Thursday, January 12, 2012

ഇപ്പോള്‍ പുടി കിട്ടീ..!

ഇപ്പോള്‍ പുടി കിട്ടീ..! ജീവിതത്തിനു എന്തേ ഇത്ര നിശ്ചലാവസ്ഥ/ ശൂന്യത വന്നു പിടിപെടാന്‍ കാരണം എന്ന്!!!

ഓരോ ദിവസത്തിലേം കുഞ്ഞു സംഭവങ്ങള്‍ പോലും ബസ്സിനോടും ബ്ലോഗിനോടും ഒക്കെ
കൊട്ടിഘോഷിച്ചു നടക്കുവല്ലായിരുന്നോ!,

പെട്ടെന്നുള്ള ബ്രേക്ക് പിടുത്തമായിരിക്കും ആത്മേ ഈ മന്ദതയ്ക്ക് കാരണം !
നീ എന്തെങ്കിലും ഒക്കെ എഴുതി ജീവിക്ക് ആത്മേ!!
അതിനും മാത്രം ഒന്നും സംഭവിച്ചിട്ടില്ല കേട്ടോ!!

എഴുത്ത് എഴുതാനുള്ളതല്ല്യോ!!
അത് പിന്നെ അടക്കി വച്ചിട്ട് ഇരുന്ന് ഗദ്ഗദിച്ചാല്‍ ഈ ഭൂലോകത്തിലുള്ള ഒന്നിനും
നിന്നെ സന്തോഷിപ്പിക്കാനാവില്ലാ.. പറഞ്ഞില്ലെന്നു വേണ്ട!!

വലിയ കാര്യമായിട്ട് വല്ലതും ഒക്കെ എഴുതാമെന്നു കരുതി തുടങ്ങിയപ്പോള്‍
ലാപ്പ്ടോപ്പില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല, എന്നാല്‍ പിന്നെ നീണ്ടു നിവര്‍ന്നിരുന്ന്
കമ്പ്യൂട്ടറില്‍ തന്നെ ചെയ്യാം എന്നു കരുതിയപ്പോള്‍ അവിടേം കണക്ഷന്‍ പ്രോബ്ലം
ഐപാഡില്‍ സഫാരി ഗോട്ട് പ്രോബ്ലം!
പിന്നെ ആകെയുള്ളത് എന്റെ കൊച്ചു ഐഫോണ്‍ ആണ്‍..
അതിലൂടെ ഇത്രേം എഴുതി!!
ഇനിയും എന്റെ ക്ഷമ കെടുന്നതുവരെ തുടരും...

അപ്പോള്‍ ഇന്നത്തെ അനുഭവം എന്തെന്നാല്‍ നാം ആരോടെങ്കിലും എന്തിനെങ്കിലും
മനപൂറ് വ്വം തോറ്റുകൊടുക്കുകയോ ക്ഷമിക്കുകയോ ചെയ്താല്‍, പിന്നീടൊരിക്കല്‍ തീരെ അപ്രതീക്ഷിതമായി, തോല്‍ക്കാന്‍ നമുക്ക് മനസ്സില്ല എന്ന് കരുതി ഗതിമുട്ടി ഇരിക്കുമ്പോള്‍ അവര്‍ വന്ന് എല്ലാം നേരെയാക്കിത്തരും! കാരണം, നമ്മുടെ ക്ഷമയും സ്നേഹവും അവരുടെ മനസ്സില്‍ 
അത്രയ്ക്ക് സ്ഥാനം പിടിച്ച് കഴിഞ്ഞിട്ടുണ്ടാവും!!


അതുപോലെ,
ഏകാന്തത..
ഏകാന്തതകൊണ്ട് പൊറുതിമുട്ടുമ്പോഴേ നമുക്ക് ആള്‍ക്കാരുടെ/മനുഷ്യരുടെ വില മനസ്സിലാക്കാന്‍ കഴിയൂ
വിശന്നിരുന്നലേ ആഹാരം രുചികരമായി തോന്നൂ
ദാഹിച്ചിരുന്നാലേ ദാഹശമനം ചെയ്ത് സംതൃപ്തിയടയാനാവൂ..
സ്നേഹം കിട്ടാതെ വിഷമിക്കുമ്പോഴേ സ്നേഹത്തിനെ മഹത്വം മനസ്സിലാവൂ..

അങ്ങിനെ പോവും..

4 comments:

Diya Kannan said...

Athmechi...ella divasavum enthenkilumokke ezhuthoo....commentanulla samayamillenkilum athemechi ezhuthunnathokke vayichu pokarundu njan..ethra thirakkilanenkilum ivide vannu thalukal marichu pokumbol njaum happy...:)

so ezhuthi konde irikkoottoooo.... :)

ChethuVasu said...

സംഭവം മനസ്സിലായി കേട്ടോ . ഇത്രയും അധികം വിവിധ തരം ആധുനിക ഉപകരണങ്ങള്‍ കയ്യിലുണ്ട് എന്ന് പറയാനല്ലേ ഇത് എഴുതിയത് ;-) പുടി കിട്ടി ..!! ഹ ഹ ! ഐഫോണ്‍ .ഐപോഡ് അങ്ങനെ എല്ലാം "ഐ ' ലാണല്ലോ ..! എന്നുവച്ചാല്‍ "അഹം " .അതായത് ഞാന്‍ എന്നാ ഭാവം .. ഹ ഹ ! .
ഒന്നോര്‍ത്താല്‍ എന്തൊക്കെ തരത്തില്‍ അങ്ങനെയൊക്കെ മനുഷ്യന് ലോകത്തോട്‌ ബന്ധപ്പെടാന്‍ സാങ്കേതിക വിദ്യ അവസരമൊരുക്കി കൊടുക്കുന്നു എന്നത് കൌതുകകരം ആയ കാര്യം തന്നെ. നമ്മള്‍ എല്ലാം പുതിയ ശീലങ്ങള്‍ ആയി ഇത് ഉപയോഗിക്കുമ്പോഴും പലപ്പോഴും മനസ്സിലെ പഴയ വിചാരങ്ങള്‍ അത്ര കണ്ടു മാറുന്നുമില്ല ..

അനന്തമജ്ഞാതമവര്‍ണനീയം ...
ഈ ലോക ഗോളം തിരിയുന്ന മാര്‍ഗ്ഗം..
അതിലെങ്ങാണ്ട് ഒരിടത്തിരുന്ന് ..
ഗൂഗിള്‍ ചെയ്യുന്ന ..മര്‍ത്യന്‍ കതയെണ്ട്ത് കണ്ടു ..!

എന്ന് വാസു . ഹ ഹ !

തീര്‍ച്ചയായും എഴുതുക . ചേച്ചിയുടെ ശൈലി നല്ല രസമാണ് വായിക്കാന്‍. ഇടക്കൊക്കെ ഞങ്ങള്‍ക്ക് ഒക്കെ വന്നു വായിക്കാമല്ലോ .

" ഗാട്ജറ്റെയാലും (എഴുതുന്നയാളുടെ) മനസ്സ് നന്നായാല്‍ മതി "

ആത്മ said...

ദിയകുട്ടി,

അതെ എഴുതുക തന്നെ! :)
എഴുതാതിരിക്കുമ്പോള്‍ ഒരു പരവേശം.. ഒരു ശ്വാസം മുട്ടല്‍...:(

ആത്മ said...

വാസു,
ഇപ്പോള്‍ ഇതൊക്കെയില്ലാത്ത മനുഷ്യരുണ്ടോ!
വീട്ടമ്മമാര്‍ക്കുപോലും ഉണ്ട്! പിന്നെ എന്തു പൊങ്ങച്ചം!!

ഇവിടെ പൊങ്ങച്ചം എന്നാല്‍ 5 C കള്‍ ആണെന്നാണ്‍..
Cash, Car, Condominium, Credit Card, Country Club.
ithrem mathi manushyanu..!

അപ്പോള്‍ ഞാന്‍ വാസൂന്റെം ചേച്ചിയായി അല്ല്യോ !

ഈ ലോകത്ത് എല്ലാ മനുഷ്യരും എന്നെക്കാളും പ്രായം കുറവാണോ എന്റെ ഈശ്വരാ!!