Thursday, September 1, 2011

ത്യജിക്കല്‍

ഇന്ന് വല്ലാത്ത ഒരു ശാന്തത!
ഇന്നത്തെ പ്രകൃതിയുടെ പ്രത്യേകതയാണോ?
എന്റെ ചിന്തകളുടെ തെളിച്ചമാണോ?
എന്റെ പ്രവര്‍ത്തികളുടെ ഫലം ആണോ?
ഞാന്‍ കഴിച്ച വല്ല ആഹാരവും എന്റെ തലച്ചോറിനെ ആനന്ദിപ്പിക്കുന്നതാണോ.. ഒന്നും അറിയില്ല!
ശരിക്കും സന്തോഷമുണ്ടാകാന്‍ വേണ്ടി ഞാന്‍ പ്രത്യേകിച്ചൊന്നും തന്നെ ചെയ്തില്ല എന്നതാണ് മറ്റൊരു പ്രത്യേകത!
പക്ഷെ ഒന്നോര്‍ക്കുന്നു..
എപ്പോഴോ ഒരിക്കല്‍ എന്നോടു തന്നെ തുറന്നു പ്രഖ്യാപിച്ചിരുന്നു. ‘എനിക്ക് സന്തോഷിക്കണ്ട.. തീര്‍ന്നില്ലെ പ്രശനം! മറ്റുള്ളവര്‍ സന്തോഷിച്ചോട്ടെ!’
തീര്‍ന്നു..
സന്തോഷിക്കണം എന്നുള്ള അത്യാര്‍ത്തിയാണ് നമ്മെ പലപ്പോഴും മൂകരാക്കുന്നത്.. വിഷാദിപ്പിക്കുന്നത്.. (പുതിയ കണ്ടുപിടിത്തം!)


ഇന്നത്തെ പ്രകൃതി നല്ല തണുപ്പില്‍ കുളിച്ചു നില്‍ക്കുന്നു..!
രാവിലെ എഴുന്നേറ്റ് ഭാഗവത പ്രഭാക്ഷണം കേട്ടു, ഒരു ചായയിട്ടു കുടിച്ചു, കുളിച്ചു.. ദൈവത്തിനു കുറച്ചു പൂക്കള്‍ പറിച്ചു വച്ചു.. കൂടെ മനസ്സില്‍ പറഞ്ഞു, പലരും പലതും പറയും.. ഞാനും പറയും.. പക്ഷെ, ഞാന്‍ മാതമാകുമ്പോള്‍ എനിക്ക് ദൈവമുണ്ട്.. എന്നെ എല്ലായിപ്പോഴും സ്നേഹിക്കുന്ന സ്നേഹം.. ദൈവത്തിന്റെ ഫോട്ടോകളില്‍ നോക്കി ചിരിച്ചു.. പിന്നെ പറഞ്ഞു. പ്രത്യേക ഫോട്ടോ ഒന്നും ഇല്ലാതെയും എനിക്ക് ദൈവത്തിനെ കാണാം ട്ടൊ,

ഒരു കണ്ണാടി വാങ്ങി പൂജാമുറിയില്‍ വയ്ച്ചാലോ! അതിലൂടെ നമ്മെ കാണുന്നു.. നമ്മുടെ ആത്മാവിനെ കാണുന്നു..

അതെ! കണ്ണാടിയില്‍ നമ്മുടെ പ്രതിഫലനം കണ്ട് നാം സന്തോഷിക്കില്ലേ,
അതുപോലെ ആത്മാവിനെ പ്രതിഫലിപ്പിക്കാന്‍ ഇതുപോലെ നിശ്ചലമായ ഒരു വസ്തു (വിഗ്രഹം ഫോട്ടൊ, ദീപം, അങ്ങിനെ എന്തെങ്കിലും) വേണം..
പിന്നെ നമ്മുടെ ആത്മാവിനെ തിരിച്ചറിഞ്ഞു സ്നേഹിച്ചു കഴിയുമ്പോള്‍ വലിയ ആത്മാവിന്റെ അംശങ്ങളായ മറ്റു ജീവികളൊടും സ്നേഹം നിറയും മനസ്സില്‍..

ഇതൊക്കെ ആരോട് പറയാന്‍..! സ്വയം അനുഭവമുണ്ടാകണം..

എപ്പോഴോ ഒരിക്കല്‍ പറഞ്ഞുവല്ലൊ ത്യജിക്കലാണ് ഏറ്റവും വലിയ ആനന്ദം തരുന്നതെന്ന്..
ഉദാഹരണം ദാ ഇന്നത്തെ ഒരു ദിവസത്തില്‍ തന്നെ ഉണ്ട്!
ഇന്ന് ഈ നാട്ടിലെ മിക്ക ആളുകളും ഓണം ഷോയ്ക്ക് പോയി ആനന്ദിക്കുന്ന ദിവസമാണ്.
ചിലര്‍ ബ്യൂട്ടി പാര്‍ലറുകളില്‍.. ചിലര്‍ ഏതു സാരിയുടുക്കണം, മാച്ചിങ്ങിന് ഏതു ആഭരണങ്ങള്‍ ധരിക്കണം.. ആരൊടൊപ്പം ഇരുന്ന്  ഷോ കാണണം..
ഒരു പക്ഷെ, ഏഷ്യാനെറ്റിന്റെ ക്യാമറ തന്നില്‍ ഒരല്പ നേരം പതിഞ്ഞാല്‍ താന്‍ ആരാണെന്ന് ലോകത്തെ കാട്ടിക്കൊടുക്കണം..
അങ്ങിനെ ആക്രാന്തം പിടിച്ച് ഓടുന്ന ഈ വേളയില്‍..
ഭര്‍ത്താവ് ഈ ഷോയുടെ മുക്കാല്‍ ഭാരവും വഹിച്ചിട്ട് (ബിഹൈന്റ് ദി കര്‍ട്ടന്‍.. കാശ് കളക്റ്റ് ചെയ്യല്‍.. സിനിമാതാരങ്ങളെ കൊണ്ടുവരല്‍.. എന്നുവേണ്ട ആദ്യവസാനം  അതിനുവേണ്ടി തന്നെ സമര്‍പ്പിച്ചിട്ടും) ഭാര്യ നിസ്സംഗയായി വീട്ടില്‍ ഇരിക്കുന്നു എന്നത് ആര്‍ക്കും വിശ്വസിക്കാനാവാത്ത ഒന്നാണ്.. ആവണം..

എങ്ങിനെ ഇരിക്കുന്നു?!!
വെറുതെ.. കൂളായിട്ടിരിക്കുന്നു.. 
ഞാന്‍ ഇങ്ങിനെയാണ്.
ലോ, ആദ്യം  പറഞ്ഞില്ലേ, അതുപോലെ പ്രകൃതിയും മനസ്സും നില്‍ക്കുമ്പോള്‍  ഒരു വന്‍ ശക്തിക്കും എന്റെ മനസ്സമാധാനം തകര്‍ക്കാനാവില്ല!
ഓ! അവര്‍ കാട്ടുന്നതൊക്കെ ചപലത..(അസൂയയ്ക്കും മുകളില്‍ ഉയരാന്‍ കുറെ നാളൊക്കെ എടുക്കും ട്ടൊ, ചിലപ്പോള്‍ സാഹചര്യമായിരിക്കാം.. ഏതിനും ഈ വിധം ആകുമ്പോള്‍ ഞാനും ഹാപ്പി, എന്റെ അമ്മായിയും ഹാപ്പി, ഇന്‍ലാസും ഹാപ്പി!!)

എല്ലാവരുടെയും ഹാപ്പിനസ്സ് ആണല്ലൊ നമുക്ക് വേണ്ടത്!
ലോകാ സമസ്താ സുഖിനോ ഭവന്തു എന്നല്ലെ..

[ഇത് ഈ വര്‍ഷമല്ല, മിക്ക വര്‍ഷങ്ങളിലും.. ഞാന്‍ ചെറുപ്പമായിരുന്നപ്പോഴേ ഇതായിരുന്നു സ്ഥിതി.  എന്റെ സന്തോഷം കുടികൊണ്ടിരുന്നത്..ഈ ത്യജിക്കലില്‍ ആയിരുന്നു.. ഇതുപോലെ ഒരുപാട് ത്യജിക്കലുകള്‍ ഉണ്ട്.. അത് പിന്നീടെന്നെങ്കിലും..] 

പക്ഷെ, ത്യജിക്കലൊക്കെ ഒരു പരിധിവരെയേ ഉള്ളൂ ട്ടൊ,
എനിക്ക് എന്റെതായ് ചില ഇഷ്ടങ്ങളുണ്ട്.. ആരുമായും 
കമ്പീറ്റ് ചെയ്യാതെ മനസ്സില്‍ സൂക്ഷിക്കുന്നവ.. ചിലപ്പോള്‍‍ മറ്റുള്ളവര്‍ക്ക് നിസ്സാരമായത്..
പക്ഷെ, എന്നെ ഞാനാക്കുന്നത്.
ഉദാ: എന്റെ ഈ ലാപ്ടോപ്പ്,
എന്റെ പുസ്തകശേഖരണം..
എന്റെ മുറ്റത്തെ ചെടികള്‍..
ഒരുപക്ഷെ മറ്റു ചിലര്‍ക്ക് അവ കളകളായിരിക്കാം.. പക്ഷെ, എനിക്കതിനോട് വല്ലാത്ത ഒരു തരം പൊസ്സസ്സീവ്നസ്സ് ആണ്..
പിന്നെ എന്റെ മക്കള്‍.. അവരെ ആരെങ്കിലും എന്നില്‍ നിന്നും മനപൂര്‍വ്വം വെറുപ്പിക്കാനോ അകറ്റാനോ ശ്രമിച്ചാല്‍ ഒരുപക്ഷെ എനിക്ക് സഹിക്കാനാവില്ല..
ഒരുപക്ഷെ, ഈ കൊച്ചു കൊച്ചു പൊസ്സസ്സീവ്നസ്സ് ആയിരിക്കാം‍ എന്നെ ഈ ഭൂമിയില്‍ ജീവിപ്പിക്കുന്നത്..
ഇത്രയുമൊക്കെയുണ്ടെങ്കില്‍ ഞാന്‍ ഭയങ്കര ഹാപ്പി!

ലോകം മുഴുവനും അടക്കിഭരിച്ചും, ജയിച്ചും പുറത്തു നിന്നും വരുന്നവര്‍ എന്നെ അല്‍ഭുതത്തോടെ നോക്കും!
ഇവള്‍ക്കെവിടെ നിന്നു കിട്ടി ഈ ഹാപ്പിനസ്സ്! (ഹാപ്പിനസ്സിന്റെ കരുക്കള്‍ ഒക്കെ തങ്ങളുടെ പരിധിയില്‍ ഇരിക്കെ..)എന്ന മട്ടില്‍..

അദ്ദാണ് ഗോഡ് ഇന്‍ സ്മാള്‍ തിംഗ്സ്...!!

പക്ഷെ, ഈ പോളിസിയും കൊണ്ട് എവിടം വരെ പോകാന്‍ കഴിയും എന്നൊന്നും അറിയില്ല..
ബാക്കി ദൈവം നോക്കിക്കോളുമായിരിക്കും...


ബാക്കി അടുത്തതില്‍..

[രണ്ടു ദിവസം മുന്‍പ് എഴുതിയതാണ്]

7 comments:

അനില്‍@ബ്ലൊഗ് said...
This comment has been removed by the author.
അനില്‍@ബ്ലോഗ് // anil said...

ആത്മ,
ഞാനും എപ്പോഴും സന്തോഷത്തിലാണ്, സങ്കടപ്പെട്ടിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല എന്നുള്ളതോണ്ടാണ് കേട്ടോ. എന്നാലും ചിലപ്പോൾ വിഷാദം കടന്നു വരും ( Intrinsic depression), അതു ചുമ്മാ ഉണ്ടാകുന്ന സാധനമാണെന്ന് ചിന്തിക്കുമ്പോൾ വീണ്ടും ഹാപ്പി.

എപ്പോഴുമ് ഇങ്ങനെ ഇരിക്കാൻ കഴിയട്ടെ.

ഓഫ്ഫ്:
"ത്വജിക്കൽ " എന്ന വാക്ക് ഞാൻ ആദ്യമായാണ് കാണുന്നത്, അതോണ്ട് തന്നെ അതെന്താണെന്ന് മനസ്സിലായുമില്ല.

ആത്മ said...

ത്വജിക്കുക എന്നാല്‍ എല്ലാം ഉപേക്ഷിക്കുക, വേണ്ടെന്നു വയ്ക്കുക
ഇത് പലയിടത്തും വായിച്ചിട്ടുള്ള ഓര്‍മ്മ!!

ശ്രീബുദ്ധന്‍ ലൗകീകസുഖങ്ങളൊക്കെ ത്വജിച്ച് സന്യസിക്കാന്‍ പോയി.. എന്നൊക്കെ..

ഒരിക്കല്‍ കൂടി നോക്കട്ടെ, ഇനി എനിക്ക് തെറ്റിയോ എന്ന്!

വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ വളരെ നന്ദി!

അനില്‍@ബ്ലോഗ് // anil said...

ആത്മ,
ഈ വാക്ക് എനിക്ക് പരിചയമില്ല,
ത്വജിക്കുക (thvajikkuka)എന്നാണ് എഴുതിയിരിക്കുന്നത്, ത്യജിക്കുക (thyajikkuka), ത്യാഗം എന്നതൊക്കെയാണോ അതുകൊണ്ട് അർത്ഥമാക്കുന്നത്? അക്ഷരത്തെറ്റാവാൻ വഴിയില്ലെന്ന് തോന്നി, കാരണം തലക്കെട്ടിൽ, പിന്നെ പോസ്റ്റിൽ ഉടനീളം ഒരുപാട് പ്രാവശ്യം വന്നിരിക്കുന്നു.

ആത്മ said...

അപ്പോള്‍ ത്യജിക്കലായിരിക്കും..:)
എഴുതി വന്നപ്പോള്‍ വാക്കിനു മനസ്സില്‍ തോന്നിയത് ത്വജിക്കല്‍ എന്നായിരുന്നു....
തെറ്റാണെന്ന് നല്ല നിശ്ചയമായിരുന്നെങ്കില്‍ അതങ്ങു പറഞ്ഞാല്‍ പോരായിരുന്നോ എന്റെ ദൈവമേ!!!:)

താങ്ക്സ്!!!

അനില്‍@ബ്ലോഗ് // anil said...

ആത്മ,
അങ്ങിനെ പറയാൻ പറ്റില്ല ചങ്ങാതീ. നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ കാണിലെ ചുറ്റിനും.
:)

ആത്മ said...

:)

താങ്ക്സ്.. എല്ലാം തിരുത്തിയിട്ടുണ്ട്..