Sunday, July 3, 2011

അസൂയ, മാതൃത്വം, വാര്‍ദ്ധക്യപുരാണങ്ങള്‍...

ഇപ്രാവശ്യം ബ്ലോഗില്‍ ഒന്നും എഴുതാതെ മാന്യമായി നടക്കാമെന്നു കരുതി ഇരിക്കുകയായിരുന്നു, പക്ഷെ, ഒരു ധൈര്യക്കുറവ്! വെളിയിലത്തെ മനുഷ്യര്‍ പന്തുതട്ടുമ്പോലെ തട്ടിക്കളിക്കുമ്പോള്‍ ക്ഷീണിച്ചോടി വരാന്‍ നീയല്ലെ ഉള്ളൂ എന്റെ ബ്ലോഗൂ..

ആത്മയ്ക്ക് രണ്ടുദിവസമായി ആകപ്പാടെ അസൂയകള്‍..

അസൂയ വന്നു നിറയും മുമ്പ് മറ്റൊരു വികാരമായിരുന്നു ആത്മയെ ഭരിച്ചിരുന്നത്.. അതിന്റെ കാര്യം പിന്നീടെഴുതാം..
ആദ്യം അസൂയ തീര്‍ക്കട്ടെ,

അസൂയ തുടങ്ങിയാല്‍ പിന്നെ സര്‍വ്വരോടും അസൂയയാണ്!
ഒടുവില്‍ കണ്‍ഫ്യൂഷനാവും!
ബ്ലോഗിലുള്ളവരോട് അസൂയിക്കണോ, ബസ്സിലുള്ളവരോട് അസൂയിക്കണോ, ബുക്ക് പബ്ലിഷ് ചെയ്ത് വിലസുന്നവരോട് അസൂയകാണിക്കണമോ(നൊ ഷോര്‍ട്ട് ഫോം..)
അതോ വെളിയില്‍ ശരിക്കും മേള്‍വിലാസത്തോടെ വിലസുന്നവരോട് അസൂയ കാണിക്കണമോ, കഴിഞ്ഞുപോയ സംഭവങ്ങള്‍ ഓര്‍ത്ത് ഓര്‍ത്ത് അസൂയ കാട്ടണോ
ഇനി വരാന്‍ പോകുന്ന സംഭവങ്ങള്‍ സങ്കല്പിച്ച് അസൂയ ഉണ്ടാക്കണമോ

എന്നിങ്ങണെ ആകെമൊത്തം ഒരസൂയമയം!

ഈ അസൂയ എല്ലാറ്റിലും ഉണ്ട്.. വളരെ വ്യാപകമായ രീതിയില്‍ എത്തുന്നത് എന്നാല്‍ സ്നേഹിക്കപ്പെടുന്നവരിലേക്കാണ്..
ഞാന്‍ അവരെ അത്രമാത്രം ഡീപ്പ് ആയി സ്നേഹിക്കണമായിരുന്നോ?!
അവര്‍ അത് അര്‍ഹിക്കുന്നുണ്ടോ എന്നൊരു അസൂയ!
അസൂയക്ക് മരുന്നുമില്ല പരിധികളുമില്ലാ...

ആത്മയെ ആരെങ്കിലും ആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ നോക്കുന്നു എന്നു കരുതൂ
ഉടനെ അസൂയ തലപൊക്കും..
ഹും! ഒരാത്മാര്‍ത്ഥത..
ആത്മയാവില്ലല്ലൊ അവരുടേ ഫസ്റ്റ് ഇഷ്ടം എന്ന ഒരസൂയയിരുന്നു ഒരു പത്തുവര്‍ഷം മുന്‍പ്.
പിന്നെ അസൂയ സമൂഹം തന്നെ പുരുഷന്മാര്‍ക്കു നല്‍കുന്ന ഫ്രീഡം ഓര്‍ത്തും..
പിന്നെ താന്‍ അവരെ പരോക്ഷമായി സ്നേഹിച്ചാല്‍ തനിക്ക് നഷ്ടമാകുന്ന പവിത്രതയും, അവര്‍ക്ക് നഷ്ടമാകാത്ത പവിത്രതയെയും പറ്റി ആസൂയ!..
ഇതൊക്കെ മറികടന്ന് ഒന്നു സ്നേഹിക്കാനും ഈ അസൂയ ഇതുവരെ സമ്മതിച്ചിട്ടില്ല..
ലജ്ജാവഹം!
പക്ഷെ, ആത്മ നല്ല പ്രായത്തിലൊക്കെ സന്യസിച്ചതുകൊണ്ടാവാം ഈ മായ ആത്മയെ ഒട്ടു ലേറ്റായും ലേറ്റസ്റ്റായും ഒക്കെ ഭ്രമിപ്പിക്കുന്നത്!

