Saturday, January 21, 2012

ഏകാഗ്രത..ഏകാന്തത...ദൈവം.. സ്നേഹം...

ചുരുക്കത്തില്‍, നാം' മതം'' ദൈവം' എന്നൊക്കെ പറയുന്നതും മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും 'സത്യ'ത്തെയാണ്‌...!

ഇന്നത്തെ പയ്ച്ചിലിനിടയ്ക്ക് നാം എവിടെയാണു ജീവിക്കുന്നതെന്നും..;
നാം ആരാണ്‌, എന്താണ്‌, നമ്മുടെ പരിമിതികള്‍; എന്നിവയെക്കുറിച്ചും മറ്റും ആര്ക്കും ചിന്തിക്കാന്‍ സമയം കിട്ടുന്നില്ല. അതിനെയൊക്കെപറ്റി നമ്മെ ബോധവാന്മാരാക്കുകയാണ്‌ വേദപുസ്തകങ്ങളും പ്രാര്ത്ഥനാലയങ്ങളും ഒക്കെ.

നാമൊക്കെ നശ്വര ജീവികളാണെന്നും..;
നമ്മുടെ തിന്മകള്‍ക്കൊക്കെ ആരോടെങ്കിലും ഒക്കെ കണക്കുപറയേണ്ടിവരുമെന്നും..(കാരണം ഈ ലോകത്തില്‍ ഒന്നും ഫ്രീയായി കിട്ടില്ല എന്നല്ലെ രജ്ഞിനി പോലും പറയുന്നത്!..പിന്നെ എല്ലാം ഇന്റര്‍ റിലേറ്റഡ് അല്ല്യോ!);
രോഗവും മരണവും ഒക്കെ ജീവിതത്തിന്റെ ഇടയിലെ സ്വാഭാവിക സംഭവങ്ങളാണെന്നും..;
ജയത്തോടൊപ്പം തോല്‍വിയും സംഭാവ്യമാണെന്നും;
ലാഭ-നഷ്ടങ്ങള്, ഏറ്റക്കുറച്ചിലുകള്, തുടങ്ങി എല്ലാ അനുഭവങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ലോകത്തിലാണ്‌ നാം ജീവിക്കുന്നതെന്നും;
നമുക്ക് മാറ്റാനും മറിക്കാനും പറ്റുന്ന കാര്യങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെന്നും, ബാക്കിയൊക്കെ പ്രക്ര്^തി നിയമങ്ങള്‍ ആണെന്നും മനസ്സിലാക്കി,
ഇതിനൊക്കെ വേണ്ടത് ക്ഷമയും സഹനശക്തിയും ആണെന്നും;
ഏകാന്തത, അല്ലെങ്കില്‍ അല്പ സമയം കണ്ണടച്ചിരുന്ന് ധ്യാനിക്കല്.. (ഉള്ളിലേക്കും ഇടയ്ക്ക് തിരിഞ്ഞ് നോക്കല്) ഇതൊക്കെയാണ്‌  മതം പ്രാര്‍ദ്ധന ഒക്കെ കൊണ്ട് നാം അര്‍ത്ഥമാക്കുന്നത്..(ഇത് പുരാണങ്ങളും മറ്റ് മത ഗ്രഥങ്ങളും പല കഥകളിലൂടെയും  ദൈവങ്ങളിലൂടെയും ഒക്കെ നമ്മെ  മനസ്സിലാക്കിക്കാന്‍ ശ്രമിക്കുന്നു...)

പ്രാര്ത്ഥന നമ്മെ ഏകാഗ്രമാക്കുന്നു...
അത് ദൈവോപാസനയോ, പ്രക്രിത്യുപാസനയോ ഏത് ഉപാസനയായാലും മതി..
നമ്മെ ഏകാഗ്രമാക്കാന്‍ ഉതകുന്ന ഒരു ശക്തി..
'സത്യങ്ങളെ മനസ്സിലാക്കി അംഗീകരിപ്പിക്കല്..' അതുമാത്രമാണ്‌ ദൈവം എന്ന ആ അജ്ഞാത ശക്തിയെ തേടുമ്പോള്‍ നമ്മില്‍ തെളിയുന്ന പ്രകാശവും!!!

2 comments:

ChethuVasu said...

A sense of continuity is extremely important. That is is exists or not do not matter much.

ആത്മ said...

വിശ്വാസം! അതാണല്ലൊ, എല്ലാം...അല്ലെ?!