Tuesday, January 31, 2012

അപരിചിതമായ സ്റ്റേഷനില്‍...

അപരിചിതമായ സ്റ്റേഷനില്‍ നിന്ന് കയറിയ ട്രൈന്‍ പരിചിതമായ സ്ഥലത്തെത്തിയപ്പോള്‍ പെട്ടെന്ന് ദിശാബോധം നഷ്ടമായി, ഇടത്തു വശത്ത് പ്രതീക്ഷിച്ചവ ഒക്കെ വലതുവശത്ത്! ഈഷൂന്‍ മറ്റേ വശത്തോട്ടല്ലെ?!
ട്രയിന്‍ ഓടേണ്ടത് എതിര്‍ ദിശയിലേക്കല്ലെ?!,

ട്രയിനിനെ ഒടുവില്‍ ബലമായി തിരിച്ചോടിപ്പിച്ചു മനസ്സ്!
പെട്ടെന്ന് എല്ലാം നേരേയായി..!ഇടതുവശത്തേത് ഇടതുവശത്തും, വലതുവശത്ത് കാണേണ്ടവ് വലതു വശത്തും!
ഇപ്പോള്‍ ട്രയിന്‍ മാനം മര്യാദയ്ക്ക് ഈഷൂണിലേയ്ക്ക് തന്നെയാണ്‍ ഓടുന്നത്...!

പെട്ടെന്ന് അരികില്‍ നിന്ന സ്ക്കൂള്‍ കുട്ടികളുടെ ഭാക്ഷ മനസ്സിലാവുന്നു!
പതിവിനു വിപരീതമായി ഇംഗ്ലീഷിലാണു സംസാരം! (ഗ്ലോബലൈസേഷന്‍!)
എന്റെ കാതു കൂര്‍ക്കുന്നു.. മനസ്സിലാവാന്‍ തുടങ്ങുന്നതിന്റെ സംത്റ്^പ്തി..
എന്റെ അപ്പുറത്തു നിന്ന ചൈനീസ് വൃദ്ധയുടെ കാതും കൂര്‍ക്കുന്നു(കാത് കൂര്‍പ്പിക്കല്‍..)
അവര്‍ക്ക് മനസ്സിലാകാന്‍ പ്രയാസം.. (അകന്നകന്നു പോകുന്ന ചൈനീസ് സംസ്ക്കാരം..ഭാഷ..)
ഞാന്‍ വീണ്ടും വൈഷമ്യത്തിലാവുന്നു..
എല്ലാ ലാഭത്തിനും ഒരു നഷ്ടം!
ഒരാളുടെ സന്തോഷത്തിന്‍ മറ്റൊരാള്‍ കടപ്പെട്ടിരിക്കുന്നു!!!
തുടരും...

13 comments:

sm sadique said...

ഇങ്ങനെയും ചില സത്യങ്ങൾ ബാക്കി നിൽക്കുന്നു....... “എല്ലാ ലാഭത്തിനും ഒരു നഷ്ടം!
ഒരാളുടെ സന്തോഷത്തിന്‍ മറ്റൊരാള്‍ കടപ്പെട്ടിരിക്കുന്നു!!! ”

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ങ്ഹാ ശരിയാ എനിക്കും ചിലപ്പോൽ ഇങ്ങനെ ഒക്കെ പറ്റും ഇടതുള്ളത് വലത്തായും മറ്റും തോന്നും പക്ഷെ അപ്പൊ ഞാൻ അടി നിർത്തും . കുപ്പി ഒക്കെ മാറ്റി വച്ചു മര്യാദക്കാരനായി കിടന്നുറങ്ങും പിറ്റെ ദിവസം എണീക്കുമ്പോൾ ക്ലീൻ

കുഞ്ഞൂസ് (Kunjuss) said...

എന്തു പറ്റി ആത്മേ...
ഒന്നിങ്ങോട്ടു തിരിഞ്ഞു നോക്കിയേ... ഒക്കെ നേരെ തന്നെയാണെന്നേ .... :)

കല്യാണിക്കുട്ടി said...

ellaa laabhathinum oru nashtam..........
:-)
nice...
congraats.......

ChethuVasu said...

ബിംബങ്ങളുടെയും പ്രതിബിംബങ്ങളുടെയും സാംഗത്യം അവയെ നോക്കിക്കാണുന്ന ആള്‍ എവിടെ നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു .
ബിംബ പ്രതിബിംബങ്ങള്‍ വെറും 'സ്പേഷ്യല്‍ ' (spatial ) മാത്രം ആയിക്കൊള്ളണം എന്നില്ല ; അവ 'സ്പേഷ്യല്‍ ' ആന്‍ഡ്‌ 'ടെംപോറല്‍ ' മണ്ഡലങ്ങളെ അടയാളപ്പെടുതുന്നവയുമാകാം .

സ്പേസ് ഏന്‍ഡ് ടൈം എന്നാ ദ്വിമാന മണ്ടലങ്ങള്‍ക്കുള്ളില്‍ ഉള്ള ചലനമാണ് പൊതുവേ ജീവിതം എന്നാ അവസ്ഥ കൊണ്ട് മനുഷ്യനെ ഉദ്ദീപിപ്പിക്കുന്നത് . അങ്ങനെ വരുമ്പോള്‍ സമാനമായ ഇതര ചലങ്ങളെ ഇതേ സ്പേസ് ആന്‍ഡ്‌ ടൈം നു ഉള്ളില്‍ നോക്കിക്കാണുമ്പോള്‍ , ആപേക്ഷികത (relativity )എന്നതാണ് സത്യം എന്നും നിയതമായ ഒന്നും തന്നെ യാധര്ത്യമാല്ലെന്നും ( there is nothing absolute ) ,മറിച്ചു അത് ഒരു കാഴ്ചപ്പാട് (perspective )മാത്രമാണ് എന്നും അനുമാനിക്കേണ്ടി വരുന്നു .
അങ്ങനെ നമ്മുടെ ജീവിത്തിന്റെ നിരര്‍ഥകമായ അര്‍ഥ തലങ്ങളെ ആഴത്തില്‍ വരച്ചു കാട്ടുന്ന ഈ പോസ്റ്റ്‌ ഒരു പക്ഷെ മനപൂര്‍വ്വമാല്ലെങ്കില്‍ കൂടി , ഇനി അഥവാ ആണെങ്കില്‍ കൂടി , വളരെ നന്നായിരിക്കുന്നു . ഹ ഹ !

എല്ലാം മായ !

അപ്പോള്‍ തീവണ്ടി ( അതിനു എലെക്തൃക് ട്രെയിനില്‍ എവിടെ തീയ് ..? :) ) മുന്നോട്ടു ..!!

: ചായ് ..ചായ് .... കോപ്പീ ...കോപ്പീ .................!! ഹ ഹ !

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ബിംബങ്ങളുടെയും പ്രതിബിംബങ്ങളുടെയും സാംഗത്യം അവയെ നോക്കിക്കാണുന്ന ആള്‍ എവിടെ നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ."

വാസൂ ജി എവിടെ എന്നതിനെക്കാൾ എങ്ങനെ എന്നതിനാ കൂടുതൽ സാംഗത്യം അതല്ലെ ഞാൻ പറഞ്ഞത്?
രണ്ടെണ്ണം അങ്ങു ചെന്നാൽ എവിടെ നിന്നാലും കണക്കാ
ഹ ഹ ഹ :)

ആത്മ said...

sm sadique:

അതെ! :)

ആത്മ said...

India Heritage:

യ്യൊ യ്യൊ തപ്പ്! തപ്പ്!ഞാന്‍ ആ ടൈപ്പ് ഒന്നും അല്ലാ..
ചായയും കാപ്പിയും മാത്രമെ കുടിക്കൂ..
പിന്നെ ബ്ളോഗും എഴുതും..!:)

ആത്മ said...

ശ്ശൊ! കുഞ്ഞൂസിനെ കണ്ടപ്പോള്‍ ആശ്വാസമായി
വല്ലപ്പോഴും ഒക്കെ പ്ളസ് വായിക്കാന്‍ പോകുമ്പോള്‍ അവിടെ കുഞ്ഞൂസിനെ കൂടി കാണുമ്പോള്‍
'അങ്ങിനെ കുഞ്ഞൂസും താരമായീ.. കൈവിട്ടുപോയീ..' എന്നൊക്കെ തോന്നീരുന്നു..
ഒന്നു കണ്ടല്ലൊ സമാധാനായി!!:)

എനിക്ക് കുഴപ്പം ഒന്നും ഇല്ല കുഞ്നൂസേ.. പുതിയ സ്ഥലങ്ങളിലും മറ്റും ചെല്ലുമ്പോള്‍ ഒരു സഭാ കമ്പം അത്രയേ ഉള്ളൂ..
അതിനല്ലെ ബ്ളോഗ് എഴുതുന്നത്..
എനിക്കിപ്പോള്‍ ഇതേ സത്യമായി തോന്നുന്നുള്ളൂ..!

ആത്മ said...

കല്യാണിക്കുട്ടി:

കല്യാണിക്കുട്ടീ കണ്ടതില്‍ സന്തോഷം!:)
നല്ല പേര്!

ആത്മ said...

ചെത്ത് വാസൂ!
വാസു ഒരു കടലാണെങ്കില്‍
ഞാന്‍ അതിലെ ഒരു തുള്ളി വെള്ളം
വാസു ഒരു പൂമരമാണെങ്കില്
ഞാന്‍ അതിലെ ഒരു പൂവ്
വാസു കാറ്റാണെങ്കില്‍ ഞാന്‍ വെറും വിശറി...:)

ആരായിരിക്കും ഈ വാസു??!!

കുഞ്ഞൂസ് (Kunjuss) said...

പ്രിയ ആത്മേ, പ്ളസ്സില്‍ ഒക്കെ ഒരു സ്മൈലിയോ കുഞ്ഞു കമന്റോ ഒക്കെയായി സാന്നിധ്യം ഉണ്ടെന്നേ ഉള്ളൂ, ഞാനും ഇവിടെ ബ്ളോഗില്‍ തന്നെയാണ് കൂടുതലും... എന്റെ ഡാഷ്ബോര്‍ഡില്‍ ഇടയ്ക്കു അപ്പ്‌ഡേറ്റ്സ് ഒന്നും കിട്ടുന്നില്ലായിരുന്നു.അത് കൊണ്ടാണ് ട്ടോ പോസ്റ്റുകളില്‍ എത്തിപ്പെടാന്‍ കഴിയാതെ പോയത്. ഇപ്പോഴും ചില ബ്ളോഗുകളുടെത്‌ കിട്ടുന്നില്ല... :(

ആത്മ, പുതിയ ലാപ്‌ടോപ്പ് ഒക്കെയായി അടിച്ചു പൊളിച്ചു നടക്കുവാ ല്ലേ.... സന്തോഷം ഉണ്ട് ട്ടോ...:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ചായയും കാപ്പിയും മാത്രമെ കുടിക്കൂ..

അതു നന്നായി. ഇനി പെണ്ണൂങ്ങളും കൂടി കുടിച്ചു തുടങ്ങിയിരുന്നെങ്കിൽ പിന്നെ ഞങ്ങൾ എന്തു ചെയ്തേനെ. ഇപ്പൊ ആ ഒരു സാധനം വീട്ടിൽ വയ്ക്കാൻ പേടിയ്ക്കണ്ടാ. അല്ലെങ്കിൽ അതും ഒളിപ്പിയ്ക്കേണ്ടി വരില്ലെ :)