Friday, September 23, 2011

ഭൂമി എങ്ങും വരള്‍ച്ച...

ഇപ്പോള്‍ ദിവസങ്ങളൊക്കെ അങ്ങ് ഓടിയോടി പോവുകയാണ്  മി. ബ് ളോഗ്! (ഞാന്‍ വാത്സല്യം മാറ്റി, ബഹുമാനിക്കാന്‍ പോകുന്നു ട്ടൊ)

നമ്മളൊക്കെ പ്രായമായി വരികയല്ല്യോ! അതുകൊണ്ടാണോ അറിയില്ല ബ് ളോഗ്, അനുഭവങ്ങളൊക്കെ അതിദ്രുതവും ഒരു താളവും  ബോധവും  ഒന്നും  ഇല്ലാതെ കടന്നുപോകുന്നു
കൊടുങ്കാറ്റില്‍ പെട്ടുലയുന്ന തോണിപോലാകുന്നു എന്റെ ജീവിതം..
കാറ്റത്തുലയാതെ അചഞ്ചലമായി നില്‍ക്കുന്ന ഒന്നും എന്റെ കണ്ണെത്തും ദൂരത്ത് കാണാനുമില്ല..
ഇതായിരിക്കും ജീവിതയാത്രയില്‍ പാതികഴിയുമ്പോഴത്തെ അനുഭവങ്ങള്‍ അല്ലെ..
എന്തിനോ വേണ്ടി യാത്രചെയ്തു..
വഴിയില്‍ ഓരോരുത്തരായി പിരിഞ്ഞു പോകുന്നു..
ബാക്കിയാകുന്നവര്‍ വഴികള്‍ വീണ്ടും പലതായി  പിരിഞ്ഞുപോകുന്നു
ചിലര്‍ തമ്മില്‍ തല്ലി പിരിയുന്നു..

എന്താണ് ഇന്നത്തെ മനുഷ്യരെ തമ്മില്‍ സ്നേഹിപ്പിക്കുന്നത്?!
ഈ ഭൂമിയിലെ അമൂല്യമായ സമ്പത്തെല്ലാം വറ്റിവരണ്ടിരിക്കുന്നു..
മനുഷ്യര്‍ക്ക് അന്യോന്യം കൊടുത്തു സന്തോഷിപ്പിക്കാന്‍ ഒന്നുമില്ലാണ്ടായിരിക്കുന്നു..
അതുകൊണ്ട് മനസ്സ് മടിച്ച് അന്യോന്യം പഴിപറഞ്ഞ് സമാധാനിക്കുന്നു..
‘എന്റെ മനസ്സമാധാനക്കേടിനു കാരണം നീയാണ്,  നീയില്ലായിരുന്നെങ്കില്‍ എന്റെ ലോകം കുറച്ചുകൂടി സമാധാനമുള്ളതായേനെ’ എന്ന് ഓരോരുത്തരും കരുതുന്നു..
മറ്റുള്ളവരെ സഹിക്കാനുള്ള സഹനതയും ഇല്ല സ്വയം സഹിക്കാനുമാകാതെ മനുഷ്യര്‍ നെട്ടോട്ടമോടുന്ന ഈ യുഗത്തില്‍, എനിക്കെന്താണ് മി. ബ്ലോഗ് താങ്ങളോട് പറയാനുള്ളത്..
പതുക്കെ പതുക്കെ.. വിടപറയാനുള്ള ഒരുക്കങ്ങളാകാം അല്ലെ?,
എങ്ങിനെ മാന്യമായി ഈ രംഗത്തുനിന്നും നിഷ്ക്രമിക്കുന്നതെന്ന ചിന്തയാണിപ്പോള്‍
ആരും  ഒന്നും തരണ്ട, സ്നേഹിക്കണ്ട, വെറുതെ വിട്ടാലും മതിയായിരുന്നു..
അതില്ല.. അവരവര്‍ ഓരോ കുഴിയില്‍ ചെന്നു ചാടീട്ട്, എന്നെക്കൂടി വലിച്ച് അതിലേക്കിട്ട് ചവിട്ടി കയറി രക്ഷപ്പെടാന്‍ നോക്കുന്നു.. ഭയാനകം..!!!

ഇനി നമുക്ക് റിലാക്സ് ആവാം...?!

ഓ. കെ..

ഇന്ന് ഇളയ മകള്‍ അവളുടേ പരീക്ഷയുടെ ടൈംടേബില്‍ കൊണ്ടു കളഞ്ഞിട്ട് എന്നെക്കൊണ്ട് നോക്കിയെടുപ്പിച്ച് രീതി പറയാം..
(ഇതൊക്കെയല്ലെ ജീവിതത്തില്‍ ആനന്ദിക്കാനുള്ളൂ...!!)