അസൂയയെപ്പറ്റിയും സ്നേഹത്തെപ്പറ്റിയും ആത്മയുടെ(സ്ത്രീകളുടെ) വികലമായ കാഴ്ചപ്പാടുകള്‍ വായിച്ചുവല്ലൊ,

ഇനി അല്പം പ്രായവിചാരം..

ഇന്നലെ ജോലിയൊക്കെ കഴിഞ്ഞ് ബസ്സില്‍ തിരിച്ചുവരുമ്പോള്‍, രണ്ട് പ്രായമായ സ്ത്രീകള്‍ തകര്‍ത്തുവച്ച് സംസാരം!
ആരുടേയോ കുശുമ്പും കുന്നായ്മയും പറയുകയാണെന്ന് സംസാരത്തിലെ വീര്യം കാണുമ്പോള്‍ അറിയാം..
ആത്മ വേറുതെ നോക്കിയിരുന്നു.. വാര്‍ദ്ധക്ക്യത്തിന്റെ നിസ്സഹായത, ചപലത, കുശുമ്പ്.. അതിലേറെ അവരുടെ ചുളികുകള്‍ വീണ തൊലിയെ..
അത് ഒരുനിമിഷം അമ്പരപ്പുണ്ടാക്കി..
താനും ഒരു നാള്‍..
ഇല്ല താന്‍ ആ പ്രായം വരെ ഉണ്ടാകില്ല.
എന്തോ അങ്ങിനെ ഒരു തോന്നല്‍.
പെട്ടെന്ന് അമ്മയെ ഓര്‍ത്തു.. അമ്മയും പ്രായം വികൃതമാക്കുന്നതിനു മുന്‍പെ രക്ഷപ്പെട്ടു..
താനും അതുപോലെ..

പണ്ട് ടീനേജില്‍ ഇതുപോലെ ഒരു ഭയമുണ്ടായിരുന്നു..
താന്‍ ഒരിക്കലും വിവാഹിതയാവില്ലെന്ന്!
എങ്കില്‍ അത് ഒരു സംഭവം തന്നെയായിരിക്കും എന്ന ഒരു ഭയം.ഭൂമി അവസാനിക്കും എന്നപോലെ ഒരു അസ്വാഭിവകത..
ആ ഭയം ആക്രമിച്ചാക്രമിച്ച് ഒടുവില്‍ താന്‍ ആ പ്രായം ആകുന്നതിനു മുന്‍പ് ഈ ലോകത്തോട് വിടപറയും എന്നൊരു വിശ്വാസത്തിലായിരുന്നു ജീവിച്ചിരുന്നത്..
വിവാഹത്തിനോടുള്ളതിനെക്കാളും അജ്ഞത പ്രസവത്തിലായിരുന്നു..
അഥവാ വിവാഹിതയായാലും തനിക്ക്‍ ഒരു സാധാരണ സ്ത്രീയെപ്പോലെ മക്കളെ പ്രസവിച്ച് വളര്‍ത്താന്‍ ആകില്ലെന്ന ഒരു അവിശ്വസനീയത..
തന്റെ ശരീരം ഇതിനൊന്നും പാകമാകുന്ന രീതിയിലാകില്ല എന്നൊരു ഭയം..
എന്തോ ഒരു അബ്നോര്‍മ്മാലിറ്റി...

അതുകൊണ്ടു തന്നെ അമ്മയായതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദവും വിസ്മയവും നേട്ടവും ഒക്കെ..
അപ്പോള്‍, ഞാന്‍ അതിനു മുന്‍പുള്ള എന്നെ പാടെ മറന്നു..
ഞാനൊരമ്മ മാത്രമായി..
പ്രസവിക്കാന്‍ മടിക്കുന്ന സ്ത്രീകളോടൊക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു..
നിങ്ങള്‍ ഈ ഭൂമിയിലേക്കും വച്ച് ഏറ്റവും വലിയ സൌഭാഗ്യമാണ് വേണ്ടെന്ന് കരുതുന്നത് സഹോദരിമാരേ എന്ന്..

ഭര്‍ത്താവിനെയും കാമുകരെയും ഒക്കെ ഓര്‍ത്തു ഡിപ്രഷന്‍ പിടിച്ചു നടക്കുനന്‍ യുവതികളൊടൊക്കെ പോയി ഉപദേശിക്കാന്‍ തോന്നും.. “നിങ്ങള്‍ ഒന്നു പ്രസവിച്ചു നോക്കൂ.. ഈ ഭൂമിയിലേക്കും വലിയ ആനന്ദകരമായ ഒരവസ്ഥയാണത്.. ദൈവത്തിന്റെ എറ്റവും വലിയ സമ്മാനം വാങ്ങൂ.. ഈ ചപലമായ ദുഃഖങ്ങളൊക്കെ പമ്പകടക്കും എന്നൊക്കെ..(ഭാഗ്യത്തിന് അന്ന് ബ്ലോഗൊന്നും ഇല്ലാതിരുന്നതുകൊണ്ട് എല്ലാരും രക്ഷപ്പെട്ടു!)

ഇനി ഇന്നലെ ഒരമ്മയും മകളും തമ്മില്‍ നടന്ന സംഭാക്ഷണ ശകലവും കൂടി ചേര്‍ത്ത് ഈ വാരാന്തവിശേഷങ്ങള്‍ ഉപസംഹരിച്ച് ആത്മ വിടകൊള്ളുന്നു...

Ammaa...
Amma..
why? what do you want this time (in a little irritated voice)
Oh so you are tired of looking after me?!(taken aback!)
you are not a mother at all.. (ager)
I have no mother ( more anger)

മോളൂ, ഞാന്‍ മരുന്ന് കഴിക്കാന്‍ പറഞ്ഞിട്ട് കഴിക്കാറ്റെ ഇരിക്കുന്നതുകൊണ്ടല്ലെ പനി വിടാതെ നില്‍ക്കുന്നത്..
എനിക്കും സുഖമില്ല..
അതുകൊണ്ടല്ലെ, വീണ്ടും വീണ്ടും വിളിക്കുമ്പോള്‍ വിഷമം തോന്നുന്നത്......
....
...
you give me a reason to live, and work harder
I don't know how
anyway you are giving me some positive energy

why? your other child is not giving you any?
No, i have to give them?
but in your case,
you are giving me some positive energy
in an unknown way
when i feel so tired and depressed
just the thought of you reivive me

(My English is not perfect but this is a conversation i have overheard between a mother and daughter)


ആത്മ എഴുതുന്നത് വായിക്കാ‍നാഗ്രഹമുള്ളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കമന്റുകള്‍ തന്ന് പ്രോത്സാഹിപ്പിക്കുക..
അല്ലെങ്കിലും സാരമില്ല..
ആത്മയ്ക്ക് എഴുതാതെ ജീവിക്കാനാവാത്തതിനാല്‍ വീണ്ടും വരും...
വീണ്ടും സന്ധിക്കുന്നതുവരെ
വിട.

15 comments:

Rare Rose said...

ആത്മേച്ചീടെ ചില പോസ്റ്റുകള്‍ക്കൊക്കെ എന്താ കൃത്യമായിട്ട് കമന്റേണ്ടതെന്ന് എനിക്ക് പിടി കിട്ടാറില്ല.എന്നാല്‍ മിണ്ടാതെ പോയാല്‍ ആത്മേച്ചി പോസ്റ്റ് നന്നായില്ലെന്നാവും കരുതുകാന്ന് വിചാരിച്ച് കണ്‍ഫ്യൂഷനിലുമാവും :)

ഈ കുട്ടി,കുട്ടി അസൂയേം,വിചാരങ്ങളുമൊക്കെ ല്ലാ മനുഷ്യര്‍ക്കുമുണ്ടാവും ആത്മേച്ചീ.ഓരോരുത്തര്‍ക്കും ഓരോ വിധത്തിലായിരിക്കും.പിന്നെ ആ അമ്മേം,മോളേം വാക്കുകളിലൂടെ കണ്ടു..ഇഷ്ടായി..:)

ആത്മ said...

റോസൂന്‌ ആത്മേടെ സൈക്കോളജി നന്നായറിയാം അല്ലെ,
അതെ, ഒരു കമന്റെങ്കിലും കണ്ടില്ലെങ്കില്‍ ഞാന്‍ ബോറായി തുടങ്ങിയോ എന്നൊരു തോന്നല്‍ വരും..
നന്ദി ട്ടൊ, :)

ചക്രൂ said...

ചേച്ചിയുടെ മക്കള്‍ ഇംഗ്ലീഷ് മാത്രേ സംസാരിക്കുള്ളൂ ??

ചക്രൂ said...

ഒരാളെ അന്ധമായി സ്നേഹിക്കുന്നതും ഒരു തരത്തില്‍ പറഞ്ഞാല്‍ വേദന ക്ഷണിച്ചു വരുതലാണ് ... അയാളുടെ ഭാഗത്ത്‌ നിന്നുള്ള ഒരു ചെറിയ തെറ്റ്/ അവഗണന പോലും നമ്മളെ വല്ലാതെ വേദനിപ്പിക്കും .... (എന്റെ അനുഭവം )
പക്ഷെ മനസ്സിനുള്ളിലെ സ്നേഹം ഞാന്‍ ആര്‍ക്കാണ് കൊടുക്കുക.?. ആളെ തേടി ഞാന്‍ അലഞ്ഞു തിരിഞ്ഞു ആരെയും കിട്ടിയില്ല... നാളെ ഞാന്‍ മരിച്ചുപോയാല്‍ ആ സ്നേഹം നശിച്ചുപോകില്ലേ എന്നോടൊപ്പം ? എന്റെ സ്നേഹം ആഗ്രഹിക്കുന്നവരെ ഞാന്‍ എങ്ങനെയാണു കണ്ടെത്തുക ?

ആത്മ said...

ചക്രൂ,

ത്രിശ്ശങ്കു സ്വര്‍ഗ്ഗത്തിലെന്നപോലെ ഒരു രാജ്യത്താണ്‌ താമസിക്കുന്നത്..
മലയാളിത്വം കൈവിട്ടും പോയി
നല്ല ഇംഗ് ളീഷ് ഒട്ട് കിട്ടീമില്ലാത്ത ഒരു രാജ്യത്ത്..
ഇവിടെ പുതിയ തലമുറകളൊക്കെ ഇംഗ് ളീഷിലാണ്‌ സംസാരിക്കുന്നത്.. അതേ നിവര്‍ത്തിയുള്ളൂ..
ഇന്താക്കാര്‍ കാല്‍ ശതമാനം പോലും ഇല്ല. ഉള്ള ഇന്ത്യാക്കാരില്‍ പല ഭാഷ സംസാരിക്കുന്ന ഇന്താക്കാര്‍.. അവരുടെ ഇടയില്‍ മലയാളം എവിടെ പറയാന്‍?!
(അല്ലാതെ, മലയാളം മറന്നാല്‍ മഹിമ ഉണ്ടാകും എന്നൊന്നും അവര്‍ക്കറിയില്ല..
ഇംഗ് ളീഷ് അറിഞ്ഞാല്‍ മഹിമ ഉണ്ടെന്നും അറിയില്ല. അവരുടെ മാതൃഭാഷപോലെ സംസാരിക്കുന്നു..)

വീട്ടിനുള്ളില്‍ പതുങ്ങിയിരുന്ന് ആത്മ മാത്രം മലയാളം പറയും..വെറുതെ..
ബാക്കി മൂന്നു മനുഷ്യജീവികളും ഇംഗ് ളീഷില്‍ ആശയവിനിമയം നടത്തുമ്പോള്‍
ഞാന്‍ പറയുന്നതേതു ഭാഷയെന്ന് ആരും ശ്രദ്ധിക്കയും ഇല്ല.. കാര്യം മനസ്സിലായാല്‍ മതിയല്ലൊ.
എങ്കിലും സീരിയസ്സ് ആയി മക്കളോട് സംസാരിക്കുമ്പോള്‍ അവരെ മനസ്സിലാക്കിക്കാന്‍ അറിയാതെ അബോധമായി ഇംഗ് ളീഷില്‍ സംസാരിച്ചു ഫലിപ്പിക്കാന്‍ ശ്രമിക്കും..
എന്തരോ എന്തോ...:)

ആത്മ said...

സ്നേഹത്തെ പറ്റി പറയാനാണെങ്കില്‍ ഒരുപാടുണ്ട്..
തല്‍ക്കാലം കിട്ടാത്ത(എടുത്തുകൂടാത്ത) മുന്തിരിങ്ങയെ പറ്റി പുളിപ്പെന്നും മധുരമെന്നും ഒക്കെ പറഞ്ഞും പരിതപിച്ചും ഒക്കെ കഴിയുന്നു..:)

കൂടുതല്‍ പിന്നീടെഴുതാമേ..:)

ചുരുക്കത്തില്‍ സ്നേഹത്തെപ്പറ്റി കരഞ്ഞും ചിരിച്ചും ഭാവന ചെയ്തും ഒക്കെ നമുക്ക് ജീവിക്കാമല്ല്!!
സ്നേഹം ഇഷ്ടം പോലെ വാരിക്കോരി കൊടുക്കുകേം ചെയ്യാം..
എല്ലാം മനസ്സിന്റെ മാത്രം ഓരോ ഭാവനാവിലാസങ്ങളല്ലെ,
ആദ്യം സ്നേഹിക്കണം.. പിന്നെ കരയണം.. പിന്നെ മറക്കണം..
തീര്‍ന്നു...

അല്ല, വാസ്തവത്തില്‍ എന്താണ്‌ സ്നേഹം?!

ആത്മ said...

ചക്രുവിന്റെ ഫോട്ടോ ബ്ലോഗില്‍ പോയി ഫോട്ടോകള്‍ കണ്ടു.. വളരെ വളരെ മനോഹരമായി തോന്നി..
അവിടെ കമന്റ് എഴുതാന്‍ നോക്കീട്ട് പറ്റിയില്ല..
അതുകൊണ്ട് ഇവിടെ പോസ്റ്റുന്നു...
ചക്രുവാണോ അഖില്‍?!

ചക്രൂ said...

:)..അറിയില്ലാരുന്നോ ....
പണ്ട് ബസിലും അതായിരുന്നു പേര് ... പക്ഷെ ചില തല തെറിച്ചവന്മാര്‍ ചക്കക്കുരുവെന്നും മറ്റും പറഞ്ഞു ശല്യമായപ്പോള്‍ മാറ്റിയതാ

ചക്രൂ said...

---ആദ്യം സ്നേഹിക്കണം.. പിന്നെ കരയണം.. പിന്നെ മറക്കണം..
തീര്‍ന്നു...--------

അതെ അതെ.. മറക്കാന്‍ കഴിയുന്നതാണ് ഭാഗ്യം

ചക്രൂ said...
This comment has been removed by the author.
ആത്മ said...

pakru,

sneham ennath manassinte oru lolamaaya, complicated aaya athi athi athi lolamaaya oru thanthuvalle?!!

athinum venam oru yogam!!! :)

karayanda tto,

ചക്രൂ said...

പക്രു അല്ല ചക്രു .........
ഹും കളിയാക്കിയതാണോ ?

ചക്രൂ said...

സ്നേഹം എന്ത് കുന്തം ആണേലും എന്റേല്‍ ഒരുപാടുണ്ട് ... ആദ്യമൊന്നും ആര്‍ക്കും ഞാന്‍ കൊടുക്കാറില്ലായിരുന്നു അത്..
പക്ഷെ എപ്പോള്‍ എല്ലാര്‍ക്കും കൊടുക്കുന്നു പക്ഷെ ചിലപ്പോള്‍ തിരിച്ചു കിട്ടുന്നത് വേദനയാണ് ... തിരിച്ചു ഒന്നും മോഹിചില്ലെങ്കില്‍ കൂടി അവര്‍ വേദന തിരികെ തരുന്നു
മറ്റു ചിലരാകട്ടെ ഞാന്‍ കൊടുത്തില്ലെങ്കില്‍ കൂടി അവര്‍ എനിക്ക് തരുന്നു സ്നേഹം ...

ആത്മ said...

ഞാന്‍ കളിയാക്കിയതൊന്നും അല്ല!,
തെറ്റിപ്പോയതാണ്‌..

ഒരു കണക്കിന്‌ സ്നേഹം നല്ലതാണ്‌..
സ്നേഹിക്കുന്നവര്‍ സ്നേഹിക്കപ്പെടുന്നവര്‍ ഒക്കെ മറ്റു പല കൊള്ളരുതായ്മകളില്‍ നിന്നും
രക്ഷനേടുന്നു..
സ്നേഹം മാത്രം...
മനുഷ്യരെ അല്ലെങ്കില്‍ ദൈവത്തിനെ സ്നേഹിക്കൂ..
സ്നേഹം ദിവ്യമാണ്‌... :)

ചക്രൂ said...

മം...ദിവ്യയെ സ്നേഹിച്ചതിന്റെ ക്ഷീണം മാറിയില്ല .... ;)