Monday, January 23, 2012

ഈയ്യിടെയായി കുറ്റം പറച്ചില്‍...

ഈയ്യിടെയായി എനിക്ക് കുറ്റം പറച്ചില്‍ അല്പ്പം കൂടുതല്‍ ആണ്‌ അല്ല്യോ ബ്ളോഗൂ..?!
നമ്മുടെ ചുറ്റും ഉള്ള സമൂഹത്തിന്റെ നന്മയും തിന്മയും ഒക്കെ എടുത്തുകാട്ടാനുള്ള ഒരു പ്രവണത അറിയാതെ എന്നില്‍ കുടികൊള്ളുന്ന ഒരു സ്വഭാവമാണെന്നു തോന്നുന്നു..
അതെങ്ങിനെ??! നാലുക്കൊപ്പം നല്ല നല്ല സ്വപനങ്ങളൊക്കെ കണ്ടു ജീവിക്കാമെന്നു വച്ചാല്‍ സമൂഹം പുശ്ചിക്കും..(ഐശീബിയുടെ ലേറ്റസ്റ്റ് കഥയില്‍ പറയുമ്പോലെ!) നാലാളെപ്പോലെ നടക്കാമെന്നു വച്ചാല്‍ കുടുംബ വിലക്കുകള്..
എന്നെ ഇങ്ങിനെ ബന്ധിച്ച സമൂഹത്തോട് ഞാന്‍ പിന്നെ എങ്ങിനെ പ്രതികരിക്കാനാണ്‌ ബ്ളോഗൂ..

എനിക്ക് ഇന്ന് ഓഫീസില്‍ ജോലിചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു സംശയം!
എന്തിനാ ആത്മേ നീ ഇങ്ങിനെ കെട്ടി എഴുന്നള്ളി വന്ന് മറ്റുള്ളവര്‍ക്ക് വിഘ്നങ്ങള്‍ ഉണ്ടാക്കുന്നത് എന്ന്‌..
നിനക്ക് പ്രത്യേക വല്ല ഉദ്ദേശ്യവും ഉണ്ടോ?! ലക്ഷ്യം ഉണ്ടോ?!
ഒന്നുമില്ലാതെ നീ ലക്ഷക്കണക്കിനു സഹോദരരോട് പൊരുതി ഓടി വന്നതെന്തിനാണീ ഭൂമിയില്!! എന്ന്!!
(അല്ലാ പിന്നെ!!)
ചിന്ത പോണ പോക്ക് കണ്ടാ?! കാണുന്നവര്‍ വിചാരിക്കും
ജസ്റ്റ്, ജോലിയോട് നിസ്സംഗത അല്ലെങ്കില്‍ വിരക്തി എന്ന്.. എന്നാല്‍ ആത്മയുടെ ആത്മസംഘര്‍ഷം അതുവല്ലതുമാണോ!!!

ഇത്രയും കേട്ടില്ലെ!,എങ്കില്‍ പിന്നെ അല്പം കുറവ് കുറ്റങ്ങള്‍ കൂടി പറഞ്ഞോട്ടെ ബ്ളോഗൂ..

ഇന്നലെ ഉജാല അവാര്‍ഡ് നൈറ്റ് രണ്ടാം ഭാഗം കണ്ടു..
മലയാളിയേം മലയാളനാടിനേം അറിയാന്‍ വന്ന ഷാരൂഖാന്‍ മോഹന്‍ലാലിന്റെ കുടിച്ച് കറങ്ങി നിര്‍വ്വാണത്തിലെ ഇരിപ്പും, മമ്മൂക്കയുടെ ബലം പിടിച്ചുള്ള ഇരിപ്പും ഒക്കെ കണ്ട് മടുത്ത് ഒടുവില്‍ താന്‍ തന്നെ ഐസ് ബ്രേക്ക് ചെയ്തില്ലെങ്കില്‍ ആകെ കുഴപ്പമാവും എന്നപോലെ എന്തൊക്കെയോ കാട്ടിക്കൂട്ടിയപോലെ!
നടികളെ മാറി മാറി ഉമ്മ വച്ചും
മമ്മൂക്കയെയും മോഹന്ലാലിനെയും ഒക്കെ വാനോളം പുകഴ്ത്തിയും,(-അവരു ശ്വസിച്ച വായു ശ്വസിക്കാന്‍ മാത്രമാണു താന്‍ ഈ താര നിശയില്‍ പങ്കെടുത്തതത്രെ! ഹും!) ഒക്കെ പരിശ്രമിക്കണ കണ്ടു.. എന്നിട്ട് അവരലിഞ്ഞോ!
ഒരാള്‍ നാണത്തോടെയും (അബോധാവസ്ഥയിലല്ലെ,) മറ്റെയാള്‍ ഈഗോ വിടാന്‍ കൂട്ടാക്കാതെ, ഉള്ള ഇംഗ്ളീഷും മറന്ന്, മലയാളോം മറന്ന്, പരുങ്ങുന്ന കണ്ടു..
അല്ലേ.. നല്ല വ്യക്തികളെ കാണുമ്പോള്‍ ആദരിക്കാനാവാത്തത്(അവരുടെ സാമിപ്യം ആസ്വദിക്കാന്‍ പറ്റാത്തത് ഒരു നല്ല ലക്ഷണമാണോ?!
ഒരു സംശയം!
എപ്പോഴും തലപ്പത്തു തന്നെ ഇരിക്കണം എന്ന അവരുടെ വാശി തന്നെയല്ലെ ഒരു പക്ഷെ മലയാള സിനിമയുടെ അധോഗതിക്ക് കാരണം...
(അല്പ്പം കൂടിപ്പോവുന്നോ ആത്മേ നിന്റെ കളി?!)
ഷാരൂക്കാന്‍ ഒരു വലിയ കടലിലെ വന്‍ മത്സ്യവും, മോഹന്‍ലാലും മമ്മൂട്ടിയും ഒരു കൊച്ചു പൊട്ടക്കുളത്തിലെ തലയെടുപ്പുള്ള മീന്‍കളും, രഞ്ജിനി അവിടെ അടക്കിവാഴുന്ന പെണ്‍ തിമിങ്ങലവും.., തിമിങ്ങലത്തെ വെട്ടിച്ച് കടന്ന്, ചങ്കുറപ്പോടെ മുന്നോട്ട് തുള്ളിക്കളിച്ച ഒരു കൊച്ചു മിടുക്കി മീന് റിമ്മി ടോമിയും!!!
ബാക്കി എല്ലാവരും രഞ്ജിനി എന്ന അത്ഭുത പ്രതിഭാസത്തിന്റെ(?) മാസ്മരികതയില്‍ മയങ്ങി..അങ്ങിനെ ...(രഞ്ജിനി ഇംഗ്ളീഷ് നന്നായി പറയും.. മലയാളം സ്റ്റ്യയിലില്‍ പറയും..പിന്നെ ആരെയും കൂസില്ല..)..മാനഭയം! മാനഭയം..!

അതുകഴിഞ്ഞ് കളര്‍ എന്ന എന്ന ചാനലില് ഒരു ഹിന്ദി അവാര്‍ഡ് ഷോ കണ്ടു..
അവിടെ ഷാരൂഖാന്‍ തിളങുന്നതും ഒപ്പം എല്ലാവരും അവരവരുടെ കഴിവിനനുസരിച്ച് തിളങ്ങുന്നതും ഒക്കെ കണ്ടപ്പോള് മലയാളികള്‍ക്ക് ആകെമൊത്തം എന്തരൊക്കെയോ പറ്റുന്നുണ്ട്..എന്നൊരു തോന്നല്...
അതെന്താണെന്ന് ഗവേഷണം നടത്തി നോക്കാനുള്ള വിവരം ആത്മയ്ക്ക് ഇല്ലാതാനും..
(ആത്മ ഈയ്യിടെയായി എഴുതുന്നതെല്ലാം കുറ്റപ്പെടുത്തലുകള്‍ ആവുന്നുണ്ട്.. നേരെയാവാന്‍ ശ്രമിക്കാം..)

പിന്നെ, ഇന്നലെ പറയാന്‍ വന്ന മന്ദമാരുതനെ പറ്റി...?!

മന്ദമാരുതനെ പറ്റി പറയാന്‍ തുടങ്ങിയപ്പോള്..,
ടിറ്ററില്‍ ഇന്ന് റീമാ കല്ലിങ്കല്.. അര്‍ച്ചന കവി ഒക്കെ ഓരോന്ന് പറയുന്ന കണ്ടു..
ശരിക്കും ചെറുപ്പവും ഗ്ലാമറും ഒക്കെയുള്ളവര്‍ ഉള്ളപ്പോള്‍
എന്റെ ആത്മേ നീ ഒരു പടു വിഡ്ഡിയായിപ്പോയല്ലൊ, മന്ദമാരുതനെപ്പറ്റിയൊക്കെ  പറയാന്?! അയ്യേ!!
അതുകൊണ്ട് അതിനെ കോമ്പന്‍സേറ്റ് ചെയ്യാനായി അല്പ്പം ആത്മീയം ആകാമെന്നങ്ങട് വച്ചു..
അല്ലെങ്കില്‍ കുറ്റം പറയാം.. അതൊക്കെ ഏത് ആത്മാക്കള്‍ക്കും ആകാമല്ലൊ!!

No comments: