Sunday, January 8, 2012

ഈ ലോകം യാഥാര്‍ത്ഥ്യമേ അല്ല എന്ന ബോധം...

അമ്മ കൂടി മരിച്ചതില്‍ പിന്നെ ഈ ലോകം യാഥാര്‍ത്ഥ്യമേ അല്ല എന്ന ബോധം പതിവിലും കൂടുതലായി എന്നില്‍...

മനുഷ്യരെയൊക്കെ കാണുമ്പോള്‍ ഇവര്‍ എത്ര കാലം കൂടി ഈ ഭൂമിയില്‍ ആരോഗ്യത്തോടെ കാണും എന്ന ഒരു ചിന്ത മാത്രം!

എന്നെ ചതിക്കാനും ഒറ്റപ്പെടുത്താനും വെല്ലാനും വരുന്നോരോടും ഒക്കെ അതു തന്നെ പറയാന്‍ തോന്നുന്നു..നിങ്ങള്‍ എന്നെ തോല്പ്പിക്കാനാണ്‍ അല്ലെങ്കില്‍ വിഷമിപ്പിക്കാനാണ്‍ ഈ സാഹസമെല്ലാം കാട്ടുന്നെതെങ്കില്‍ അത് വെറും അനാവശ്യമായ കാര്യമാണ്‍.. ഞാന്‍ നാളെ മറയുന്ന ഒരു നശ്വരവസ്തു മാത്രം..

ഇന്നലെ ടി. വി യില്‍ ഒരു സ്ത്രീ എന്തോ കോമ്പറ്റീഷനില്‍ പങ്കെടുക്കുകയായിരുന്നു.. മധ്യവയസ്സ് കടന്ന പ്രായം..ഒരു കോള്‍ഡ് സ്റ്റോറേജില്‍ ആഹാര സാധനങ്ങള്‍ ഫ്രീയായി കിട്ടാനും പിന്നെ കാശിനും ഒക്കെയായി എന്തൊക്കെയോ കാട്ടുന്നു.
ഷെല്‍ഫില്‍ ജീവനോടെ സൂക്ഷിച്ചിരിക്കുന്ന മീനുകളെ അവര്‍ സിലക്റ്റ് ചെയ്യുനു.. ഷോപ്പ് ഉടമ അതിനെ പിടിച്ച് പ്ലാസ്റ്റിക് കവറിലാക്കുനു.. ഓടിക്കളിച്ചുകൊണ്ടിരുന്ന മീനുകള്‍ മരണവെപ്രാളത്തൊടെ പിടയുന്നു..
ജീവനുവേണ്ടിയുള്ള അതിന്റെ പിടച്ചിലായിരിക്കില്ല അവര്‍ ശ്രദ്ധിക്കുന്നത്! മീനില്‍ ഒമേഗ ത്രീ ഉണ്‍ട്.. യൗവ്വനം നിലനിര്‍ത്താന്‍ അത് ഏറെ സഹായിക്കും.. 
അവര്‍ നിഷ്ക്കള്‍ങ്ക ഭാവത്തില്‍ പുഞ്ചിരിക്കുന്നു.. പ്രൈസ് അടിച്ചതില്‍ ഒരു പക്ഷെ ദൈവത്തിനു നന്ദി പറയുകയാവാം..!!

എത്ര എത്ര ജീവികളെ മുറിപ്പെടുത്തിയും ബലമായി പിടിച്ചുകെട്ടിയും ഉപദ്രവിച്ചും കൊന്നും ഒക്കെയാണ്‍ ഈ മനുഷ്യരുടെ സ്വതവേ മൃദുലവും ഭംഗിയുള്ളതുമായ ശരീരം കാത്തു സൂക്ഷിക്കുന്നത്!! സഹജീവികളെ ഏതെല്ലാം തരത്തില്‍ വേദനിപ്പിച്ചും തോല്പ്പിച്ചും ഒക്കെയാവും അവര്‍ സ്വന്തം സുരക്ഷിതത്വം ഉണ്ടാക്കുന്നത്! എന്നിട്ട് 'തങ്ങളാണ്‍ ഈ ഭൂമിയിലെ ഏറ്റവും ശുദ്ധരായ ജീവികള്‍..എന്നെ ഇനിയും ഇനിയും രക്ഷിക്കൂ..' എന്ന് ദൈവത്തിന്റെ മുന്നില്‍ ചെന്ന് കേഴുന്നു.. ഒരു പക്ഷെ, മനുഷ്രായിരിക്കാം ഈ ലോകത്തിലെ ഏറ്റവും ക്രൂരരും സ്വാര്‍ദ്ധരും ആയ ജീവികള്‍... നമ്മുടെ കൂടുതല്‍ സുഖസൗകര്യത്തിനഅയുള്ള പ്രാര്‍ദ്ധന ദൈവം കൈക്കൊള്ളുമോ എന്നത് ചിന്തനീയമാണ്‍...

നല്ലകാലത്ത് പാര്‍ട്ടിയിലും മറ്റും ചിന്ന ചിന്ന ഹെല്പ്കളൊക്കെ ചെയ്തു കൊണ്ട് നടന്നിരുന്ന ഒരു മനുഷ്യന്‍ വളരെ പ്രായമായി.. ബ്ലാഡര്‍ കണ്ട്റോള്‍ ഇല്ലാതെ.., അതൊന്നും അറിയാതെ നടന്നു നീങ്ങുന്നു!!

വളരെ പ്രൗഢിയോടടെ ഭാര്യയേയും ആണ്മക്കളേയും ഭൃത്യന്മാരെയും ഒക്കെ അടക്കിഭരിച്ചിരുന്ന ഒരു കാരണവര്‍ സ്റ്റ്രോക്ക് വന്ന് മറിഞ്ഞുവീണ്‍, ബോധമില്ലാതെ കിടക്കുന്നു..

എന്തൊക്കെയോ കണക്കുകൂട്ടലും വാശികളുമായി നടന്ന മറ്റൊരു സുന്ദരരൂപം മണ്ണോടു ചേര്‍ന്ന് മറഞ്ഞിരിക്കുന്നു...

വ്വളരെ പ്രതീക്ഷകളോടെ നാളയെ ഉറ്റുനോക്കിയിരുന്ന  ചെറുപ്പക്കാരും ഉണ്ട് പെട്ടെന്ന് അപ്രത്യക്ഷരായവരുടെ കൂട്ടത്തില്‍...

ജീവിതം ഹ്രസ്വമാണ്‍.. മായയാണ്‍..എന്നൊക്കെ നാം ഇടയ്ക്കിടെ ഉ
ഉരുവിടുമെങ്കിലും, അടുത്തനിമിഷത്തില്‍ നാം മറ്റുള്ളവരെയൊക്കെ പുറം തള്ളി മുന്നോട്ടോടുകയാണ്‍.. എങ്ങും എത്താതെയുള്ള ഈ യാത്രയില്‍..!!!


(ഇന്ന് രാവിലെ തോന്നിയ ചിന്തകളാണ്‍.. ഇപ്പോള്‍ പതിവുപോലെ ജീവിതത്തിന്റെ നിരര്‍ത്ഥകത.. പിന്നെ ഗദ്ദാമ അദ്ദാമിന്റെ മകന്‍.. ചിന്തകള്‍ ഒക്കെ കൊണ്ട് ധന്യമാവുമായിരിക്കും മനസ്സ്!)

8 comments:

Jazmikkutty said...

:( enthuparayaan athme.....

ആത്മ said...

ജാസ്മിക്കുട്ടി,

വിഷമിക്കണ്‍ട ട്ടൊ :)
വെറും ചിന്തകളല്ലെ,

ഇങ്ങിനെയൊന്നും ചിന്തിക്കാതെ ജീവിതം ആസ്വദിക്കാനാവുന്നോര്‍ ഭാഗ്യവാന്മാര്‍...

ChethuVasu said...

നല്ല സ്വാദുള്ള പഴം പൊരിയെ പറ്റി , അല്ലെങ്കില്‍ നെയ്യപ്പത്തെ പറ്റി ഒന്നോര്‍ത്തു നോക്കിക്കേ.. ഈ ചിന്തയൊക്കെ പമ്പ കടക്കും .. പഴംപൊരി ലൌകികമാണ് മായയാണ് എന്നൊക്കെ പറഞ്ഞാലേ , എണ്ണം പറഞ്ഞ ഗുരുക്കന്മാര്‍ പോലും സമ്മതിച്ചു തരില്ല.. അത് കഴിച്ചിട്ടേ പിന്നെ അടുത്ത ആധ്യാത്മിക പാഠം ഉരുവിടുകയുള്ളൂ.. അതാ അതിന്റെയൊരു .. :))

കൂടുതല്‍ അറിവിനായി പഴം പൊരി പുരാണം പതിവായി പാരായണം ചെയ്യുക ! :)

വെറുതെ സംഭവം അല്പം തമാശ് ആകിയതാ കേട്ടോ.. കാരണം അറിയാമല്ലോ ," चिंता चिता के सामान हैं " .

ആത്മ said...

വാസു:

പഴം പൊരിയും ഉണ്ണിയപ്പവും ഒക്കെ കഴിക്കുന്ന കാര്യം.. അതും ശരിയാവില്ലാ..
അതൊക്കെ കാണുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന എണ്ണയും നെയ്യും ഒക്കെ ഓര്‍മ്മ വരും..:)

ആകപ്പടെ ആത്മേടെ കാര്യം പോക്കാ

ഏതെങ്കിലും ഒന്നില്‍ വിശ്വസിക്കണ്ടേ!

വാസൂന്‍ ഹിന്ദീം അറിയാമോ?!
അതിന്റെ അര്‍ത്ഥം എന്തരോ!!

ChethuVasu said...

അങ്ങനെ ഒന്നിലും വിശ്വസിക്കാതിരിക്കരുത് ചേച്ചീ , അവനവന്റെ ആത്മാവിനെ വിശ്വസിച്ചാലും :) .ആത്മാ ആത്മാവിനെ അറിയുന്നില്ലെങ്കില്‍ പിന്നെ ആത്മ ആത്മയാണ് എന്ന് ആത്മക്ക് എങ്ങനെ അറിയാം .? ;-)

" चिंता चिता के सामान हैं "

അതിന്റെ അര്‍ഥം . ചിന്ത ചിത പോലെയാണ് ( ചിന്താ ചിതക്ക്‌ സമാനം ആണ് എന്ന് ) . അറിയില്ല എന്ന് കള്ളം പറഞ്ഞതാ അല്ലെ.. ? :) ഹിന്ദിയാണ്‌ എങ്കിലും അത് മലയാളം കൂടി അല്ലെ.. മൂന്നു പദങ്ങളും സംസ്കൃതത്തില്‍ നിന്നും നമ്മള്‍ കടം കൊണ്ടിരിക്കുന്നു .

'ചിന്ത ചിതക്ക്‌ ( എരിയുന്ന കനലിനു ) സമാനം '- എന്ന് വച്ചാല്‍ , നമ്മള്‍ വല്ലാതെ ചിന്തിച്ചാല്‍ ആ ചിന്തയില്‍ നമ്മള്‍ എരിഞ്ഞടങ്ങി അങ്ങ് ഇല്ലാതാകുമെന്ന് ..
പലപ്പോഴും ചിന്തകള്‍ ഇല്ലാത്ത മനസ്സത്രേ കൂടുതല്‍ സന്തോഷമായമായി ഇരിക്കുന്നത് .. ഇപ്പോള്‍ വന്നു വന്നു കോര്‍പ്പറേറ്റ് ഗുരുജികള്‍ വരെ അത് എടുത്തു ഉപയോഗിച്ച് കൊണ്ടിരിക്കുകയെല്ലേ .. ലിവിംഗ് ഇന്‍ ദി പ്രെസന്റ് എന്ന് ഒക്കെ പറഞ്ഞു ..!!

"ചിന്ത എന്നത് മനുഷ്യനെ അവന്റെ ഭൂതകാല അനുഭവങ്ങളെ , ഭാവികാല അനുഭവങ്ങളെ ബന്ധിപ്പിക്കാന്‍ അവന്‍ ഉപയോഗിക്കുന്ന ഒരു രീതിയാണ് " - വാസു .. It means ഇന്റര്‍ പ്രേട്ടെഷന്‍ ഓഫ് ദി പാസ്റ്റ് ഇന്‍ റെരംസ് ഓഫ് ദി പ്രെസന്റ് ടോ ആന്റിസിപ്പെയ്റ്റ് ദി ഫുച്ചുര്‍ ...! അപ്പോള്‍ ലിവ് ഇന്‍ ദി പ്രെസന്റ് എന്ന് പറയുമ്പോള്‍ ..ഫോര്‍ഗെറ്റ്‌ ദി പാസ്റ്റ് എന്ന് വച്ചാല്‍ ഫോര്‍ഗെറ്റ്‌ യുവര്‍ തോട്സ് എന്നര്‍ത്ഥം..

എന്ന്വച്ചാല്‍ .. ചിന്തകളെ ഉപക്ഷിക്കൂ.. ഈ നിമിഷത്തില്‍ ജീവിക്കൂ എന്നൊക്കെ ........!! പക്ഷെ ചിന്തകള്‍ ഉപേക്ഷിക്കരുത് ചേച്ചീ ..ചിന്തകള്‍ ഇല്ലെങ്കില്‍ മനുഷ്യനുണ്ടോ ...!! യാന്ത്രികമായ അലൌകികത മനുഷ്യ സത്തക്കെതിരാണ് എന്ന് "വാസു മതം" അനുശാസിക്കുന്നു :)

ആത്മ said...

ഇപ്പോള്‍ ഹിന്ദീലെ അര്‍ത്ഥം മനസ്സിലായി.. താങ്ക്സ്!

മനസ്സിന്റെ കണ്ട്റോളില്‍ വയ്ക്കാനും, സന്തോഷമായി (സമാധാനമായി) വയ്ക്കാനും പഠിച്ച പണി പതിനെട്ടും പയറ്റി നോക്കുന്നുണ്ട് ..

പക്ഷെ ശൂന്യത നശ്വരത.. ഫലം!:(

വാസു പറയുന്നത് ഇഷ്ടം പോലെ ചിന്തിക്കാനു പിന്നെ, യാന്ത്രികമായ അലൗകികത പാടില്ലെന്നും ഒക്കെയാണ്‍ അല്ല്യോ?!

ഞാന്‍ ഇതിനും രണ്ടും എതിരായാണ്‍ ജീവിച്ചത്!

ബ്ളോഗെഴുതാനും മറ്റും ഒരല്പ്പം വിശാലയായി എന്നെ ഉള്ളൂ.. അത് ഒരു സാങ്കല്പ്പിക ലോകമെന്നു കരുതി കണ്ണടച്ചു..

അതിനു പകരമായി ശരിക്കും വെളിയിലുള്ള പല നല്ല അനുഭവങ്ങളും ചീത്ത അനുഭവങ്ങളും ഒക്കെ നഷ്ടമായി..

ഇനിയിപ്പൊ ഒന്നില്‍ നിന്നും ഒളിച്ചോളാന്‍ പട്ടില്ലെന്നായി രണ്ടു ലോകവും അംഗീകരിച്ചാലേ ജീവിക്കാന്‍ പറ്റൂ..

അങ്ങിനെ പോകുന്നു കാര്യങ്ങള്‍...

( വാസൂന്‍ ഞാന്‍ ഉദ്ദേശിച്ചത് വല്ലതും മനസ്സിലായോ ആവോ!)

ഏതിനും വലിയ ദുഃഖമോഅങ്ങിനെ നിയന്ത്രിക്കാനാവാത്ത ഒന്നും ഇല്ല ജീവിതത്തില്‍...

ആകപ്പാടെ ഒരു പിടികിട്ടായ്മ! അത്രയേ ഉള്ളൂ...:)

ChethuVasu said...

മനസ്സിലാകാതെയെന്താ...

അസ്തിത്വ പ്രതിസന്ധി , ദ്വന്ദ ലോകങ്ങളെ അഭിമുഖിക്കേണ്ടി വരിക ... ഞാന്‍ ആര് ..? ( ജഗതി പറയുമ്പോലെ 'താന്‍ ആരുവാ ") ... ഞാന്‍ എന്തിനു ....? . ലോകത്തിന്റെ അര്‍ഥം... ജീവിതത്തിന്റെ ലക്‌ഷ്യം അല്ലെങ്കില്‍ ലക്ഷ്യമില്ലായ്മ ...അതിന്റെ .അര്‍ഥം അല്ലെങ്കില്‍ അര്‍ത്ഥ രാഹിത്യം .... ഒന്നായ നിന്നിയിഹ രണ്ടെന്നു കണ്ടിട്ട് ഉള്ള പ്രശ്നങ്ങള്‍ .... ജീവിതത്തിന്റെ തുടര്‍ച്ച ..അല്ലെങ്കില്‍ തുടര്ച്ചയില്ലായ്മ .. ആത്മാവിന്റെ തുടര്‍ച്ച അല്ലെങ്കില്‍ തുടര്‍ച്ചയില്ലായ്മ ..ആകപ്പാടെ നോക്കിയാല്‍ എല്ലാത്തിന്റെയും ഉള്ളില്‍ ഉള്ള കഥയില്ലായ്മ .. അങ്ങനെ ഉത്തരം കത്താതെ കിടക്കുകയല്ലേ ഈ പ്രപഞ്ചവും അതില്‍ ഉണ്ടെന്നു പറയപ്പെടുന്ന ജീവന്റെ അംശങ്ങളും തമ്മില്‍ ഉള്ള ബന്ധങ്ങളും...ഇതിനൊന്നും ഉത്തരം കിട്ടുകയും ഇല്ല.. കാരണം അതിന്റെ രീതി അങ്ങനെയാണല്ലോ ..ഹ ഹ ! എല്ലാവരും ഉത്തരം ആഗ്രഹിക്കുന്നു ...അതന്വേഷിച്ചു തെക്ക് വടക്ക് നടക്കുന്നു..ചിലര്‍ക്ക് ലളിതമായ ഉത്തരങ്ങള്‍ സ്വീകാര്യം .അത് മതി ..അവരില്‍ കൂടുതല്‍ പേരും ഉത്തരങ്ങള്‍ ചില പുസ്തകളില്‍ ഉണ്ട് എന്ന് കരുതി നടക്കുന്നു..ഹ ഹ ! ചിലര്‍ ആകട്ടെ അത് പോര അതിനപ്പുറം എന്തോ ഉണ്ട് എന്ന് കരുതി കൂടുതല്‍ സന്കീര്നങ്ങള്‍ ആയ ഉത്തരങ്ങള്‍ അന്വേഷിച്ചു ബൌദ്ധിക തത്വ ജ്ഞാനവുമായി അങ്ങനെ പോകുന്നു .. എത്ര ചിന്തിച്ചും ഇതും പിടിയും ഇല്ല്ലാതെ നടക്കുന്നു ..ചിലര്‍ തനിക്കുത്തരം കിട്ടി എന്ന് കരുതുന്നു .. ചിലര്‍ ,"അതാ അയാളുടെ കയ്യില്‍ ഉത്തരമുണ്ട് "എന്ന് പറഞ്ഞു അങ്ങോട്ടോടുന്നു ...സ്വയം ഉത്തരം കിട്ടി എന്ന് ധരിക്കുന്നവന്‍ അത് തിടുക്കപ്പെട്ടു നാട്ടുകാരെ അറിയിക്കാന്‍ കാഷായം പുതക്കുകയോ മറ്റു ലൌകിക ചിഹ്നങ്ങള്‍ സ്വീകരിക്കുകയോ പ്രദര്ശിപ്പിക്കുകയോ ചെയ്തു വിളംബരം ചെയ്തു നടക്കുന്നു ...ഹ ഹ ! പിന്നെ തനിക്കു ഉത്തരം ഒന്നും കിട്ടിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞാലും മിണ്ടാതിരിക്കുന്നു ... അങ്ങനെ തമാശകള്‍ എത്ര എത്ര ..!! ഹ ഹ !

പക്ഷെ ഈ ചോദ്യതിനുത്തരമില്ല എന്നാതായിരിക്കാം സത്യം .. മറിച്ചു പറഞ്ഞാല്‍ ഒരു മനുഷ്യനും അതിന്റെ ഉത്തരം വ്യത്യസ്തമായി മാത്രമേ അനുഭവപ്പെടൂ ... പാത്രത്തില്‍ നിറയുന്ന വെള്ളത്തിന്‌ പാത്രത്തിന്റെ ആകൃതി കൈവരുന്ന പോലെ ...! അമൂര്തമായതെന്തും ..അത് മൂര്ത്തമാണ് എന്നാ രീതിയിലുള്ള അനുഭവമാക്കി നമുക്ക് തരുന്നത് നമ്മുടെ മനസ്സിന്റെ സ്വഭാവ രീതി മാത്രമാണ് ....

ആധ്യാത്മികത അല്ലെങ്കില്‍ ആത്മീയത എന്നത് തികച്ചും ജനിതകപരമായ ( ഭൌതികമായ ) അടിത്തറയുള്ള ഒരു അനുഭവ രീതിയാണ് . അത് ഒരാളില്‍ ഉണ്ട് എന്നത് അയാള്‍ മനുഷ്യന്‍ ആണ് എന്നതിന്റെ അടയാളം കൂടിയാണ് . അത് അമൂര്തമാകുന്നതും സ്വാഭാവികം ..അമൂര്‍ത്തമായ ഒന്നിനെ തേടിയുള്ള യാത്രകള്‍ പലപ്പോഴും അതിന്റെ പൊതുവേയുള്ള അപ്രാപ്യത കൊണ്ട് തന്നെ ആകര്‍ഷകവും സന്തോഷ ദായകങ്ങളും പല രീതിയിലും മനസ്സിനെ ഉദ്ദീപിപ്പിക്കുന്ന ഒന്നായിരിക്കുകയും ചെയ്യുക എന്നത് അതിന്റെ സ്വാഭാവികമായ പരിണാമ ഗുപ്തിയാണ് ....

മേലെ പറഞ്ഞത് എന്റെ കാഴ്ചപ്പാട് മാത്രമാണ് കേട്ടോ.. :) പിന്നെ തമാശ എഴ്തുതാനും ആസ്വദിക്കാനും കഴിവുള്ള ഒരാള്‍ക്കേ നല്ല ആഴത്തില്‍ ഉള്ള ആത്മീയ ചിന്ത വരികയുള്ളൂ എന്നാണു വാസു പുരാണം പറയുന്നത് ...വന്നു ലോകം മുഴുവന്‍ ഒരു വലിയ തമാശയാണ് -തമാശ മാത്രമാണ് എന്നതാണല്ലോ പരമമായ ആത്മീയത ! ഹ ഹ !! അങ്ങനെ പോകുന്നു .. :)

ആത്മ said...

പറഞ്ഞു പറഞ്ഞ് അങ്ങ് ഒരു പോക്കല്ല്യോ പോയേ!!
ശ്വാസം വിടാതെയാണു വായിച്ചു തീര്‍ത്തത്!!

ഈ 'വാസു പുരാണം' എവിടെ കിട്ടും വായിക്കാന്‍?!:)

തമാശേം- ആത്മീയതേം, നല്ല ബെസ്റ്റ് കോംബിനേഷന്‍!!!:)