Monday, October 17, 2011

പ്രണയം

ഇന്നലെ 'പ്രണയം' സിനിമ കണ്ടു!
പേരുപോലെതന്നെ പ്രണയമയമാണ്‌ സിനിമ മുഴുവന്‍!!
പ്രായമായവരുടെ പ്രണയം അറുബോറാവില്ലെ എന്ന ഒരു ആശങ്ക ആദ്യം തോന്നിയെങ്കിലും മോഹന്‍ലാലിലും ജയപ്രദയിലും അനുപം ഖേറിലും ഒക്കെ പ്രണയം വരുത്തുന്ന വര്‍ണ്ണചിത്രങ്നള്‍ പ്രണയം പ്രായത്തെ അതിജീവിക്കുന്നു എന്ന് തെളിയിച്ചു..
ഫ്ലാഷ്ബാക്കും പിന്നെ പ്രായവും പക്വതയും നല്‍കുന്ന സ്വാതന്ത്രവും ഒക്കെക്കൂടെ ആ മൂന്നുപേരെ ഒരു പ്രത്യേക ലോകത്തെത്തിക്കുന്നു..
മോഹന്‍ലാലിന്റെ വിശാലവും ഫിലോസഫിക്കലുമായ ചിന്താഗതിയുമാണ്‌ ഇത്തരം ഒരു കൂട്ടുകെട്ടിന്റെ ആധാരം..
അതുമല്ലെങ്കില്‍ ജീവിതാന്ത്യത്തിലെത്തുമ്പോള്‍ ഓരോ ദിവസവും ആഘോഷമായി കരുതുന്ന മനുഷ്യര്‍ക്ക് അസൂയക്കും വിദ്വേഷത്തിനുമപ്പുറം, പ്രണയം ഒരു ആഘോഷമായി തോന്നുന്നതാകാം.. അതിന്റെ പവിത്രതയും ദൈവീകതയും ഒക്കെ ഉള്‍ക്കൊള്ളാനാകുന്നതിന്റെ സാക്ഷ്യം.
--
ഈ കഥക്ക് ഗാബ്രിയേല്‍ മാര്ക്വസ്സിന്റെ 'ലവ് ഇന്‍ ദി ടൈംസ് ഓഫ് കോളറ' എന്ന പുസ്തകവുമായി വളരെ സാദൃശ്യമുണ്ട്..
അതില്‍ ഒരു ടീനേജ് ലവര്‍ തന്റെ ആദ്യ പ്രണയിനിക്കായി ജീവിതകാലം മുഴുവന്‍ കാത്തിരിക്കുന്നതും.. ഒടുവില്‍ വയസ്സായി ആ സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചശേഷം ധൈര്യമായി ചെന്ന് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതുമാണ്‌  കഥ..
മക്കളുടെയും ബന്ധുക്കളുടെയും പരിഹാസത്തിനും നിന്ദയ്ക്കും പാത്രമായെങ്കിലും ആ സ്ത്രീ ഒടുവില്‍ പ്രണയത്തിനെ സ്വാഗതം ചെയ്യുന്നു..
അവര്‍ ഒരുമിച്ച് ഒരു ദീര്‍ഗ്ഘമായ കപ്പല്‍ യാത്രയ്ക്ക് പോകുന്നതും, ഒടുവില്‍ തങ്ങളുടെ ശരീരം പ്രായമായെങ്കിലും മനസ്സില്‍ ഇപ്പോഴും പ്രണയം ഉണ്ടെന്ന് കണ്ട് അവര്‍ ഒന്നാകുന്നതുമാണ്‌ കഥ! അതിലെ നായകനും ഒരു ഫിലോസഫറും സ്വപ്നജീവിയുമാണ്‌...
ഇവിടെ ബ്ലസ്സി ആ കാരക്റ്റര്‍ മോഹന്‍ലാലിനു നല്‍കി..
ഊണ്‍ മേശക്കു ചുറ്റും ഇരിക്കുമ്പോള്‍ മക്കള്‍ അമ്മയെ നിന്ദിച്ചു സംസാരിക്കുന്ന രംഗം ഏകദേശം അതുപോലെ ഉള്‍പ്പെടുത്തിയിട്ടുണ്ട്..
കുറച്ചു നാള്‍ മുന്‍പ് വായിച്ച നോവല്‍ ആണ്‌.. ഇനി അതിലെതന്നെ ഡയലോഗും പകര്‍ത്തിയോ എന്നറിയില്ല.

എന്തുതന്നെയായാലും പ്രണയം ഒരു നല്ല സിനിമയായി തന്നെ തോന്നി..
പ്രധാനമായും മുഖ്യ കഥാപാത്രങ്ങലുടെ അഭിനയതികവു തന്നെയാകും കാരണം എന്നു തോന്നുന്നു..


നോട്ട് ദി പോയിന്റ്!

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കില്‍ വിവാഹിതയായ ഒരു ഭാര്യയ്ക്ക് വേണ്ടി ഒരു ജീവിതം മുഴുവനും കാത്തിരിക്കുന്ന ആദ്യഭര്‍ത്താവിനെ സങ്കല്പ്പിക്കാന്‍ പോലും ഒരു പ്രയാസം..!
ഭാര്യക്ക് ഒരു പുതു പ്രണയം മറ്റൊരാളോടു തോന്നിയെങ്കില്‍ ഇത്രയും റൊമാന്റിക്ക് ആയ ഒരു മനുഷ്യന്‌ മറ്റാരോടും പ്രണയം തോന്നാതെ പത്തു നാല്പ്പത് കൊല്ലം ജീവിക്കാന്‍ കഴിയുമെന്നുള്ള ഒരു തീവ്രത അവരുടെ പ്രണയ്ത്തില്‍ കണ്ടതുമില്ല..!!
----
ഒരു സ്ത്രീക്ക് ഒരു സമയം ഒരു പുരുഷനെയേ പ്രണയിക്കാനാവൂ എന്നതിനു ഉദാഹരണമോ, ജയപ്രദ ഒടുവില്‍ അനുപംഖറിന്റെ മുന്നില്‍ തന്റെ ഹൃദയം സമര്‍പ്പിക്കാനൊരുമ്പെടുമ്പോള്‍ തളര്‍ന്നു വീണു മയ്യത്താവുന്നത്?!!
--
സ്നേഹബന്ധങ്ങള്‍ കാണും, പരസ്പരം ആകൃഷ്ടരാവുന്നവര്‍ കാണും, പ്രണയിക്കുന്നവര്‍ കാണും.. പക്ഷെ ഒരാത്മാവുമായി പൂര്‍ണ്ണമായ് കെട്ടുപിണഞ്ഞു കിടക്കുമ്പോള്‍ മറ്റൊരത്മാവിനോട് അതേ ആത്മാര്‍ത്ഥത പുലര്‍ത്താനാകുമോ?
--
ഒരേ സമയം രണ്ടുപേരെ പ്രണയിക്കുന്നത് കൈ വിരല്‍ കൊണ്ട് കൊണ്ട് ആറ് എഴുതുകയും കാല്‍ വിരല്‍ കൊണ്ട് ഒന്‍പത് എന്നും ഒരേ സമയം എഴുതാന്‍ കഴിയുന്നവര്‍ക്കേ ആവൂ എന്നു പറഞ്ഞുകൊണ്ട് എന്റെ പ്രണയാന്വേക്ഷണം ഇവിടെ ചുരുക്കുന്നു..

12 comments:

Jazmikkutty said...

ആറ്..ഒമ്പത്... ആറ്.. ഒമ്പത്.. ശോ! ശരിയാവുന്നില്ല ആത്മേ... :)
പ്രണയം സിനിമ കണ്ടില്ല.. ആത്മയുടെ അവലോകനം ഉഷാറായി ട്ടോ..

ആത്മ said...

താങ്ക് യു ജാസ്മിക്കുട്ടി! കമ്പനി തന്നതിന്‍!!:)

അല്ലെങ്കില്‍ ഒറ്റയ്ക്ക് ഒരു post um ഇട്ടോണ്ട് ഇരിക്കണമായിരുന്നു...

ആറും ഒന്‍പതും എഴുതി തളര്‍ന്നുവൊ?!!

പോസ്റ്റ് ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം..

വല്യമ്മായി said...

ആത്മെച്ചി,വലതു കൈ കൊണ്ട് ആറും ഇടത് കാല്‍ കൊണ്ട് ഒമ്പതും വരച്ചാല്‍ മതിയോ?

അനില്‍@ബ്ലോഗ് // anil said...

പ്രണയം കണ്ടില്ല, കാണാൻ ഇടയുമില്ല. എന്നാലും ആസ്വാദനം വായിക്കാമല്ലോ അല്ലെ?
:)

ഇത്തരം ഒരുപാട് സിനിമകൾ ഇനി തുടരെ പുറത്തിറങ്ങാൻ സാദ്ധ്യത ഉണ്ടെന്ന് തോന്നുന്നു, കാരണം 60 കഴിഞ്ഞ നായകന്മാരാണ് മലയാള സിനിമക്കുള്ളത്. അപ്പോൾ ഇനിയത്തെ കഥകളും അത്തരമായിരിക്കും.

