Wednesday, November 23, 2011

പൂട്ടുന്ന ബസ്സും, മുല്ലപ്പെരിയാറും പിന്നെ കൃഷ്ണനും രാധയും.. ഈ ഞാനും!

ബസ്സ് മുങ്ങാറായി..

കുറച്ചുദിവസമായി പരിചയമുള്ളവരുതമ്മില്‍ ആകപ്പാടെ വിഷാദവും വിടപറച്ചിലും ആര്‍മാദമായിരുന്നു.. ഞാന്‍ അതിനിടയില്‍ പെട്ട് നട്ടം തിരിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലൊ, എന്റെ ബ്ലോഗൂ...

ഞാന്‍ അവിടെ പോയി കുറച്ചു ഫോട്ടോകള്‍ പോസ്റ്റി സംതൃപ്തിയടഞ്ഞു ജീവിക്കുകയല്ലായിരുന്നോ,
അപ്പോഴാണ്‌ ഓര്‍ക്കാപ്പുറത്ത് ഈ പൂട്ടിക്കെട്ടല്‍ വന്നത്!


പിന്നെ ആളുകള്‍ അങ്ങട് ആര്‍മാദമോട് ആര്‍മാദം!

എല്ലാരേം ദൂരെനിന്ന് പതിയെ മനസ്സിലാക്കാനായി, കണ്ടിട്ടും കേട്ടിട്ടും ഉള്ള ഒട്ടുമുക്കാല്‍ പേരേയും ഫോളോ ചെയ്തിട്ട്, 'ആ, പിന്നീടാകട്ടെ, ഇനീം സമയം കിടക്കുകയല്ലെ',(എന്റെ സ്ലോ മോഷനിലെ പരിചയപ്പെടല്‍ തീരുമ്പോള്‍ അവര്‍ക്കൊക്കെ എന്റെ പ്രായമാവും താനും!)  എന്നൊക്കെ കരുതിയിരുന്ന ഞാന്‍, ബസ്സ് പൂട്ടാറായപ്പോള്‍ ആകെ അസ്പറ്റ് ആയീ..

ആരേം പരിചയമില്ലാ താനും.. അവരു പറയുന്നതും ആര്‍മാദിക്കുന്നതും ഒക്കെ എനിക്കു കാണുകേം ചെയ്യാം!!(മിക്കവര്‍ക്കും ഞാന്‍ അദൃശ്യയും! അതല്ലേ പൂരം!!)
പോരാത്തതിനു രണ്ടു ബസ്സും ഇട്ടിട്ടായിരുന്നു നിരീക്ഷണം..!
ഒരു ബസ്സിനകത്തിരുന്നു നിരീക്ഷിച്ചതും കൊണ്ട് മറ്റേ ബസ്സില്‍ വരും..
അവിടെ ഇരുന്ന് ഗദ്ഗദിക്കും..
എന്നാ ചെയ്യാനാ.. ബ്ലോഗൂ...
നിന്നോടല്ലാതെ ഞാനെന്റെ ഇങ്ങിനെയുള്ള പുത്തന്‍ അനുഭവങ്ങള്‍ മറ്റാരോട് പങ്കുവയ്ക്കാനാണെന്റെ ബ്ലോഗൂ..

അങ്ങിനെ തുടര്‍ട്ടെ,

അവിടെ മുല്ലപ്പെരിയാര്‍ ചര്‍ച്ച് നടക്കുവല്ല്യോ!
വായിച്ച് വായിച്ച് എനിക്കും ഐഡിയാകള്‍ വരാന്‍ തുടങ്ങി!!
അങ്ങിനെ ഞാന്‍ മുഖ്മന്ത്രിക്ക് എഴുതിവച്ച് നവേദനം നിനക്കു കാണണോ?!
എങ്കി കണ്ടോ..

ഉമ്മന്‍ ചാണ്ടി ഭയങ്കര വിശാലഹൃദയനായ മന്ത്രിയാണെന്നാണ്‌ കേട്ടത്..
അതുകൊണ്ട് എന്റെ ബുദ്ധിയില്‍ ഒരാശയം..!

കുറച്ചുപേറ് അദ്ദേഹത്തെ നേരിട്ടു ചെന്ന് കണ്ട് ഇവിടെ നടക്കുന്ന ആശങ്കകള്‍ പങ്കിടുക..
കൂട്ടത്തില്‍ പുതിയ ഡാം കെട്ടുന്നതിനു മുന്‍പ് ഇപ്പോഴത്തെ ഡാം പെട്ടെന്നെങ്ങാനും പൊട്ടിപ്പോയാല്‍ എങ്ങിനെ നേരിടും എന്നതിനെപ്പറ്റി
ചില ഐഡിയകള്‍ കൊടുക്കുക..

