Saturday, August 27, 2011

ഞാനും നീയും..

ഇന്നലെ ഒരു പോസ്റ്റ് എഴുതി എഴുതി വന്നപ്പോള്‍ ഭാഗ്യത്തിന് അതങ്ങ് ഡിലീറ്റ്  ആയിപ്പോയി ബ്ലോഗൂ.. അതുകൊണ്ട് നീയും രക്ഷപ്പെട്ടു ഞാനും രക്ഷപ്പെട്ടു..

ഈയ്യിടെയായി എല്ലാം പുതിയ പുതിയ ഏടാകൂടങ്ങളാണ് ബ്ലോഗൂ..!!
എനിക്കു തന്നെ വിശ്വസിക്കാന്‍ പ്രയാസമായ വഴികളിലൂടെയൊക്കെ പോയി!
എല്ലാം പുതു അനുഭവങ്ങള്‍
പുതിയ  ജോലി.. അവിടത്തെ അനുഭവങ്ങള്‍..!
പുതിയ ഒരാളെ പരിചയപ്പെടാന്‍ പോയി..
ങ് ഹാ! അതാണ് അനുഭവം..
അല്ല ജോലിസ്ഥലത്തും പുതിയ അനുഭവങ്ങളാണ് ബ്ലോഗൂ..!

എല്ലാം കൂടി എന്റെ ഈ പാവം ഹൃദയം എങ്ങിനെ ഓവര്‍കം ചെയ്ത് പഴയപോലെ നിര്‍വ്വികാര പരബ്രഹ്മമായി, എനിക്കീ ലോകത്തുന്നും  ഒന്നും വേണ്ടേ.. അയ്യോ പാവം ഞാന്‍ പതുക്കെ പതുങ്ങിയും ഒതുങ്ങിയും നല്ലപിള്ള ചമഞ്ഞ്  അങ്ങ് പൊയ്ക്കാളാമേ എന്നും പറഞ്ഞ്  നടക്കണ്ടേ.!

ജോലിസ്ഥലത്ത്.. അല്ലെങ്കില്‍  വേണ്ട.. അത് ഞാന്‍ പതിയെ അഡ്ജസ്റ്റ് ചെയ്തോളാം..
ബസ്സില്‍  പുതിയ  ഒരാളെ പരിചയപ്പെടാന്‍ പോയതാണ് സംഭവം!
പരിചയപ്പെടാന്‍ വിളിച്ചപ്പോള്‍ കരുതി.. ഇത് താന്‍ കരുതുന്ന ആള്‍ തന്നെ  സംശയമില്ല..
ഒടുവില്‍ പരിചയപ്പെടാന്‍ തോന്നിയല്ലൊ ഭാഗ്യം!
വലിയ കോണ്‍ഫിഡന്‍റ്റ്  ആയി അങ്ങ്  ചെന്നു..
ഓവര്‍ കോണ്‍ഫിഡന്‍സ് ആയതുകോണ്ടോ അറിയില്ല.. ആകെ ചീറിപ്പോയീ..
സാരമില്ല. ഞാന്‍ കരുതിയ ആളാവില്ല..
അല്ലേലിനിയിപ്പൊ പരിചയപ്പെടാനൊക്കെ എന്തിരിക്കുന്നു...
(എങ്കിലും ഈ ഹൃദയത്തിനെ  പറഞ്ഞു സാന്ത്വനിപ്പിക്കാനൊക്കെ വളരെ പ്രയാസമായിരുന്നു..വിഡ്ഢി ഹൃദയം..)

സത്യത്തില്‍ എനിക്ക് ഈ ലോകത്തില്‍ ആരെയും ശരിക്കറിയില്ല എന്നതാണ്  പരമമായ സത്യം!
എന്നെ അറിയാവുന്നവര്‍  ചുരുക്കമാണ്!
ഞാന്‍ ഒറ്റപ്പെട്ടുപോയേക്കാന്‍ സാധ്യതകള്‍  ഏറേ!
ഭയം തോന്നുന്നു ബ് ളോഗൂ..
ശരിക്കും എനിക്ക് നീയും നിനക്ക്  ഞാനും  അല്ലെ ബ് ളോഗൂ...
ബാക്കി വിശേഷങ്ങള്‍ നാളെ എഴുതാം...

ഇതിനിടയില്‍  ഒന്നു രണ്ട് മതതീവ്രവാദത്തിലും  ചെന്നു ചാടി
ഭയങ്കര അറിവാളികള്.. അവരൊടൊക്കെ നമ്മളെന്തരു പറയാന്‍!
എങ്കിലും  ഒന്ന് പയറ്റി നോക്കി..
അങ്ങിനെ അങ്ങ് വിട്ടുകൊടുത്തുകൂടല്ലൊ എന്നു കരുതി..
മനപൂര്‍വ്വമല്ല ബ് ളോഗ്ഗൂ അങ്ങ് സംഭവിച്ചു  പോയതാണ്

എല്ലാ കുരുക്കുകളില്‍ നിന്നും  സ്വതന്ത്രയായി ആത്മ വീണ്ടും നിന്നിലേക്ക് തന്നെ വന്നു ചേരാം ...

8 comments:

ചെറുവാടി said...

കുറച്ച് നാളായി ആത്മ വിശേഷങ്ങളിലേക്ക് വന്നിട്ട്.
ആത്മക്ക് ബ്ലോഗും, ബ്ലോഗിന് ആത്മയും. പരസ്പരം സംസാരിച്ചു പിണങ്ങി അങ്ങിനെ പോകുന്നു അല്ലേ..ഇപ്പോഴും.
ഇതിപ്പോ നിങ്ങള്‍ രണ്ട് പേരും മാത്രമായി ഇങ്ങിനെ കൂടിയാല്‍ മതിയോ..? നാട്ടാര് ഒക്കെ ഒന്ന് അറിയട്ടെ ഈ കിന്നാരം. . മുമ്പൊരിക്കല്‍ ചോദിച്ചിരുന്നു അഗ്രിഗേറ്റരുകളില്‍ ലിസ്റ്റ് ചെയ്തൂടെ എന്ന്. പറഞ്ഞെന്നെ ഉള്ളൂ. നിങ്ങളെ ഇഷ്ടം. :-)

മാണിക്യം said...

"സത്യത്തില്‍ എനിക്ക് ഈ ലോകത്തില്‍ ആരെയും ശരിക്കറിയില്ല .."
പരമമായ സത്യം!
അഥവാ അറിയാമെന്ന് എങ്ങാനും വിചാരിച്ചിരുന്നേല്‍ ഞാന്‍ ഇപ്പോ ഒന്നു ചിരിച്ചേനെ ഇതിലും വലിയ ആന മണ്ടത്തരമുണ്ടോ ആത്മേ എന്നും ചോദിച്ച്.

"എന്നെ അറിയാവുന്നവര്‍ ചുരുക്കമാണ്!
ഞാന്‍ ഒറ്റപ്പെട്ടുപോയേക്കാന്‍ സാധ്യതകള്‍ ഏറേ!
ഭയം തോന്നുന്നു ..."
ഭയപ്പെടേണ്ട കാര്യമില്ല ഒറ്റപ്പെടും ഒറ്റപെടണം ഈ ഭൂമിയിലേയ്ക്ക് വന്നത് ഒറ്റയ്ക്കല്ലേ? അന്നു പേടിച്ചോ ഇല്ലല്ലൊ.
ഈ ജീവിതം ഒരു യാത്രയാ ചിലപ്പോള്‍ ആരേലും കുറച്ച് നേരം കൂടെ കാണും പിന്നെ അവരിറങ്ങും മറ്റെരേലും വരും അവരും പോകും ഒടുവില്‍ നമ്മള്‍ ഒറ്റയ്ക്ക്.. അതുമായി യോജിച്ച് രമ്യപ്പെട്ട് പോവാം. അത്ര തന്നെ.
ഭയത്തിനു ഒരു സ്ഥാനവും ഇല്ല. :)
ആത്മ എഴുത് ഞാന്‍ വായിച്ചൊളാം..:))

അനില്‍@ബ്ലോഗ് // anil said...

എന്തു പറ്റീ, ചങ്ങാതീ?

അപരിചിതമായ ലോകം ആണ് ചുറ്റിലും, എന്നും കാണുന്നത് പോലും അപരിചിതമാകു, പെട്ടന്ന്. ചിലതെല്ലാം അങ്ങ് പരിചിതമാകും, പോകപ്പോകെ.

ആത്മ said...

ചെറുവാടി,:)

വീട്ടിനകത്തും ചുറ്റുവട്ടത്തുമൊക്കെയായി ഞാന്‍ എനിക്കായി ഒരു കംഫര്‍ട്ട് സോണ്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്.. അതിനിത്തിരി ഇളക്കം തട്ടുമ്പോള്‍ എനിക്കാകെ പരിഭ്രമമാകും.. അത് ബ്ലോഗെഴുത്തിനെയും ബാധിക്കും..

ആകെപ്പാറ്റെ നിലയില്ലാ കയത്തിലായപോലെ ഒരു ഫീലിംഗ് വരും..


മനസ്സിനു ഒരു കണ്ട്രോള്‍ കിട്ടി, സമയവും ക്ട്ടി..

ഈ സമയക്കുറവാണ് ആദ്യം പ്രശനങ്ങള്‍ ഉണ്ടാക്കി വച്ചതും...:(

എനിക്ക് ആഗ്രഗേറ്ററില്‍ലിസ്റ്റ് ചെയ്യേണ്ട് വിധം അറിയില്ലെന്നു തോന്നുന്നു. തനി മലയാളത്തിനെ പറ്റിയേ അറിയൂ..
ബാക്കി ഒന്നും അത്ര പരിചയമില്ല

എന്റെ പോസ്റ്റുകള്‍ നന്നാണെന്ന് തോന്നുന്നെങ്കില്‍ ചെറുവാടി തന്നെ അഗ്രഗേറ്ററില്‍ ദയവായി കൊടുക്കൂ...

ആത്മ said...

മാണിക്യം:

ശരിക്കും സാന്ത്വനിപ്പിക്കുന്ന രീതിയിലെ കമന്റു വായിച്ചപ്പോള്‍ എനിക്ക് ഇതുപോലെ ഒരു സഹോദരി ഇല്ലാതെ പോയല്ലൊ എന്നൊരു നഷ്ടം തോന്നി..

വല്ലപ്പോഴും ഒക്കെ ഇതുവഴി വരിക..

ആത്മ said...

അനില്‍@ബ്ലോഗ്:

അതെ! പരിചയമാവുമായിരിക്കും..:)

അല്ലെങ്കിലും ലക്ഷ്യമില്ലാത്ത ഒരു യാത്രയല്ലെ ജീവിതം തന്നെ...

നന്ദി!

Rare Rose said...

ഡിലീറ്റായിപ്പോയ പോസ്റ്റ് റീഡറില്‍ കണ്ടാരുന്നു.അതെന്നേം സമാധാനിപ്പിച്ചു ആത്മേച്ചീ.ഒരു മുഷിപ്പന്‍ മൂഡിനെ ഹാപ്പിയാക്കിയെടുത്തു ആ പോസ്റ്റ്..താങ്കുവേ :)

ആത്മ said...

റോസൂന്‌ ഇഷ്ടമായോ?! എങ്കിപ്പിന്നെ ഓടിപ്പോയി പൊടിതപ്പി എടുത്ത് പോസ്റ്റാം ട്ടൊ, :)

താങ്ക്സേ!!
(കട: റോസു)