Thursday, July 7, 2011

ഒരു ജാതി ഒരു മതം ഒരു ദൈവം! മനസ്സില്‍....!!!

എനിക്ക് പണ്ടൊരു കൂട്ടുകാരിയുണ്ടായിരുന്നു.. ഒരു പോറ്റിക്കൊച്ച്! പോറ്റിക്കൊച്ചുങ്ങളെ പേരുചൊല്ലിവിളിച്ചുകൂടാ..!
വെളുവെളുത്ത പോറ്റിക്കൊച്ചിനെ തെല്ലൊരു കൗതുകത്തോടെയും ആരാധനയോടെയും അസൂയയോടെയും ഒക്കെയാണ്‌ ഞാന്‍ നോക്കിയിരുന്നത്..
പോറ്റിക്കൊച്ച് രണ്ടാം ക് ളാസ്സിലായിരുന്നു.. ഞാന്‍ ഒന്നാം കളാസ്സിലും..
പോറ്റിക്കൊച്ചിനെ ടീച്ചര്‍ അടിക്കുമോ വഴക്കുപറയുമോ എന്നൊക്കെ നോക്കിയിരുന്നു.. പോറ്റികൊച്ചുങ്ങളെ അടിക്കാന്‍ പാടുണ്ടോ ?
അങ്ങിനെ എന്തോ പാര്‍ഷ്യാലിറ്റി കാട്ടിയതുകൊണ്ടാകും പോറ്റിക്കൊച്ചിനോട് പതിയെ അസൂയ നാമ്പിട്ടു തുടങ്ങി...
പിന്നെ പോറ്റിക്കൊച്ചിന്റെ വെളുത്തു ചുവന്ന കൈകളിലും ടീച്ചര്‍ ചൂരല്‍ വടി പ്രയോഗിക്കുന്നതുകണടപ്പോള്‍ അസൂയ മാറി സഹതാപമായി.
എന്റെ അറ്റന്‍ഷന്‍ കൂടുതല്‍ കിട്ടിയതുകൊണ്ടോ ആവോ, ഒരിക്കല്‍ പോറ്റിക്കൊച്ച് ഒടിഞ്ഞ ഒരു മുറി സ്ലേറ്റിപെന്‍സില്‍ എന്‍ നേര്‍ക്കു നീട്ടി എന്നെ മാടിവിളിച്ചു..
എന്റെ മനസ്സില്‍ കുളിരു കോരി.. ഞാന്‍ ഓടിയടുത്തു..
പിന്നീട് നാലുവര്‍ഷവും ഞങ്ങള്‍ ഭയങ്കര കൂട്ടുകാരായിരുന്നു...

പോറ്റിക്കൊച്ച് അടുത്ത വര്‍ഷം എന്റെ ക് ളാസ്സില്‍ വന്നു.. ഒരു വര്‍ഷം തോറ്റാണെങ്കില്‍ കൂടി പോറ്റിക്കൊച്ച് പഠിക്കില്ല എന്നൊന്നും എനിക്കു തോന്നിയില്ല. എന്തോ ഒരു സുപ്പീരിയോരിറ്റി..
വെറുതെ പോറ്റിക്കൊച്ചിന്റെ അടുത്തിരിക്കുമ്പോള്‍ നിധി കിട്ടിയ ഒരു സന്തോഷം!
പോറ്റിക്കൊച്ചിന്റെ വീട് സ്ക്കൂളീല്‍ പോകുന്ന വഴിയരികില്‍ ആയിരുന്നു..
ഓടിട്ട കൊച്ച് ഒരു മഠം..(പോറ്റിമാരുടേ വീടിനെ മഠമെന്നേ പറയാവൂ.) അവിടെ കയറണമെന്ന് ആഗ്രഹം തോന്നുമെങ്കിലും, എന്തോ ഒരു ഭയം.. ചെന്നാല്‍ പോറ്റിക്കൊച്ചിന്റെ അമ്മ സ്വീകരിക്കുമോ എന്നൊക്കെയാകാം..
പക്ഷെ, പോറ്റിക്കൊച്ച് അത്ര ധനികയൊന്നും ആയിരുന്നില്ല. അമ്പലത്തിലെ കഴകം കൊണ്ട് കഴിഞ്ഞുകൂടുന്ന, നിത്യവൃത്തിയ്ക്കായി കഷ്ടപ്പെടുന്ന പാവപ്പെട്ട മഠത്തിലെയായിരുന്നു..
എന്റെ വീട്ടില്‍ പശുവും കോഴിയും കൃഷിയും ജോലിക്കാരും ഗവ:ജോലിയും ഫോറിന്‍ കണക്ഷനും ഒക്കെ കൊണ്ട് ഒരു ധനികത തോന്നിക്കുന്ന ജീവിതവും. എന്നിട്ടും എനിക്ക് പോറ്റിക്കൊച്ച് എന്നാല്‍ എന്തോ ഒരു ആരാധനയയിരുന്നു...


പിന്നീട് ഹൈസ്ക്കൂളില്‍ ആയപ്പോഴും ഒരു പോറ്റിക്കൊച്ചുണ്ടായിരുന്നു..
പോറ്റിക്കൊച്ചിന്റെ വീട്ടില്‍ ഞങ്ങള്‍ റ്റ്യൂഷനു പോകുമായിരുന്നു.. (ഇപ്പോള്‍ പോറ്റിക്കൊച്ചുങ്ങളെയൊക്കെ പേരു വിളിക്കാം!)
തൊഴുത്തിനോട് ചേര്‍ന്ന ഒരു മുറിയില്‍ (കളിയിലില്‍)‍ വച്ചായിരുന്നു റ്റ്യൂഷന്‍ എടുത്തിരുന്നത്.. കാരണം അന്യജാതിക്കാരെ വീട്ടില്‍ കയറ്റാന്‍ പോറ്റിക്കൊച്ചിന്റെ അമ്മ സമ്മതിച്ചിരുന്നില്ല.
അമ്മ വിളിച്ചു നിര്‍ത്തി കിന്നാരങ്ങളൊക്കെ പറയുമെങ്കിലും വീട്ടിനകത്ത കയറാന്‍ പാടില്ല.
വെള്ളം കുടിക്കുന്നത്.. ഗ് ളാസ്സ് വായില്‍ തൊടാതെ കുടിച്ച് കഴുകി വയ്ക്കും..
എല്ലാവരും എങ്ങിനെ ചെയ്യുന്നതു കൊണ്ടാകും ആര്‍ക്കും ഒന്നും തോന്നിയില്ല.
അവരോടൊക്കെ ഒരാരാധനയഅയിരുന്നു...ശുദ്ധ വെജിറ്റേറിയനായ, വേദങ്ങളും മന്ത്രങ്ങളും ഒകെക് അറിയാവുന്ന അവര്‍ പരിശുദ്ധരായ മനുഷ്യരായി തോന്നി..
മീനും മുട്ടയും ഒക്കെ കഴിക്കുന്ന തങ്ങളെ തൊടാതെ മാറി നില്‍ക്കുന്നത് തന്നെ
നന്നെന്നും തോന്നി.
പാവങ്ങള്‍ അവരുടെ ത്യാഗത്തിന്‌  അത്രയെങ്കിലും ബഹുമാനം നല്‍കേണ്ടേ എന്നും...
ആ പോറ്റിക്കൊച്ചും വലിയ ധനികയായിരുന്നില്ല.
വീട്ടിലെ സ്ഥിതി വച്ച്  ഞങ്ങളെക്കാള്‍ മെച്ചമായിരുന്നില്ലാ താനും.
എങ്കിലും അവര്‍ എന്തോ ഉയര്‍ന്ന ആള്‍ക്കാര്‍ എന്ന ഒരു ബഹുമാനം തോന്നിയിരിന്നു...

പിന്നീട് പോറ്റിക്കൊച്ച് ഹോസ്റ്റലില്‍  എത്തിപ്പെട്ടു.. അവിടേ എല്ലാരും തുല്യരാണല്ലൊ,
പോറ്റിക്കൊച്ചിന് ആദ്യമൊക്കെ വലിയ വിഷമം ആയിരുന്നു.. മലയാളത്തില്‍ പഠിച്ച പല വാക്കുകളും ഇംഗ് ളീഷീകരിക്കുക എന്ന ദുര്‍ഘടം..
ഇംഗ് ളീഷ് മീഡിയത്തില്‍ പഠിച്ച എന്റെ സഹായം തേടുമായിരുന്നു ആദ്യത്തെ ചില ആഴ്ചകളില്‍..
അപ്പോള്‍ എനിക്ക് സയന്‍സ് ഗ്രൂപ്പ് എടുക്കാത്തതില്‍ വലിയ വിഷമം തോന്നുകയും ചെയ്തു..
പിന്നീട് പോറ്റിക്കൊച്ച് മിടുക്കിയായി പഠിത്തം തുടര്‍ന്നു...