ഒന്ന്, ഡാം പൊട്ടിയാല്‍ ആദ്യം വെള്ളത്തിനടിയിലായിപ്പോയേക്കാവുന്ന പ്രദേശത്തുനിന്നും എത്രയും പെട്ടെന്ന് ആള്‍ക്കാരെ മാറ്റിയിട്ട് അവിടെ വെള്ളം കെട്ടി നിര്‍ത്താന്‍ സം വിധാനം ഒരുക്കുക..:)

പിന്നീട് അടുത്തതായി ഭീക്ഷണിയുള്ള പ്രദേശത്തെ ഒഴിപ്പിച്ച് അവിടെയും താല്‍ക്കാലികമായി വെള്ളം തടുത്തു നിര്‍ത്താന്‍ എന്തെങ്കിലും സംവിധാനം ചെയ്യുക..( ഡാം പൊട്ടും എന്നു ഭയം മുറുകുന്തോറും ഇതിങ്ങിനെ തുടര്‍ന്നുകൊണ്ടിരിക്കുക..)

ഇതിനിടയില്‍. മറ്റൊരു വലിയ ഡാം അടുത്തായി കെട്ടിത്തുടങ്ങുകയും ചെയ്യുക...!!

തീര്‍ന്നു പ്രശ്നം!

ആത്മഗതം:

തന്റെ വീട്ടിനു മുന്നിലുള്ള റോഡിലെ കുഴി നികത്താന്‍ പോലും മടിക്കുന്ന(ഓ! ഞാനിപ്പം എന്തിനു മിനക്കെടുന്നു അത് അയല്പ്പക്കക്കാരനു കൂടി ഉപകാരപ്പെട്ടാലോ എന്ന മനസ്ഥിതി) മലയാളികള്‍ക്ക് ഇങ്ങിനെ പൊതുവായി ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അല്പം കാലതാമസം തീര്‍ച്ചയായും ഉണ്ടാകും..

ഞാനും എന്റെ കെട്ട്യോളും കുട്ട്യോളും (കട:സ്വാമി ഉദിത് ചൈതന്യ) വെള്ളത്തിലായാല്‍ ഒപ്പം, അയലപക്കക്കാരന്റേം കെട്ട്യോളൂം കുട്ട്യോളും ഒക്കെ വെള്ളത്തിലാവുമല്ലൊ എന്നൊരു സമാധാനത്തില്‍ ഉറങ്ങിക്കോളും (എന്തൊരു സ്നേഹം! യധാര്‍ത്ഥസ്നേഹം! 'മാനുഷരെല്ലാരും ഒന്നുപോലെ'  എന്ന സ്നേഹം!)

മന്ത്രിമാരും മറ്റ് വലിയ പണക്കാരും ഒക്കെ രഹസ്യമായി ഓരോ ഹെലികോപ്റ്റര്‍ വാങ്ങി വയ്ക്കുമായിരിക്കും.. ഏതുനിമിഷവും പറക്കാന്‍ റഡിയായി...
ദൈവവിശ്വാസമേ ഇത്തരുണത്തില്‍ രക്ഷയുള്ളൂ..
വല്ല മതാചാര്യന്മാരും വിചാരിച്ചാല്‍ വല്ല  പ്രയോജനവും ഉണ്ടാകുമോ?!
അവരുടെ ഒന്നും കയ്യില്‍ ഗവണ്മെന്റിന്റെ കയ്യിലുള്ളത്രേം കാശ് കാണില്ലല്ലൊ!,

ഇനീപ്പം എന്താ ചെയ്ക!
ബസ്സ് തുറന്നാലുടന്‍ ഇപ്പോള്‍ പൊട്ടും പൊട്ടില്ല എന്ന മട്ടില്‍ നില്‍ക്കുന്ന മുല്ലപ്പെരിയാര്‍!!
നാട്ടില്‍ വിളിച്ചാല്‍ അവര്‍ക്കൊന്നും വലുതായി ഒന്നും അറിയില്ല..!!!
അവര്‍ക്ക് പുതുമയുള്ള വിഷയം..
ഏതോ പാണ്ഡിറ്റിന്റെ കൃഷ്ണനും രാധയും സിനിമ വിജയിച്ചതും അയാളുടെ വിചിത്രമായ സ്വഭാവങ്ങളും മറ്റുമൊക്കെയാണ്‌!!
കലികാലം! കലികാലം!


No comments: