Sunday, November 13, 2011

എന്റെ പ്രകൃതി

ഇങ്ങൊട്ടു നോക്കിയാണ്‌..!
ഇതാണ്‌ കോവക്ക!
ദാ അവിടെ കണ്ടാ ഒന്ന്.. ഇനീം നോക്കിയാ വേറേം കാണും!
ദാ ഒന്നൂടി! ഇതിപ്പം മോളെ കാണിക്കാന്‍ നോക്കിയപ്പം കണ്ടതാണ്‌!

അവിടെ എന്താ ഒരു റെഡ് കളറ്?! (മകള്‍)

അത് ഞാന്‍ കാണാതെ നിന്ന് പഴുത്തതാണ്‌. ഇനീപ്പം കിളികൊത്തി തിന്നും.. പാവം തിന്നോട്ട്!

ഇന്നാളീ ഞാന്‍ നോക്കിയപ്പഴോണ്ട് ഈ കോവക്കേടെ ഒരു വള്ളി മതിലിനു വെളിയിലൂടെ താഴെ പോവാന്‍ നോക്കി, അപ്പോഴോ! മറ്റേതോ കുറെ വള്ളികള്‍ അതിനെ പിടിച്ചോണ്ട് ഇങ്ങൊട്ട് കേറി വരണ്‌!,
അനുസരണയില്ലാത്ത പെണ്ണ്, വല്ല കാര്യോം ഒണ്ടാരുന്നാ വെളീപ്പോയിട്ട്!
ഞാന്‍ പിടി വിടുവിക്കാന്‍ നോക്കി.. പറ്റണില്ല, പിന്നെ ആ വള്ളി മുറിച്ച് അങ്ങ് കീപ്പോട്ട് ഇട്ടുകൊടുത്ത്,,:(
പാവം അല്ലെ.,
പറഞ്ഞാ കേക്കൂല്ല അതാണ്‌!

പിന്നെ ഇന്നാളീ നോക്കിയപ്പം വേറൊരു വള്ളി ആരും കാണാതെ അപ്പുറത്ത് ആണുങ്ങള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് പോണ്‌!
ഹും! പിന്നെ ആരും കാണാതെ നിറച്ച് പൂത്ത് കായ്ക്കമ്പം അവര്‍ക്ക് മാര്‍ക്കറ്റീ പോവാതെ കോവയ്ക്ക തിന്നാല്ല്!

പിന്നെ വേറെ കുറെ വള്ളികള്‍ ആരും കാണാതെ വെളിയിലേക്ക്.. അവിടെ കിടന്ന് കായ്ച്ച് ആര്‍ക്കുമില്ലാണ്ടാവാന്‍?! ഹും!

ചട്ടമ്പികളാണ്‌‍ പറഞ്ഞാ കേക്കൂല്ലാ. എന്താണെന്നോ?!,
സിലു അമ്മുമ്മ തന്നതാണ്‌‍! അമ്മൂടെ സ്വഭാവം.. പറഞ്ഞാ കേക്കൂല്ല.. എന്നാല്‍ പാവമാണു താനും..:(

ഇങ്ങോട്ടു നോക്കിയാണ്‍, എനിക്ക് വേറേം ചെടികള്‍ ഉണ്ട്!

ഇത് പേര.. വീണുകിടന്ന്൦ഒടിച്ചതാണ്‌‍..
എനിക്ക് ഒരു പേര മരം അങ്ങ് ബാക്കില്‍ ഉണ്ടായിരുന്നപ്പോള്‍ കശ്മലന്മാര്‍ വന്ന് വെട്ടിക്കളഞ്ഞില്ലെ, അപ്പോള്‍ ഞാന്‍ കരയണ കണ്ടിട്ട് ഒരു കിളിക്ക് പാവം തോന്നി കാഷ്ഠിchch  വച്ചേച്ചും പോയതാണ്‌‍


ഇത് പുളിഞ്ചിക്ക മനു തന്നതാണ്‌‍ അവിടേം ഒന്നൊണ്ട്.
ഇത് ജാംബക്ക..ഇതും രണ്ടൊണ്ട്.
നമ്മളു നാട്ടി പോയപ്പം വീട്ടില്‍ നിറയെ കായച്ച് കിടന്നിരുനു.
ഓര്‍മ്മയില്ലെ?!

ഉം! (മകള്‍)

ആ അതാണ്‌‍!

ഇനീം ഉണ്ട് . ഈ മരം നല്ല ഗുണമുള്ള പഴമാണ്‌‍.. പക്ഷെ, വളരാന്‍ സ്ഥലമില്ല..:(

ഉം! അതെന്താ?! അവിടെ സ്ഥലമുണ്ടല്ല്?!

അത്പക്ഷെ, തുണി വിരിക്കാനുള്ള സ്ഥലമല്ലെ?!:( നമ്മളു വേറെ എവിടെ വിരിക്കും?,

ഓക്കെ! ഇതിനെ അപ്പ്റൂട്ട് ചെയ്യാം.. (മകള്‍)

ഞാന്‍ ഇന്നാളില്‍ നോക്കി.. പറ്റണില്ല:(
മോളൂടെ സഹായിക്ക്വോ?! ഒരു ദിവസം മഴയൊള്ളപ്പം നമ്മക്ക് രണ്ടുപേര്ക്കും കൂടി പൊക്കി എടുക്കാം...

:) (മകള്‍)

ഈ ചെടി നിറയെ പൂക്കണ ഒരു ചെടിയാണ്‌.. അമ്മ മോളുടെ പ്രായം ആയിരുന്നപ്പോള്‍ വീട്ടിലുണ്ടായിരുന്നു..പിങ്കും വൈറ്റും ഓറഞ്ഞും ഒക്കെയായി പൂത്തുലഞ്ഞ് കിടക്കും!!

പിന്നെ അവിടെ മുന്നില്‍ ഒരു മാവുണ്ട് പ്ലാവുണ്ട്. ചെന്തെങ്ങുണ്ട്.. കൊന്ന മരം ഉണ്ട്... പിന്നെ ഒരു ചെമ്പകോം ഉണ്ട്.
കൊന്നെം ചെമ്പകോം ഒക്കെ നല്ല പൂവ് തരും!
ഹായ് !! കൊന്ന പൂത്തു കിടക്കണ കാണാന്‍ നല്ല രസമാണ്‌‍!
ചെമ്പകം നല്ല മണമാണ്‌.. പക്ഷെ വെട്ടിക്കളയണം..:(
ഉം?! (മകള്‍)

അത്...ചെമ്പകം പൂത്താല്‍ ആ പൂവ് കാണാn‍ അത് വച്ചയാല്‍ കാണില്ല എന്നാണ്‌!‍
ഈ ചെമ്പകം ഞാനല്ലെ വച്ചത്! , ഞാന്‍ ചത്തു പോയാല്‍ പിന്നെ എങ്ങിനെ പൂവ് കാണും?!

:)) (മകള്‍)അയ്യോ! ഞാന്‍ മറന്നു പോയി ഇപ്പം ചാറ്റല്‍ മഴ അല്ല്യോ!  അല്പം വളം വാങ്ങി ചെടിക്കിടാന്‍.. എടുത്തോണ്ട് വരട്ട്.. ഇപ്പവരാമേ...

ഇങ്ങോട്ടു നോക്കിയാണ്‌.. ഷീപ്പ് ഫെര്‍ട്ടിലൈസര്‍ എന്ന്!
ഷീപ്പിന്റെ കാട്ടമാണ്‌!!‍

ഷീപ്പ് ഫെര്‍ട്ടിലൈസര്‍ എന്ന്!

ഷീപ്പിന്റെ കാട്ടമാണ്‌!! ഹും!
ഷീപിന്റെ കാട്ട്മൊക്കെ തിന്ന് ഇനീപ്പം എല്ലാം നിറയെ പൂത്തുലയും!!

അമ്മേ ഇങ്ങു വന്നേ?! (മകള്‍)

പിടിച്ച് അടുപ്പിച്ചിട്ട്: 'അമ്മയ്ക്ക് ഇന്ന് വല്ലതും പറ്റിയോ?!'

എയ്! വട്ടാണോന്നാണോ?!

ഉം! (മകള്‍)

പിന്നേ ഒരു സീക്രട്ടാണ്‍ ആരോടും പറയല്ലും!

ഇല്ല! (മകള്‍)

പിന്നേയ്.. ഞാന്‍ ഇന്ന് എന്റെ അനിയനോട് സംസാരിച്ചു!!
കുറെ നാളായി മുഷിച്ചിലായിരുന്നില്ലെ,
ഇന്ന് തുറന്ന് സംസാരിച്ചപ്പോള്‍ അവനും കരഞ്ഞ് ഞാനും കരഞ്ഞ്!!അതാരിക്കും മനസ്സ്നുള്ളില്‍ ഇത്രെം ആനന്ദം

എനിക്കവനും അവന്‍ ഞാനും ഉണ്ടെന്നുള്ള പ്രതീക്ഷ ആവും!!!!!

