Saturday, July 23, 2011

അകത്തേക്ക് തുറക്കുന്ന വാതായനങ്ങള്‍...‍

കീമാന്‍ ശരിയായി
എന്റെ ജോലിയും ഒരുവിധം ഭംഗിയായി തീര്‍ന്നുവരുന്നു...
പുട്ട് അടുപ്പില്‍..
നൂഡിത്സ് എന്റെ പ് ളേറ്റില്‍..
രണ്ടുപേറ് പാര്‍ട്ടിയില്‍
ബാക്കി രണ്ടുപേര്‍ വീട്ടില്‍..

പുട്ട് അടുപ്പില്‍ ആണെന്ന് ആദ്യമെ പറഞ്ഞുവല്ലൊ, (കരിയാതിരുന്നാല്‍ പുട്ടിന്റെ ഭാഗ്യം!)

എങ്കില്‍ നമുക്ക് സല്ലാപം ത്ടങ്ങാം അല്ലെ ബ്ലോഗൂ...
ആദ്യമായി ഒരു മുഖവുര വേണ്ടേ?!,
നിന്നെ അല്പം പ്രശംസിച്ചിട്ടാകാം..
എന്നെ ഞാനാക്കുന്നത്, അല്ലെങ്കില്‍ ഞാന്‍ ഞാനാകുന്നത് എപ്പോഴാണെന്നറിയാമോ ബ് ളോഗൂ?,
എനിക്ക് എന്നിലെ എന്നെ നിന്നില്‍ എത്തിക്കാന്‍ കഴിയുമ്പോള്‍.
എന്നുവച്ചാല്‍, എന്റെ മനസ്സിലെ ചിന്തകള്‍ കട്ട്/ കോപ്പിയെടുത്ത് നിന്നില്‍ പേസ്റ്റ് ചെയ്യാനാകുമ്പോള്‍..
ഇത് പലപ്പോഴും പറഞ്ഞിട്ടുള്ളതാണെങ്കിലും ഇടയ്ക്കിടെ പറഞ്ഞുപോകുന്നു..
(അല്ല, നല്ല സ്നേഹബന്ധങ്ങളൊക്കെ അരക്കിട്ടുറപ്പിക്കാന്‍ ഇടക്കിടെ ഇത്തരം തുറന്നുപറച്ചില്‍ ആവശ്യമാണെന്ന് എവിടെയൊക്കെയോ കേട്ടിട്ടും ഉണ്ട്..!)

എങ്കിപ്പിന്നെ തുടരട്ടെ,

നിന്നെ ഇഷ്ടപ്പെടുമ്പോള്‍ അനുഭവിക്കുന്ന ഈ ഒരു പൂര്‍ണ്ണത, ഒരു സ്നേഹബന്ധത്തിനോ, ഷോപ്പിംഗിനോ, ബന്ധുസമാഗമത്തിനോ ഒന്നും ആവില്ല.. ഞാന്‍ അപൂര്‍ണ്ണയാണ് എല്ലായിടത്തും.

ഒരു നല്ല സ്നേഹബന്ധം ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമാണ്..
പക്ഷെ, നിലനിര്‍ത്താനാണ്  പ്രയാസം..
ഈഗോ തന്നെയാണ് പ്രശ്നം
നമ്മള്‍ മറ്റൊരാളെ സ്നേഹിക്കുന്നു
അവര്‍ നമ്മളെ സ്നേഹിക്കുന്നു..
യാതൊരു ഫലപ്രതീക്ഷയുമില്ല.. നിസ്വാര്‍ത്ഥം.. പരിപാവനം..
ആത്മാവ് ആത്മാവിനോട് ചേര്‍ന്ന് പെര്‍ഫക്ഷന്‍ കൈവരുന്നു..
ഇനിയാണ് പ്രശ്നം..
മനസ്സ് ഒ.കെ
ചിന്തകള്‍ ഓ.കെ
ഹൃദയം ഡബിള്‍ ഓ.കെ (ആര്‍ക്കും വേണ്ടാത്ത ഒരു പാഴ്വസ്തുവല്ല്യോ!, അത് ഫില്‍ ചെയ്യുന്നതില്‍ ആര്‍ക്കും നഷ്ടമൊന്നും വരാനുമില്ല)
നമ്മള്‍ സ്നേഹിക്കുന്നു.. സ്നേഹിക്കപ്പെടുന്നു..
ശരീരമില്ലാതെ...
അതെ!
ശരീരമാണ് ഈഗോ കൊണ്ടുവരുന്നത്!
ഈ ശരീരം ആര്‍ക്കവകാശപ്പെട്ടതാണെന്ന ഒരു ഈഗോ വരും..
എനിക്കാണോ?
എന്നെ സംരക്ഷിക്കുന്നവര്‍ക്കാണോ?!
എനിക്ക് ജന്മം തന്നവര്‍ക്കാണോ?!(അവരുടെ മുന്‍പില്‍ നമ്മള്‍ പാവനത കാത്തുസൂക്ഷിക്കണമല്ല്)
എന്നെ കുഴിയിലേക്കെടുക്കുന്നവര്‍ക്കാണോ?! (അതിനും വേണമല്ല് ഒരു പാവനത)
ചുരുക്കത്തില്‍ ഒരു സെക്കന്‍ഡ് ഹാന്റ് ആയി അടിയാനാണോ നമ്മുടെ ഈ ശരീരം?!
ശരീരത്തിന്റെ ആ ഉള്‍വലിയല്‍ ഒരു ഇന്‍‌ഫീരിയോരിറ്റിയായി കരുതി പതിയെ പതിയെ നമ്മുടേ മനസ്സും ഹൃദയവും ഒക്കെ കബളിപ്പിക്കപ്പെട്ടവരെപ്പോലെ കണ്മിഴിക്കും...

