Saturday, July 16, 2011

പ്രത്യേകിച്ചൊന്നും പറയാനില്ലാ...

ഒരു പോസ്റ്റെഴുതിയിട്ട് ആരെങ്കിലും വായിച്ചോ, വായിച്ചില്ലേ, എന്തെങ്കിലും കുറവുകുറ്റങ്ങള്‍ ഉണ്ടോ എന്നുപോലും അറിയാന്‍ പറ്റുന്നില്ല..
അതിന് ആളുകള്‍ ഇപ്പോള്‍ നെട്ടോട്ടം ഓടുകയല്ല്യോ ! ജീവിതത്തിലല്ല!!
ഇന്റെര്‍നറ്റില്‍..!! ബ് ളോഗ്, ഫേസ്ബുക്ക്, ബസ്സ്, ഗൂഗിള്‍ പ് ളസ്സ്, ഇനിയും കാണും...!!
ആത്മയ്ക്ക് ആരെയും എങ്ങും തേടിപ്പിടിക്കാനുള്ള കഴിവും ഇല്ല.
എവിടെയാണെന്നു വച്ചാണ്  തപ്പുന്നത്?!
എങ്കിലും കഴിവിന്റെ പരമാവധി ശ്രമിച്ച്  മുഖം മൂടി മാറ്റി നോക്കാന്‍ ശ്രമിച്ചു.. വിജയിച്ചില്ലാ..
ഒറ്റമനുഷ്യരെയും അറിയില്ല..

കഴിഞ്ഞ പോസ്റ്റില്‍ ആത്മ ഇപ്പോള്‍ എഴുത്തൊക്കെ മതിയാക്കി, ഗസ്സ് വര്‍ക്കൊക്കെ മതിയാക്കുമെന്ന് ഒരാപല്‍ സൂചന്‍ നല്‍കിയേച്ച് ഒറ്റ മനുഷ്യക്കുഞ്ഞിനും ഒന്ന് തിരിഞ്ഞു നോക്കാന്‍ പറ്റിയില്ല.. പിന്നല്ലെ!
ഓ! വീക്കെന്റ് ആഘോഷിക്കുകയാവും!
ആത്മയുടെ വീക്കെന്റ് പണ്ടും ഇപ്പോഴും ഇതൊക്കെ തന്നെ.

ഇതൊക്കെ തന്നെ എന്നാല്‍,  ‘ഇതാണ്!’
കുറ്റബോധമില്ലാതെ, സാറ്റിസ്ഫാക്ഷന്‍ തരുന്ന ഒരേ  കര്‍മ്മ പരിധി..
മക്കളുടേ ലോകം സുരക്ഷിതമാക്കല്‍..
അവര്‍ക്ക് അമ്മയാകല്‍.. ഈ വീടിന് ഒരു നാഥയാകല്‍..

മറ്റുള്ളതൊക്കെ നമ്മുടെ സ്വാര്‍ത്ഥതാല്പര്യങ്ങളല്ലെ!

ഇപ്പോള്‍ വന്നു വന്ന്  ആത്മയ്ക്ക് ഒന്നും തന്നെ എഴുതാന്‍ കിട്ടുന്നില്ല,
ലോകത്തില്‍ വിഷയദാരിദ്രമാണോ, ലോകത്തിലെ വിഷയങ്ങളൊന്നും ആത്മയെ സ്പര്‍ശ്ശിക്കാത്തതാണോ, ഒന്നും അറിയില്ല..

ഏതിനും എന്തെഴുതിയാലും എഴുതിയില്ലെങ്കിലും ആര്‍ക്കും സമയമില്ല.. പിന്നെ എന്തെങ്കിലുമൊക്കെ എഴുതി എന്റെ വീക്കെന്റ് സമ്പന്നമാക്കിയെച്ച് പോകാം എന്നു കരുതി..
ആകെ കിട്ടുന്ന കുറച്ച് അമൂല്യ സമയമാണേ..

അല്പം വിശേഷങ്ങള്‍ എഴുതിനോക്കാം..
പോയി  ആലോചിച്ചിട്ട്  വരാം...

15 comments:

ചക്രൂ said...

ചേച്ചി ഞാനുണ്ട് ഇവിടെ...... ;) വിഷമിക്കണ്ട

ആത്മ said...

ഓ! വിഷമം ഒക്കെ പോവാനല്ലെ വീണ്ടും വീണ്ടും എഴുതുന്നത്...ഹും!

ഇത് എല്ലാ മാസത്തിലും വരാറുള്ള സാധാരണ ഡിപ്രഷന്‍ മാത്രം...
ഏതിനും പ്രത്യക്ഷപ്പെട്ടതിനു നന്ദി! :)

പിന്നെ, ഈ ഡിപ്രഷനെ പറ്റി പറയാനാണെങ്കില്‍
ഒരുപാട് ഡിപ്രഷന്‍ സ് ഉണ്ട്...
മോണിംഗ് ഡിപ്രഷന്‍
ഈവനിം ഡിപ്രഷന്‍
ചില പ്രത്യേക മാസങ്ങളില്‍ പിടികൂടുന്ന ഡിപ്രഷന്‍
ഓരോ മാസത്തിലും പതിവായി വരാളുള്ള സൈക്ക ളീക്കല്‍ ഡിപ്രഷന്‍
ഹോളിഡേ ഡിപ്രഷന്‍
മഴ ഡിപ്രഷന്!

ഇനീം ഉണ്ട്.. പിന്നെ പറയാം...:)

Chethukaran Vasu said...

