Friday, January 27, 2012

ഇന്ത്യന്‍ റയില്‍ വേയും ഗോഡ്സ് ഓണ്‍ കണ്ട്രിയും!

കുറെ നേരമായി വന്‍ ഡിപ്രഷനില്‍ ആയിരുന്നു.. പോരാത്തതിനു ചെറിയ പനിയും!അങ്ങിനെ ഇരുട്ടിലാണ്ട് അല്പം സമയം കിടന്നതിനു ശേഷം ബോധം ഉദിച്ച്, ലാപ്ടോപ്പുമായി ധൈര്യ സമേധം ബെഡ്റൂമില്‍ എത്തുകയായിരുന്നു..
വല്ലതും എഴുതുമോ എന്ന് അപ്പോഴും നിശ്ചയമില്ലായിരുന്നു..
ഒരുപക്ഷെ, രാത്രി വല്ല ഉള്‍വിളിയും തോന്നിയാല്‍ നഷ്ടബോധം തോന്നരുതല്ലൊ!

എന്റെ ആത്മാവിന്റെ പ്രകാശം അല്പം മങ്ങിയതുപോലെ...!
അങ്ങിനെ 'ഓം ഭുര്‍ ബുവസ്വഹ' എന്ന മന്ത്രം അല്പം ഉരുവിട്ടു..
ലോകം മുഴുവന്‍ പ്രകാശിപ്പിക്കുന്ന പരം പൊരുളേ(സൂര്യദേവനെയാണ്‌)
അങ്ങയുടെ തേജസ്സിന്റെ ഒരംശം എന്നിലും കുടികൊള്ളുന്നു..
അത് പ്രകാശിപ്പിച്ചാലും എന്നു പ്രാര്‍ത്ഥിച്ചു..
പെട്ടെന്ന് പ്രകാശം കൈവന്നു..!!
എനിക്കാരുമില്ലേ (അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ആരെങ്കിലും ഉണ്ടോ!)
എന്നൊക്കെയുള്ള വേവലാതി അടങ്ങി.. ഒരു ആത്മവിശ്വാസം കൈവന്നു..
(ആരെങ്കിലും തേജസ്സുമായി വന്നാല്‍ സംശയമാണ്‌,   ഒടുവില്‍ എനിക്കു ഞാന്‍ മാത്രം എന്ന മട്ടില്‍ ഉള്ളിലേക്കൊതുങ്ങി ഗദ്‌ഗദിച്ച് ഇങ്ങ് പോരും.. ആത്മഗദിക്കാന്...)

ഗൂഗിളെ പ്ളസ്സിലൊക്കെ ചെറുപ്പക്കാര്‍ തകര്‍പോട് തകര്‍പ്പ്..
കുശുമ്പുണ്ടോ എന്നു ചൊദിച്ചാല്.. ഇല്ല.
എനിക്കും നല്ല ചെറുപ്പം ഒക്കെ ഉണ്ടായിരുന്നല്ലൊ, അവഗണിച്ചതല്ലെ, അതിന്റെ ഒരു ഓപ്പോസിറ്റ് അനുഭവം എനിക്കും ഉണ്ടാകണമല്ലൊ‌!
(ശരിക്കും പറഞ്ഞാല്‍ ഒരു  25വയസ്സിനു കീഴെ ഉള്ലവര്‍ക്കൊക്കെ വേണമെങ്കില്‍ എന്നെ ആന്റി എന്നും അതിനു ശേഷം ഉള്ളവര്‍ക്കൊക്കെ ചേച്ചി എന്നും നിര്‍ലോഭം വിളിക്കാവുന്നതെ ഉള്ളൂ..
പക്ഷെ, എങ്കിലും.. എങ്കിലും.. ഇങ്ങിനെ സമാനതയോടെ നാലു ചിന്തകള്‍ ഒക്കെ എല്ലാവരുമായി പങ്കുവയ്ക്കുമ്പോള്‍ ഈ ചേച്ചി ആന്റി വിളിയൊക്കെ ചിലപ്പോള്‍ തടസ്സമാവുന്നു.. മുതിര്‍ന്നവരൊക്കെ ചേച്ചി എന്നു വിളിക്കുമ്പോള്‍ നമ്മള്‍ അവരെക്കാള്‍ മാന്യമായും സീരിയസ്സ് ആയും സംസാരിക്കണം.. ബലം പിടിച്ച്.. അങ്ങിനെയല്ലല്ലൊ ഞാന്‍ ബ്ളോഗ് എഴുതുന്നത്..
ചുരുക്കത്തില്.. ഈ വിളികള്‍ എനിക്ക് മനസ്സില്‍ തൊന്നുന്നത് അതുപോലെ എഴുതാന്‍ വിഘ്നം ഉണ്ടാക്കും എന്ന ഒരു ഭയം മാത്രമേ ഉള്ളൂ എന്ന്.. അല്ലാതെ എനിക്ക് എന്റെ പ്രായം കുറച്ചുകാട്ടാനോ യങ്ങ് ആവാനോ യാതൊരാഗ്രഹവും ഇല്ല എന്ന് വിനയപുരസ്സരം അറിയിച്ചോട്ടെ.. ചിലരുടെയൊക്കെ ചേച്ചി വിളി എനിക്ക് ആത്മഹര്‍ഷം ഉളവാക്കിയിട്ടും ഉണ്ട്..ആ പോട്ട്.. നമുക്ക് വിഷയത്തിലേക്ക് വരാം..

ഇന്ന് ഒരു ആചാര്യന്‍ പറഞ്ഞു,
സ്വര്‍ഗ്ഗം എന്നൊരു വാക്കിനെ പറ്റി മിണ്ടിപ്പോകരുതെന്ന്.. ഭീക്ഷണി!
കാരണം, സ്വര്‍ഗ്ഗം എന്നുദ്ദേശിക്കുന്നത്, നമ്മിലെ തന്നെ സത്വ ഗുണത്തെ ആണത്രെ!(ഉയര്‍ന്ന ചിന്തകള്..പ്രവര്‍ത്തികള്)
നരകം എന്നാല്‍ തമോ ഗുണവും(ചീത്ത വികാരങ്ങള്)
അതിലപ്പുറം സ്വര്‍ഗ്ഗം നരകം എന്നൊന്നും ഒന്നും ഇല്ല.

പിന്നെ മറ്റൊരു ആചാര്യന്...

ഇന്ത്യന്‍ റെയില്‍വേയെപ്പറ്റി ഒരുദാഹരണം പറഞ്ഞു..
എനിക്കതങ്ങ് 'ക്ഷ' പിടിച്ചു!
കാരണം ഈയ്യിടെ അത് അനുഭവിച്ചതുമാണേ..
അതുകഴിഞ്ഞ് ഒന്നു രണ്ട് വിദേശികളെ കണ്ടപ്പോള്‍ ആകെ ചമ്മലായി.. ഗോഡ്സ് ഓണ്‍ കണ്ട്രി എന്നൊക്കെ വീമ്പടിക്കാന്‍ എന്തുണ്ടിവിടെ?! ഈ മലിനതയല്ലാതെ! എന്നൊക്കെ ഓര്‍ത്ത് പശ്ചാത്തപിച്ചിരിക്കുവാരുന്നു..
അപ്പോഴിതാ സാമി അതൊക്കെ തിരുത്തി തന്നു!
കേട്ടോളിന്..
"നമ്മുടെ ലക്ഷ്യം എന്നാല്‍ ആത്മ ദര്‍ശനം ആണ്‌.. ആത്മാവിനെ അറിയാനുള്ള യാത്ര..
അതിനിടയില്‍ കുശുംബും കുന്നായ്മയും സ്വാര്‍ദ്ധതയും ഒന്നും ഒരു തടസ്സമാകരുത്..
ഇന്ത്യന്‍ റെയില്‍വേ യില്‍ യാത്രചെയ്യുംപോലെയാവണം നമ്മുടെ യാത്ര..(നോട്ട് ദി പോയിന്റ്!)
ഇന്ത്യന്‍ റയില്‍ വേ യിലെ ദുര്‍ഗന്ധം സഹിച്ച് ഒരു ബഹുദൂരയാത്ര ചെയ്തു നമ്മുടെ ലക്ഷ്യത്തിലെത്താമെങ്കില്..
(നാം ആ ദുര്‍ഗന്ധം ഒക്കെ സഹിക്കുന്നത് ഒരു നല്ല ലക്ഷ്യ സ്ഥാനത്ത് എത്താനല്ലെ,)
അതുപോലെ ജീവിതത്തിലെ ദുരിതങ്ങളും മറ്റും അതേ നിസ്സംഗതയോടെ നേരിടണം എന്ന്...!!
ഇപ്പോള്‍ പിടികിട്ടി വൈ ദെ കോള്‍ ഇന്ത്യ ആസ് ഗോഡ്സ് ഓണ്‍ കണ്ട്രി എന്ന്..!!
എല്ലാര്ക്കും മനസ്സിലായല്ലൊ ഇപ്പോള്?!
ഏതു പ്രതിബന്ധങ്ങളിലും തളരാതെ, ആത്മ്വിശ്വാസത്തോടെ.. ലസ്ഖ്യത്തിലെത്താനുള്ള പ്രാക്റ്റീസ്സ്.. അതാണ്‌! നമുക്ക് ഇന്ത്യന്‍ റെയില്‍വേ തരുന്ന; ഇന്ത്യ തരുന്ന; അനുഭവങ്ങള്..

