Tuesday, January 3, 2012

വഴിത്തിരിവുകള്‍...

കഴിഞ്ഞ പോസ്റ്റിനും അതിനു മുന്‍പിലത്തെതിനും കമന്റ് ഒന്നും ആരും ഇടാന്‍ മെനക്കെടുന്നില്ല സാരമില്ലാ..
എന്നാലും ഞാന്‍ ഒരു ബ്ലോഗിണി ആയിപ്പോയില്ലെ, 
ബ്ലോഗിനോടെന്തെങ്കിലും കൊച്ചു വര്‍ത്തമാനം പറയാതെ ജീവിക്കുമ്പോള്‍ ഒരു ശൂന്യത..

നിന്നോട് പറയാതെ കൊണ്ടു നടക്കുന്ന ഒരുപാട് പ്രയാസങ്ങള്‍ ഉണ്ട് ബ്ലോഗൂ.. എനിക്ക് അത് വേര്‍തിരിച്ചെടുക്കാനാവുന്നില്ല എന്നതാണു സത്യം!

രാവിലെ ഉദിത് ചൈതന്യയതിയുടെ ആത്മീയ പ്രഭാക്ഷണം കേട്ടൂകൊണ്ട് എന്റെ ഒരു ദിവസം തുടങ്ങുന്നു..
പിന്നെ ഭര്‍ത്താവിന്റെ കമ്പനിയില്‍ മൂന്നു നാലു മണിക്കൂര്‍.. 
ഇവിടെയൊക്കെ നമ്മള്‍ കമ്പ്ലീറ്റ് നിസ്സംഗത പാലിക്കണം..
നമുക്ക് തരുന്ന ജോലി നമ്മള്‍ ചെയ്യണം, ആരേം വെറുപ്പിച്ചുകൂടാ.. അഹംഭാവം കാട്ടിക്കൂടാ.. നമ്മളാണ്‍ ഏറ്റവും ഹമ്പിള്‍ ആയവര്‍ എന്ന് അഭിനയിക്കണം..
അഭിനയിച്ച് അഭിനയിച്ച് ഇപ്പോള്‍ ശരിക്കും ഹമ്പിള്‍ ആയി..
ഇങ്ങിനെ ഹമ്പിള്‍ ആകാനാണോ നമ്മളൊക്കെ ജീവിക്കുനത് എന്നു ചോദിച്ചാല്‍ അതിലു ഉണ്ട് ഒരു സുഖം!!

പണ്‍ട് ഹോസ്റ്റലില്‍ പച്ച പരിഷ്ക്കാരത്തിനിടയില്‍ ജീവിച്ചിട്ട് ശ്വാസം മുട്ടി തിരിച്ച് ഗ്രാമത്തില്‍ എത്തുമ്പോള്‍ അവിടത്തെ സാധാരണക്കാരുടെ സംസാരവും പ്രകൃതവും കാണുമ്പോള്‍ മനുഷ്യന്‍ എന്തിനു ആധുനികനാവാന്‍ പോകുന്നു എന്നു തോന്നിയിരുന്നു. 
അതൂപോലെതന്നെയാണ്‍ ഇപ്പോഴും സ്ഥിതി.. എനിക്ക് സാധാരണക്കാരിയാവാനാണിഷ്ടം..
ഗ്രാമത്തനിമയില്‍ ഞാന്‍ ഞാന്‍ ആവുന്നു.. പുറംപൂച്ചുകളില്ലാത്ത സാധാരണ്‍ മനുഷ്യരാവുന്നു.. ഇവിടേയും ആ ഗ്രാമ തനിമ പലയിടത്തും ഞാന്‍ തിരയുന്നു...

ഇന്നലെ എന്റെ സ്വന്തം അമ്മാവന്റെ  വീട്ടില്‍ ഒരു പാര്‍ട്ടിയുണ്ടായിരുന്നു..
മക്കള്‍ക്കൊക്കെ മലയാളം കുരച്ച് കുരച്ച് അറിയാം.. കൊച്ചുമക്കള്‍ക്ക് ഗമ്പ്ലീറ്റായി അറിയില്ല..
അവര്‍ ആധുനികരായി.. ഇപ്പോള്‍ ഒരു മിശ്രിതമാണ്‍!
അമേരിക്കക്കാരി മുതല്‍ ചീനത്തിവരെ മരുമക്കളായി ഉണ്ട് വിവാഹത്തിനു മുന്‍പ് ഡേറ്റിങ്, ഒരുമിച്ചിരുന്ന് കള്ളുകുടി തുടങ്ങി സാക്ഷാല്‍ മോഡേണ്‍ ആള്‍ക്കാര്‍.. ഡോക്ടേറ്ശ് ഉണ്ട് എഞിനീയേര്‍സ് ഉണ്ട്, ലോയേര്‍സ് ഉണ്ട്, സയന്റിസ്റ്റ് പയലറ്റ്സ് എന്നുവേണ്ട നല്ല കഴിവും മര്യാദയും സ്നേഹവും ഒക്കെ ഉള്ള കള്‍ച്വേര്‍ഡ് മനുഷ്യര്‍..

എല്ലാം കണ്ടിട്ട് തിരിച്ചെത്തി മകള്‍ പറഞ്ഞു, അമ്മേ നിന്റെ ആള്‍ക്കാരൊക്കെ ഭയങ്കര മോഡേണ്‍ ആണല്ലൊ, 
നമ്മള്‍ ഇവിടെ നാട്ടിലെ മാതിരി!! ഇരു  ധ്രുവങ്ങള്‍ പോലെ!

അതെ അവരുമായി അധികം അടുക്കാന്‍ പോകാന്‍ ഇവിടത്തെ മറ്റൊരു രീതിയില്‍ പ്രാക്റ്റിക്കലായമനുഷ്യര്‍ക്ക് സമയം ഇല്ല..
എങ്കിലും രക്തം രക്തത്തെ തിരിച്ചറിയുന്ന ഒരു നിര്‍ വൃതിയുമായാണ്‍ ഞാന്‍ ഈ കൂടിക്കഴ്ച്ചകള്‍ കഴിഞ്ഞ് മടങ്ങാറ്..
ഓരുപക്ഷെ അവരുടെ ഉള്ളില്‍ , നഷ്ടപ്പെടുന്ന ഒരു പാരമ്പര്യം എന്നെ കാണുമ്പോള്‍ തിരിച്ചു കിട്ടുന്നുണ്ടാവാം..

പതിവുപോലെ വലിയമ്മ ഉപദേശിച്ചു,  'ഇങ്ങിനെയൊക്കെ മതിയോ ആത്മേ ഇനിയും നീ മാറിയിട്ടില്ലല്ലൊ!!'
(ഇതൊക്കെ ധാരാളം മതി! ഈ ഭൂമിയില്‍ ഒരല്പ്പകാലം ജീവിച്ചുപോകാന്‍ എന്ന് ഉള്ളില്‍ ഞാനും..)

അങ്ങിനെ ഏതാണ്‍ടൊക്കെയോ എഴുതി അല്ല്യോ ബ്ലോഗൂ.. ഇനീം ഉണ്ട്..
സമയം കിട്ടുമ്പോള്‍ തുടരാം...

P.S: ഞാന്‍ ഇപ്പോള്‍ ജീവിതത്തിന്റെ ഒരു വഴിത്തിരിവിലാണ്‍.. മക്കളൊക്കെ കുട്ടിക്കാലം കഴിഞ്ഞ് പക്വമതികളായിരിക്കുന്നു..
ഇനി അവരുടെ ഭാവിയെ പറ്റി ഓര്‍ക്കണം.. കുറച്ചുകൂടി പക്വത ആര്‍ജ്ജിക്കണം.. സ്വപ്നലോകത്തുമാത്രം ജീവിക്കാതെ, പ്രാക്റ്റിക്കലാവാന്‍ ശ്രമിക്കണം..

P.P.S: നാട്ടില്‍ പോയപ്പോള്‍ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ മുകേഷ് ടീമിന്റെ 'അറബിയും ഒട്ടകവും' എന്ന സിനിമ കണ്ടു.
സത്യം പറയാമല്ലൊ, എനിക്കിഷ്ടമായി. എന്റെ മക്കള്‍ക്കും എന്റെ അനിയത്തീടെ മക്കള്‍ക്കും അനിയത്തിക്കും ഒക്കെ ഇഷ്ടമായി!! (ഞങ്ങള്‍ കള്‍ചുര്‍ലസ്സ് എന്നൊന്നും പറഞ്ഞേക്കല്ലെ)
പഴയ മോഹന്‍ലാലിന്റെ ഒരു ഉയിര്‍ത്തെണീല്പ്പ് പലയിടത്തും കണ്‍ടു.
ഇത്രയൊക്കെ മതി മി . മോഹന്‍ലാല്‍! ഇത്രയെങ്കിലും വേണം മി. മോഹന്‍ലാല്‍..
അഭിനന്ദനങ്ങള്‍!!

6 comments:

Rare Rose said...

Athmechi..malayalam font not working..datsy manglish :(

Thalukal marichu njan vayikkunnundu tto..samayam kittathonda vayichittu odippovunne. Athmechi ingane mudangathe ezhuthunnath kanumpo njan blogine marannallo ennorkkum :( plusil ezhuthunnille athmechi?

Last arabiyum,ottakavum filmine patti paranjathinoru kaiyyadeem,ummem.:))
ente same abhiprayam.
njanum kore chirichu..njangalkkum ishtayi :)
vere arkkum blog-buzz-plus cyberwordil ishtamavunnillallo ennum karuthi antham vittirikkayarunnu..ippo orale ennepole kandappol van santhoshayi :)

കണ്ണിമാങ്ങ said...

നമുക്ക് ചിലരോട് ഇഷ്ടമുണ്ട്. പക്ഷേ അവര്‍ നമ്മളെ ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ല. അതേസമയം നിങ്ങളെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവരെ പലരേയും നിങ്ങള്‍ക്ക് ഇഷ്ടമല്ല. അപ്പോള്‍ ദുഃഖങ്ങള്‍ക്കു കാരണമെന്താണ്? നമ്മുടെ സ്‌നേഹം ചിലരില്‍ മാത്രം ഒതുങ്ങുന്നതും അവര്‍ നമ്മളെ സ്‌നേഹിക്കണമെന്ന ആഗ്രഹവുമാണ് ജീവിതത്തിലെ മുക്കാല്‍ പങ്ക് ദുഃഖങ്ങളുടെയും കാരണം. ലോകത്തിന്റെ സ്വഭാവം മനസ്സിലാക്കി നീങ്ങിയാല്‍ ഈ ദുഃഖം ഒഴിവാക്കാന്‍ കഴിയും. അഗ്‌നിക്ക് പ്രകാശം മാത്രം മതി, ചൂട് പാടില്ല എന്ന് ആഗ്രഹിക്കുന്നതില്‍ അര്‍ഥമില്ല. ഏതെങ്കിലും വ്യക്തിയെ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന സ്‌നേഹം ജീവിതത്തില്‍ അല്‍പനേരം വെളിച്ചം തന്നെന്നിരിക്കും. എന്നാല്‍ തീര്‍ച്ചയായും അതിന്റെ പൊള്ളലും നമുക്ക് ഏല്‍ക്കേണ്ടി വരും. കാരണം നമ്മുടെ സ്‌നേഹം പവിത്രമല്ല. കടലാസ്‌കപ്പലില്‍ സമുദ്രം കടക്കാന്‍ തുനിയുന്നതു പോലെയാണ് ലോകത്തിന്റെ സ്‌നേഹത്തെ ആശ്രയിച്ച് ദുഃഖം തരണംചെയ്യാന്‍ ശ്രമിക്കുന്നത്.

മക്കള്‍ക്കു സ്വന്തമായ ഒരു കാഴ്ചപ്പാട് ഉണ്ടാവണം. മറ്റുള്ളവര്‍ നമുക്കു വേണ്ടി എന്തു ചെയ്യുന്നു, നമ്മളോട് എങ്ങനെയാണു പെരുമാറുന്നത് എന്നു ചിന്തിച്ച് ഉള്ളുരുകരുത്. മറ്റുള്ളവര്‍ക്കു വേണ്ടി നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന മനോഭാവത്തെ നമ്മള്‍ വളര്‍ത്തിയെടുക്കണം. അപ്പോള്‍ ജീവിതത്തില്‍ ശാന്തി നേടാന്‍ കഴിയും.
കടപ്പാട്:
അമൃതാനന്ദമയി അമ്മ

ആത്മ said...

റോസൂ!

കണ്ടതില്‍ സന്തോഷം! ന്യൂ ഇയര്‍ ആയിട്ട് റോസൂനെ കാണാനില്ലല്ലൊ എന്നു വിഷമിച്ചിരിക്കുവാരുന്നു...
സിനിമ ഇഷ്ടപ്പെട്ടതില്‍ റോസൂനും ഉമ്മ..!
പ്ലസ്സിലും ബസ്സിലും ഒക്കെ ധാരാളം പരിചയക്കാരുള്ളവര്‍ക്കൊക്കെയേ രസമുണ്ടാകൂ എന്നൊരു തോന്നല്‍...

സീ യു റോസൂ...!

ആത്മ said...

കണ്ണിമാങ്ങേ!

ഏതെങ്കിലും ഒരു വ്യക്തിയെ മനസ്സിലെങ്കിലും സ്നേഹിക്കാതെ ആത്മാര്‍ത്ഥതയില്ലാത്ത ഈ ലോകത്തില്‍ എങ്ങിനെ കണ്ണിമാങ്ങേ ജീവിച്ചു തീര്‍ക്കുക??!!:))
സ്നേഹം ഉള്ളതുവരെ സ്നേഹിക്കാം.. അത്രെം എളുതാകില്ലെ നമ്മുടെ ജീവിതം.. സ്നേഹം മങ്ങുംബോള്‍ നമുക്ക് നമ്മെ സ്വയം ആശ്വസിപ്പിക്കാം..

Echmukutty said...

സിലിമ ഞാനും കണ്ടു. മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണ് കോപം എന്ന പാട്ടും കേട്ടു.

ഇങ്ങനെ എന്തെങ്കിലുമൊക്കെ എഴുതണം ഇടയ്ക്ക് കേട്ടോ.....വായിയ്ക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടാകും.

ആത്മ said...

യച്ചുമുവിന്റെ കമന്റുകളൊക്കെ കണ്ട് ഞാനങ്ങ് വല്ലാതെ ആര്‍മാദിച്ചു നടക്കുകയാണ്‍ ട്ടൊ,:)

എഴുതാന്‍ പഴയപോലെ സമയവും കിട്ടുന്നില്ല..:(
കിട്ടുമ്പോള്‍ എഴുതാം...:)

നന്ദി.. വന്നു വായിച്ചതിനും അഭിപ്രായം എഴുതിയതിനും ഒക്കെ...!