ?!

Echmukutty said...

യാത്രകൾ ഉണ്ടാവട്ടെ........

ആത്മ said...

thanks! :)