ആറ്, ഒമ്പത് .. അഭിപ്രായം മറിച്ചാണ്. രണ്ടും ഒന്നിച്ചെഴുതാതെ ടൈം ഷെയറിങായി എഴുതുക. നമ്മുടെ കമ്പ്യൂട്ടർ പ്രോസസർ ചെയ്യുന്നപോലെ. കാഴ്ചക്കാരന്റെ തോന്നലുകളിൽ ആറും ഒമ്പതും ഒന്നിച്ചു തന്നെ തെളിയുകയും ചെയ്യും.

ആത്മ said...

അമ്മായി

അങ്ങിനെ പലേ പല വിദ്യകള്‍ ഉണ്ട് അല്ലെ?!

മനുഷ്യ മനസ്സ് എത്ര ദുരൂഹം..:)

ആത്മ said...

Anil,
പ്രണയം കണ്ടിട്ട് എനിക്ക് ഒട്ടും ബോറടിച്ചില്ല..
ശരിക്കും ഉള്ള പ്രണയം ഫ്ലാഷ് ബാക്കിലാണ്‍ കാണിക്കുന്നത്...
മോഹന്‍ലാലും ജയപ്രദയും ഒന്നും അത്ര പടു കിഴവര്‍ ആയില്ലല്ലൊ, സഹിക്കബിള്‍ ആയുള്ളതെ കാണിക്കുനുള്ളൂ..  

പ്രായം എത്ര ചെന്നാലും നമ്മല്‍ ഒരിക്കല്‍ ഇഷ്ടപ്പെട്ടീരുന്ന ഒരാളെ കാണുംബോള്‍ നമ്മില്‍ വീണ്ടും അതേ ഭാവം ഉണരില്ലേ?!

ഞാന്‍ പണ്ടൊക്കെ ചിലപ്പോള്‍ മക്കളാല്‍ വ്ര്‌ദ്ധ സദനത്തിലും മറ്റും പാര്‍പ്പിക്കപ്പ്പട്ടോര്‍ അവിടെ വച്ച് തങ്ങള്‍ ചെറുപ്പത്തില്‍ മാനസികമായി ഇഷ്ടപ്പെട്ട ഒരാളെ കണ്ടുമുട്ടുന്നതായി ഭാവന ചെയ്തിട്ടുണ്ട്..
സ്വര്‍ഗ്ഗം കിട്ടിയപോലാവില്ലെ സ്ഥിതി..!
വെറുതെ.. കൈകോര്‍ത്ത് പിടിച്ച് നടക്കാന്‍, പറയാന്‍ ബാക്കിവച്ചതൊക്കെ പറഞ്ഞിരിക്കാന്‍ ഒക്കെ അപ്പോഴെങ്കിലും സ്വാതന്ത്ര്യം കിട്ടിയെങ്കില്‍.. അവര്‍ ഒരുമിച്ച് മരണത്തിലേക്ക് സസന്തോഷം യാത്ര ചെയൊയാമായിരുന്നു...
 
ചെറുപ്പക്കാരുടെ പ്രണയത്തില്‍ സെക്സിന്റെ അതിപ്രസരം കാണുമെന്നൊഴിച്ചാല്‍ പ്രണയം എല്ലാം പ്രണയമല്ലെ?! 


ഒരേസമയം ആറും ഒന്‍പതും എഴുതാനാവില്ല.. സമയം ക്രമീകരിച്ചാല്‍ ഒപ്പിക്കാം..
പക്ഷെ ഈ സമയ ക്രമീകരണം തളരുന്ന വേളയില്‍ നമ്മുടെ ആത്മാവില്‍ തൊട്ടടുത്തു നില്‍ക്കുന്ന ഒരാത്മാവ് കാണും..
കണ്ണടച്ചാലുടുന്‍ തെളിയും.. ഒരു ക്രമീകരണവുമില്ലാതെ..
തളരുംമ്പോള്‍ ആശ്വാസമായി.. വെളിച്ചമായി.. ഊന്നുവടിയായി...(സങ്കല്പ്പിക്കാനൊക്കെ എന്തെളുപ്പം!)
അല്ല! അതാവില്ലെ പ്രണയം?!

ഒന്നുകില്‍ ഈശ്വരനില്‍ പൂര്‍ണ്ണമായി ലയിച്ച് വിലയിക്കുക
അല്ലെങ്കില്‍ ഇതുപോലെ മറ്റൊരാത്മാവില്‍ ലയിച്ച് മറയുക..

ഇതല്ലാതെ ഈ ഭൂമിയില്‍ കാട്ടീക്കൂട്ടുന്നതൊക്കെ ഒടുവില്‍ ദു:ഖിപ്പിക്കുന്നതാവും എന്നുതോന്നുന്നു...

അനില്‍@ബ്ലോഗ് // anil said...

ആത്മ,
പ്രണയം എന്ന സിനിമയോടോ പ്രണയം എന്ന തീമിനോടോ ഉള്ള വിരോധം കൊണ്ടല്ല സിനിമ കാണാൻ ഇടയില്ലെന്ന് പറഞ്ഞത്. സിനിമകൾ പൊതുവെ ഒഴിവാക്കാറാണ് പതിവ്, ഇതും അതിൽ പെടുമായിർക്കും എന്ന സംശയം പങ്കുവച്ചെന്ന് മാത്രം.

പ്രണയത്തെക്കുറിച്ച് എഴുതാൻ തുടങ്ങിയാൽ ഉപന്യാസങ്ങൾ തന്നെ എഴുതാം. പഴയകാല പ്രണയിനികളെ കണ്ടുമുട്ടുന്നതിന്റെ സന്തോഷം ഇടക്ക് അനുഭവിക്കാറുമുണ്ട്. :)

പിന്നെ ആറും ഒമ്പതു.. എഴുതാനാവും എന്നു തന്നെ വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിൽ തെറ്റും കാണുന്നില്ല.

ആത്മ said...

:)

എന്തെങ്കിലും മറുപടി എഴുതാന്‍ നോക്കിയിട്ട് ഒന്നും കിട്ടുന്നില്ല

എന്തെങ്കിലും തോന്നുന്നെങ്കില്‍ പിന്നീട് എഴുതി ചേര്‍ക്കാം...

മാണിക്യം said...

"ചെറുപ്പത്തില്‍ മാനസികമായി ഇഷ്ടപ്പെട്ട ഒരാളെ കണ്ടുമുട്ടുന്നതായി ഭാവന ചെയ്തിട്ടുണ്ട്..
സ്വര്‍ഗ്ഗം കിട്ടിയപോലാവില്ലെ സ്ഥിതി..!
വെറുതെ.. കൈകോര്‍ത്ത് പിടിച്ച് നടക്കാന്‍,
പറയാന്‍ ബാക്കിവച്ചതൊക്കെ പറഞ്ഞിരിക്കാന്‍ ഒക്കെ അപ്പോഴെങ്കിലും സ്വാതന്ത്ര്യം കിട്ടിയെങ്കില്‍..
അവര്‍ ഒരുമിച്ച് മരണത്തിലേക്ക് സസന്തോഷം യാത്ര ചെയൊയാമായിരുന്നു..."
you said it Aathma

"പ്രണയം" ഞാന്‍ കണ്ടു....
ആത്മ അസ്സലായി ഒരു അവലോകനം നടത്തി. ബ്ലസ്സിയുടെ സിനിമ നന്നായി.
പ്രണയത്തിന് വാര്‍ദ്ധക്യം ജര നര ഒന്നും ബാധിക്കില്ല.
മോഹന്‍ലാലും അനുപം ഖേറും ജയപ്രദയും മത്സരിച്ച് അഭിനയിച്ചു :) ഈ ചിത്രത്തില്‍ പ്രായത്തിന് അനുയോജ്യമായ വേഷം ...

ആത്മ said...

മാണിക്ക്യം:

കണ്ടിട്ട് കുറേ നാളായപോലെ..
ഇതുവഴി വന്നതിലും കണ്‍ടതിലും ഒക്കെ വളരെ വളരെ സന്തോഷം!

പ്രണയം ഇഷ്ടമായെന്നറിഞ്ഞതിലും സന്തോഷം..


നന്ദി! വീണ്ടും വരിക!:)

Jins said...

പ്രണയം എന്താണെന്നു ഇവിടെ പറഞ്ഞിട്ടുണ്ട് ..

http://jinsworld.info/?p=714

മൌനം said...

പ്രണയം" ഞാന്‍ കണ്ടു....
ആത്മ അസ്സലായി ഒരു അവലോകനം നടത്തി. ബ്ലസ്സിയുടെ സിനിമ നന്നായി.
പ്രണയത്തിന് വാര്‍ദ്ധക്യം ജര നര ഒന്നും ബാധിക്കില്ല.
മോഹന്‍ലാലും അനുപം ഖേറും ജയപ്രദയും മത്സരിച്ച് അഭിനയിച്ചു :) ഈ ചിത്രത്തില്‍ പ്രായത്തിന് അനുയോജ്യമായ വേഷം ...... മാണുക്യാമ്മയുമായി യോജിക്കുന്നു.. പറയാൻ മറന്നു.. വഴി തെറ്റി ഇതിലെ വന്നതാണ്.. പ്രണയം ഞാനും കണ്ടിരുന്നു....