Friday, January 13, 2012

എങ്ങിനെ സന്തോഷം ഉണ്ടാക്കാം...!

ഇന്ന് ,തിരക്കുപിടിച്ച ഈ യുഗത്തില്‍ നമുക്ക് എങ്ങിനെ സന്തോഷം ഉണ്ടാക്കാം എന്നു നോക്കാം!

ഒന്നുകില്‍ ദൈവത്തെ സ്നേഹിക്കുക; അല്ലെങ്കില്‍ ദൈവത്തെ സ്നേഹിക്കുമ്പോലെ നിസ്വാര്‍ത്ഥമായി ആരെയെങ്കിലും /എന്തെങ്കിലും ഒന്നിനെ സ്നേഹിക്കാനാവുക.. അതും ഒരു അനുഗ്രഹമാണ്‍. വലിയ ഒരനുഗ്രഹം..

അതിനും കഴിയുന്നില്ലെങ്കില്‍ ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ആര്‍ക്കെങ്കിലും വേണ്ടി(നമുക്കു വേണ്ടിയല്ലാതെ) കുറേ നേരം കണ്ണുമടച്ച്(ഫലം പ്രതീക്ഷിക്കാതെ) ജോലി ചെയ്യുക!!

സൊ സിമ്പിള്‍!!!

ബാക്കി അല്പ്പം കഴിഞ്ഞ്..

[എന്റെ ഇന്റര്‍നറ്റ് കണക്ഷന്‍ ശരിയായി.. ഒരു വയര്‍ ഊരിയിട്ട് വീണ്ടും ഏറ്റിയപ്പോള്‍ അത് ശെരിയായി!!(അപ്പോള്‍ ഇത്രയൊക്കെയേ ഉള്ളൂ അല്ലെ ഈ എഞ്ജിനീയറ് പണികള്‍! അയ്യേ!)]

അല്പ്പം വീട്ടുജോലി മാടി വിളിക്കുന്നു..

8 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വയർ ഊരേണ്ട ആവശ്യം പോലും ഇല്ല ചിലപ്പോൾ ഒരു ഇടി കൊടൂത്താലും കതി
ഈ ആത്മേച്ചിയുടെ ഒരു കാര്യം

ആത്മ said...

യ്യോ! ഞാന്‍ പിന്നും ആത്മേച്ചിയായാ?!

ഞാന്‍ ഒരു 7,8 വയസ്സെങ്കിലും ഇളയതാണു മി. ഇന്ത്യാ ഹെറിറ്റേജേ!:)
പ്ലീസ് കോള്‍ മി 'ആത്മ'

(ആത്മഗതം:അല്ലേ ആത്മ മനോഹരമായ ഒരു പേരല്ലെ?! അറിയാന്‍ വയ്യാത്തോണ്ട് ചോദിക്കുവാ!)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പോ ഹെറിറ്റേജു ചേട്ടാ ന്നു വിളിക്കണമായിരുന്നു

ഇപ്പൊഴാ പ്രൊഫയിൽ നോക്കിയത്

12 വയസിൽ താഴെ ഉള്ള കുട്ടികൾ അറിവില്ലാതെ ചെയ്യുന്ന തെറ്റുകൾക്കു ശിക്ഷ ഇല്ലല്ലൊ അല്ലെ? (ഭാരതസംഗ്രഹത്തിൽ മുനി യമരാജനോട് പറഞ്ഞത്)

അതുകൊണ്ട് 8 വയസു താഴത്തായതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു ആത്മേ ഹ ഹ ഹ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഈ ബ്ലോഗൊക്കെ ഇപ്പൊ കണ്ടതെ ഉള്ളു ഓരോന്നായി വായിക്കുകയായിരുന്നു. അപ്പൊ ഇടയ്ക്കൊക്കെ കാണാം

ChethuVasu said...

കൊള്ളാം . ഇവിടെ പാചക വിധികളും എഴുതി തുടങ്ങിയോ ..?

