Tuesday, December 13, 2011

ഭീതികള്‍! ഭീതികള്‍!

അവള്‍ അച്ഛന്റെയോ അമ്മയുടെയോ അസുഖവിവരം അറിഞ്ഞു വന്നതായിരുന്നു.. തന്റെ വരവ് സഹോദരന്റെ സ്വന്തക്കരില്‍ തെല്ല് അലോരസം ഉണ്ടാക്കി എന്നതില്‍ അവള്‍ക്ക് നന്നെ വിഷമം ഉണ്ട്.. പക്ഷെ, തനിക്ക് തന്റെ കടമയല്ലെ ചെയ്യേണ്ടത്.. വയസ്സായി ഒറ്റപ്പെട്ട് വിഷമിക്കുന്ന അച്ഛനോ അമ്മയ്ക്കോ തന്റെ സാമിപ്യം ആശ്വാസം നല്‍കി.. അവരുടെ നില മെച്ചപ്പെടുകയും ചെയ്തു..

നില മെച്ചപ്പെട്ടതാണ്‌ തന്റെ വരവ് അലോരസമാകാന്‍ ഒരു കാരണം.
ഇനിയാണ്‌ ചതിക്കുഴികള്‍.. അവള്‍ക്ക് അകാരണമായ ഒരു ഭീതി ഉണര്‍ന്നു.. തന്നെ അവര്‍ ഏതെങ്കിലും തരത്തില്‍ കെണിയിലാക്കുമോ?! തിരിച്ചെത്താന്‍ കഴിഞ്ഞെങ്കില്‍.. തന്നെയും കാത്തിരിക്കുന്ന മക്കള്‍! അവരാണ്‌ തന്റെ ആകെയുള്ള ആശ്വാസം! വിശ്വാസം!...
ഒരു കണക്കിനു വന്നകാര്യം കഴിഞ്ഞുവല്ലൊ, ഇനി എത്രയും പെട്ടെന്ന് തിരിച്ചെത്താന്‍ നോക്കാം.. അവള്‍ ധൃതിപിടിച്ച് നടന്നു... പെട്ടെന്ന് പാക്ക് ചെയ്ത് േയര്‍പ്പോര്‍ട്ടില്‍ എത്തണം..

പെട്ടെന്ന് അവര്‍ വഴിയില്‍ വച്ച് അവളെ പിടികൂടി. കൈപ്പത്തിയിലെ ഓരോ ജോയിന്റുകളിലും ആണി അടിച്ചു കയറ്റുമ്പോള്‍ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു..(യേശുവിനെ കുരിശില്‍ തറയ്ക്കുമ്പോലെ!) എങ്കിലും വേദന സഹിക്കാം.. രണ്ടു ദിവസത്തിനകം രക്ഷപ്പെടാനായെങ്കില്‍.. തന്റെ മക്കള്‍.. ഭര്‍ത്താവ് എത്തിയെങ്കില്‍! പക്ഷെ, അതറിയാവന്ന അവര്‍ തന്നെ സിറിഞ്ചില്‍ മയക്കുമരുന്നോ, വിഷമോ നിറച്ചത് അവളുടെ കൈഞരമ്പുകളില്‍ കുത്തിയിറക്കുമ്പോള്‍ ബോധം മറയുന്ന നിമിഷത്തിലും അവള്‍ ഓര്‍ത്തു.. 'തന്റെ മക്കള്‍ അറിയില്ല.. ആരും അറിയില്ല, താന്‍ രണ്ടുദിവസത്തിനകം മരിച്ചുപോകുമെന്ന്.. അറിഞ്ഞാലല്ലെ വന്ന് രക്ഷപ്പെടുത്താനാവൂ..! അറിയാതെങ്ങാനും അവര്‍ അതിനു മുന്‍പ് വന്ന് ചേര്‍ന്നാല്‍ താന്‍ രക്ഷപ്പെടും!' എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് അവള്‍ വിടപറഞ്ഞ്, കണ്ണുകള്‍ പതിയെ അടച്ചു..

***
സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവള്‍ അതൊരു സ്വപനമായിരുന്നുവല്ലൊ എന്ന ആശ്വാസത്തില്‍ ഒന്നു നിശ്വസിച്ചു! പക്ഷെ, പുറം ലോകത്തിലും ആരെയും വിശ്വസിക്കാനാവാതെയായിരിക്കുന്നു..
സാമ്പത്തികമായുണ്ടായ ഏറ്റക്കുറച്ചിലാണ്‌  ബന്ധങ്ങളില്‍ വിടവുകളുണ്ടാക്കി, പരസ്പരം വിദ്വേഷം നിറച്ചിരിക്കുന്നത്.
'സമ്പത്തില്‍ ഒന്നുമില്ല' എന്ന് ഉറക്കെ ഉറക്കെ എല്ലാവരോടും പറയണം എന്നവള്‍ക്ക് തോന്നി.. പഠിച്ച് തനിക്ക് യോഗ്യമായ ഒരു ജോലിയും, തന്നെ സ്നേഹിക്കുന്ന ഒരു ഇണയും, പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ബന്ധുക്കളും അയല്‍ക്കാരും അടങ്ങിയ ഒരു സമൂഹത്തില്‍ ജീവിക്കാനാവുക എന്നതുമാണ്‌ ഒരു മനുഷ്യന്‌  ജീവിതത്തിലെ  ഏറ്റവും വലിയ സമ്പാദ്യം.

അളവില്‍ക്കൂടുതല്‍ പണം, അര്‍ഹതപ്പെട്ടതല്ലാത്ത പണം,  നിങ്ങളിലെ മനുഷ്യത്വം ഇല്ലാതാക്കും.. എന്ന ആര്‍ത്തലച്ച് കരഞ്ഞ് ഓരോരുത്തരോടും  പറയണം എന്ന് അവള്‍ പലവുരു ആഗ്രഹിച്ചു..

പണത്തിന്റെ ഭീകരത.. അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥ , സംശയം, അത് നഷ്ടപ്പെടുത്തുന്ന സ്നേഹബന്ധങ്ങള്‍.. താന്‍ പവിത്രമായി കരുതിയ സ്നേഹബന്ധങ്ങളെയൊക്കെ അവര്‍ പണത്തിന്റെ മാസ്മരികതയില്‍ മുക്കി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ദയനീയാവസ്ഥ അവള്‍ ഓര്‍ത്തു..

ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയെങ്കില്‍..!
തന്നെ വിശ്വസിക്കാന്‍ കഴിയുന്ന ഒരാത്മാവ്.
ഒരു സ്ത്രീയോ പുരുഷനോ ആരായാലും.
പക്ഷെ അറിഞ്ഞാലുടന്‍ അവര്‍ പറന്നെത്തും..- പണത്തിന്റെ പ്രതാപത്തില്‍ , അതിനെ  കാത്തുസൂക്ഷിക്കുന്ന കഴുകന്മാര്‍..-  നാലുവശത്തും നിന്ന് പൊരുതി, ആ ബന്ധം പൂര്‍ണ്ണമായി ശിഥിലമാവുന്നതുവരെ കൊത്തും.
അതില്‍ വീഴാതെ,  അഴിയാതെ ഒരു ബന്ധം. എല്ലാം അറിയുന്ന ഒരു മനസ്സ്!
അതായിരുന്നു അവള്‍ അയാളില്‍ കണ്ടത്.. മാനസികമായ ഒരു താങ്ങ്.. ഒരു പ്രതീക്ഷ..
തന്നെ അന്യായത്തിന്റെ ചെളിക്കുണ്ടില്‍ തള്ളിയിടുന്നെങ്കില്‍.., 'ഇല്ല ഇവളെ എനിക്കറിയാം.. എന്റെ നാട്ടുകാരിയാണ്‌.. ഇവള്‍ ഒരിക്കലും തെറ്റുചെയ്യില്ല..' എന്നു നാവുയര്‍ത്താന്‍  ഒരാത്മാവ്.
ഒരവസാന ആശ്രയമായായിരുന്നു അവള്‍ അവാളെ സ്നേഹിച്ചത്..

അയാളെ സ്നെഹിക്കവഴി അവള്‍ അവസാനമായി സ്വാതന്ത്രത്തിനു വേണ്ടി ഒന്നു പിടഞ്ഞതായിരുന്നു..പക്ഷെ.. പക്ഷെ.. അവര്‍  ചതിക്കുഴികള്‍ കുഴിച്ച് അയാളെ വീഴ്ത്താന്‍ കാത്തിരുന്നു.. പല   പല പ്രലോഭനങ്ങളുടെ കെണികളും ഒരുക്കി..
അവരുടെ ചതിക്കുഴികള്‍ അറിയാവുന്ന അവള്‍ കാത്തിരുന്നു.. പ്രാര്‍ത്ഥനയോടെ..
'ഇല്ല അവനെ ആര്‍ക്കും വീഴ്ത്താനാവില്ല. തനിക്ക് രക്ഷക്കായി ദൈവം തിരഞ്ഞെടുത്തയച്ച ദൂതനാണവന്‍. തന്റെ പ്രാര്‍ത്ഥനയാണ്‌ അവനെ ഈ രാജ്യത്തില്‍ എത്തിച്ചത്..'
തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന അടിമത്വത്തിന്റെ ചങ്ങലയില്‍ നിന്നും അവന്‍ പലവുരു രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ അവന്റെ ശ്രദ്ധ തിരിപ്പിച്ച്, തന്നില്‍  നിന്നകറ്റി.. മറ്റു പ്രലോഭനങ്ങളില്‍ കുടുക്കുന്നതായറിഞ്ഞ് അവള്‍ നീറി നീറി..ഒടുവിലൊടുവില്‍ അവളിലെ പ്രതീക്ഷയിലെ അവസാന കിരണങ്ങളും അസ്തമിച്ചപ്പോള്‍ അവള്‍ വിധിക്ക് കീഴടങ്ങി..
ഇല്ല! തന്നെ രക്ഷിക്കാനോ മനസ്സിലാക്കാനോ ആര്‍ക്കും ആവില്ല!

പക്ഷെ, ഒടുവില്‍ കാണുമ്പോഴും അവള്‍ തെല്ലത്ഭുതത്തോടെ ഓര്‍ത്തു..
ഇല്ല! ഇനിയും മരിച്ചിട്ടില്ല അയാള്‍ക്ക് തന്നോടുള്ള തിരിച്ചറിവ്!
അത് നശിക്കാതിരിക്കട്ടെ!
ഏത് അനീതിയിലും അക്രമത്തിലും നമുക്കെങ്കിലും തമ്മില്‍ തിരിച്ചറിയാനാകട്ടെ!! നാം നിഷ്കളങ്കരായിരുന്നു എന്ന്.. നിരുപദ്രവികള്‍ ആയിരുന്നു എന്ന്! പണത്തിനെ മനുഷ്യബ്ന്ധങ്ങളിലുപരി സ്നേഹിച്ചവരായിരുന്നില്ല എന്ന്. മനുഷ്യത്വം വറ്റിയവരായിരുന്നില്ല എന്ന്..
എന്റെ സ്നേഹിതാ..

[ഡോണ്‍ സിനിമ കണ്ട് കിടന്നുറങ്ങിയപ്പോള്‍ കണ്ട സ്വപ്നവും വിചിത്രമായ എഴുത്തും-(വെറും സാങ്കല്പ്പികമാണ്‌ ഇതിലെ സ്വപ്നവും  അതെത്തുടര്‍ന്നുണ്ടാവുന്ന ചിന്തകളും ഒക്കെ..)
ഏതിനും എഴുതിപ്പോയില്ല്യോ, ഇനിയിപ്പം  ഇത് കാശേ കാശേ എന്നും വിളിച്ച് നാടും വീടും ഉപേക്ഷിച്ച് അന്യനാട്ടില്‍ പോകുന്നോര്‍ക്കും.. എത്ര കാശുണ്ടാക്കിയിട്ടും മനസ്സമാധാനം നഷ്ടപ്പെടുന്നവര്‍ക്കും ആയി സമര്‍പ്പിക്കുന്നു...]

4 comments:

ദിയ കണ്ണന്‍ said...

hellloo athmechi...

how are you?

അനില്‍@ബ്ലോഗ് // anil said...

ആകെ ഒരു തലപെരുക്കൽ.

ഓഫ്ഫ്:
ആത്മ സാമാന്യം നല്ല ജീവിത സാഹചര്യത്തിൽ ജീവിക്കുന്ന ആളാണെന്ന് മനസ്സിലാവുന്നു. അതാണ് അവസാനം ഇട്ട കുറിപ്പ് തരുന്ന വിവരം.

ആത്മ said...

Hi Diya!

I am fine..!:)
ദിയക്കും സുഖമെന്നു കരുതുന്നു..

രാവിലെ കമന്റും കണ്ടിട്ടാണ്‍ ജോലിക്ക് പോയത്..

ദിയയെ കണ്ടതില്‍ വളരെ വളരെ സന്തോഷം!!

ആത്മ said...

അനില്‍:

പോസ്റ്റും ജീവിതവുമായി ഒരു ബന്ധവും ഇല്ല..
വ്വേറുതെ ഒരു സാങ്കല്പിക മൂഡ് തോന്നി എഴുതിയതാണു..

ഞാന്‍ സങ്കല്പിക്കുന്ന ഭയാനകത ഒന്നും ഇല്ല.. എല്ലാം സാങ്കല്പികം:)

കണ്ടതില്‍ വളരെ സന്തോഷം!