അപ്പോള്‍ പറഞ്ഞുവന്നത്..
ആരെങ്കിലും പ്രോല്സാഹിപ്പിച്ചാലും ഇല്ലെങ്കിലും എന്റെ ജീവിതാനുഭവങ്ങള്‍ എഴുതാതെ എനിക്ക് ജീവിക്കാനാവില്ല എന്നല്ലെ,

ഇന്ന് രാവിലെ നടന്ന ഒരു സംഭവം എഴുതാം..
അല്ലെങ്കില്‍ അത് അല്പം കഴിഞ്ഞിട്ടാകാം..

13 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

""ശരിക്കും പറഞ്ഞാല്‍ ഒരു 25വയസ്സിനു കീഴെ ഉള്ലവര്‍ക്കൊക്കെ വേണമെങ്കില്‍ എന്നെ ആന്റി എന്നും അതിനു ശേഷം ഉള്ളവര്‍ക്കൊക്കെ ചേച്ചി എന്നും നിര്‍ലോഭം വിളിക്കാവുന്നതെ ഉള്ളൂ..
"
Sure?
ചേച്ചീീീീീീ
പണ്ടു പറഞ്ഞതൊ :)
മി. ഇന്ത്യഹെറിറ്റേജ്

ആത്മ said...

ഡോക്ടര്‍ ഇപ്പം അങ്ങിനെ എന്നെ ചേച്ചീന്നൊന്നും വിളിക്കണ്‍ട!
വേണമെങ്കില്‍ അനിയത്തീന്ന് വിളിച്ചോളൂ...:)

അല്ലേ, ആകപ്പാടെ കിട്ടിയ ഒരു സീനിയര്‍ ആണ്‍...

അനിയന്‍ അനിയത്തി , സഹോദരി, സിസ്റ്റര്‍..എന്നൊന്നും വാക്കുകള്‍ ഇല്ലേ ഈ മലയാളത്തില്‍!
ഒണ്‍ലി ചേച്ചി?!

എങ്കില്‍ ഇനി ഞാന്‍ പറയാം.. എന്നോട് ആത്മാര്‍ത്ഥമായും സ്നേഹവും, എനിക്ക് വാല്‍സല്യവും ഉള്ളവര്‍ മാത്രമേ എന്നെ ചേച്ചീന്ന് വിളിക്കാവൂ

സസ്നേഹം ആത്മ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഞാൻ സ്നേഹം കൂടുതൽ ഉള്ളവരെ എടീ പോടീ ന്നൊക്കെയാ വിളിക്കാറ്.

പരിചയം മാത്രമാകുമ്പോൾ പേരു വിളിയ്ക്കും

ഒരു ജാതി അവജ്ഞ ആണെങ്കിൽ പെങ്ങളെന്നോ മറ്റൊ വിളിക്കും

ഊശിയാക്കാനാണെങ്കിൽ മാഡം (മാം) പോലെ എന്തെങ്കിലും അങ്ങനെ ഒക്കെ ആണ്

ഇതൊക്കെ നേരിലാകുമ്പോള് ഇവിടെ ബ്ലോഗിൽ എന്തു നേര്? ആകെ ഈ കമ്പ്യൂട്ടർ സ്ക്രീനിൽ കണ്ട പരിചയം അല്ലെ ഉള്ളു
ഇപ്പൊ ആകെ കൺഫ്യൂസായി

ഹെല്പ് ഹെല്പ് :)
"വേണമെങ്കില്‍ അനിയത്തീന്ന് "

അപ്പൊ ഇനി അനിയത്തി പ്രാവ് അല്ലെ ഏറ്റു :)

ആത്മ said...

ഡോക് ട്ടര്‍ക്ക് എന്നെ ആത്മ എന്നു വിളിക്കാമല്ലൊ,
എനിക്കും ഇഷ്ടം അതാണ്‍ ! :)

വേറേം ചിലരൊക്കെ ആത്മ എന്നാണ്‍ വിളിക്കാറ്...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആത്മെ ആത്മെ ആത്മെ :)

ഇനി 'ആത്മ' ന്നല്ല 'ആത്മെ' ന്നായി പോയീന്നു പറയരുത് :) :)

ആത്മ said...

:)

San said...

അമ്മൂമ്മ ഓപ്ഷന്‍ ഇല്ല..?? ഒണ്‍ലി ആന്റി ആന്‍ഡ്‌ ചേച്ചി !...?? ഹ ഹ !!

സ്വര്‍ഗത്തെ പറ്റി : സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം !

പിന്നെ ഗോഡ്'സ് ഓണ്‍ 'കണ്ട്രീസ്' ! അവരെ പറ്റി എന്നാ പര്യാനാന്നെ..? നമ്മള്‍ മൊത്തം അതല്ലേ..?

:)

ChethuVasu said...

എന്താ ഇവിടെ ഒരു മൂപ്പിളമ തര്‍ക്കം ..?
ഒരു അങ്കം നടത്തി തീര്‍ക്കേണ്ടി വരുമോ..കാവിലമ്മേ കാത്തു കൊള്ളണേ ...! മച്ചുനന്‍ ആണെങ്കില്‍ സിനിമ കാണാന്‍ പോയിരിക്കയാണ്‌ ..ഇപ്പോള്‍ ഒഴിവില്ല !

അത് ശരി.. ! ഇപ്പം സീനിയോരിറ്റി ആര്‍ക്കും വേണ്ടാണ്ടായോ..?

ChethuVasu said...

നമ്മുടെ ഡോക്ടര്‍ സാര്‍ ഇപ്പോഴും മധുര പതിഴല്ലേ അത്മേച്ചി..? പുള്ളിടെ ഒരു ആഗ്രഹമല്ലേ .. !എതിര് പറയേണ്ടിയിരുന്നില്ല ഹ ഹ !

എടി ..പോടീ ന്നൊക്കെ വിളിക്കാന്‍ ഇദ്ദേഹം എന്താ മേഗസ്ടാര്‍ ജയറാമോ .. ഹ ഹ !!

പണിക്കര്‍ സാര്‍ ..മാപ്പാക്കണം !! ജസ്റ്റ് ഒരു തമാശ് ..! :)

ആത്മ said...

സാന്:
കുറച്ചു കഴിയുമ്പോള്‍ അമ്മുമ്മയെന്നും വിളിക്കും എല്ലാരും..നമ്മളു കാലചക്രത്തില്‍ പെട്ട് തിരിയുകയല്ല്യോ!:)

ആത്മ said...

ചെത്ത് വാസു,
കണ്ടതില്‍ സന്തോഷം!

ഇവിടെ ഒരു തര്ക്കവും ഇല്ല..:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"പണിക്കര്‍ സാര്‍ ..മാപ്പാക്കണം !! ജസ്റ്റ് ഒരു തമാശ് ..! :)"

വാസു പറഞ്ഞതു കൊണ്ട് മാപ്പാക്കിയിരിക്കുന്നു അല്ലായിരുന്നെങ്കിൽ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
This comment has been removed by the author.