Friday, January 20, 2012

ഇന്ന് വീട്ടിന്റെ ഒരു മൂലയിൽ ഇരുന്ന...

ഇന്ന് വീട്ടിന്റെ ഒരു മൂലയിൽ ഇരുന്ന തീരെ പഴയ ഒരു കമ്പ്യൂട്ടർ പൊടി തട്ടി എടുത്തു.. എന്താശ്ചര്യം! അതിൽ നന്നായി മലയാളം ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ട്! ഒൾഡ് ഈസ് ഗോൾഡ് എന്നല്ലെ ചൊല്ലും..!

ഇന്നലെയും മെനിങ്ങാന്നും ഒക്കെ നിന്നോട് ഒരോന്ന് പറയാൻ ഒർത്തുവച്ചിരുന്നു ബ്ളോഗൂ.. എല്ലാം മറന്നുപോയി.. ഇത്രയേ ഉള്ളൂ ജീവിതം!


പിന്നെ, ഈ ആത്മാവ് എന്നു പറയുന്ന ഒരു സംഭവം ഇല്ല എന്നാൺ‌ തോന്നുന്നത് ബ്ളോഗൂ..!

ഇന്നലെ ഒരു ആചാര്യനും പറഞ്ഞു..
നമ്മൾ മരിച്ചു കഴിഞ്ഞ് പുനർജനിക്കും.. ആത്മാവ് വേറൊരു ശരീരത്തിൽ പ്രവേശിക്കും.. ബാക്കി വച്ച കർമ്മങ്ങൾ ആഗ്രഹങ്ങൾ നിറവേറ്റാനായി എന്നൊക്കെ പറഞ്ഞു നടക്കില്ലെ?!
എന്നാൽ,  ഈ ജന്മത്തിൽ തന്നെ ഒർമ്മ പകുതിയും നഷ്ടപ്പെട്ടവരെ നാം കാണുന്നില്ലെ?!
ചിലർ ചില അപകടങ്ങൾക്കു ശേഷം തങ്ങൾ പഠിച്ച് ഒരു ഭാക്ഷയോ, ജീവിതത്തിലെ ഒരു ഭാഗം തന്നെയൊ ഗമ്പ്ളീറ്റ് മറന്നുപോകുന്നതു കാണുന്നില്ലെ,
അപ്പോൾ പിന്നെ ഒരു മരണം കഴിഞ്ഞ് ബ്രയിൻ ഒക്കെ ഗമ്പ്ളീറ്റ് ചാമ്പലായ ശേഷം എന്തരു ഓർത്തു വയ്ക്കാൻ..!


അങ്ങിനെയാണെങ്കിൽ പിന്നെ നമ്മുടെ ജന്മോദ്ദ്യേശം എന്താൺ എന്നു ചോദിച്ചാൽ..
ഈ മനുഷ്യരാശിയുടെ ഒരു ഭാഗം ആകാൻ കഴിഞ്ഞതിൽ വെറുതെ അങ്ങ് സന്തോഷിക്കുക..
ഈ മനുഷ്യരാശിക്കായി ഒരു പുതു തലമുറയെ സ്വാർദ്ധരഹിതമായി സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷിക്കുക.. അവരുടേ നിലനില്പ്പിനായി എന്തുചെയ്യുന്നതും കർത്തവ്യം കടമയായി കരുതുക.. ഇത്രയൊക്കെ തന്നെ..

ചുരുക്കത്തിൽ നമ്മുടെ ഈ ദേഹം നമ്മെ വിടുന്നതോടെ തീരുന്നു ഈ അസ്വസ്ഥതകളും ആക്രാന്തങ്ങളും ഒക്കെ...?!


അകപ്പാടെ ഒന്നും ഇല്ല..!!! മൊത്തത്തിൽ ആർക്കും ഒരു പ്രത്യേകതയും ഇല്ല..! വെറും ജീവികൾ..

വലുതായിട്ട് ചിന്തിച്ചിട്ടും പറഞ്ഞിട്ടും ഒന്നും ഒരു കാര്യവും ഇല്ല...
ഇതങ്ങ് ചുരുക്കി പറഞ്ഞാൽ പോരെ?!
ഇത്രയും പറഞ്ഞ്ഞ്ഞു മനസ്സിലാക്കാനാണോ, ഈ ആചാര്യന്മാർ അഹോരാത്രം കഷ്ടപ്പെട്ട് ഈ ആത്മീയ പ്രഭാഷണങ്ങൾ ഒക്കെ നടത്തുന്നത്!!

കപിലാചാർ ഉദ്ധവരുടെ യൊക്കെ കഥ പറയുന്നത് അവസാനം ഒന്നും ഒന്നുമല്ല എന്നു പറഞ്ഞു സമർത്ഥിക്കാനോ?!
അകെ മൊത്തം ഒരു പറ്റിക്കൽ..!!!
തുടരും.. തുടരും..-അത്മാവല്ല.. ബ്ളോഗെഴുത്ത്!

4 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇപ്പൊ സമാധാനമായി ഈ ജന്മംകഴിഞ്ഞാൽ വല്ല അഫ്ഗാനിസ്ഥാനിലൊ പാകിസ്ഥാനിലൊ ആഫ്രിക്കയിലൊ എങ്ങാനും പോയി ജനിക്കേണ്ടി വന്നാലൊ ന്നോർത്ത് പേടിച്ചിരിക്കുവാരുന്നു
:)

ആത്മ said...

അപ്പോള്‍ ഞാന്‍ ഒരു ഗുരുവായി അല്ല്യോ?!:)

ChethuVasu said...

ഒരു ആത്മാവ് ദേഹത്തില്‍ നിന്നിറങ്ങി വേറൊരു ദേഹത്തിലേക്കു പോകുവാന്‍ എത്ര സമയം എടുക്കും ....കാര്യം, ആരെങ്കിലും കല്യാണം കഴിക്കും വരെ എവിടെയെങ്കിലും തങ്ങിയല്ലേ പറ്റൂ..? ദേഹവിയോഗം ചെയ്തു ആത്മാക്കള്‍ തങ്ങുന്ന സത്രങ്ങള്‍ , അങ്ങനെ ഒന്നുണ്ടോ ..? അവിടെ സംഭാരം , ഐസ് ക്രീം അങ്ങനെ ന്തെങ്ങിലും ..? :)

ആത്മ said...

ഇതൊക്കെ തന്നെയാണ്‌ എന്നെയും വലയ്ക്കുന്ന സംശയങ്ങള്‍ !!!:)

അല്ല,സന്തോഷമല്ല, സങ്കടം:(