Wednesday, February 1, 2012

എഴുതണ്ട എഴുതണ്ട എന്നു കരുതിയാലും...

എഴുതണ്ട എഴുതണ്ട എന്നു കരുതിയാലും ചിലപ്പോള്‍ എഴുതിപ്പോവും..
ഇളമൊഴിയോ, മറ്റ് ഓണ്ലൈന്‍ മലയാളം ടൈപ്പിങ് സൈറ്റുകളോ കണ്ടാല്‍ പിന്നെ ഒരാക്രാന്തമാണ്‌!
ഇന്നലെ വലിയ ഗമയില്‍ പറഞ്ഞു, എനിക്ക് ഇളമൊഴി വളരെ ലാഭകരമായി വാങ്ങിയ നെറ്റ് ബുക്കില്‍ എഴുതാന്‍ പറ്റുന്നുണ്ടെന്ന്. എന്നാല്‍ അത് അബദ്ധമായി!
പൊടുന്നനവെ ജി മെയില്, ഗൂഗിള്‍ പ്ളസ്, കൂട്ടത്തില്‍ ഇളമൊഴി ഒക്കെ അണ്റീച്ചബിള്!!
എന്തരു ചെയ്യാന്!!
ഇതാണ്‌ അഹങ്കാരം പറയല്ല്..പറയല്ല്‌ എന്നു പറയണത്..ഹും!

ഇന്നലത്തെ വിശേഷം ട്രയിനിനെ തലതിരിച്ച് ഓടിച്ചതുവരെയല്ലെ എഴുതിയുള്ളൂ..
ബാക്കി കൂടി എഴുതാം..
അങ്ങിനെ സ്ഥലകാലബോധം ഉണ്ടായ ഞാന്‍ അടുത്ത് നിന്ന് ഇംഗ്ളീഷില്‍ പേശിയ ചീനപിള്ളാരുടെ സംസാരം കൌതുകപൂര്‍വ്വം ശ്രദ്ധിക്കാന്‍ തുടങ്ങുന്നു.
ഒറ്റുത്തന്, താന്‍ ഒരു മാവില്‍ വലിഞ്ഞു കയറിയെന്നു മറ്റവനോട് വീമ്പടിക്കുന്നു..അപ്പോള്‍ മറ്റവന്‍ -അല്പം സഹതാപം നിറച്ച്, കുശുമ്പ് മൂത്ത് പറയുന്നു.. ഓഹോ! അപ്പോള്‍ നീ ഫ്ലാറ്റില്‍ ആണു താമസിക്കുന്നത് അല്ലെ?! (അതുകൊണ്ടാണ്‌ ഇതൊക്കെ വലിയ വിശേഷമാകുന്നതെന്ന ധ്വനി!ഫ്ലാറ്റില്‍ ഉള്ളവര്ക്ക് മാവും മറ്റും ദുര്‍ലഭമായ വസ്തുക്കളല്ലെ!,..-ഇനി ഒരു കാലത്ത് വീട്ടില്‍ ഒരു മാവുണ്ട് അല്ലെങ്കില്‍ പ്ലാവുണ്ട് .. അപ്പുപ്പനുണ്ട്.. അമ്മുമ്മയുണ്ട് എന്നൊക്കെ പറയുന്നത് ഇപ്പോള്‍ എനിക്ക് ഒരു ബംഗ്ളാവുണ്ട് അല്ലെങ്കില്‍ വിലപിടിപ്പുള്ള കാറുണ്ട്, കോടികള്‍ സമ്പാദിക്കുന്ന ജോലിയുണ്ട്  എന്നൊക്കെ പറയുമ്പോലെയാവും)

അപ്പോള്‍ പറഞ്ഞു വന്നത്..
അങ്ങിനെ ഞാന്‍ ആ ആണ്‍കുട്ടികളുടെ സംസാരത്തില്‍ മുഴുകി,(മനസ്സിലായ സംതൃപ്തിയില്..) അടുത്തു നിന്ന ചൈനീസ് അമ്മുമ്മയുടെ വിഷാദത്തിലും പങ്കുചേര്ന്ന്.., ഒടുവില്‍ ഒരുത്തന്‍ പുറത്തിറങ്ങിയപ്പോള്‍ അവന്റെ കൂടെ വെളിയില്‍ ഇറങ്ങി..(മാവില്‍ കയറിയവന്റെ), നോക്കിയപ്പോള്‍ സ്റ്റേഷന്‍ ഈഷൂണ്‍ ആയിട്ടില്ല.. ഖത്തീബ് ആയതെ ഉള്ളൂ..!!
ഇനിയിപ്പം തിരിച്ചു കയറണ്ട, അടുത്ത ട്രയിന്‍ ഉടനെ വരും..അതില്‍ പോകാം..

പെരു മഴയെന്നാല്‍ പെരു മഴ! ഉള്ളിലും പുറത്തും..
ഈശ്വരാ.. ഞാനിങ്ങനെ മഴനനയാനായി മാത്രം എന്തിനു ജനിച്ചു!! എന്നു തോന്നിപ്പിക്കും വിധം മഴ!!

ഇനി നമുക്ക് ഷോപ്പിങ് രംഗം കട്ട് ചെയ്തിട്ട്
രാത്രി, മകാളെ വിളിക്കാന്‍ പോയ രംഗത്തെത്താം..

മി. ആത്മയ്ക്കരികില്‍, മി. ആത്മ വളരെ ടയേഡും (രാഷ്ട്രീയം).. ബോറടിച്ചും, ഉറക്കം തൂങ്ങിയും, ദേഷ്യം വരാന്‍ മുട്ടിയും ഇരിക്കുന്ന കൂട്ടത്തില്.. ആത്മ വെറുതെ വെളിയിലേക്ക് കണ്ണുകള്‍ പായിച്ചു.. 'മി. ആത്മേ, ലോ ലതൊക്കെയാണ്‌ ശരിക്കുമുള്ള ജീവിതം..' എന്ന് മനസ്സില്‍ പറഞ്ഞ്..
തൊന്നൂറു കഴിഞ്ഞ ഒരു ചൈനീസ് വൃദ്ധ നട്ട പാതിരായ്ക്ക് ഒരു പ്ളാസ്റ്റിക്ക് കവറും തൂക്കി മന്ദസ്മിതത്തോടെ നീങ്ങുന്നു.. എതിരേ.., ഇപ്പം വീഴും...പിന്നെ വീഴും എന്ന മട്ടില്‍ ആടിയുലഞ്ഞ് അതിലും വയസായ ഒരു വൃദ്ധന്..!!
ഞാന്‍ ഭയപ്പാടോടെ നോക്കി നിന്നു..!
പാവം ഒരിക്കല്‍ ഈ ഭൂമിയിലൂടെ ആരോഗ്യവാനായി നടന്നയാളാകും.. ഇപ്പോള്‍ ഏതുനിമിഷവും വീഴാന്‍ പാകത്തിനു..!
അപ്പോള്‍ അതാ! ബാലന്സ് തെറ്റിയുള്ള നടത്തത്തിനിടയ്ക്ക് കൈവിരല്‍ വായിലേക്ക് പോകുന്നു!!
'എന്താ മൂപ്പീല്സേ വീട്ടില്‍‍ സുരക്ഷിതമായി എത്തിയിട്ടുപോരേ  കൊറിക്കലൊക്കെ?' എന്ന് ആശ്ചര്യപ്പെടാനിരുന്നപ്പോള്‍ അതാ..ചുണ്ടിലേക്ക് ഉയരുന്ന സിഗറട്ട്..! അതിന്റെ പുക!!
പിന്നല്ല..!!
ഏതുനിമിഷവും തട്ടിപ്പോകാന്‍ പാകത്തിനുള്ള നടത്തത്തിനിടയിലും എന്‍ജോയിങ് ലൈഫ്!!!
ജീവിക്കുന്നങ്കില്‍ ആ വലിയമ്മാവന്റെ സ്പിരിറ്റോടെ ജീവിക്കണം..
പാതി രാത്രി കിളവന്മാരും കിളവികളും പുറത്തിറങ്ങുന്ന സമയമാകുമോ ഇനി?!
ഇനി പിന്നെ...12 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ഇനിയിപ്പം തിരിച്ചു കയറണ്ട, അടുത്ത ട്രയിന്‍ ഉടനെ വരും..അതില്‍ പോകാം.."

അവിടെ എങ്ങും ടികറ്റ് എടുക്കണ്ടായോ?

അതോ ഒരു ടികറ്റ് കൊണ്ട് എങ്ങോട്ടും ഏതു വണ്ടിയിലും പോകാമൊ? ഹൊ എന്തൊരു ഭാഗ്യം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പിള്ളേരുടെ വർത്തമാനം കേട്ടപോൾ ഓർത്തത്

കുറെ നഴ്സറിപീള്ളേർ റോഡിൽ കൂടി പോകുമ്പോൾ ഏതോ ഒരുത്തിയുടെ കയ്യിൽ നിന്നും പേന താഴെ വീണുപോയി. പിന്നാലെ വന്നവൻ അതെടുത്തിട്ട്
"Who is the pen?"

ഒരുത്തി "I am the pen"
രണ്ടുപേർക്കും കാര്യം മനസിലായി. അവൻ പേന അവൾക്കു കൊടുത്തു
എനിക്കും കാര്യം മനസിലായി.
പിള്ളേർക്കു ഗ്രാമർ വേണ്ട

ആത്മരതി said...

എന്തിരായാലും കൊള്ളാം...

Kalavallabhan said...

ഈ വണ്ടി ഇങ്ങനെ തന്നെ ഓടട്ടെ..
ഓടി ഓടി "പോസ്റ്റ്‌" കളിങ്ങനെ ഇറക്കി പോവുക.
ആശം സകൾ

ആത്മ said...

അതെ, അതെ! എന്തൊരു ഭാഗ്യം!
ഒരു കാര്‍ഡും കൊണ്ട് ബസ്സിലും ട്രയിനിലും കാറിലും ഷോപ്പിങ്ങ് മാളിലും ഒക്കെ ഇഷ്ടം പോലെ(കാശു തീരുന്നവരെ) കയറാനും ഇറങ്ങാനും ഒക്കെ പറ്റും ഈ ഇട്ടാവട്ട രാജ്യത്ത്!...അതല്ലെ ആത്മ കിടങ്ങുന്നു കറങ്ങുന്നത്...:)

ആത്മ said...

ഇംഗ്ളീഷൊക്കെ പറയാനും വേണം ഒരു ചങ്കൂറ്റം..അവര്‍ ഇംഗ്ളീഷ് പറയുന്നതും പോട്ട്, ബാക്കിയുള്ളോരൊക്കെ കണ്ട്രി പരിഷകളാണെന്ന ഒരു ഭാവവും!!!ഹും!!

ആത്മ said...

മി. ആത്മ..?
ഈ പേര്‍ ശരിയേ അല്ല...!:(
ഇതീഭേദം വല്ല ആത്മഹത്യ എന്നിടുകയായിരുന്നു...:(

ആത്മ said...

Kalaavallabhan:

ഇന്ന് ബാക്കി കൂടി എഴുതാന്‍ നോക്കാം...:)
താങ്ക്സ്!!

മുല്ല said...

ആശംസകൾ.....

ആത്മ said...

Thanks!!
Welcome to my world....!!:)

Echmukutty said...

തന്നെ തന്നെ ഗ്രാമർ വേണ്ടാന്നും, കാര്യങ്ങളു അറിഞ്ഞാ പോരേന്നും.....
പോസ്റ്റ് ഉഷാർ കേട്ടൊ........

ആത്മ said...

:)