അടുപ്പില്‍ സന്തോഷം ഉണ്ടാക്കി കഴിഞ്ഞാല്‍ അത് 'വാങ്ങി വക്കാന്‍' മറക്കരുത് .!! ഏറെ നാള്‍ ഇരിക്കാത്ത ഒരു വിഭവമാണ് എന്നാ പ്രത്യേകത കൂടി ഉണ്ട് ഇതിനു .!
മറ്റൊരു ടിപ്പു നന്നായി എണ്ണ ഒഴിച്ച് പാചകം ചെയ്‌താല്‍ നല്ല രുചിയായിരിക്കും ..
അതായത് സന്തോഷം വേണമെങ്കില്‍ എണ്ണ ഒഴിക്കണം
എണ്ണ എന്നതിന് സ്നേഹം എന്നും പറയും
അപ്പോള്‍
സ്നേഹം ആവശ്യത്തില്‍ കൂടുതല്‍ ഒഴിച്ച് പാചകം ചെയ്‌താല്‍ സന്തോഷം നല്ല രുചിയോടെ ആയി വരും.. അപ്പൊ അത് വാങ്ങി വച്ച് വീട്ടിലെ എല്ലാവര്ക്കും പിന്നെ സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും ഒക്കെ കൊടുക്കുക ..
അപ്പോള്‍ നമ്മുടെ നാടും രക്ഷപ്പെടും..!
നല്ല ഈ ഒരു പാചക കുറിപ്പിന് അഭിനന്ദനങ്ങള്‍ !

PS : വയറിന്റെ ഒരു കാര്യം ! എല്ലാവരും ആ ഒറ്റ കാര്യം നടത്താന്‍ വേണ്ടിയല്ലേ ജീവിതത്തില്‍ നെട്ടോട്ടം ഓടുന്നത് .!

ആത്മ said...

ചേട്ടാന്ന് വിളിക്കാന്‍ ഒരു സങ്കോചം! അണ്ണാന്നു വിളിക്കാം..:)
അല്ലെങ്കില്‍ വേണ്ട.. ഇന്ത്യാ ഹെറിറ്റേജ് എന്നു തന്നെ സംബോധന ചെയ്യാം!
നമ്മളു മോഹന്‍ലാലിനേം മമ്മൂട്ടിയേയും
എന്തിനു, മാധവിക്കുട്ടിയെപ്പോലും ചേട്ടാ ചേച്ചീന്നൊന്നും വിളിക്കില്ലല്ലൊ! എന്നു വച്ച് ബഹുമാനം കുറയുന്നില്ലല്ലൊ!:)
ഒക്കെ ഇന്ത്യാ ഹെറിറ്റേജ്!:)
ബ്ലോഗ് വായിക്കും എന്നു കേട്ടപ്പോള്‍ ഒരു സന്തോഷം! വായിക്കൂ.. സമയം കിട്ടുമെങ്കില്‍ അഭിപ്രായവും എഴുതൂ..:)

ആത്മ said...

വാസു!
അതു കലക്കി! :)
സ്നേഹം ക്ഷമ എന്നൊക്കെ ഘോഷിച്ചെങ്കിലും ഇന്ന് ഭര്‍ത്താവിന്റെ ഒരു തീരെ ചെറിയ ചപലത കണ്ട് സര്‍ വ്വ കണ്ട്റോളും പോയി, ആകെ എല്ലാം താറുമാറായി, വില്ലത്തിയായി നടല്‍കുകയാണ്‍..
ഇനി ആദ്യമേ പടുത്തുയര്‍ത്തണം മണല്‍ കോട്ടകള്‍!!:(

ഹും! പറയാനൊക്കെ എന്തെളുപ്പം! സങ്കല്പ്പത്തില്‍ പോലും എന്നെ ആരും വഞ്ചിക്കുന്നത് ക്ഷമിക്കാന്‍ പറ്റില്ലാ..:(

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കമന്റാൻ തുടങ്ങിയിരുന്നു ദാ അവിടെ
1 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:IndiaheritageJan 14, 2012 03:23 AM
"അംബിക മഹര്‍ഷിയെ കണ്ട് ഭയന്ന് വിറച്ച് വിളറി മഞ്ഞിച്ചുപോകുന്നു. അതുകൊണ്ട് അവള്‍ക്ക് പാണ്ഡു എന്ന മകന്‍ (തൊലിയില്‍ എന്തോ അസുഖമുള്ള) ഉണ്ടാകുന്നു."

അംബാലികയുടെ പുത്രനല്ലെ പാണ്ഡു?
ReplyDelete