Sunday, January 29, 2012

ഒടുവില്‍ എനിക്കായി ഒരു...

ഒടുവില്‍ എനിക്കായി ഒരു ലാപ്ടോപ്!!!(അല്പം കുറഞ്ഞ എന്തോ ഒരു ബുക്ക്!).പക്ഷെ എനിക്ക് ഭയങ്കര ഇഷ്ടമായി. ഒന്നാമ്ത് കളര്, പിന്നെ കീബോഡ്, ആകപ്പാടെ ഒരിഷ്ടം..
ഞാന്‍ ഓടിപ്പോയി ഒരു ഐപാഡ് വാങ്ങിയായിരുന്നു അത് ഒരു മകള്‍ കൈക്കലാക്കി.. ഗയിം ഒക്കെ കളിക്കാനും സിനിമാ കാണാനും ഒക്കെ പഷ്ട് എന്നും പറഞ്ഞ്.. പിന്നീട് ഇതുപോലെ(ഇതിലും അല്പ്പംകൂടി നല്ല ഒരു ബുക്ക് വാങ്ങിയത് മറ്റേ ആളും കൈവശപ്പെടുത്തി..
എനിക്കാണെങ്കില്‍ സ്വന്തമായി മലയാളം ഫോണ്ടുള്ള ഒരു ലാപ്ടോപ്പ് ഇല്ലാതെ ജീവിക്കാന്‍ വയ്യാ എന്ന സ്ഥിതിയും!..
ദാ.. ഇപ്പോള്‍ എല്ലാ പ്രശ്നങ്ങളും തീര്ന്നു..

ഭര്ത്താവ് പറഞ്ഞിരുന്നു നല്ല ഒരെണ്ണം വാങ്ങി തരാം എന്ന്.. പക്ഷെ, അത് നമ്മുടെ ക്ഷമയുടെ നെല്ലിപ്പടി ഇളകി, അവസാനം വഴക്കായി, വക്കാണമായി എല്ലാം താറുമാറായശേഷമേ കിട്ടൂ..
അതുകൊണ്ട് ഞാന്‍ എന്റെ മകാളെയും കൂട്ടിപ്പോയ്യി അല്പം ചീപ്പ് ആയ ഈ ബുക്ക് വാങ്ങി. നമുക്ക് കാര്യം നടന്നാല്‍ മതിയല്ലൊ!,
അദ്ദേഹത്തിനു എന്റെ സാഹിത്യ ഭ്രാന്ത് വലിയ നീരസം ഉളവാക്കുന്ന ഒന്നാണ്.. അതുകൊണ്ടുതന്നെ ഇതിനോടൊക്കെയുള്ള ഭ്രമം കാണൂമ്പോഴും നീരസം വരും..

ഇന്നലെ ഈ ബുക്ക് എടുത്ത് തന്ന, ഇസ്നോഫീലിയ കാരണം മൂക്കൊലിപ്പും കണ്ണൊലിപ്പും ഒക്കെയായി വിഷമികുന്ന, ഒരു മിഡില്‍ ഏജ് ചൈനെസ്സ് സുന്ദരി (35) ഞാന്‍ തലേ ദിവസം ഇതേ അവസ്ഥയില്‍ ജോലിചെയ്ത ഓര്മ്മ എന്നെ തരള ഹ്ര്^ദയയാക്കി! അതിനിടയില്‍ ഒരു ഏകദേശം 25 വയസ്സുള്ള ഒരു ചൈനീസ്സ് പയ്യന്‍ വന്ന് അവരെ ആന്റി എന്നും വിളിച്ചു!. അത് എന്നെ വീണ്ടും തരളിതയാക്കി. പയ്യന്‍ ചൈനീസ് നാഷണല്‍ ആയിരിക്കും! അവര്ക്ക് എല്ലാരും ആന്റിമാരാണ്‌! നമ്മള്‍ ചേച്ചി എന്നൊക്കെ വിളിക്കും പോലെയാവും!

ഞാന്‍ ആ ഇസ്നോഫീലിയക്കാരിയോട് ചോദിച്ചു, 'ഞാന്‍ ഈ കൊച്ചു ബുക്കിനെ എന്റെ ബാഗിനുള്ളില്‍ ഇട്ട് കടത്തിക്കൊണ്ട് പൊയ്ക്കോട്ടെ? എന്ന്.
അവര്‍ പറഞ്ഞു, ക്ഷമിക്കണം.. പാക്ക് ചെയ്തേ കൊണ്ട് പോകാവൂ.. കാരണം വല്ല കുഴപ്പവും ഉണ്ടെങ്കില്‍ തിരിച്ചു കൊണ്ടു വരേണ്ടതല്ലെ!
ഞാന്‍ ഉടനെ അടുത്ത സ്റ്റെപ്പിനെ പറ്റി ആലോചനയില്‍ മുഴുകി..
അങ്ങിനെ മകാളും ഞാനും കൂടി വെളിയില്‍ വന്ന്റ്റോയിലറ്റില്‍ പോയി, (ഇന്ത്യന്‍ റ്റോയിലറ്റ് പോലല്ല! എന്റെ അമ്മായിയുടെ വാക്കില്‍ പറഞ്ഞാല്‍ 'വേണമെങ്കില്‍ കിടന്നുറങ്ങാന്‍ തൊന്നുന്നത്ര നീറ്റ്!') കവറൊക്കെ നിര്മ്മാര്ജ്ജനം ചെയ്ത് ഈ സുന്ദരിക്കുട്ടിയെ എന്റെ ബാഗില്‍ നിക്ഷേപിച്ച്,'ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണാ..' എന്ന മട്ടില്‍ മി. ആത്മയെ വിളിച്ചു..
വീട്ടില്‍ എത്തി..!

ഞാന്‍ ആരെയെങ്കിലും വന്ചിച്ചോ?!, ചതിച്ചോ?! ഇല്ലല്ലൊ?!(ആരാന്റെ കാശ്-എനിക്ക് വീട്ടുചിലവിനു തന്ന കാശ്-മി.ആത്മയ്ക്കെന്തു നഷ്ടം വരാന്! അല്ലാ പിന്നെ!

അതുകൊണ്ട് ദാ ഇപ്പം അദ്ദേഹം ചൈനീസ്സ് ഡിന്നറിനു പോയ സമയം ഞാന്‍ എന്റെ മകാളോടൊപ്പം ഒരു മേശയ്ക്ക് ഇരുപുറവും ഇരുന്ന്, 'ഇളമൊഴി'യില്‍ ചറ പറാന്ന് ഇത്രയും എഴുതി!!!

ബാക്കി പിന്നെ..

സസ്നേഹം
ആത്മ

4 comments:

ChethuVasu said...

"ഒരു മിഡില്‍ ഏജ് ചൈനെസ്സ് സുന്ദരി (35) ഞാന്‍ തലേ ദിവസം ഇതേ അവസ്ഥയില്‍ ജോലിചെയ്ത ഓര്മ്മ എന്നെ തരള ഹ്ര്^ദയയാക്കി! "

അത് ശരി !! മുന്‍പത്തെ പോസ്റ്റിലെ കമന്റിന്റെ തുടര്‍ച്ചയാണ് അല്ലെ .. പ്രായം ആണ് വ്യംഗ്യം !! പ്രമേയം !!! കൊള്ളാം ! :-) അവതാരം ഒക്കേ ..പുതിയ ലാപ്‌ ടോപിനു എല്ലാ ഭാവുകങ്ങളും .. ഒരു പാട് അക്ഷരപ്പൂക്കള്‍ വിടരുന്ന ഉദ്യാനമായി അതങ്ങ് പ്രശോഭിക്കട്ടെ എന്നാശംസിക്കുന്നു !

ആത്മ said...

താങ്ക്സ്! താങ്ക്സ്!:)

ഇവിടെ വ്യഗ്യവും പ്രമേയവും ഒക്കെ ലാപ്ടോപ്പ് അല്ലെ!,
എന്തുചെയ്താലും ഒരു പ്രായം!!ഹും!!
ഈ ലോകത്ത് മാന്യമായി പ്രായമാകാനും സ്വാതത്ര്യമില്ലെ എന്റെ ദൈവമേ!!!

ChethuVasu said...

എന്നെ വിളിച്ചോ ..?

ആത്മ said...

ഇല്ല!
ഇന്നലെ വിളിച്ചാരുന്നു...