Sunday, December 4, 2011

മനുഷ്യനും മൃഗവും

എന്തെങ്കിലും എഴുതണം എന്നുണ്ട്..
എങ്കില്‍ ഇപ്പോള്‍ നിര്‍ജ്ജീവമെന്നു കരുതുന്ന കാഴ്ചകളൊക്കെ ജീവസ്സുറ്റതാകും..ശ്രമിച്ചുനോക്കട്ടെ,

ഇന്നത്തെ ദിവസം തുടങ്ങിയത് പതിവുപോലെ ഭക്തിഗാനവും പിന്നെ ബസ്സില്‍ പോയി പരിചയമുള്ള പേരുകള്‍ വല്ലതും മിന്നിമറയുന്നുണ്ടോ എന്നു നോക്കിയും തന്നെ

അതിനിടയില്‍ ബസ്സില്‍ ഒരു യൂട്യൂബ് ലിങ്ക് കണ്ടു!..
രണ്ടു കുട്ടികളെ  ജീവനോടെ കുഴിച്ചുമൂടുന്നത്..! ആടുമാടുകളെപ്പോലും ഇത്തരത്തില്‍ കൊല്ലില്ല! ആമസോണിനടുത്ത് താമസിക്കുന്ന ആള്‍‍ക്കാരില്‍
ഈ രീതി സര്വ്വസാധാരണമാണത്രെ! 

വിശ്വസിക്കാന്‍ പ്രയാസമായതുകൊണ്ട് വീഡിയോ മുഴുവനും കണ്ടു.
വെറുതെ മനുഷ്യ്രരെ പേടിപ്പിക്കാന്‍ ആരോ ആദിവാസിമനുഷ്യരെക്കൊണ്ട് അഭിനയിപ്പിച്ച ഒരു നാടകമായി കരുതാനാണ്‌ എനിക്കിഷ്ടം..

കാരണം, കണ്ടുകഴിഞ്ഞ് ഒരല്പം കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ആ പിഞ്ചുകുട്ടിയുടെ വായില്‍ മണ്ണിട്ടു മൂടുന്ന രംഗംമനസ്സില്‍!
ലോകത്തില്‍ ഇത്തരം ക്രൂരതകള്‍ നടമാടുമ്പോള്‍ എങ്ങിനെ മനസ്സമാധാനത്തോടെ വല്ലതും കഴിക്കാന്‍!

മരണം.. അതിനെ ആ കുട്ടികള്‍ അത്രയൊന്നും ഭയത്തോടെയല്ല നേരിട്ടത്.. ഒരു നിസ്സംഗത.. അധികം ചിന്തിക്കാനറിയാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ആ പ്രവര്‍ത്തിയെ ആ കുട്ടികള്‍ ഉള്‍ക്കൊണ്ടപോലെ..

ഒരുപക്ഷെ, കുട്ടികളുടെ മനസ്സ് അത്തരത്തില്‍ വാര്‍ത്തെടുക്കുന്ന തരത്തിലുള്ള ആചാരങ്ങള്‍ ആ ക്രൂരതയ്ക്ക് പിന്നില്‍ കാണുമായിരിക്കാം..

ഏതിനും ജീവിതം എന്നാല്‍ ഒരു വല്ലാത്ത കടങ്കഥയായി തന്നെ ശേഷിക്കുന്നു...!

എന്തിനു ജനിച്ചു..? എന്തിന്‌ ഇനിയൊരു തലമുറ ജനിക്കുന്നു..? ഈ ലോകത്തിനു അവര്‍ക്കു നല്‍കാന്‍ എന്താണുള്ളത്?! കുറെ വേദനകളും വീര്‍പ്പുമുട്ടലുകളുമല്ലാതെ

--
 
പെറ്റമ്മ മാറോടടുക്കി വച്ച് സ്നേഹം ചൊരിയുന്നതാണ്‌ മനുഷ്യനു കിട്ടുന്ന ഏറ്റവും വലിയ ശിക്ഷ!


കുഞ്ഞിനെ അധികം സ്നേഹവും സുരക്ഷിതത്വവും നല്‍കും തോറും ആ കുട്ടി ലോകത്തില്‍ നിന്നും ആ സ്നേഹവും സുരക്ഷിതത്വവും പ്രതീക്ഷിച്ചു വളരും..

പെറ്റമ്മ നല്‍കിയപോലെ ഒരു സ്നേഹം ഈ ലോകത്തില്‍ കിട്ടാനിടയില്ല എന്ന് കുട്ടി ജീവിതകാലം മുഴുവനും സ്നേഹത്തിനുവേണ്ടി അലഞ്ഞ് ഒടുവില്‍ മനസ്സിലാക്കുന്നു..

അമ്മമാരേ.., മക്കളെ സ്നേഹം ചൊരിഞ്ഞ് വഷളാക്കാതിരിക്കൂ.. അബലരാക്കാതിരിക്കൂ.. സത്യം എന്തെന്നറിഞ്ഞു വലരട്ടെ അവര്‍..

ലോകം മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ..!

--
നാം കൂടുതല്‍ കൂടുതല്‍ മൃഗങ്ങളോടടുത്തുകൊണ്ടിരിക്കുന്നു...

ങ്ഹാ!

ഇത്തരുണത്തില്‍ രണ്ടുദിവസം മുന്‍പ് മകാളുമായുണ്ടായ ഒരു സംസാരം ഓര്‍മ്മവരുന്നു..

'അമ്മേ മനുഷ്യരുടെ മുന്‍ തലമുറ കുരങ്ങന്മാര്‍ ആയിരുന്നു അല്ലെ?!'

അല്ല, നമ്മളെ അനുകരിക്കാന്‍ നോക്കുകയാണ്‌ ഈ കുരങ്ങന്മാര്‍..
എത്രയോ തലമുറകളായി അവര്‍ ശ്രമിക്കുന്നെന്നോ?!
ഇതുവരെയും വിജയിച്ചില്ല..

അല്ലേ!, ഈ കൊതുകിനും ഈച്ചക്കും ഒക്കെ ബുദ്ധി കൊടുത്തിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതി?

നമ്മുടെ മുറിയുടെ ഒരു മൂലയില്‍ നമ്മള്‍ ഉറങ്ങുന്നതും കാത്ത് കുറെ കൊതുകുകള്‍ പതിയിരിക്കുന്നു.. കുറെ ഉറുമ്പുകള്‍ പ്ലാന്‍ ചെയ്ത് നമ്മെ കടിക്കാന്‍ തയ്യാറായി ഇരിക്കുന്നതും.. പട്ടികള്‍ ഒരു ഗ്രൂപ്പായി നമ്മെ പിന്തുര്ന്നോടിക്കുന്നതും..!
ആനയ്ക്കോ സിംഹത്തിണോ മനുഷ്യന്റെ ബുദ്ധി ഉണ്ടായിരുന്നെങ്കിലോ!!


ഞാന്‍ മതിയാക്കി..
ഇനി പിന്നെ..

എന്റെ ബോറടി പകരില്ല എന്നുറപ്പുള്ളവര്‍ ധൈര്യസമേതം വായിച്ചിട്ട് പോകൂ... 

6 comments:

ഹരീഷ് തൊടുപുഴ said...

പെറ്റമ്മയില്‍ നിന്നാണു ഏറ്റവുമധികം സ്നേഹം കിട്ടുക എന്നതിനോട് വിയോജിക്കുന്നു..

*പട്ടികള്‍ ഒരു ഗ്രൂപ്പായി നമ്മെ പിന്തുര്ന്നോടിക്കുന്നതും..!*

ഇത് സംഭവിക്കാവുന്നതാണു കെട്ടോ..

അനില്‍@ബ്ലോഗ് // anil said...

ആത്മാ,
ആദ്യം പരാമർശിച്ചമാതിരി വീഡിയോകൾ കാണാതിരിക്കുകയാണ് നല്ലത്. ഒരിക്കലുമത് മനസ്സിൽ നിന്ന് പോവില്ല.

മക്കളോടുള്ള സ്നേഹം ഒരു തരത്തിൽ അവരെ വഴിതെറ്റിക്കുന്നു എന്ന് ഇപ്പോൾ ഈ അന്യനാട്ടിൽ വന്നപ്പോൾ തോന്നുകയാണ്. ഇവിടെ കുട്ടികൾ കുറച്ചുകൂടി കട്ടിയുള്ള മനസ്സുമായി വളരുന്നതുപോലെ തോന്നുന്നു. അത് നല്ലതുമാണ്, ഇനിയത്തെ കാലത്ത്.

മാണിക്യം said...

വായിച്ചു. മനുഷ്യനും മൃഗവും!!
"ഞാനും എന്റെ ബ്ലോഗും പിന്നെ
എന്റെ ബ്ലോഗും പിന്നെ ഞാനും..."
മറ്റു പോസ്റ്റുകളും
സമയക്കുറവുകൊണ്ട് കമന്റ് എഴുതീല്ല
എന്നാലും മനസ്സില്‍ തട്ടുന്നു..
അതെ ഞാനും പ്രാര്‍ത്ഥിക്കുന്നു
"ലോകത്തെ ഒരു ഡാമും പൊട്ടാതിരിക്കട്ടെ,
ഒരു സുനാമിയും ഉയരാതിരിക്കട്ടെ,
ഒരു ബോംബും പൊട്ടാതിരിക്കട്ടെ."

ആത്മ said...

ഹരീഷ് തൊടുപുഴ,
ശരിക്കും! പെറ്റമ്മ തന്ന സ്നേഹം ആരില്‍ നിന്നും കിട്ടില്ല,:)
അങ്ങിനെ ഒരു നിസ്വാര്‍ദ്ധ സ്നേഹം ഈ ഭൂമിയില്‍ ഇല്ലാതാനും!

നമ്മള്‍ കൂടുതല്‍ വയസ്സായി
വരുന്തോറും ഇതുപോലൊന്നും അല്ല സ്ഥിതി!
ഒരൊറ്റ കുഞ്ഞിനും വേണ്ടാതാകും..:(
നമ്മുടെ ജീവനോ, അഭിമാനത്തിനോ ഒരു രക്ഷയും കിട്ടില്ല..
ഞാന്‍ നാലു ചുറ്റും കാണുന്നകാര്യങ്ങളാണ്‌!

ആത്മ said...

അനില്‍@ബ്ലോഗ്:


അതെ!

നമ്മള്‍ ഭാരത മഹിമ പാരമ്പര്യം എന്നൊക്കെ കൊട്ടിഘോഷിക്കുമെങ്കിലും
ഇപ്പോളിപ്പോള്‍ വ്യക്തിബന്ധത്തിലും പരസ്പര ബഹുമാനത്തിലും മനുഷ്യത്വത്തിലും ഒക്കെ മുന്നിട്ടു നില്‍ക്കുന്നവര്‍ ഇംഗ്ലീഷുകാരാണെന്ന് തോന്നുന്നു...

ആത്മ said...

മാണിക്ക്യം:


വന്നതിനും വായിച്ച് അഭിപ്രായം അറിയിച്ചതിനും സന്തോഷവും നന്ദിയും...