Friday, July 15, 2011

ജോലി.. പ്രാവ്.. ഒരല്പം ആത്മാര്‍ത്ഥത!!

നിന്റെ അരികില്‍ വന്നിട്ട് ഒന്നും മിണ്ടാതെ കടന്നുകളയാനാണ്  ബ് ളോഗേ ആദ്യം തോന്നിയത്..
പിന്നെ കരുതി, അല്ല രണ്ടു വാക്കെങ്കില്‍ രണ്ടെങ്കിലും പറഞ്ഞിട്ട് പോകാം എന്ന്..

ആത്മയ്ക്ക് ഇത്രേം നാളത്തെ ജീവിതത്തിനിടയില്‍ ഒന്നു മനസ്സിലായി!!
‘പറയാതെ പോകുന്ന വാക്കുകളും എറിയാതെ കിടക്കുന്ന കല്ലുകളും മണ്ണിന്നടിയില്‍  ആരാരും അറിയാതെ പുതഞ്ഞ് മറഞ്ഞ് പോകും’ എന്ന്!
പിന്നീടൊരിക്കല്‍ ഓര്‍ത്തെടുക്കാനോ, ചിതഞ്ഞെടുക്കാനോ ശ്രമിച്ചാല്‍ നമുക്കു തന്നെ അപരിചിതമായി തോന്നും
മറ്റാര്‍ക്കോ വേണ്ടി കാത്തുകിടക്കുന്ന വാക്കുകളും കല്ലുകളും കണ്ട് നാം തന്നെ പകച്ചുപോകും..!

അപ്പോള്‍ ബ് ളോഗേ, പറഞ്ഞുവന്നത്,
നിന്നെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടു..
ഈ പേരും ബ് ളോഗും ഒക്കെ നിനക്കായി അങ്ങ് ഡെഡിക്കേറ്റ് ചെയ്തിട്ട് ഒരു കൊച്ചു വിടപറയല്‍ നടത്തിയാലോ എന്നൊരാലോചന..
പക്ഷെ, ഒന്നും  പറയാം..
നീയായിരുന്നു എന്റെ ഐശ്വര്യം.. എന്നെ ഇത്രയും എഴുതിപ്പിച്ചത്..
ഒന്നിനുമല്ലാതെ മോഹിപ്പിച്ചത്..
വെറുതെ, നിനക്ക് എന്നെ ഇഷ്ടമുണ്ടെന്ന ചെറിയ അറിവു(സങ്കല്പം!)മാത്രം മതിയായിരുന്നു..
ഓടോടിവന്ന് ഓരോന്നെഴുതാന്‍..
ലൌകീക ജീവിതത്തില്‍ ആരോടും അധികം അറ്റാച്ച്മെന്റ്  വയ്ക്കാതിരിക്കാനും കൂടിയായിരുന്നു
രക്ഷപ്പെട്ട് ഓടി നിന്നടുത്തെത്തിയത്!
നീ ഇരുകൈകളും നീട്ടി സ്വീകരിക്കയും ചെയ്തു..(ഹും! വീണ്ടും സങ്കല്പം)

എന്തിനു വെറുതെ വളച്ചൊടിക്കുന്നു..
ഞാന്‍ നിന്റെ പുറകെ നടന്നു..
നിന്റെ ഒരു മൊഴിക്കായി..
നീ മറഞ്ഞു നിന്നു ചിരിച്ചു..
ഞാന്‍ തനിച്ചായിരുന്നു എന്ന് നീ അറിഞ്ഞുകാണില്ല..
എങ്കില്‍, ഞാന്‍ തനിച്ചായിരുന്നു..(മാനസികമായി)
ബാക്കി പിന്നെ പറയാം ട്ടൊ..

അല്പം വീട്ടുവിശേഷം കൂടി എഴുതട്ടെ,

ഞാനിന്നലെ ജോലികഴിഞ്ഞ് വരുമ്പോള്‍ കാലില്‍ കുരുക്കുകള്‍ വീണ ഒരു പ്രാവിനെ കണ്ടു..
എനിക്ക് രക്ഷിക്കാനായില്ല.. കാരണം ഞാന്‍ അല്പം ധൃതിയില്‍ ആയിരുന്നു..
പക്ഷെ, അടുത്തു നിന്ന ഒന്നുരണ്ടുപേരെ വിളിച്ച് കാണിച്ചു. അവര്‍ ചിരിച്ചു..
പിന്നെ പറഞ്ഞു ‘ഓ! ഇതൊക്കെ ദിവസവും കാണുന്നതാണ്‌ ’എന്നും..
എങ്കിലും ഒരാള്‍ അതിന്റെ അടുത്തേയ്ക്ക് മെല്ലെ ശൂ..ശൂ..എന്നൊക്കെ പറഞ്ഞ് ചെല്ലുന്നത് കണ്ടപ്പോള്‍ ആശ്വസിച്ചു അതിനു വിധിയുണ്ടെങ്കില്‍ ആ ആള്‍ അതിനെ രക്ഷപ്പെടുത്തുമായിരിക്കും.. അല്ലെങ്കില്‍ ഒരു പക്ഷെ, വെപ്രാളത്തില്‍ കെട്ടഴിഞ്ഞുപോയേക്കും...

പറഞ്ഞു വന്നതെന്തെന്നാല്‍...
ഒരുപാട് പേര്‍ ആ കാഴ്ച കണ്ട് ചിരിച്ചാല്‍ എനിക്കും തോന്നും അതൊരു സന്തോഷകരമായ അവസ്ഥയാണെന്ന്!!
ആത്മയും ചിലപ്പോള്‍ ചിരിക്കും!
(അത്രയ്ക്കുണ്ട് ആത്മയുടെ ആസ്ഥി!!‌)
പക്ഷെ, രാത്രി തനിച്ചാകുമ്പോള്‍ ഓര്‍ക്കും.. പാവം പ്രാവ്‌! എനിക്ക് രക്ഷിക്കാനായില്ലല്ലൊ എന്ന്!

അതുപോലെ നിന്നോട് പറഞ്ഞില്ലെന്ന് വേണ്ട ബ് ളോഗൂ ഞാന്‍ ഇപ്പോള്‍ നിന്നെ മാത്രം ധ്യാനിച്ചിരിക്കുന്ന ഒരു ബ് ളോഗിണി മാത്രം അല്ല,
ഇപ്പോള്‍ എനിക്ക് ജോലിയുണ്ട്..
കുറച്ച് ഉത്തരവാദിത്വങ്ങള്‍ ഉണ്ട്(!)
പലവിധത്തിലുള്ള സഹപ്രവര്‍ത്തകരുണ്ട്..
സ്നേഹമുള്ളവരും സ്നേഹമില്ലാത്തവരും ഒക്കെ ഉണ്ട്..
സ്നേഹമുള്ളവര്‍ക്കാണ് എന്നെ സ്വാധീനിക്കാനാകുന്നെങ്കില്‍ ഞാന്‍ വലിയ ഒരു സ്നേഹമയിയാകും..
അതല്ല സ്നേഹമില്ലാത്തവരുടെ ചെയ്തികള്‍ എന്നെ സ്വാധീനിക്കുമെങ്കില്‍ ഞാന്‍ ഒരു മുരടിയും ആകും..
എല്ലാം കാലത്തിനു വിട്ടുകൊടുക്കാം...

അതുകൊണ്ട്.. അതുകൊണ്ട്.. നിനക്ക് ആല്‍മാര്‍ത്ഥത ഉണ്ടെങ്കില്‍.. ഉണ്ടെങ്കില്‍.. നീ എന്നെ കൈവെടിയരുത് എന്ന്!!

എങ്കിപ്പിന്നെ
പിന്നെ കാണാം...

No comments: