Friday, December 30, 2011

ഒടുവില്‍ ഇതാ ഞാന്‍ എന്റെ കൊച്ചു മുറിയില്‍..എന്റെ ഏകാന്തതയുടെ അരികില്‍..

ഒടുവില്‍ ഇതാ ഞാന്‍ എന്റെ കൊച്ചു മുറിയില്‍..എന്റെ ഏകാന്തതയുടെ അരികില്‍..
അവിടെ, എന്റെ മന്‍സ്സ്സിനകത്തെ ലോകവും അവിടെ പുഞ്ചിരിച്ചുകൊണ്ട് രൂപമില്ലാത്ത നീയും..

പുറത്ത് പ്രഭാതത്തിന്റെ ശീതളിമ.. മെല്ലെ മധുരമായി ചിലയ്ക്കുന്ന ഏതൊക്കെയോ കിളികള്‍..

കുറച്ചു ദിവസമായി ഞാന്‍ വിശ്രമമില്ലാതെ, എന്റെ സുരക്ഷിതത്വം വിട്ട്,
പൊട്ടിപ്പോയേക്കാവുന്ന ബന്ധങ്ങളെ എന്തു വിലകൊടുത്തും തുന്നിച്ചേര്‍ക്കുന്ന
തിരക്കിലായിരുന്നു..

എന്റെ ബന്ധുക്കളില്‍ കാല്‍ കാശിനു വകയില്ലാത്തവര്‍ തുടങ്ങി കോടീശ്വരന്മാര്‍ വരെ ഉണ്ട്

അക്ഷരം കൂട്ടിച്ചേര്‍ത്തു വായിക്കാനറിയാത്തവര്‍ മുതല്‍ ഡോക്ടേര്‍സും എഞിനീയേര്‍സും വരെ..

മലയാളത്തെ മുറുകെ പിടിക്കുന്നവരും, അതിനെ അധിഷേപിച്ച് ഇംഗ്ലീഷിന്റെ മാസ്മരികത വരിക്കാന്‍ വെമ്പുന്നവര്‍..
(എല്ലാവരിലും എന്റെ അംശമുണ്ട്..! എല്ലാ തലങ്ങളും കൂടിചേര്‍ന്നതാണ്‍ എന്റെ
വ്യക്തിത്വം..!)
പൊങ്ങച്ചക്കാരാണ്‍ പൊതുവേ മലയാളികള്‍..

ഇതിനിടയില്‍ അപ്രതീക്ഷിതമായ മരണവും രോഗങ്ങളും ചിലരെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്നു..

പിന്നെ എല്ലാം മറന്ന് വീണ്ടും ഒഴുക്കില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നു..

(തുടര്‍ന്നേക്കും...)


ഈ ബ്ലോഗ് വായിക്കുന്ന എല്ലാവര്‍ക്കും 'പുതുവത്സരാശംസകള്‍...'

8 comments:

പടിപ്പുര said...

പൊട്ടിപ്പോയേക്കാമായിരുന്നതൊക്കെ തുന്നിചേർത്ത് ശരിയാക്കിയല്ലോ :)

പുതിയ വർഷം സ്വസ്ഥതയുടെതാവട്ടെ. പുതുവത്സരാശംസകൾ

ആത്മ said...

:)

Happy New Year!!!

Manoraj said...

പുതുവത്സരാശംസകള്‍

SHANAVAS said...

പുതു വത്സരാശംസകള്‍..നന്മ നിറഞ്ഞ ശാന്തമായ ഒരു പുതു വര്ഷം ആശംസിക്കുന്നു..

ആത്മ said...

Manoraj,

പുതുവത്സരാശംസകള്‍!

ആത്മ said...

SHANAVAS:
പുതുവത്സരാശംസകള്‍!

Echmukutty said...

വൈകിയാലും നന്മയും ഐശ്വര്യവും സന്തോഷവും മാത്രം നേരുന്നു.....

ആത്മ said...

thanks! :)
same to you, my dear Echmu!!!