ആഴമേറിയ സാഗരതിനും ഏറ്റ ഇറക്കങ്ങള്‍ ഇല്ലാതില്ലല്ലോ..!ഓളങ്ങള്‍ക്ക് ഉയര്‍ച്ചയും താഴയുമില്ലെങ്കില്‍ അവക്കെന്തു ഭംഗി..? രാവിന്‍റെ കറുപ്പില്ലെകില്‍ ഉദയ രശ്മികള്‍ക്ക് ഭംഗിയുണ്ടോ..? ചാക്രികമാല്ലതതെന്തുണ്ട് ലോകത്ത് ..?

ആത്മ said...

ഭീകര പേരുകളോക്കെ ഇട്ടിട്ട്
ഹൃദയസ്പര്‍ശ്ശിയായ വാക്കുകള്‍ ഉരുവിടുന്നോ?!:)
എന്താ ഈ ചാക്രികം എന്നാല്‍?!

Chethukaran Vasu said...

ഭീകരത ഒക്കെ ആപേക്ഷികമല്ലേ , സത്യത്തില്‍ എല്ലാം മിഥ്യ ആണെന്നാണല്ലോ തത്വ ശാസ്ത്രങ്ങള്‍ പറയുന്നത് .. അപ്പോള്‍ ഭീകരത എന്നതും ഒരു മിഥ്യ തന്നെ - എല്ലാം മായ !...: :-)

ചാക്രികം എന്നത് കൊണ്ട് "cyclic " എന്നാണ് ഉദ്ദേശിച്ചത് .. തുടര്‍ച്ചയായ ആവര്‍ത്തനങ്ങള്‍ ! ഈ ലോകവും പ്രകൃതിയും പ്രപഞ്ചവും ഗോച്ചരവും അല്ലാത്തതുമായ ആവര്‍ത്തനങ്ങളുടെ ആണ്ടോലനങ്ങളാല്‍ നിത്യ ചഞ്ചലം എന്നും എന്റെ തത്വം :-) അതിന്റെ ഭാഗം മാത്രമായ മനുഷ്യന്റെ വികാര വിചാരങ്ങളും അനുഭവങ്ങളും ആ ആണ്ടോലല്നഗലാല്‍ അനുനാദം ചെയ്യപ്പെടുകയും ചെയ്യുന്നു ...

ചക്രൂ said...

ചേച്ചി ഭയങ്കര കോമെടിയാ

ചക്രൂ said...

ബോധോദയം സംഭവിച്ച ചെത്തുകാരന്‍ ... :)

ആത്മ said...

Chethukaran Vasu,

ചാക്രികം, ആണ്ടോലലം എന്നൊന്നും ഞാന്‍ കേട്ടിട്ടില്ലേ എന്റെ ഭഗവാനേ..
അങ്ങ് വടക്കായിരിക്കും നാട് അല്ല്യോ?!
എന്റെ ഭഗവാനേ, ഇനീം എന്തെല്ലാം കേള്‍ക്കാന്‍ കിടക്കുന്നോ?!

ആത്മ said...

ചക്രൂ,

ഞാന്‍ കോമടിയൊന്നും അല്ല!

പക്ഷെ, കോമടിക്കാരെ ഭയങ്കര ഇഷ്ടമാണ്‌...

ഞാന്‍ കോമടി പറയാന്‍ തുടങ്ങിയാല്‍ ഞാന്‍ മാത്രമേ ചിരിക്കൂ..
കേട്ടു നില്‍ക്കുന്നവര്‍ സാവകാശം ചോദിക്കും, 'ചിരിക്കണോ' എന്ന്! :)
പിന്നെ ട്രൈ ചെയ്യുന്നതില്‍ തെറ്റൊന്നും ഇല്ലല്ലൊ,

Chethukaran Vasu said...
This comment has been removed by the author.
Chethukaran Vasu said...

ഈ വടക്ക് എന്നൊക്കെ പറയുന്നതും ആപേക്ഷികമല്ലേ ചേച്ചീ ... തെക്കോട്ട്‌ നടന്നാലല്ലേ വടക്കൊട്ടെത്തൂ ... എത്ര വടക്കോട്ട്‌ നടന്നാലും ഏതിന്റെയെങ്കിലും തെക്കായി വരും .. :-)
പിന്നെ മംഗ്ലിഷില്‍ എഴുതിവരുമ്പോഴുള്ള തെറ്റ് തിരുത്താന്‍ വയ്യ .. ടൈം ഇല്ല .. അതിന്റെ ഒക്കെ ആവശ്യം ഉള്ളുവെന്നെ ...ഇഷ്ടമുള്ളവര്‍ക്കെടുക്കാം ..ഇല്ലാത്തവര്‍ പോട്ട്...പുല്ലു ! വാസുവിന് ഇതൊക്കെ അത്രയേ ഉള്ളൂ ..! അപ്പൊ ശരി ! എല്ലാം പറഞ്ഞ പോലെ !

ആത്മ said...

മി. ചെത്തുകാരന്‍ വാസു അനിയാ,
ഇന്ന് ചാക്രികം എന്ന വാക്ക് ടി.വി യില്‍ ഭൂമാനന്ദസ്വാമികള്‍ പറഞ്ഞു!
അപ്പോള്‍ അങ്ങിനെ ഒരു വാക്ക് ഉണ്ട് അല്ലെ! :)

നന്‍റി! വണക്കം!

കോറോത്ത് said...

ഞാനുണ്ട് ഇവിടെ :):)

കോറോത്ത് said...

ഞാനുണ്ട് ഇവിടെ :):)

ആത്മ said...

ശ്ശ്യൊ! എത്ര നാളായി കണ്ടിട്ട്!!

ഭൂമി ഉരുണ്ടതാണെന്ന് പറയുന്നത് ഇതുകൊണ്ടായിരിക്കും അല്ല്യോ?!! :)