Monday, August 8, 2011

പ്രായമായില്ലാപോലും!!

മനസ്സിനെ കെട്ടുപ്പാട്ടില്‍ നിര്‍ത്താനാണ്‌ ഭയങ്കര പ്രയാസം.
ഒരിക്കല്‍ നിയന്ത്രണത്തിലായാല്‍ പിന്നെ ചാഞ്ചല്യപ്പെടാനും ഒരു മടി.
കടലലപോലല്യോ അതിന്റെ തിരയിളക്കം

ഇപ്പോള്‍ ശാന്തമായി കിടക്കുന്നു..
അങ്ങിനെ ശാന്തമായ ഹൃദയവും കൊണ്ട് രാവിലെ കണ്ണും തുറിച്ച് കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു!
കമ്പ്യൂട്ടര്‍ ചോദിച്ചു,
മനസ്സും ഹൃദയവും ഒക്കെ പെര്‍ഫക്റ്റ് ആക്കിയില്ല്യോ!
ഇനി ഇപ്പം എന്നാത്തിനാ എന്നെ നോക്കി വായും പൊളിച്ച് ഇരിക്കുന്നത്?!
ഞാന്‍ പറഞ്ഞു,

ഓ! വെറുതെ..എങ്കിപ്പിന്നെ മാന്യമായിട്ട് പോയി ആത്മീയ പ്രഭാക്ഷണം കേട്ട് അങ്ങ് മുക്തിമാര്‍ഗ്ഗത്തിലേക്ക് പോകാം..

ഒരു സ്വാമി പറയുന്നു.. 'നമ്മള്‍ ആരെയും ആശ്രയിക്കരുത്.. ആശാപാശങ്ങളൊക്കെ നിയന്ത്രിച്ചാല്‍ മുക്തികിട്ടും' എന്ന് (സ്വാമി കുറെ പറയും.. ജ്ഞാനമൊക്കെ ഉണ്ട്.. പക്ഷെ ഇത്രെം ആളുകളുടേ അറ്റന്‍ഷനും സ്നേഹവും കൊണ്ടല്ലെ സ്വാമി ചൈതന്യവത്താകുന്നത്! എന്നിട്ട് എന്നോട് ഇന്റോവര്‍ട്ട് ആകാന്‍ പറയുന്നു ഹും!)

അപ്പോള്‍ മറ്റേ സ്വാമി, 'ഹനുമാന്‍ ലങ്കയില്‍ ചെന്നപ്പോള്‍ അവിടേ എല്ലാം തിക്താനുഭവങങളഅയിരുന്നു.. വാലിനു വരെ തീയിട്ടു.. ഹനുമാന്‍ തളര്‍ന്നോ?! ,
അയ്യോ എനിക്കാരുമില്ലേ എന്നും പറഞ്ഞ് വിലപിച്ചോ?!

അതുപോലെ നമ്മുടെ ഉള്ളില്‍ ഒരു ശക്തിയുണ്ട് അത് നാം തിരിച്ചറിയണം..'

മതി സ്വാമിമാരെ മതി..
എന്റെ മനസ്സില്‍ തോന്നിയതും ഹൃദയത്തില്‍ തോന്നിയതും ഒക്കെയും തെറ്റ്!
മാപ്പ്

ഞാന്‍ ആത്മീയത്തിലേക്ക് വരാം..

കുളിച്ച്, കുറച്ച് പൂവൊക്കെ പറിച്ച് ദൈവത്തിനു വച്ച് ,

മന്ദം മന്ദം ബസ്റ്റോപ്പിലെത്തി.
ബസ്സിന്റെ പുറകിലൊരു സീറ്റായിരുന്നു കിട്ടിയത്.. പുരുഷന്മാരാണ്‌ അധികവും
കുറച്ചുകഴിഞ്ഞ് അല്പം മുന്നിലായി ഒരു സീറ്റ് ഒഴിയുന്നത് കണ്ട് അവിടെ പോയി ഇരുന്നു..

സ്വാമീ.. ഇത് സ്വാര്‍ത്ഥയണോ?!

ഏയ്! ആ പുരുഷന്മാര്‍ സ്വസ്ഥമായി ഇരിക്കാന്‍ ഒഴിഞ്ഞുകൊടുത്തതല്യോ!

പെട്ടെന്ന് സീറ്റിനൊരു ആട്ടം.

ദൈവമേ അത് ഇളകുന്ന സീറ്റ്!

താഴെവീണാല്‍ നാണക്കേടാകില്ലെ?!

ചുമ്മാതല്ല സ്വാമിക്ക് രാവിലെ ഹനുമാന്റെ കഥ പറയാന്‍ തോന്നിയത്!

പിന്നെ കര്‍മ്മഫലം ഒന്നും ചിന്തിച്ചില്ല. സീറ്റും ഞാനുമായി താഴെ വീഴുന്നേലും ഭേദമല്ലെ

മാന്യമായി അല്പം മുന്നിലേക്ക് പോയിരിക്കുന്നത്!

പിന്നെ ഒട്ടും അമാന്തിച്ചില്ല. മുന്നില്‍ പൊയിരുന്നു...

നല്ല ഒന്നാം തരം സീറ്റ്!

നല്ല പത്രാസിലുള്ള ഇരുപ്പ്!

എനിക്ക് മറ്റുള്ളവരെക്കാലും ഒരു പത്രാസ് തോന്നുന്നത് നന്നല്ലല്ലൊ സ്വാമീ


ഒതുങ്ങി വിനയാന്വിതയായി ഇരുന്നു.. ( എന്റെ മക്കള്‍‍ എപ്പോഴും വഴക്കു പറയും 'അമ്മയ്ക്കെന്താ ഇച്ചിരി നേരെ നടന്നാല്‍?! എന്ന്.. പക്ഷെ, വിനയം കാണിക്കണ്ടെ സമൂഹത്തോട്-ഹും!)

ഇനിയാണ്‌ ‌ റിയല്‍ സംഭവം..

ഒരു വൃദ്ധന്‍ അമ്മാവന്‍ എന്റെ നേരെ വരുന്നു..

കണ്ണില്‍ വാത്സല്യം! എന്റെ അടുത്തിരിക്കാനായിരിക്കും..

ഓ! ആണുങ്ങളിരിക്കുന്ന സീറ്റിലിരുന്നൂടേ മൂപ്പീല്‍സേ എന്നു മനസ്സില്‍ പറഞ്ഞു സമാധാനിച്ചു..

പെട്ടെന്ന് എന്റെ നേരെ വന്ന്, കൈചൂണ്ട് സൈഡ് സീറ്റ് കാട്ടി
ഞാന്‍ ഒന്നമ്പരന്ന് നോക്കി..
വൃദ്ധര്‍ക്കും അവശര്‍ക്കുമായുള്ള സീറ്റായിരുന്നു അത്!
ഞാന്‍ ചാടിക്കൂട്ടി എണീക്കാന്‍ തുടങ്ങിയപ്പോള്‍ അയാല്‍ ഫുട്ബാളിലും ക്രിക്കറ്റിലും ഒക്കെ പ്രോല്‍സാഹിപ്പിക്കുന്ന പോലെ

ഔട്സൈഡ്..ഔട്സൈഡ്.. എന്ന് താളാത്മകമായി എന്റെ എഴുന്നേല്‍ക്കലിന്റെ സപ്പോര്‍ട്ട് ചെയ്തു തരുന്നു..

ഭാഗ്യം! ആയാള്‍ക്ക് ആകെ അറിയാവുന്ന ഇംഗ് ളീഷ് അത്രയേ ഉള്ളൂ

ഔട്സൈഡ് എന്നാല്‍ അയാള്‍ എന്തായിരിക്കാം അര്‍ത്ഥമാക്കിയത്!

'വെളിയില്‍ പോടീ ഹമുക്കേ; എന്നാകും അല്ലെ,

ഹും!

ഞാന്‍ മാന്യമായി പോയി  സൈഡില്‍ നിന്നു

എനിക്കിനി ആരുടേം സീറ്റും വേണ്ട ഷയര്‍ ചെയ്യുകേം വേണ്ട..

ഞാന്‍ എന്റെ അപമാന(അപമാനിതയാകണോ ഈ പൂത്ത ചീനരുടെ അടുത്ത്!)വും മറച്ച് മുഖത്ത് നിഷ്കളങ്കതയില്‍ പൊതിഞ്ഞ ഔരു ഗൗരവം വരുത്തി(അത് നാച്യുറല്‍ ആയി വരുന്നതാണ്‌ ട്ടൊ, ഉള്ളില്‍ എന്തു ഭീകര ചിന്തയാണെങ്കിലും പുറത്ത് ശുദ്ധ!)
പെട്ടെന്ന് എനിക്കൊരു ബള്‍ബ് കത്തി!
അപ്പം ഞാന്‍ ഇനീം വയസ്സായില്ല അല്ലെ?!!
ബ് ളോഗെഴുത്തും ബസ്സോടിക്കലും തുടങ്ങിയേപ്പിന്നെ എന്നെ ആകെ ഒരു പ്രായം ബാധിച്ച് ബാധിച്ച് വരികയായിരുന്നു...(പടു വൃദ്ധയായ ഒരു മട്ട്!)
ഹനുമാന്‍ സ്വാമീ.. എല്ലാം നല്ലതിന്‌
സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാനിരിക്കുന്നതും എല്ലാം..


അപോള്‍ ശാന്തമായ ഹൃദയത്തിന്റെ കാര്യം..
തല്‍ക്കാലം ശാന്തമായി കിടന്നോട്ടെ....

12 comments:

Diya Kannan said...

:)

good athmechi.I liked that..

ആത്മ said...

thank you Diya!! :)

അനില്‍@ബ്ലോഗ് // anil said...

അത്രയെങ്കിലും ബോദ്ധ്യപ്പെട്ടല്ലോ.

ഈ ബ്ലോഗിലും ബസിലും കേറിയിറങ്ങിയാൽ വയസ്സാകുമോ ?
:)

ആത്മ said...

പണ്ടൊക്കെ ഒരുപാടിടങ്ങളില്‍ ഈ പേര്‌ കണ്ടിട്ടുണ്ട്!
അപ്പോഴൊക്കെ എന്നെ മൈന്റ് ചെയ്യണില്ലല്ലൊ എന്ന് വരുത്തപ്പെട്ടിട്ടും ഉണ്ട്.
കണ്ടതില്‍ സന്തോഷം!! :)

'ഈ ബ്ലോഗിലും ബസിലും കേറിയിറങ്ങിയാൽ വയസ്സാകുമോ?'


ബസ്സിലും ബ് ളോഗിലും വന്നതില്‍ പിന്നെയാണ്‌ പ്രായപൂര്‍ത്തിയാവരോട് അധികം ഇടപഴകുന്നത്.. (മറ്റേത് കുട്ടികളുടേ ലോകത്തായിരുന്നു അധികവും..)
അപ്പോഴാണ്‌ പതിയെ പതിയെ എന്റെ പ്രായത്തിനെപ്പറ്റിയും ബോധ്യപ്പെട്ടത്..
നാട്ടിലായിരുന്നെങ്കില്‍ ഇതിനു മുന്നേ ബോധ്യപ്പെട്ടേനെ.
ഇത് അന്യനാട്ടിലല്ലെ, ഒരു ചുരീദാരും ഫിറ്റ് ചെയ്ത് അങ്ങ് നടക്കുമ്പോള്‍ തോന്നും ഇപ്പോഴും 20, 25 വയസ്സില്‍ നില്‍ക്കുവാണെന്ന്!! :)
കാലം പോയതൊന്നും അറിയാതെ അങ്ങ് ജീവിച്ചു...

അനില്‍@ബ്ലോഗ് // anil said...

ഹെന്റെ ബ്ളോഗനാർക്കാവിലമ്മെ !!!

അത്മ എന്ന പേരിന്റെ ഒപ്പം ഡീഫോൾട്ടായി മനസ്സിൽ വരുന്ന പേരാണ് താളുകൾ മറിയുമ്പോൾ. വരാറുണ്ട് വായിക്കാറുമുണ്ട്.
:)

ആത്മ said...

താങ്ക് യു! താങ്ക് യു!! :)

മാണിക്യം said...

എല്ലാം നല്ലതിന്‌
സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാനിരിക്കുന്നതും എല്ലാം....

എന്നാലും ആത്മേ!!

Chethukaran Vasu said...

പ്രായവും വാര്‍ഷിക വലയങ്ങലെപ്പോലെ "ചാക്രികം " ആണല്ലോ ..! ;-)

Rare Rose said...

ആത്മേച്ചീ.,എവിടെപ്പോയി?
പുതിയ പോസ്റ്റൊന്നും കണ്ടില്ലല്ലോ ചിങ്ങമാസമൊക്കെ വന്നിട്ട് :)

ഞാന്‍ പോസ്റ്റൊക്കെ വന്നു വായിക്കുന്നുണ്ട്..തിരക്ക് കാരണം വായിച്ചിട്ടോടിയങ്ങ് പോവുന്നതാണ് ട്ടോ.എന്തായാലും ഈ പോസ്റ്റിലെന്തിനേം നല്ല ജില്‍ജില്‍ന്നു പോസിറ്റീവായെടുക്കാന്‍ പറ്റണ മിടുക്കിയാത്മേച്ചീനെ കാണാന്‍ പറ്റണുണ്ട്..അതിഷ്ടായി..അപ്പോ ഇനി പ്രായായീന്നുള്ള തെറ്റിദ്ധാരണയൊക്കെ മാറ്റിവെച്ച് വേം പുതിയ പോസ്റ്റിട്ടേ :)

ആത്മ said...

മാണിക്യം:

കമന്റ് കണ്ടായിരുന്നു.. മറുപടി എഴുതാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലൊ
എന്തോ ബ്ളോഗിലേക്ക് വരാന്‍ ഒരു അലസതപോലെയായിരുന്നു...
ജീവിതപ്രാരാബ്ധങ്ങളും എല്ലാം കൂടി ഒരു പ്രത്യേക് മൂഡില്‍ നടക്കുകയായരുന്നു...
കമന്റിനു നന്ദി!
കണ്ടതിലും വളരെ സന്തോഷം!

ആത്മ said...

Chethukaran Vasu:

അതെ! എല്ലാം ചാക്രികം ആണല്ലൊ!
അതല്ലെ കറങ്ങിത്തിരിഞ്ഞ് വീണ്ടും എത്തിയത്!:)

ആത്മ said...

റോസൂ..

അഭിനന്ദനങ്ങള്‍ക്ക് നന്ദി!