നാട്ടില്‍  പോയ തക്കത്തിനു അവള്‍ അച്ഛന്റെ കയ്യില്‍ പരീക്ഷയുടെ ടൈംടേബില്‍ കൊടുത്ത് കോപ്പിയെടുക്കാന്‍ പറഞ്ഞേല്‍പ്പിച്ചു.
അച്ഛനും മകളും അതെപ്പറ്റി മറന്നുപോകയും ചെയ്തു,, പേപ്പര്‍ നഷ്ടപ്പെട്ടു!!
....
ചുരുക്കത്തില്‍...അവള്‍ രണ്ട് വിരട്ട് തന്ന് എന്നെക്കൊണ്ട് നോക്കിച്ചു, കളഞ്ഞുപോയ പേപ്പര്‍ ദാ അടുത്ത നിമിഷം എന്റെ കയ്യില്‍!
അവള്‍ എന്നിട്ടും ചിരിക്കുന്നില്ല!!
അമ്മയെ ഇങ്ങിനെയേ ഓരോന്ന് ചെയ്യിക്കാന്‍ പറ്റൂ അത്രെ! ഹും!

ഇനി ഞാന്‍ പോയ തക്കത്തിന് ഗൃഹനാഥന്‍ പാചകവിദഗ്ധനായ കഥ.. പുറകെ..

6 comments:

Manoraj said...

ആത്മയുടെ എഴുത്തിന്റെ ഒഴുക്ക് അല്ലെങ്കില്‍ ദിശാപരിണാമം മാറിതുടങ്ങിയെന്ന് തോന്നുന്നു. എന്തോ ആദ്യമുണ്ടായിരുന്ന അല്ലെങ്കില്‍ ഞാന്‍ വായിച്ചു തുടങ്ങുമ്പോഴുണ്ടായിരുന്ന ഒരു ഫ്ലോ കിട്ടുന്നില്ല.. വിമര്‍ശനമായി എടുക്കരുതേ.. ആത്മയുടെ പോസ്റ്റുകള്‍ ആവേശത്തോടെ വായിച്ചു കൊണ്ടിരുന്നതാണ് ഞാന്‍. അതുകൊണ്ടാണ് ഇപ്പോഴത്തെ മാറ്റം കണ്ട് ഇത് പറയുന്നതും കേട്ടോ..

പിന്നെ മോളുടെ പേടിപ്പിക്കല്‍ കൊള്ളാട്ടോ.. :)

ആത്മ said...

എനിക്കും നന്നായറിയാം ശരിയാകുന്നില്ലെന്ന്! :)

ഒന്നാമത് പഴയപോലെ സമയം കിട്ടുന്നില്ല,
പിന്നെ, ഇത്തിരി സമയം കിട്ടുമ്പോള്‍ ഓടിപ്പോയി ബസ്സുകളുടെ ഓട്ടം നോക്കി അന്തം വിട്ടിരിക്കും.. ചാറ്റും തര്‍ക്കോം ഒക്കെ നോക്കി.. എല്ലാം കഴിയുമ്പോള്‍,എനിക്കിനി ഒന്നും എഴുതാനില്ലേ രാമനാരായണാ എന്ന അവസ്ഥ കൈവരും..:(

ശ്രമിച്ചുനോക്കിയതാണ്‌ പഴയപോലെയൊക്കെ എഴുതാന്‍ പറ്റുമോ എന്ന്!:)

തുറന്ന അഭിപ്രായത്തിനു ഹൃദയം നിറഞ്ഞ നന്ദി!

വല്യമ്മായി said...

എങ്ങിനെ മാന്യമായി ഈ രംഗത്തുനിന്നും നിഷ്ക്രമിക്കുന്നതെന്ന ചിന്തയാണിപ്പോള്‍
അങ്ങനെയിപ്പോ പോകാന്‍ സമ്മതിക്കൂല

കുഞ്ഞൂസ് (Kunjuss) said...

എന്നായാലും നമ്മള്‍ പോയെ തീരൂ ആത്മേ... അപ്പോള്‍, നമ്മുടെ വേഷം നന്നായി ആടിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതല്ലേ നല്ലത്...? നമ്മുടെ പുറത്തു ചവിട്ടിക്കയറി മറ്റുള്ളവര്‍ക്ക് കയറിപ്പോകാനാവുമെങ്കില്‍ അങ്ങിനെയൊരു ചവിട്ടു പടിയാകാന്‍ കഴിയുന്നതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്, ഞാന്‍, എനിക്ക് എന്നുള്ള ചിന്ത കളഞ്ഞാല്‍ എല്ലാം ശുഭമാവും ആത്മാ...

സ്നേഹാശംസകളോടെ....

ആത്മ said...

അമ്മായി,

ഈ രംഗം എന്നു എഴുതിയത് ബ്ലോഗ് രംഗമല്ല.. ജീവിത രംഗമായിരുന്നു...

എന്തായാലും അമ്മായിക്ക് എന്നോട് സ്നേഹം ഉണ്ടെന്ന് മനസ്സിലായല്ലൊ!
താങ്ക്സ്!!:)

ആത്മ said...

ആത്മാര്‍ത്ഥതയില്ലാത്ത സ്വാര്‍ദ്ധ ലോകത്തില്‍ ജീവിച്ചു തള്രര്‍ന്നുപോയി കുഞൂസേ...!! :)
(ഞാന്‍ ആളുകളുടെ ഒക്കെ ഉള്ള് തുരന്ന് നോക്കുന്നതും ഒരു കാരണമാകാം...:(