9 comments:

വല്യമ്മായി said...
This comment has been removed by the author.
വല്യമ്മായി said...

വായിച്ചപ്പോ എന്റെ കണ്ണും നിറഞ്ഞ്,ആനന്ദകണ്ണീര്‍!

ആത്മ said...

ഞാന്‍ ധന്യയായി..:)
വായിക്കുന്നവര്‍ക്ക് മനസ്സിലാവുമോ എന്നൊരു സന്ദേഹം ഉണ്ടായിരുന്നു...


ഹൃദയം നിറഞ്ഞ നന്ദി! :)

Rare Rose said...

നല്ലയമ്മേം,മോളുംന്നൊക്കെ പറഞ്ഞ് വായിച്ച് ലാസ്റ്റ് വന്നപ്പോ വല്യമ്മായി പറഞ്ഞ പോലന്നെ എനിക്കും. ആത്മേച്ചിക്കുമ്മ :)

ലേഖാവിജയ് said...

ഞാനും എന്റെ ആങ്ങളയും ഇടക്കിടെ ഇങ്ങനെയാണ്..ലോകത്തെ എല്ലാ ആങ്ങളമാരും പെങ്ങന്മാരും ഇങ്ങനൊക്കെത്തന്നെയാകും ല്ലെ?

ബിന്ദു കെ പി said...

ഞാനും എന്റെ അനിയനും മൂന്നാലുദിവസമായി ഇത്തിരി പിണക്കത്തിലാണ്. അവനെ വിളിച്ചൊന്ന് സംസാരിച്ചാലോ എന്നു തോന്നി ഇതു വായിച്ചപ്പോൾ :)

ആത്മ said...

റോസൂ, തിരിച്ച് ബ്ലോഗില്‍ എത്താന്‍ പറ്റിയതുകൊണ്ടോ അതോ റോസൂന്റെ സ്നേഹം കിട്ടിയതുകൊണ്ടോ വല്ലാത്ത ഒരു ശാന്തത. കൊച്ചുകുഞ്ഞുങ്ങളുടെ ഹൃദയം പോലെ ശാന്തമായി കിടക്കുന്നു ഹൃദയം..

ശാന്തത തകര്‍ത്ത് കമന്റിനു മറുപടി എഴുതാനും പറ്റിയില്ല. സ്നേഹം എന്നെ വഷളാക്കിയതാണോ ആവോ!

ഉമ്മയ്ക്ക് പകരം റോസൂനും ഉമ്മകള്‍...

സസ്നേഹം
ആത്മേച്ചി

ആത്മ said...

ലേഖാവിജയ്:

ഇതുവഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി!:)

സഹോദരങ്ങളൊക്കെ നിസ്സാര കാരണങ്ങള്‍ക്ക് പിണങ്ങും...സൂക്ഷിച്ചില്ലെങ്കില്‍ മറ്റുള്ളകവര്‍ ഇടക്ക് കയറി, തമ്മില്‍ തമ്മില്‍ കാണാതാക്കും വിധം ശത്രുക്കളാക്കിക്കളയും!!:(

ആത്മ said...

ബിന്ദു കെ.പി:

നല്ല നല്ല റെസിപ്പികള്‍ ഒക്കെ കണ്ടിട്ടുണ്‍ട് ബ്ലോഗില്‍..:)

പിണക്കം നീട്ടിക്കൊണ്ട് പോകാതിരിക്കുന്നതാണ്‍ നന്നെന്ന് തോന്നുന്നു. ഞാന്‍ സംസാരിച്ചെങ്കിലും എനിക്ക് പഴയ സഹോദരി മാത്രം ആകാന്‍ പറ്റില്ലല്ലൊ!

അവരൊക്കെ സ്നേഹം തരുമ്പോള്‍ പണ്ട് സ്നേഹത്തിന്‍ ദാരിദ്ര്യമില്ലാതിരുന്ന ഒരു കാലത്തിന്റെ നോസ്റ്റാല്‍ജിയ!

പക്ഷെ കാലം മാറി മനുഷ്യരും മാറി.. ഒന്നും പഴയപോലാകില്ല അല്ലെ,