അല്ല, വെറുതെ എഴുതിയെന്നേ ഉള്ളൂ..
പലര്‍ക്കും പലപ്പോഴും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഒരവസ്ഥയാണേ..
ഞാന്‍ ഒരല്പം സീനിയര്‍ അല്ല്യോ പലരുടേയും.. അതുകൊണ്ട് ഒരു വാണിംഗ്!!
അതുകൊണ്ട്  ഈ യുഗത്തില്‍ എറ്റവും സേഫ് ആയിട്ടുള്ള സ്നേഹം ഇന്റര്‍നെറ്റ് സൌഹൃദം തന്നെയാണെന്ന്  ചുരുക്കം..
പ്രത്യേകിച്ചും ഭാരതീയ വനിതകള്‍ക്ക്.

ഇത്രയും എഴുതാനുള്ള പ്രചോദനം കിട്ടിയത് ഒരു ബസ്സിലെ ബ് ളോഗ് പോസ്റ്റ് വായിച്ചാണെന്ന് അറിയിച്ചൊട്ടെ.
എന്നിലെ എന്നെ 90 ശതമാനം എന്നു വേണമെങ്കില്‍ പറയാം,കോപ്പി ചെയ്തിരിക്കുന്നപോലെ!
പക്ഷെ, പറഞ്ഞില്ല.
എന്റെ ആ തുറന്നുപറച്ചില്‍ അവരെ നിരുത്സാഹപ്പെടുത്തിയാലോ-
ഓരോരുത്തര്‍ക്കും ഭൂമിയില്‍ തന്റെ അനുഭവങ്ങള്‍ വ്യത്യസ്ഥമായിരിക്കണം, തങ്ങളും വ്യത്യസ്ഥതയുള്ളവരായിരിക്കണം എന്ന ഒരു ആഗ്രഹം കാണീല്ലെ, അത്  ഇല്ലാതാക്കണ്ട എന്നു കരുതി..

എന്നാലും ഒരല്പം ചിന്തിച്ചോട്ടേ!
അപ്പോള്‍ പലരും തുണയെന്നു കരുതി ചെന്നുപെടുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഒറ്റപ്പെടലിലാണ്
മറ്റേത് നമുക്ക് കൊച്ചു കൊച്ചു സ്നേഹങ്ങളും ചുറ്റുപാടുകളും ഉണ്ടായിരിക്കുമല്ലൊ,
ഇതൊന്നുമില്ലാതെ വിവാഹം കഴിഞ്ഞ് തികച്ചും അപരിചിതമായ ലോകത്തില്‍ കമ്പ്ലീറ്റ് അന്യധാത്വവും പേറി നമ്മള്‍ ജീവിക്കണം.. ആ അന്യധാത്വം നമ്മെ വരിഞ്ഞുമുറുക്കുമ്പോള്‍
ആകെയുള്ള ആശ്രയത്തെ മുറുകെപിടിക്കാന്‍ നാം വിസമ്മതിക്കുന്നു
അത് നമ്മുടെ അടിമത്വം പരിപൂര്‍ണ്ണമാക്കിയേക്കുമോ എന്ന ഭയം!
പുതുതായി മുളയ്ക്കുന്ന ശിഖരങ്ങളില്‍ മുറുകെപിടിച്ച്,
വേരുകള്‍  പതിയെ പതിയെ  ദ്രവിച്ചടിയുന്ന വേദനയൊതുക്കി.. അങ്ങിനെ അങ്ങിനെ..
ജീവിക്കുമ്പോള്‍ വേദനകളെല്ലാം കൂടി നമ്മെ ഒരു പുതിയ നാമാക്കുന്നു..
അകം ലോകത്തേക്ക് തുറക്കാന്‍ വാതായനങ്ങളുള്ള വേറിട്ട ജീവികളാക്കുന്നു!!
വെളിച്ചത്തെ ഭയപ്പെടാനും ഇരുളിനെ സ്നേഹിക്കാനും തുടങ്ങുന്നു..
അതൈ അതുതാന്‍ നമ്മില്‍ പലരും!!!

എനിക്കും പകലൊക്കെ അനാവശ്യമായ ഡിപ്രഷനാണ്.. വൈകിതുടങ്ങുമ്പോള്‍ ആരോ എനിക്ക് സന്തോഷവും കൊണ്ടുവരുന്നപോലെ എന്റെ ഹൃദയത്തില്‍ സന്തോഷത്തിന്റെ വേലിയേറ്റം ആരംഭിക്കുകയായി..
പുറം ലോകത്തിന്റെ ഭയാനകത അവസാനിക്കുന്നു എന്ന ആശ്വാസമാകാം..
ഉള്ളിലെക്കുള്ള വാതായനം തുറക്കാനാവുമെന്ന ആശ്വാസമാകാം..

എങ്കിപ്പിന്നെ ഇന്ന് ഉപസംഹരിക്കട്ടെ,

ബാക്കി അടുത്തതില്‍..
ആത്മ


No comments: