Saturday, January 21, 2012

നമുക്ക് നഗരങ്ങളില്‍ പോയി...

ഇന്നത്തെ പ്രഭാതത്തിന്‌ വല്ലാത്ത ഒരു കുളിര്‍മ..തെളിമ...!
ആരുകൊണ്ടുവന്നതീ മാസ്മരികത!
അലസമായ് വീശുമീ കുളിരിളം തെന്നലോ!
ഇന്നലെ പെയത മഴതന്‍ ബാക്കിപത്രമോ!

ശ്ശൊ, രാവിലെ കവിത വരുന്നു.. പക്ഷെ, എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല..
കവിതയുടെ ഭാക്ഷയൊക്കെ വേറേ അല്ല്യോ! നമുക്ക് നമ്മുടെ ഒറിജിനല്‍ ഭാക്ഷ എടുക്കാം ..

ഇന്നലെ നിമ്മതിയോടെ കോയിലുക്ക് പോയി വന്തേന്..
'നാര്‍മുടി പുടവ' എന്ന സാറാജോസഫ് കഥ മുടിയാറായിരുക്ക്..
പിന്നെ ഏഷ്യാനെറ്റ്- ഉജാല ഫിലം ​അവര്‍ഡ് നൈറ്റ് കണ്ടു..
ഷാരൂഖാനും.. ധനുഷും..വിദ്യാബാലന്.. മോഹന്‍ലാല്‍, മമ്മൂട്ടി, ഹരിഹരന്‍, രഞ്ജിനി.. വെഞ്ഞാറമൂട്..(നമ്മ പക്കത്ത് ഊരു താന്..) എല്ലാം കൂടി ഒരു മിശ്രിതം..!
പല കള്‍ചറുകള്‍ ഇടകലര്‍ന്ന ഒരു അല്ഭുത ലോകം..!

അയ്യോ! ധനുഷിന്റെ ആ എളിമ..! എന്തുവന്നാലും ഞാന്‍ എന്റെ എളിമ കൈവിടമാട്ടേന്.., എത്ര പൊക്കാന്‍ നോക്കിയാലും, ആരു പൊക്കിയാലും, ഞാന്‍ തറയില്‍ തന്നെ നില്ക്കുവേന്‍ എന്ന ദ്ര്^ഢത.. അതു താന്‍ തമിഴ് പാരമ്പര്യത്തിന്റെ മേന്മ..!!
നമ്മ മലയാളി മക്കള്‍ റൊമ്പ ദൂരം വന്താച്ച്.. അവരുക്ക് ഒരു കൊട്ടുകൊടുക്കാന്‍ ഇനി യാരാലും മുടിയവില്ലൈ സാമീ..
നമ്മുടെ സന്തോഷ് പാണ്ഡിറ്റ് ഒക്കെ അതിന്റെ പ്രതിഫലനമത്രെ!
വാങ്ങി കെട്ടട്ടും! കണ്ടു പഠിക്കട്ടും..തലക്കനവും പൊങ്ങച്ചവും മനുഷ്യനെ എവിടെ എത്തിക്കും എന്ന്!
അതിലും വലിയ പൊങ്ങച്ചക്കാരുടെ മുന്നില്‍ കൊണ്ടെത്തിക്കും..
ഒടുവില്‍ കീഴടങ്ങാതെ നിര്‍വ്വാഹമില്ലാതെ വരുമ്പോള്, 'അയ്യോ നമ്മുടെ പാരമ്പര്യം.. എളിമ.. എന്നൊക്കെ പറഞ്ഞ് തിരിഞ്ഞ് നോക്കാന്‍ തുടങ്ങും.. എവിടെ..?!
എല്ലാം പോയ് മറഞ്ജാച്ച്..
ഇംഗ്ളീഷും കമ്പ്യൂട്ടറും ഹാന്ഡ് ഫോണും ഫ്ളാറ്റും ഷോപ്പിങ് മാളുകളുമായി മലയാളികള്‍ ഇപ്പോള്‍ ജീവിക്കുന്നത് ഒരു മൂഢസ്വര്ഗ്ഗത്തിലത്രെ..!
'ഇവര്‍ക്ക് നഷ്ടമാകുന്നതെന്ന് ഇവര്‍ക്കു തന്നെ നിശ്ചയമില്ലാതെ' ആക്രാന്തത്തോടെ നീങ്ങുന്നു...
എല്ലാം വലിച്ചെറിഞ്ഞ്..
മക്കളെ ഇംഗ്ളീഷും പടിപ്പിച്ച് അന്യനാട്ടിലേക്ക് വലിച്ചെറിഞ്ഞ് സ്വയം
പരിത്യാഗിമാരായി പരിതപിക്കുന്ന മാതാപിതാക്കള്..
കിട്ടിയ സ്വാതന്ത്ര്യവുമായി അന്യനാട്ടില്‍ എന്തുചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ട് ജീവിക്കുന്ന മക്കള്..
അവരുടെ മക്കളോ സര്‍വ്വത്ര അനാധര്.. എവിടെ വേണേലും ചേക്കാറാന്‍ തയ്യാറായി..
അതെ, ഗ്ളോബലൈസേഷന്‍..!! സംസ്ക്കാരശൂന്യത..!! ഹും!!!
ഒന്നിനെയും അനുസരിക്കാതെ അലസരായി ജീവിക്കാന്‍ കൊതിച്ച് നീങ്ങുന്ന പുതിയ മനുഷ്യര്..(ഈ ഞാനുള്‍പ്പടെ) എവിടെ പോയി ചേരുമോ?!!

അപ്പോള്.. പറയാന്‍ വന്നത് രാവിലെ എന്നെ തലോടി മറയുന്ന മന്ദമാരുതനെപ്പറ്റിയല്ലായിരുന്നോ!!
ഇനി നാളെയാവട്ടെ..

No comments: