Monday, January 2, 2012

വീണ്‍ടും സിനിമ! വായന...

കോക്ക്ടെയില്‍ സിനിമ കണ്ടു. ആദ്യം അനൂപ് മേനോനെപ്പോലെ സുന്ദരനായ ഒരു അലസനെ പോലെ  വലിഞ്ഞിഴയുന്ന ഒരു സിനിമ പോലെ തോന്നിയെങ്കിലും ക്ലൈമാക്സ്  കൊണ്ട് അനൂപ് മേനോന്‍ കലക്കി!

ഇടയ്ക്ക് പാവങ്ങളുടെ കോളണിയും  ജയസൂര്യയുടെ ഉദാരതയും ഒക്കെ കണ്ടപ്പോള്‍ ഒരു സമൂഹത്തിന്റെ മുഴുവനും ദുഖഃവുമായാണ്‍ ജയസൂര്യ നടക്കുന്നതെന്നു തോന്നതിരുന്നില്ല. അനൂപ് മേനോന്റെ പാലം കെട്ടലാല്‍ ബാധിക്കപ്പെട്ട ഒരു വിഭാഗം ജനതയെ, അല്ലെങ്കില്‍ കേവലം ഒരു കുടുംബത്തിനുവേണ്ടിയെങ്കിലും ആകണം ജയസൂര്യയുടെ   ആക്രാന്തം പിടിച്ച ഇംഗ്ലീഷ് മട്ടിലെ പ്രതികാര വാഞ്ഛന എന്നു കരുതിയെങ്കിലും, ഓടുവില്‍,' അയ്യേ ഒരു പീറ ഭാര്യയ്ക്ക് വേണ്ടിയോ ഈ സാഹസമെല്ലാം കാട്ടിയത്! അതും ഈ ഐ.റ്റി.
യുഗത്തല്‍!'  (പാതിവ്രത്യത്ത്റ്റിനൊക്കെ ഇപ്പോഴും എന്നാ വിലയാണെന്റെ ഈശോയേ!)

ആപ്പ്പ്പോള്‍ പറഞ്ഞുകൊണ്ടു വന്നത് ഒരു പീറ ഭാര്യയ്ക്ക് വേണ്ടീ അനൂപ് മേനോന്‍ ഇത്രയും ഓടണമായിരുന്നോ എന്നല്ലെ?!
അതെ, ഇപ്പോഴത്തെ ഫാസ്റ്റ് ചേഞ്ജിങ്ങ്  വേള്‍ഡില്‍ ഇതുപോലുള്ള സിനിമകളും വേണം!  ഒരു ഗുണപാഠം ...!!

[ആദ്യം   ഗൂഗിള്‍ പ്ലസ്സില്‍ പോയി വായിക്കാതെയാണ്‍ ഇത്രയും എഴുതിയത്..
വായിക്കാന്‍ പോയാല്,‍ 'ഈ മദ്ധ്യ വയസ്ക്കരുടെയെല്ലാം ചേച്ചിയാണല്ലൊ എന്റെ ദൈവമെ ഈ ഞാന്'‍ എന്നും പറ്ഞ്ഞ് (അവര്‍ ആസ്വദിക്കുന്ന സിനിമാ ഗാനം എനിക്ക് ആസ്വദിക്കാന്‍ പാടുണ്ടോ, അവറ് പറയുന്ന് കൊച്ചുവര്‍ത്തമാനം എനിക്കു ശ്രദ്ധിക്കുന്നതില്‍ തെറ്റുണ്ടോ?! എന്നിങ്ങനെ ആശങ്കകള്‍) ഓവര്‍ ഏജ് ആയി, പറയാന്‍ വന്നതും ചിന്തിക്കാന്‍ വന്നതും ഒക്ക ഉപേക്ഷിച്ച് നിരായുധയാകാറാണ്‍ പതിവ്!.. അതോണ്ട് ആദ്യം എഴുതീട്ട് വിശേഷങ്ങളറിയാം എന്നു കരുതി..]

P.S
ഇപ്പോഴും അരിഷ്ടത ഗംബ്ലീറ്റ് അങ്ങട് മാറീട്ടില്ലാ.. ഉള്ള ഒരു ലാപ്ടോപ്പ് കേടായിപ്പോയി, പുതുതായി പാത്തum പതുങ്ങീം വാങ്ങിയതില്‍ മലയാളം ടൈപ്പ്ചെയ്യാന്‍ പറ്റില്ല! പിന്നെ ഉള്ള ഐ പാഡാണെങ്കില്‍ ഓവര്‍ സെന്‍സിറ്റീവ്! തരം കിട്ടുമ്പോഴൊക്കെ എന്നെ കറക്റ്റ് ചെയ്ത് വഴി തെറ്റിക്കലും!! അങ്ങിനെ പോകുന്നു കാര്യങ്ങള്‍..

P.P.S
ഇപ്പോള്‍ വായിക്കാന്‍ കയ്യിലിരിക്കുന്ന പുത്തകം ബഷീറിന്റെ 'അനുരാഗത്ത്റ്റിന്റെ ദിനങ്ങള്‍(അല്ല പിന്നെ!)
ആളൊരു സംഭവമായിരുനു അല്ല്യോ!

മെനിങ്ങ്നാന്ന് 'സി.ഐ.ഡി. മൂസയും (ഞാനൊരു സംഭവമാണ്‍ അല്ല്യോ! എന്ന ഡയലോഗ് ഇവിടെനിന്നാകും ഉത്ഭവിച്ചത് തീര്‍ച്ച്, പിന്നെ,' ഇത് എന്നെപ്പറ്റിയാണ്‍ എന്നെപ്പറ്റി മാത്രം ആണ്‍ 'എന്ന ജഗതി വചനം ഒക്കെ കൊണ്ട് ധനികമാണ്‍ ഈ സിനിമ)

കൂടാതെ, മാണിക്യക്കല്ലുംകണ്ടൂ!

എന്തിനീ ഓട്ടം തീര്‍ന്ന പടങ്ങള്‍ കാണുന്നു എന്നു ചോധിച്ചാല്‍, നാട്ടില്‍ പോയപ്പോള്‍ ഓരോരുത്തര്‍ റെക്കമെന്റ് ചെയ്ത പടങ്ങളത്രെ!

മതിയാക്കട്ടെ,

P.P.P.S:കുറച്ചു ദിവസമായി ചുറ്റിനും കാണുന്നതും കേള്‍ക്കുന്നതും ഒക്കെ ഒരു സ്ലോ മോഷന്‍ മട്ട്! മനസ്സില്‍, ഹൃദയത്തില്‍ ഒന്നും തട്ടുന്നില്ല! ഞാനല്ല് ജീവിക്കുന്നതും അനുഭവിക്കുന്നതും എന്ന ഒരു മട്ട്!!

ഇതാണോ ഇനി വയസ്സാകുന്നതിന്റെ ലക്ഷണം?! എങ്കില്‍ വയസ്സാകല്‍ വളരെ നല്ല ഒരു കാര്യം തന്നെയാണ്‍!!

ഇനിയിപ്പം കാത്തിരിക്കാം.. കമന്റിനു വേണ്‍ടി, കിട്ടിയാല്‍ ആര്‍മാദിക്കാം.. കിട്ടീലേല്‍ നിരാശപ്പെട്ട് വീണ്ടും എഴുതാം...

2 comments:

Echmukutty said...

എഴുത്താണ് കാര്യം എന്നാണ്....അതുകൊണ്ട് എഴുതുക തന്നെ...കേട്ടൊ.

ആത്മ said...

thanks!:)