ഡിഗ്രി കഴിഞ്ഞ് വെറുതെ നിന്ന അവധിക്കാലത്ത ആ പോറ്റിക്കൊച്ചിന്റെ വീട്ടില്‍ ഞാന്‍ അവധിക്ക് വല്ലപ്പോഴുമൊക്കെ സന്ദര്‍ശ്ശിക്കുമായിരുന്നു.. (പോറ്റിക്കൊച്ച് ഒന്നു രണ്ട് പ്രാവശ്യം എന്റെ വീട്ടിലും വന്നിരുന്നു.)
പണ്ട് റ്റ്യൂഷനു പോയിട്ടുള്ള വീടായതുകൊണ്ട് പോകാന്‍ പരിചയവും ഉണ്ട്.. (ഇപ്പോള്‍ വീട്ടിലൊക്കെ കയറാനുള്ള അനുവാദമൊക്കെ ഉണ്ട്..)
ഞങ്ങള്‍ കാര്യങ്ങളൊക്കെ പറഞ്ഞിരിക്കും..

ഒരിക്കല്‍ പോറ്റിക്കൊച്ചിന്റെ അമ്മ ഊണുകഴിക്കാന്‍ ക്ഷണിച്ചു..
ഊണുകഴിച്ചു തീരാറായപ്പോള്‍ അമ്മയുടെ പൊടിപോലും കാണാനില്ല!
പാത്രങ്ങളൊക്കെ എന്തുചെയ്യണമെന്നറിയാതെ ഞാന്‍ പതിയെ എടുത്തുകൊണ്ട് അടുക്കള ഭാഗത്തെക്ക് നടന്നു..
പോറ്റിക്കൊച്ചും ഒന്നും പറയാതിരുന്നപ്പോള്‍ തെല്ലൊരു ജാ ള്യത തോന്നി!
സാധാരണ ആതിഥേയര്‍ പാത്രം കഴുകാന്‍ സമ്മതിക്കില്ലല്ലൊ..
വേണ്ടായിരുന്നു.. വരേണ്‍ടിയിരുന്നില്ല, വന്നെങ്കിലും ഊണുകഴിക്കേണ്ടിയിരുന്നില്ല..
പെട്ടെന്ന് കഴുകിയ പാത്രങ്ങള്‍ പോറ്റിക്കൊച്ച് തിടുക്കപ്പെട്ട് വാങ്ങുന്നതിനിടയില്‍ പറഞ്ഞു,
“ആത്മേ, പാത്രം കഴുകാന്‍ സമ്മതിക്കില്ലായിരുന്നു.. പണിക്കാരത്തി ശൂദ്യ സ്ത്രീ വെളിയില്‍ നില്‍ക്കുന്നു. അവര്‍ കണ്ടാല്‍ പിന്നെ നാടുനീളെ പറഞ്ഞുകൊണ്ട് നടക്കും അതാണ്‌”.
എന്നെ അത് കൂടുതല്‍ കൊച്ചാക്കി.. അവര്‍ എന്നെയും അറിയുന്നവരായിരിക്കില്ലേ! മോശം!!

