Monday, December 12, 2011

സിനിമ സിനിമ...!

ഒരു ന്യൂ പോസ്റ്റ് എഴുതാനുള്ള സമയം ഉണ്ടോ?! നോക്കട്ടെ,
ഇപ്പോള്‍ നിമിഷങ്ങളൊക്കെ വളരെ വേഗത്തില്‍ പാഞ്ഞുകൊണ്ടിരിക്കയാണ്‌!
ഒന്നുകില്‍ അങ്ങെയറ്റം അല്ലെങ്കില്‍ ഇങ്ങെയറ്റം.
ഒന്നുകില്‍ ഇഴഞ്ഞിഴഞ്ഞ്  അല്ലെങ്കില്‍ ഓവര്‍ സ്പീട്! എന്റെ
ജീവിതത്തിലെ സമയങ്ങളൊക്കെ ഇങ്ങിനെ എനിക്ക് വഴങ്ങാതെ ഒരു അകല്‍ചയോടെയായിരുന്നു എന്നും.

പറയാന്‍ വന്നത് പോസ്റ്റെഴുതാന്‍ സമയം കിട്ടുമോ ഇല്ല്യോ എന്നല്ലെ,
ഇപ്പോള്‍ സമയം രാത്രി 12.30, മക്കള്‍  പരീക്ഷയൊക്കെ കഴിഞ്ഞ് അവധിപ്രമാണിച്ച് അവര്‍ ടി.വി.യുടെ മുന്നിലിരുന്ന് ആര്‍മാദിക്കലോട് ആര്‍മാദിക്കല്‍.. ഞാന്‍ ഇടക്ക് പോയി ഇച്ചിരി ആര്‍മാദിക്കും.. ഇന്നലെ അവരെ പിടിച്ചിരുത്തി 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യും 'മേരിക്കുണ്ടൊരു കുഞ്ഞാടും' കണ്ടു.

'എല്‍സമ്മ എന്ന ആണുകുട്ടി'യില്‍ എല്‍സമ്മ ചെയ്യുന്ന കാര്യങ്ങളൊക്കെ ആണുങ്ങളെക്കാള്‍ തന്റേടത്തോടുകൂടിയും നേര്‍ബുദ്ധിയോടെയും ഒക്കെയാണെങ്കിലും, എന്തോ എല്‍സമ്മയുടെ ബോഡി ലാഗ്വേജും ബോഡിയുമായി എന്തോ ഒരു ചേര്‍ച്ചയില്ലായ്മ! അതുകൊണ്ട് അത്രക്കങ്ങ ആസ്വദിക്കാന്‍ പറ്റിയില്ല.

പക്ഷെ, ആദ്യമായി ഒരു ദിലീപ് സിനിമ കണ്ട് ആസ്വദിച്ചത് ഇന്നലെയാണ്‌.
-ദിലീപ്,  സുരേഷ് ഗോപി എന്നിങ്ങനെ രണ്ടുമൂന്നുപേരെ മനപൂര്വ്വം അംഗീകരിക്കാന്‍ മടിക്കുന്ന ഒരു ഈഗോ  എനിക്കുള്ളതുകൊണ്ട് (വേറേം ചിലരുണ്ട് ജയറാം ലാല്‍ ജോസ് തുടങ്ങി... പൊക്കക്കുറവ്, പൊക്കക്കൂടുതല്‍, റ്റൂ നൈസ് ജെന്റില്‍മന്‍ ലുക്ക്, പിന്നെ ലാല്‍ ലോസിനെ മനപൂര്‍ വ്വം ഇഷ്ടപ്പെടണ്ട എന്നങ്ങു കരുതി. കാരണം, നല്ലോരു ഡയറക്റ്റര്‍ പദവി കളഞ്ഞ് അഭിനയിക്കാന്‍ കയറിയത് ഒന്നുകില്‍ യുവ നായികമാരോട് ശ്റുംഗരിക്കാന്‍ അല്ലെങ്കില്‍ തന്റെ സൗന്ദര്യം നാലുപേറ് കാണണം എന്ന ഒരു അത്യാഗ്രഹം. ഇതുരണ്ടും ഇപ്പം നടക്കാന്‍ പോണില്ലാ എന്നു ഞാന്‍ തന്നെ ആദ്യമെ അങ്ങ് പ്രഖ്യാപിച്ചു. പോയി നല്ല് പടം പിടിക്കൂ എന്നാണ്‌ ലാലിനെ കാണുമ്പോള്‍ പറയാന്‍ തോന്നുക.) അവരുടെ പടങ്ങള്‍ വരുമ്പോള്‍ ടി. വി യും നിര്‍ത്തി ആത്മഗദത്തിനായി സമയം കളയുകയാണ്‌ പതിവ്.. പക്ഷെ 'മേരിക്കുണ്ടൊരു കുഞ്ഞാട്'  എന്റെ കണ്ണു തുറപ്പിച്ചു!- ഇനിമുതല്‍ ദിലീപിന്റെ കുറെ നല്ല പടങ്ങള്‍ കാണണമെന്ന ഒരു ആഗ്രഹം..
(ആഗ്രഹിക്കുന്നതിനു പ്രായവും നിറവും ഒന്നും വേണ്ടല്ല്!)

ആ.. അങ്ങിനെ പറഞ്ഞു വന്നത് എനിക്ക് പോസ്റ്റെഴുതാന്‍ സമയം കിട്ടുമോ ഇല്ല്യോ എന്നല്ലെ,!  ഇന്നും എഴുതാന്‍ സമയം കിട്ടുമെന്നു തോന്നുന്നില്ലാ..!

ഈയ്യിടെ മനസ്സിനു പിടിച്ച ഒരു സിനിമ തീയറ്ററില്‍ പോയി കണ്ടു. അതിനെ പറ്റി വല്ലതും പറയാന്‍ നോക്കാമെ,
'രാ-വണ്‍'  സിനിമ, നമ്മുടെ ഷാരൂഖാന്റെ! ( ഞാനും അദ്യോം ഏകദേശം ഒരേ ഏജ് ഗ്രൂപ്പായി വരും ങ്ഹാ!). കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും തീയറ്ററില്‍ എന്റെ ടീനേജ് മക്കള്‍ (ഒരാള്‍ ടീനേജൊക്കെ ഇച്ചിരി കടന്നു വരുന്നു) ഹീറൊവായി ഷാരുവിനെയും എന്നെ ഒരു ഓള്‍ഡ് അമ്മയായും പരിഗണിച്ച് ജീവിച്ചു വരവെ......, ഷാരൂ ഖാനും മകനുമായി രാത്രി റോഡിലൂടെ നടക്കുമ്പോള്‍ ഒരു  കുള്ളനായ പോക്കറ്റടിക്കാരന്‍   ഷാരുവിനെ വിരട്ടി കാശുമായി ഓടുന്നത് കണ്ടിട്ടും, എല്ലാം സഹിച്ച്,  ഒരു ബുദ്ദൂസിനെപ്പോലെ പ്രതികരിക്കാതെ നില്‍ക്കുന്ന അച്ഛനോട്  മകന്‍ പിണങ്ങുന്ന സീന്‍ വന്നപ്പോള്‍ എന്റെ മകള്‍ എന്റെ കൈ പിടിച്ച് എന്തോ ഒരു വളരെ സോഫ്റ്റ് ആയ സാധനം പോലെ ഭദ്രമായി അവളുടെ കയ്ക്കുള്ളെവച്ചു!
അതുകണ്ടപ്പോള്‍‍ ഞാനും മനസ്സില്‍ പറഞ്ഞു.. അല്ലേലും പ്രായത്തിലൊക്കെ എന്തിരിക്കുന്നു.. ഷാരൂ..!!!
നീ തീരെ ചെറുപ്പക്കാരന്‍ അച്ഛനായി സ്ക്രീനിലും ഞാന്‍ ഒറിജിനല്‍ പ്രായത്തോടെ മേക്കപ്പൊന്നുമില്ലാതെ വെളിയിലുമാണേലും അനുഭവങ്ങളൊക്കെ ഒരുപോലെ തന്നെ..

ബാക്കി ഉറക്കം‍ വന്നില്ലെങ്കില്‍ അല്പം കഴിഞ്ഞും
അല്ലെങ്കില്‍ അടുത്ത പോസ്റ്റിലും തുടരാം..

ഒരല്പം വിശേഷങ്ങളും കൂടി..

ഇപ്പോള്‍ തീരെ സമയം കിട്ടുന്നില്ല എന്നു പറഞ്ഞില്ലെ, മിക്കയിടങ്ങളിലെയും കാര്യങ്ങള്‍ അപൂര്‍ണ്ണവും അനിശ്ചിതവും ആയി തന്നെ തുടരുകയാണ്‌.. ഒരിടത്തു നിന്നും എസ്കേപ്പ് ആവാന്‍ മറ്റൊരിടത്ത് പോവും.. അവിടേം പ്രോബ് ളങ്ങള്‍ കൂടുമ്പോള്‍ മറ്റൊരിടം.. ഒടുവില്‍ പ്രോബ് ളം മങ്ങിത്തുടങ്ങിയ. ആദ്യത്തെതില്‍ തിരിച്ചെത്തും! ജീവിതത്തില്‍ ആകപ്പാടെ വിരക്തി തന്നെ..
എന്തിനു ജനിച്ചു ജീവിക്കുന്നു.. ഇനി മരിക്കണം.. ആര്‍ക്കോ വേണ്ടി! ആ.. ആര്‍ക്കറിയാം.! ബുദ്ധഭഗവാനെക്കാള്‍ കൂടുതല്‍ ഇക്കാര്യങ്ങളില്‍ മനസ്സ് വ്യാപരിക്കുന്നത് എന്റെയായിരിക്കും എന്നാണ്‌ എനിക്ക് തോന്നാറ്.. കാരണം ജീവിതത്തില്‍ എന്തെങ്കിലും ഉത്തരവാദിത്വം ഉള്ള, അല്ലെങ്കില്‍ ഒരല്പം കിടപിടിക്കേണ്ടുന്ന സന്ദര്‍ഭങ്ങള്‍ ഒക്കെ വരുമ്പോള്‍ ഒഴിഞ്ഞുമാറി ഇങ്ങിനെ ബുദ്ധിസ്റ്റ് ചിന്തയുമായി ഒരു മൂലയില്‍ ഒതുങ്ങിക്കൂടി..ക്കൂടി ഇപ്പോള്‍ പോകാന്‍ ഒരിടമില്ലാതായിരിക്കുന്നു.
ഇന്നലെ രാത്രി ഗവേഷണം നടത്തിയപ്പോള്‍ എനിക്ക് ആകെ നന്നാവാന്‍ ഒരല്പം ചാന്‍സ് ഉള്ളത് ബ് ളോഗ് ലോകത്തായിരിക്കും എന്ന് തോന്നുകയാല്‍
പതിവില്ലാതെ, തനി മലയാളത്തില്‍ പോയി കുറേ നല്ല നല്ല് ബ് ളോഗ് പോസ്റ്റ് വായിക്കുകയും കമന്റ് നാളെയാകട്ടെ (സ്ഥിരം പരിപാടി)
എന്നും കരുതി തിരിച്ചു വന്ന്, അല്ലേ! ഈ ബ് ളോഗ് ലോകത്തില്‍ എത്ര എത്ര അറിവും കഴിവും ഒക്കെ ഉള്ളവരാണ്‌ നിസ്വാര്‍ത്ഥമായി എഴുതിയിട്ട് അങ്ങ് പോകുന്നത് എന്നാലോചിച്ച്, ഉറങ്ങി ഉണര്‍ന്നു.. എന്നിട്ടെന്താ..?! പഴയപോലെ തന്നെ
'ഈ ജീവിതമെനിക്കെന്തിനു തന്നൂ  ആ...' എന്നെങ്ങാണ്‌ പണ്ട് കേട്ട ഒരു പാട്ട് ഇത്തരുണത്തില്‍ ഓര്‍മ്മ വരുന്നു...
 പോസ്റ്റ് നീണ്ടു പോയി..!
ഓ! ഇപ്പം നീണ്ടാലെന്നാ, നീണ്ടില്ലേലെന്നാ.. എല്ലാം ഒരു കണക്കാ...എല്ലാ കേരളീയരും ഒന്നല്ല്യോ!
(ചീനന്മാരും മലായ്ക്കാരും എല്ലാ ഭാരതീയരും ഒത്തൊരുമിച്ച് ചേര്‍ന്ന് ഒരുക്കിത്തരുന്ന ഈ സുരക്ഷിതത്വത്തിലിരുന്ന് വെറുതെ കേരളത്തെ പുകഴ്ത്താന്‍ ഇനിയും ആത്മേടെ ജീവിതം ബാക്കീ...)


സസ്നേഹം
ആത്മ
No comments: