Wednesday, November 30, 2011

ഞാനും എന്റെ ബ്ലോഗും പിന്നെ എന്റെ ബ്ലോഗും പിന്നെ ഞാനും..

ഇപ്പോള്‍ സമയം 8.10. സിനിമ തുടങ്ങാന്‍ ഇനിയും അര മണിക്കൂര്‍ ഉണ്ട്..

അരമണിക്കൂറിനു മുന്‍പ് തീയറ്ററില്‍ എത്തിക്കാം എന്നു പറഞ്ഞു ഗൃഹനാഥന്‍.. എന്നിട്ട് മീറ്റിംഗിനു പോകും..


പറയാന്‍ വന്നതെന്തെന്നു ചോദിച്ചാല്‍,
ഒന്നും പറയാനില്ല എന്നതാണ്‌ സത്യം ബ്ലോഗൂ..!
ഞാന്‍ നിന്നോടോരോന്ന് പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കും.. പിന്നെ അവരു വന്ന് അഭിപ്രായവും അഭിനന്ദനവും ഒക്കെ പറഞ്ഞ് എന്നെ അങ്ങ് വഷളാക്കി വഷളാക്കി, ഇപ്പോള്‍ ഞാന്‍ നിന്നോട് സ്വകാര്യം പറയാനാണോ വരുന്നത് അതോ വായിക്കുന്നവരുടെ അഭിനന്ദനങ്ങള്‍ കേട്ട് ആനന്ദിക്കാനാണോ എന്നൊരു സംശയം

സാരമില്ല.

സമയവും കിട്ടുന്നില്ല ബ്ലോഗൂ..

ഞാന്‍ കഴിഞ്ഞപോസ്റ്റില്‍ മുല്ലപ്പെരിയാറിനെ പറ്റി എഴുതി, മലയാളീസിനെ പറ്റി എഴുതി.. എന്തെല്ലാം എഴുതി.. ആരും കമാന്നൊരക്ഷരം ഉരിയാടിയില്ല..

അതും സാരമില്ലാ.. കാരണം ഇന്ത്യന്‍സിനെ കുറ്റം പറഞ്ഞിട്ട് അവരില്‍ നിന്നു തന്നെ അഭിനന്ദനം പ്രതീക്ഷിച്ച ഞാനല്ലെ വിഡ്ഡി..(സത്യത്തില്‍ ഇന്ത്യാക്കാര്‍ മാത്രമൊന്നും അല്ല അയല്പക്കക്കാരന്റെ വിഷമങ്ങള്‍ മനസ്സിലാക്കാത്തത്.. അതിലും അപ്പുറം നിസ്സംഗതയാണ്‌ അന്യനാട്ടിലെ മനുഷ്യര്‍ക്ക്!! ഇത് കുറ്റം പറയാനെങ്കിലും മുന്നോട്ടു വരുമല്ലൊ,-യ്യൊ! വീണ്ടും കുറ്റം..! ഞാന്‍ മതിയാക്കി)


ഇനി മുതല്‍ ഞാന്‍ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല കേട്ടൊ ബ്ലോഗൂ..


മുല്ലപ്പെരിയാര്‍ ഇതുവരെയും പൊട്ടിയില്ല,
രാഷ്ട്രീയം എഴുതുന്നോറ് അവര്‍ക്ക് ഏറ്റവും ശക്തമായ രീതിയില്‍ പ്രതികരിച്ചു. പ്രതിഷേധപ്രകടനം നടത്തി..
കാര്‍ട്ടൂണിസറ്റുകള്‍ ഏറ്റവും നന്നായി വരച്ചു പ്രതിഫലിപ്പിച്ചു..
കഥാകാരന്മാര്‍ ഹൃദയസ്പ്രശ്ശിയായ കഥകള്‍ എഴുതി.

ലോകം ഏതുനിമിഷവും അവസാനിക്കാം., ഏതു നിമിഷവും ഒരു സുനാമി ഉണ്ടാവാം, ഒരു പ്ലയിന്‍ തകരാം, ഒരു ന്യൂക്ലീയര്‍ ബോബ് പൊട്ടാം.. അങ്ങിനെയുള്ള ഭയങ്ങളില്‍ ഞെരുങ്ങിക്കഴിയുന്ന മനുഷ്യര്‍ക്ക് ഇനിയിപ്പൊ ഒരു പുതിയ ഭയം കൂടി നല്‍കി എന്നതു മിച്ചം..!

ലോകത്തെ ഒരു ഡാമും പൊട്ടാതിരിക്കട്ടെ,
ഒരു സുനാമിയും ഉയരാതിരിക്കട്ടെ,
ഒരു ബോംബും പൊട്ടാതിരിക്കട്ടെ..


ബാക്കി ഞാന്‍ പോയിട്ട് വന്നെഴുതാം

[വലിയ ഉത്സാഹം ഒന്നും ഒന്നിനും ഇല്ല ബ്ലോഗൂ.. അതുകൊണ്ടാണ്‌ എഴുതാമെന്നു കരുതിയത്

ബസ്സിലങ്ങോട്ടു ചെന്നാല്‍ ആകെ ബേജാറാകുന്നത് മിച്ചം!]


രാ-വണ്‍ സിനിമയായിരുന്നു കണ്ടത്..

ബസ്സില്‍ പോയി അപ്പപ്പോള്‍ ഓരോന്ന് എഴുതിയിരുന്നതുകൊണ്ട്, ഇനി ചില ദിവസങ്ങളില്‍ ഞാന്‍ ഇതുപോലെ കൊച്ചു കൊച്ചു വിശേഷങ്ങളും കൊണ്ട് വരും.. നീ എന്നെ സഹിച്ചോളുമെന്ന് വിശ്വസിക്കുന്നു.. ബ്ലോഗൂ

നാളെ കൂടുതല്‍ വിശേഷങ്ങളുമായി വരാം...


ഗുഡ് നൈറ്റ്!

ഇന്ന് പെയത മഴയുടെ ഒരു ഫോട്ടോ കൂടി..(അപ്പോള്‍ ഫോട്ടോ എടുപ്പ് മോഹവും തീര്‍ന്നുകിട്ടിയേ!)
2 comments:

ഹരീഷ് തൊടുപുഴ said...

ഏതു സിനിമ കാണുവാനാണു ഉദ്ദേശിക്കുന്നത്..
അതു കണ്ടിട്ട് നാളെയൊരു റിവ്യൂ എഴുതൂ..
അതാകട്ടെ അടുത്ത പോസ്റ്റ്..!
:)

ആത്മ said...

'രാ വണ്‍' ആയിരുന്നു..
കണ്ടു.. വളരെ ഇഷ്ടമായി.
സിനിമയെ പറ്റി എന്തെങ്കിലും എഴുതിയാല്‍ കൊള്ളാമെന്നുണ്ട്.
പക്ഷെ, ഇപ്പോഴത്തെ കമ്പ്യൂട്ടര്‍ ജനറേഷനെ ഉദ്ദേശിച്ചുള്ള പടമാണ്‌.. കുട്ടികള്‍ക്കൊക്കെ കൂടുതല്‍ ഇഷ്ടപ്പെടും.. എനിക്കും ഇഷ്ടമായി.
കമന്റിനു നന്ദി! :)