അതുകഴിഞ്ഞ് വീണ്ടും പോറ്റിക്കൊച്ചിനെ സന്ധിച്ചു..
ഇപ്രാവശ്യം ഞാന്‍ പോസ്റ്റുഗ്രാജ്വേറ്റിനു പഠിക്കുകയും സാമ്പത്തിക പരാധീനത കാരണം പോറ്റിക്കൊച്ച് തുടര്‍ന്ന് പഠിക്കാതെ ഡിഗ്രികൊണ്ട് കിട്ടുന്ന ജോലി മതിയെന്ന തീരുമാനത്തിലെത്തി ഒരു മിഡില്‍ ക് ളാസ്സ് ക് ളര്‍ക്കിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു..
പോറ്റിക്കൊച്ചിന്റെ പ്രത്യേക ക്ഷണപ്രകാരമാണ്‌ വീട്ടില്‍ ചെന്നത്..
പോറ്റിക്കൊച്ച് ഭര്‍ത്താവുമൊത്ത്  പ്രത്യേകം താമസം തുടങ്ങിയിരുന്നു..
പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു പോറ്റിക്കൊച്ച് .
ഗരഭാലസയ്ത്തിനിടയിലൂടെ  എനിക്ക് നല്ല വിഭവങ്ങളൊക്കെ ഒരുക്കി ഊണു തന്നു..
ഗര്‍ഭിണിയായ പോറ്റിക്കൊച്ചിനെ സഹായിക്കാനെന്ന ഭാവേന ഞാന്‍ ഊണുകഴിഞ്ഞ് ഇപ്രാവശ്യം ധൈര്യത്തോടെ പാത്രങ്ങളും എടുത്ത് കഴുകാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്നൊരു പിടി എന്റെ
എച്ചില്‍ പാത്രത്തില്‍!
ഞാനാകെ വിയര്‍ത്തു!
'പണ്ടേ പോറ്റിക്കൊച്ച്! പോരാത്തതിനു പൂര്‍ണ്ണഗര്‍ഭിണിയും!!'
ഞാനീ പാപം ചെയ്യില്ലാ..! പാത്രം വിടാതെ ഞാനും..
പിടിയും വലിയുമായി!!
ഒടുവില്‍ പോറ്റിക്കൊച്ച് തന്നെ ജയിച്ചു
എന്തോ പ്രായശ്ചിത്തം ചെയ്യുന്നമാതിരിയായിരുന്നു പോറ്റിക്കൊച്ച് പാത്രം കഴുകിയിരുന്നത്..
കഴുകുന്നതിനിടയില്‍ പതിയെ ആശ്വസിപ്പിക്കയും ചെയ്തു
‘ഇവിടെ ആരുമില്ലല്ലൊ കാണാനും കുറ്റം പറയാനും ഒന്നും..’
ഞാന്‍ എങ്കിലും എന്തോ പാപം ചെയ്തമാതിരി പോറ്റിക്കൊച്ചിന്റെ പിറകേ നടന്നു...


അപ്പോള്‍  പറയാന്‍ വന്നത്...  ജാതി, മത, മേല്‍ക്കൊയ്യ്മയെപ്പറ്റിയൊക്കെ അല്ല്യോ?!
ഇനി ജോലിക്ക് പോയി വന്നിട്ട് തുടരാം...
അതുവരെയ്ക്കും വിട..

സസ്നേഹം
ആത്മ

6 comments:

Diya Kannan said...

കൊള്ളാം അത്മേച്ചി ....കാലത്തിനൊത്ത് മാറുന്നുണ്ട് മിക്കവരും ...പക്ഷേ നാടോടുമ്പോള്‍ തിരിഞ്ഞോടുന്ന ചിലര്‍ ഇപ്പോഴും ഇവിടെയൊക്കെ ഉണ്ടല്ലേ ?..മറ്റു ചിലര്‍ അപകര്‍ഷത ബോധത്തിന്റെ വിഴുപ്പ് അലക്കി കൊണ്ട് ആരുടെയൊക്കെയോ മേല്‍ കുറ്റം ചാര്ത്താനും ശ്രമിക്കുന്നു.

SHANAVAS said...

ജാതിയുടെ ഭാരം പേറുന്ന പാവങ്ങള്‍...പക്ഷെ അവര്‍ക്ക് സംവരണം ഇല്ല...എന്നാലും ഈ പാവങ്ങള്‍ മനസ്സ്‌ കൊണ്ട് നല്ല മനുഷ്യര്‍ ആണ്..അനുഭവക്കുറിപ്പ് നന്നായി..

Chethukaran Vasu said...

ഹൃദ്യമായ ആഖ്യാനം ! ആ മനസ്സിനെ പ്രകടമാക്കാന്‍ വാക്കുകള്‍ക്ക് സാധിക്കുന്നുണ്ട് ! ആശംസകള്‍ !

സമൂഹത്തെ പേടിയാണ് മനുഷ്യന് .. ! ഭയ- വിധേയത്വം മനസ്സിന്റെ കൂടപ്പിരപ്പും !മനസ്സിലെ നന്മ പ്രകടമാക്കാന്‍ പോലും മനുഷ്യനെ അനുവദിക്കാതെ അത്രയും ശക്തമാത്രേ ഇവയുടെ മുതലപ്പിടുതം .അല്പമെങ്കിലും മാറ്റങ്ങള്‍ ഹ്സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ചുരുക്കം ചിലര്‍ മാത്രമാണ് . എന്നാല്‍ അവര്‍ ഏവര്ലാലും കുറ്റപ്പെടുത്തുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു . കാരണം, മാറുന്നത് ആര്‍ക്കും ഇഷ്ടമല്ല ! മാറ്റപ്പെടുന്നത് തന്റെ മേലുള്ള വിലങ്ങാനെങ്കില്‍ പോലും അതെടുത്തു മാറ്റാന്‍ അവന്‍ ആരെയും അനുവദിക്കില്ല തന്നെ ..! കാരണം അത് അവന്റെ സ്വത്വത്തോട് വിളങ്ങി ചേര്‍ന്നിരിക്കുന്നു - കാലം അങ്ങനെ അവനെ പരുവപ്പെടുത്തിയിരിക്കുന്നു എന്നാല്‍ ആരങ്കിലും തന്റെ വിയര്‍പ്പും ചോരയുമോഴുക്കി , വേദനയും ക്ലേശവും സഹിച്ചു സ്വാതന്ത്ര്യം നേടിക്കൊടുതാല്‍ അനുഭവിക്കാന്‍ എല്ലാവരും കൂടും .. അതിനു വേണ്ടി ജീവന്‍ കൊടുത്തവനെ മറക്കുകയും ചെയ്യും - അതാണ്‌ മനുഷ്യന്‍ - അവന്റെ ലോകം - അവന്റെ സ്വാര്തത .

മനുഷ്യരില്‍ നന്മയുണ്ട് , അത് പ്രകടമാക്കാത്തത് അവന്റെ തന്നെ തെറ്റാണു .മറ്റാരുടെയും അല്ല !

"നന്ദികേടെ നിന്റെ പേരോ മനുഷ്യന്‍ ..?"

ആത്മ said...

ദിയ എഴുതിയതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു...
കുറഞ്ഞ വാക്കുകളില്‍ എല്ലാം പറഞ്ഞ്പ്പിച്ചു!!

സത്യത്തില്‍ എനിക്കും അറിയില്ല എന്തിനിപ്പൊഴത്തെ ജനറേഷന്‍ പണ്ടത്തെ ജാതി വ്യവസ്ഥിതിയെ(ഇല്ലാതായിക്കഴിഞ്ഞ) കുത്തിപ്പൊക്കികൊണ്ട് വരുന്നു എന്ന്!

നായരായി ജനിച്ചവരെ മാത്രം കളിയാക്കുന്നതെന്തിനാ
എങ്കില്‍ നായ്ന്മാര്‍ക്ക് ക്രിസ്ത്യാനികള്‍ അവരുടേ പെരു മാത്യൂ, ജോസഫ് എന്നൊക്കെ വയ്ക്കുന്നതിനും
മുസ്ലീംകള്‍ അവരുടേ ജാതി എടുത്തുകാട്ടുന്ന പേരു വയ്ക്കുന്നതിനും ഒക്കെ കുറ്റം പറയണ്ടേ..?!

ഓരോ ജാതിയില്‍ ജനിച്ചാല്‍ ആ ജാതി അനുശാസിക്കുന്ന വിധത്തില്‍ ജീവിക്കുന്നു അത്രതന്നെ..
ഒരു ജാതിയും, മതവും, ദൈവവും മറ്റുജാതിക്കാരെ ദ്രോഹിക്കണം എന്നു പറയുന്നില്ല,
പിന്നെ ഈ കുറച്ചു മനുഷ്യര്‍ മാത്രം മറ്റു ജതിമതക്കാരെ കളിയാക്കുകേം കുറ്റപ്പെടുത്തുകേം ഒക്കെ ചെയ്യുന്നതെന്തിനാണാവോ?!

ഈ രാജ്യത്ത് അധികവും ചൈനീസ് ആണ്‌.. ഇന്ത്യാക്കാര്‍ കാല്‍ ശതമാനം പോലും ഇല്ല!
എങ്കിലും നല്ല ഭരണമാണ്‌.. ഒരു ഇന്ത്യന്‍ ചെന്ന് ചീനനോട് കയര്‍ത്തോ കളിയാക്കിയോ, 'ഹേ ചീനാ നീ നിന്റെ പേരു മാറ്റി ഒരു ഇന്ത്യന്‍ പേരു വയ്ച്ചുകൂടെ?' എന്നു ചോദിക്കുന്നപോലെ ഒരു ബാലിശമായി തോന്നുന്നു ഗോഡ്സ് ഓണ്‍ കണ്ട്റിയില്‍ ജീവിച്ചിട്ട് അവിടേയുള്ളവരെ ക ളിയാക്കുന്നതൊക്കെ കാണുമ്പോള്‍!!!
എവിടെയായാലും നമുക്ക് നന്നായി ജീവിച്ചാല്‍ പോരേ?!

ആത്മ said...

SHANAVAS,

അതെ, ജാതി വ്യവസ്ഥിതികൊണ്ട് എല്ലാ ജാതിക്കാരും മതക്കാരും പ്രായാസം അനുഭവിക്കുന്നുണ്ട്..!

ആത്മ said...

Chethukaran Vasu,

സമൂഹത്തിന്റെ പല നിയമങ്ങളും പലര്‍ക്കും അനുസരിക്കാന്‍ പ്രയാസമായ രീതിയിലുള്ളവയാണ്‍

ഒരു സ്ത്രീയായി ജനിച്ചിട്ട് പുരുഷനെ അനുസരിക്കാതെ പുരുഷനു തുല്യം സ്ഥാനമാനങ്ങള്‍ വേണം എന്നൊക്കെ വാശിപിടിച്ചാല്‍ കുടുംബഭദ്രത തന്നെ തകരും..(പുരുഷനായിട്ട് ജനിച്ചിട്ട് സ്ത്രീയെപ്പോലെ ജീവിച്ചാലും തഥൈവ!)


ഒരു അഫ്ഗാന്‍ സ്ത്രീ ഒരു ഇന്ത്യന്‍ സ്ത്രീ അനുഭവിക്കുന്ന സ്വാതന്ത്യം വേണമെന്ന് സ്വപ്നം കാണാന്‍ പോലും ധൈര്യപ്പെടില്ല..

ഒരു ഇന്ത്യാക്കാരി ഒരു അമേരിക്കക്കാരിയുടേ സ്വാതന്ത്യം അഭിലഷിച്ചാലും തകരുന്നത് അവളുടേ കുടുംബമായിരിക്കും..

അപ്പോള്‍ എല്ലാവരുക്കും സമൂഹത്തിന്റെ ഭദ്രതയില്‍ ഒരു കടപ്പാട് ഉണ്ട്
എല്ലാ ജാതിക്കാരുക്കും മതക്കാര്‍ക്കും...

ഒറ്റയടിക്ക് ഒരു ജാതിക്കാരെ ഇല്ലാതാക്കിയാല്‍ ഒരു മതക്കാരെ ഇല്ലാതാക്കിയാല്‍ പ്രശ്നങ്ങള്‍ തീര്‍ന്നു എന്ന് വാശിപിടിക്കുന്നതല്ലെ അക്രങ്ങളൊക്കെ കുത്തിപ്പൊക്കുന്നത്!

ഒരു ജാതിക്കാര്‍ അല്ലെങ്കില്‍ മതക്കാര്‍ മാതമുള്ള രാജ്യം ഭൂലോകത്തില്‍ എങ്ങും ഉണ്ടാവാന്‍ തരമില്ല.
എല്ലാവരും അഡ്ജസ്റ്റ് ചെയ്യുകയല്ലെ,

ബേസിക്കായി എല്ലാവരും നമ്മളെപ്പോലെ വെറും മനുഷ്യരെല്ലെ മൃഗങ്ങളല്ലല്ലൊ!