Thursday, February 2, 2012

യാത്ര.. യാത്ര..

അങ്ങിനെ ഇന്നലത്തെ ട്രയിന്‍ യാത്ര കമ്പ്പ്ളീറ്റ്ആയില്ലല്ല്..
അങ്ങിനെ ഞാന്‍ പെരുമഴയത്ത് സ്റ്റേഷന്‍ തെറ്റി ഇറങ്ങി പരുങ്ങി നില്ക്കുമ്പോള്..
-സത്യത്തില്‍ ഇവിടെ പരുങ്ങുകയും ചമ്മുകയും ഒന്നും വേണ്ടാ.. യന്ത്രമനുഷ്യരല്ലെ ചുറ്റിനും..
നോ ഭാവം മുഖത്ത്..! ആശ്ചര്യപ്പെടില്ല.. സഹതപിക്കില്ല.. പരിഹസിക്കില്ല..
നിസ്സംഗത... സര്‍‌വ്വത്ര നിസ്സംഗത മാത്രം! (പക്ഷെ, എല്ലാം കാണുന്നും അറിയുന്നും ഒക്കെ ഉണ്ടാകും.. അപ്പോള്‍ നമ്മളും അതുപോലെ നിസ്സംഗതപ്പെടണം.. )
-കാര്യം എളുപ്പമായി.. നോ ചമ്മല്‍.. നോ റിഗ്രറ്റ്..

അടുത്ത ട്രയിന്‍ 3 മിനിട്ടിനുള്ളില്‍ എത്തി..!
നിറയെ കാലിയായ സീറ്റ്.. ഞാന്‍ മാനം മര്യാദയ്ക്ക് വൃദ്ധരുടെയും അവശരുടേയും ഗര്ഭിണികളുടെയും ഒക്കെ സീറ്റില്‍ ഇരിക്കാതെ (സൈഡ് സീറ്റ്!ഹും!) മദ്ധ്യഭാഗത്ത് ഇരുന്ന് ലാവിഷ് ആയി മഴയെ ഒക്കെ കണ്ട്.. അടുത്ത സ്റ്റേഷനില്‍ ഇറങ്ങി.. നടന്നു..

പിന്നീട് എന്തു സംഭവിച്ചു..?! (ഓര്മ്മയും വരണില്ലല്ല്!)
ആ! മഴയല്ലായിരുന്നോ?! വീട്ടില്‍ ചെന്നിട്ടിപ്പം എന്തുചെയ്യാന്! ബ്ളോഗും റ്റ്വിറ്ററും പ്ളസ്സും ഒക്കെ മാറി മാറി നോക്കി വണ്ടര്‍ അടിച്ചിരിക്കാമെന്നല്ലാതെ (ഒരു ജന്മം ഗമ്പ്ളീറ്റ് പോയിക്കിട്ടി!!)
അങ്ങിനെ ഞാന്‍ അങ് റിലാക്സ് ആയി..
ആത്മേ നോക്കൂ ചുറ്റിനും പതിവ് ഷോപ്പുകള്..! (ഇപ്പം പാര്റ്റ് ടയിം ജോലിയുള്ളതുകൊണ്ട് പഴയപോലെ സന്ചാരം ഒന്നും പറ്റുന്നില്ലാതാനും), ചുമ്മാ നടക്ക്..
ഞാന്‍ നടന്നു..

ആദ്യം പോപ്പുലറില്‍ കയറി ബുക്കുകള്‍  നോക്കി നിന്നു..
എന്തു ബുക്ക് വായിച്ചാലാണ്‌ എന്നെ ഒന്ന് നന്നാക്കി എടുക്കാനാവുക!
ഞാന്‍ എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ച അവസ്ഥയിലാണിപ്പോള്
ഒന്നിനും എന്നെ നന്നാക്കാന്‍ പറ്റുന്നില്ലാ...

അതുകഴിഞ്ഞ് നമ്മുടേ ജാപ്പനീസ് കടേല്‍ കയറി.. കുറേ നേരം കറങ്ങി.. ആകെ കൊണ്ടുമറിച്ചിട്ടിരിക്കുന്നു..
ഈ ഷോപ്പുകള്‍ക്ക് ഒരു ഗുണമുണ്ട്, നമ്മുടേ 'ഷോപ്പിംഗ് മാനിയ' തീരുകേം ചെയ്യും, കയ്യിലെ കാശ് തീരത്തുമില്ല..
കൈനിറയെ സാധനങ്ങള്‍ വാങ്ങിയപ്പോള്‍ ഒണ്‍ലി ബിലൊ 10 ഡോളേര്‍സ്!
എനിക്കങ്ങ് രോമാഞ്ചം വന്നു!

അങ്ങിനെ കുതൂഹലത്തോടെ, മഴയും വെയിലും ഒക്കെ മറന്ന്, നടന്ന്.. നടന്ന്..  വരുമ്പോള്‍ ഈ ദ്ര്‌ശ്യം കണ്ടു..

ഒരു ടെന്റന്‍സി.. അജ്ഞാതമായ ആരെയോ സന്തോഷിപ്പിക്കാനായി നേരേ ബ് ളോഗിലേക്ക് സെന്റ് ചെയ്യാമെന്ന്!
പിന്നെ സ്വയം ശ്വാസിച്ചു
ആത്മേ  പക്വതപ്പെട്.. പക്വതപ്പെട്.. എന്നും ജപിച്ച് നടന്നു.. നടന്ന്.. ബസ്ടാന്ഡില്‍ എത്തി

അപ്പോള്‍ വീണ്ടും കണ്‍ഫ്യൂഷന്‍.. 800 ല്‍ കയറണോ, 171 ല്‍ കയറണോ, അതോ 812 ല്‍ കയറണോ?!
ആദ്യത്തേതെടുത്താല്‍ അത് കറങ്ങി കറങ്ങി ചോങ്ങ്പാങ്ങില്‍ എത്താന്‍ ഒരു പതിനഞ്ച് നിമിഷം എടുക്കും.. അതിനിടയില്‍ എനിക്ക് ഡ്രീം ചെയ്യാം, ട്വിറ്ററും മറ്റും വായിക്കാം... വായിനോക്കാം.....
രണ്ടാമത്തേതാണെങ്കില്‍ പെട്ടെന്നെത്തും പക്ഷെ, റോഡ് ക്രോസ്സ് ചെയ്യണം ചോങ്ങ്പാങ്ങില്‍ എത്താന്‍! റോഡേ അലഞ്ഞു തിരിയുന്നത് ആരും കാണണ്ട.. ഒരു ഷെയിം പോലെ.. (നമ്മുടെ മലയാളീസ് കാണുമെന്ന സങ്കോചം! പരിചിതമായ സ്ഥലമല്യോ!)
മൂന്നാമത്തെതില്‍ കയറിയാല്‍ ചോങ്ങ്പാങ്ങിന്റെ ഇങ്ങേ അറ്റത്തൂന്ന് തുടങ്ങണം ഷോപ്പിംങ്ങ്!..! അവിടേ നിന്നും രണ്ട് ഗ് ളാസ്സ് ആണ്‌ വാങ്ങേണ്ടത്.. ആദ്യത്തെ ബസ്സില്‍ കയറിയാല്‍ ഇന്ത്യന്‍ കടയില്‍ നിന്നും വെളിച്ചണ്ണ വാങ്ങാം.. പിന്നെ പറ്റിയാല്‍ ലക്സിന്റെ ഒരു കൊച്ചു സ്പ്രേയും വാങ്ങി നടന്നു നടന്ന് ഒടുവില്‍ ഗ് ളാസ്സുകടയില്‍ എത്താം..
ആദ്യം വെളിച്ചണ്ണ വാങ്ങണോ (800 ബസ്സില്‍ കയറണോ), അതോ ഗ് ളാസ്സ് വാങ്ങണോ (812ബസ്സ്.)
ആകെ കണ്‍ഫ്യൂഷന്‍!!

പെട്ടെന്ന് ഒരു തീരുമാനമെടുക്കാന്‍ വയ്യായ്കയാല്‍  മൂന്നു ബസ്സും വരുമ്പോള്‍ ഒരുവിധം ഓടിച്ചെന്ന് കയറാന്‍ പറ്റുന്ന ഇടത്ത് നിന്ന് കണ്‍ഫ്യൂഷന്‍ അടിച്ചു.. എന്റെ വിധിയെ നിര്‍ണ്ണയിക്കാനായി ഏതു ബസ്സാണാവോ ആദ്യം വരിക!
വിധിനിര്‍ണ്ണായകമായ അടുത്ത ഭാഗം..
വരും വരേക്കും വിടകൊണ്ടുകൊണ്ട്,

ഉങ്കളുടെയ
ആത്മ

തുടരും...

4 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ഞാന്‍ എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ച അവസ്ഥയിലാണിപ്പോള്
ഒന്നിനും എന്നെ നന്നാക്കാന്‍ പറ്റുന്നില്ലാ;;
"

അത്രയും എത്തി എങ്കിൽ ദാ എന്റെ കുറെ ബ്ലോഗുകളുണ്ട്. അതിൽ കൂടൊന്നു കറങ്ങിയാൽ മതി.

ഇപ്പണിയും കൂടി നിർത്തി വാനപ്രസ്ഥം തുടങ്ങാറാകും :)

ആത്മ said...

അന്നൊരിക്കല്‍ ഒന്ന് ഓടിച്ച് നോക്കിയായിരുന്നു..
ഇപ്പോള്‍ പോയി ഭഗവത് ഗീത കുറച്ച് വായിച്ചു... വളരെ നന്നായിരിക്കുന്നു..!

ഇനിയും സമയം കിട്ടുമ്പോള്‍ പോയി വായിക്കാം...:)

Echmukutty said...

പക്വതപ്പെട് ഇതെനിയ്ക്ക് അങ്ങ് പിടിച്ചു, ഏതെങ്കിലും കഥയിലോ കുറിപ്പിലോ ഞാനിത് എടുത്തെഴുതും കേട്ടോ........

ആത്മ said...

അപ്പോള്‍, പക്വതപ്പെട്ട് എന്ന വാക്ക് എന്റെ കണ്ടുപിടിത്തം ആണോ?!
അപയോഗിക്കുന്നതൊക്കെ കൊള്ളാം.. ഞാന്‍ പിന്നെ അധികാരോം പറഞ്ഞോണ്ട് വന്നാല്‍ സഹിച്ചോണം...:)

പേടിക്കണ്ട.. ശരിക്കും മനുഷ്യരുടെ ജീവിതം കണ്ടും പഠിച്ചും കഥയെഴുതുന്ന ലച്ചുമുവിന്‌ ഒരു വാക്ക് സമ്മാനിക്കാന്‍ കഴിഞ്ഞാല്‍ അതില്‍ അഭിമാനമേ ഉള്ളൂ..