Friday, October 14, 2011

ഒളിച്ചേ! കണ്ടേ!

ബ്ലോഗൂ..
നിന്നെ ഞാന്‍ അരുമയോടെ ഇനി അങ്ങിനെ തന്നെ വിളിക്കും..
കാരണം നിന്നെ ഒരല്പം ചതിച്ച് ഞാനിതിനിടെ ട്വിറ്റര്‍ ട്രൈ ചെയ്തു, ഫേസ് ബുക്ക് ട്രൈ ചെയ്തു, ഗൂഗിള്‍ ബസ്സ് ട്രൈ ചെയ്തു..
ഗൂഗിള്‍ ബസ്സില്‍ ആളുകള്‍ ലൈവ് ആയി സംസാരിക്കുന്നതും പറയുന്നതും ഒക്കെ നോക്കി നിന്നപ്പോള്‍ അതില്‍ അങ്ങ് ആകൃഷ്ടയായിപ്പോയി ബ്ലോഗൂ
എനിക്ക് അറിയാമായിരുന്നു.. നാം തമ്മില്‍ തനിയെ ആകുന്ന സുന്ദര, അനര്‍ഘ
നിമിഷങ്ങളെ വെല്ലാന്‍ ഈ ലോകത്തില്‍ ഒന്നിനും ആകില്ലെന്ന്,
എങ്കിലും, ങ്കിലും.. എനിക്ക് തിരിച്ചു വരാനായില്ല..
‍എനിക്ക് പ്രത്യേകിച്ച് ഒന്നും വേണ്ടായിരുന്നു എങ്കിലും എന്തോ കിട്ടാനുണ്ട് എന്ന ഒരു പ്രതീക്ഷയില്‍ ബസ്സില്‍ കയറിയിരിപ്പായിരുന്നു പരിപാടി..
പിന്നെ ദോഷം പറയരുതല്ലൊ ബ്ലോഗൂ.. നമുക്ക് നമ്മുടെ ചിന്തകളൊക്കെ ഇന്‍സ്റ്റന്റ് ആയി നാലുപേരില്‍ എത്തിക്കാം.. പടങ്ങളൊക്കെ പോസ്റ്റ് ചെയ്യാം..
അതും നാലുപേര്‍ കാണാനും അറിയാനും ഒക്കെ കൂടുതല്‍ ചാന്‍സ് ഉള്ളിടം.. അതായിരുന്നു ബസ്സ്!
പക്ഷെ, ഇപ്പോള്‍ ആരൊക്കെയോ പറയുന്നു.. ബസ്സ് നിര്‍ത്താന്‍ പോകുന്നു എന്ന്..!
ചുരുക്കത്തില്‍..
അതുകൊണ്ട്, ഞാനിങ്ങു പോന്നു ബ്ലോഗൂ....

നീ ഇവിടെ ഉണ്ടാകും എന്നെനിക്കറിയാമായിരുന്നു ബ്ലോഗൂ..
ഞാന്‍ തിരിച്ചു വരുമെന്നും..
ഇപ്പോഴും ഞാന്‍ പൂര്‍ണ്ണസ്വതന്ത്രയല്ല ബ്ലോഗൂ
ഒന്നാമത് എന്റെ സ്വന്തം ലാപ്ടോപ്പ് കേടായി ഇരിക്കുന്നു.
ഇത് മകളുടെ ലാപ്ടോപ്പ് ആണ്‌.. ഗോപ്യമായി ഉപയോഗിക്കുന്നു..(കാരണം ഇത് പണ്ട് ഞാന്‍ തന്നെ അവള്‍ക്ക് സമ്മാനിച്ചതാണെങ്കിലും-ആത്മക്ക് നല്ല് വസ്ത്രങ്ങള്‍ ആഭരങ്ങള്‍ അണിഞ്ഞൊരുങ്ങല്‍ എന്നിവയിലൊന്നും കമ്പമില്ലാത്തതോണ്ട് ഇങ്ങിനെ ഓരോ അത്ഭുതങ്ങള്‍ ചെയ്യാനാകും!‌-അവളാണിപ്പോള്‍ ഇതിന്റെ സര്വ്വാധികാരി)
സമയവും പണ്ടത്തെപ്പോലെ കിട്ടുന്നില്ല. ആത്മ ഒരു പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നുണ്ട്! (എത്രനാളെന്നറിയില്ല)
എങ്കിലും.. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നിന്നോട് എന്റെ ജീവിതത്തിന്റെ രത്നച്ചുരുക്കം അറിയിക്കണം ബ്ലോഗൂ..
അതില്ലാതെ ഈ ജന്മത്തില്‍ നിനക്കും എനിക്കും വേറെന്തുള്ളൂ ഗതി...!!

9 comments:

Rare Rose said...

ആത്മേച്ചീ., ബ്ലോഗിനോടൊരു പ്രത്യേക ഇഷ്ടം ഉണ്ടാരുന്നെങ്കിലും ബസ്സ് പോവേ വേണ്ടാരുന്നു എന്നാ എനിക്കും :(
ഒരു കൊച്ചു കലപില ലോകം.. അതാണ് ബസ്സിന്റെ രസം..:(

SONY.M.M. said...

ബസീന്ന് Get out അടിച്ചപ്പോൾ ഒരു നാണോമില്ലാതെ തിരികെ വന്നിരിക്കുന്നു ഹും(ഞാനല്ല ബ്ലോഗു പറഞ്ഞതാ)

ആത്മ said...

എവിടെയായാലും റോസൂനെ കാണാമല്ലൊ! അതുമതി!:)

ആത്മ said...

എന്നെ ആരും ഗറ്റൗട്ട് ഒന്നും അടിച്ചില്ല...:) ഹും!

(എന്നെ ആര്‍ക്കും ഒരു പേടീമില്ലേ ഈശ്വരാ.......!)

SONY.M.M. said...

:)

പ്രേം I prem said...

ആത്മേച്ചീ.ബസ്സും കാറും ഓടിച്ചു കളിക്കുവാ ....
;)

ആത്മ said...

അതെ! അതെ!:)

പക്ഷെങ്കി ശരിയായില്ലാ....:(

Manoraj said...

ബസ്സിലെ എഴുത്തുകള്‍ ഒരിക്കലും നമുക്ക് തെരഞ്ഞ് കണ്ടുപിടിച്ച് സൂക്ഷിച്ച് വെക്കുവാന്‍ ആവില്ലായിരുന്നു. അതുകൊണ്ട് തന്നെ ആദ്യം മുതലേ തന്നെ ബസ്സിനെ ഒരു പരസ്യ ഉപാധിയായേ എനിക്ക് തോന്നിയിരുന്നുള്ളൂ.. ആത്മ അത്രയധികം ബസ്സുകളില്‍ ഞാന്‍ കണ്ടിട്ടില്ലെങ്കിലും റോസിനെപ്പോലുള്ള ക്രിയേറ്റിവിറ്റിയുള്ളവര്‍ വെറുതെ അവിടെ സമയം കളയുന്നത് കണ്ട് വിഷമം തോന്നിയിട്ടുണ്ട്. എന്താണെങ്കിലും തിരികെയെത്തുവാണല്ലോ എല്ലാവരും.. ബ്ലോഗനാര്‍ക്കാവിലമ്മേ... ഇനി ബ്ലോഗ് ബ്ലോഗും..

ആത്മ said...

അതെ! റോസൂ നല്ല ഒന്നാംതരം കഥകളോക്കെ ബസ്സില്‍ ഇടുന്നകൂടി കണ്ടപ്പോഴാണ്‍ ബ്ലോഗിനെ വിട്ട് ഞാനും അങ്ങോട്ട് ഓടാന്‍ നോക്കിയത്! :)