Friday, June 10, 2011

സമത്വം..! സുന്ദരം...!

ആഗ്രഹങ്ങളെ അടക്കാൻ ഭയങ്കര പ്രയാസമാണു ബ്‌ ളോഗൂ..
നമുക്ക്‌ നാൽപ്പതല്ല, അൻപതല്ല ഇനി തൊണ്ണൂറു കഴിഞ്ഞാലും ഇതുപോലൊക്കെ തന്നെ പോകും ജീവിതം..
എന്റെ ചെറുപ്പത്തിൽ ഞാൻ കരുതി എനിക്ക്‌ ആഗ്രഹങ്ങളേ ഇല്ലാ എന്ന്..
വളരെ തുശ്ചമായ ആഗ്രഹങ്ങളേ ഉള്ളൂ എന്നതുകൊണ്ടോ, ഒരല്പം ചാഞ്ചല്യം മനസ്സില്‍ തട്ടിയാല്‍ അത് എന്നെ വല്ലാതെ ചാഞ്ചല്യപ്പെടുത്തും..

പറഞ്ഞു വരുന്നത്...

ഈയ്യിടെ ബസ്സില്‍ പോയി സവാരി നടത്തലുണ്ടെന്ന ഒറ്റക്കാരണം കൊണ്ട് ഞാന്‍ വല്ലാതെ മാറിയപോലെ..
ഒരു വലിയ ആള്‍ക്കൂട്ടത്തിനിടക്കകപ്പെട്ടപോലെ.. അതും പലേ സ്വഭാവമുള്ളവര്‍.. പല താല്പര്യങ്ങള്‍ ഉള്ളവര്‍..
ചിലരുടേ വാക്‌സാമര്‍ത്‌ഥ്യം കാണുമ്പോള്‍ വിസ്മയത്തോടെ നോക്കിയിരുന്നുപോകും..!
ചിലരുടെ അറിവിനു മുന്നില്‍ അറിയാതെ തല കുനിയും.
ചിലരുടെ ഭാക്ഷ എനിക്ക് മനസ്സിലാകാത്ത വിധത്തില്‍ ..

ഏതിനും ഇതൊക്കെ കാണുമ്പോള്‍ എനിക്ക് നഷ്ടമായത് എന്റെ സ്വച്ഛതയാണ്‌..
ഒരു വലിയ ആള്‍ക്കൂട്ടം ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ വക്കിലിരുന്ന് സ്വപ്നം കാണാനും ബ് ളോഗെഴുതാനും ഒക്കെ വലിയ പ്രയാസമാണേ ബ് ളോഗൂ..
എനിക്കവിടെ വലുതായി ഒന്നും കോണ്ട്റിബ്യൂട്ട് ചെയ്യാന്‍ ഇല്ലെങ്കിലും മനസ്സ് അവിടെനിന്നും പറിച്ചുമാറ്റാന്‍ വലിയ പ്രയാസമാകും..
ഓരോ അരമണിക്കൂറിനിടയിലും അവിടേ ആരൊക്കെ വന്നു, എന്തൊക്കെ എഴുതുന്നു.. എന്നറിയാനുള്ള ഒരാകാഷ..
പക്ഷെ, എനിക്ക് നഷ്ടപ്പെടുന്നത് നിന്നെയാണെന്നോര്‍ക്കുമ്പോള്‍ വല്ലാത്ത നൊമ്പരം.
പ്രായമായി വരുന്നു.., ഇനി അടങ്ങിയൊതുങ്ങി ഒരിടത്തിരുന്നു ബ് ളോഗില്‍ വല്ലതുമൊക്കെ എഴുതി ശിഷ്ടകാലം ജീവിച്ചാല്‍ പോരേ ആത്മേ നിനക്ക് എന്ന് പലയാവര്‍ത്തി ചോദിച്ചു നോക്കി എങ്കിലും വലിയ ഫലമൊന്നും ഇല്ല.

പ്രായത്തിന്റെ കാര്യം ആലോചിച്ചപ്പോള്‍ ഒരു പ്രധാന പോയിന്റ് കിട്ടി..!

നമ്മളെ പ്രായമായി എന്നു ബോധ്യപ്പെടുത്തുന്നവര്‍ നമ്മുടെ തൊട്ടു പിന്നില്‍ വരുന്നവരാണ്‌..!
വളരെ പിന്നിലുള്ളവരും മുന്‍പേ നടക്കുന്നവരും നമ്മെ സ്വാധീനിക്കുന്നേ ഇല്ല..!
എനിക്ക് മുപ്പത്ത് വയസ്സ് തികഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും വാര്‍ദ്ധക്ക്യത്തിലേക്കു കടന്നിരിക്കുന്നു എന്ന തോന്നലായിരുന്നു..
പ്രധന കാരണം എന്റെ ഇരുപത്തി മൂന്നുകാരി അനിയത്തിയും ഇരുപത്തി എട്ടുകാരിയായ അനിയത്തിയും ഒക്കെ തന്നെ
ഓ! എനിക്ക് മുപ്പതായി.. നല്ല പ്രായമൊക്കെ കഴിഞ്ഞു.. എന്ന ഗദ്ഗദത്തോടെ എല്ലാം വിരമിപ്പിച്ച് സന്യാസത്തിലേക്ക് കടക്കാനും ഒരു ഉള്‍പ്രേരണ ഉണ്ടായി നടന്ന കാലം.. ഒരു കാലം..

നാല്പതായപ്പോല്.. മുപ്പതുകാരികളായ അനിയത്തിമാര്‍ എന്നെ തീര്‍ത്തും എഴുതി തള്ളി
ഇത് കൈവിട്ട കേസാ ആത്മേ.. ഇനി തിരിഞ്ഞുനോക്കുകയേ വേണ്ടാ എന്ന്..
പ്ക്ഷെ എന്റെ അതിശയം അവര്‍ക്ക് ഈ മുപ്പതും നാപ്പതും ഒക്കെയാകുമ്പോഴു അവര്‍ സ്റ്റില്‍ അനിയത്തിമാറ് തന്നെ! ടൂ യങ്ങ് ആന്റ് ഗ്ലാമറസ്! ഹും!
എന്നെ നോക്കി എന്നാപ്പിന്നെ പോകുവല്ലേ മുന്നേക്ക് എന്ന ഭാവത്തോടെ ചിരിച്ചു കാട്ടും യംഗ് ലേഡീസ്!

ഹും ! ഞാനും പതിയെ മുന്നോട്ടു നോക്കി നടക്കാന്‍ ശീലിക്കട്ടെ.. (ഈവന്‍ ഇഫ് ഇറ്റ് ഈസ് റ്റൂ ലേറ്റ്..!)

പക്ഷെ, ഞാന്‍ ഈ പ്രായത്തിനൊന്നും വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നുവച്ചാല്‍ ഞാന്‍ പ്രായത്തിനെ ശ്രദ്ധിക്കാതെ നടന്ന കാലത്തോളം എതെന്നെയും പിടികൂടിയില്ല എന്നു സാരം!

എന്നാല്‍ ഇപ്പോള്‍, ഈയ്യിടെ അതെന്നെ വല്ലാതെ പിടികൂടിിരിക്കുന്നു.. പ്രത്യേകിച്ചും ഈ അജ്ഞാതമായ ബ്ളോഗെഴുത്തില്‍ വന്നതിനു ശേഷമാണോ അതോ, ഇതായിരിക്കും ശരിക്കും പ്രായം ശരീരത്തിലും മനസ്സിലും ഒക്കെ പിടികൂടിത്തുടങ്ങുന്ന പ്രായം.. അങ്ങ് അക്സപ്റ്റിയേക്കാം..
അല്ല പിന്നെ!(നോ..!! ലുക്ക് ഫോര്‌വേഡ് ആത്മേ!)
ഇനിയിപ്പൊ തൊണ്ണൂറു വയസ്സായാലും പിറകെ എണ്‍പതും എഴുപതും വയസ്സായ അനിയനനിയത്തിമാര്‍ കാനും നമ്മെ ബോധ്യപ്പെടുത്താന്‍ ..
"ന്നാ പിന്നെ, അങ്ങ്ട് നടക്ക്വല്ലെ?!"എന്നും പറഞ്ഞ്..,

പ്രായം അവിടെ നില്‍ക്കട്ടെ..

അല്പം ജാതിയെപ്പറ്റിയായാലോ?!


ശ്ശോ! മിണ്ടരുത്!

ചുമ്മാതല്ല ബ്രാഹ്മണരും ക്ഷത്രിയരും ഒന്നും മിണ്ടാതെ അനങ്ങാതെ ഇരുന്ന്
പഴിയെല്ലാം കേള്‍ക്കുന്നത്..!
നിങ്ങള്‍ ഈ ഉന്നതകുല ജാതി എന്നു പറയുന്നതില്‍ ജനിച്ചുപോയോ, പിന്നെ നോ മിണ്ടല്‍ ആന്ദ് ഉരിയാടല്‍..
അതൊക്കെ കീഴ്ജാതി എന്നവകാശപ്പെട്ട് അന്യായമായി അവകാശങ്ങള്‍ പറ്റി മുന്നേറുന്ന ഒര വിഭാഗം ജനത്തിനു മാത്രം!
അവര്‍ക്ക് ആരെയും കല്ലെറിയാം.. ക്രൂശിക്കാം.. എന്തുചെയ്താലും അവര്‍ക്ക് പടിപടിയായ ഉയര്‍ച്ചമാത്രം..

സാരമില്ല.. ഉയര്‍ന്നോട്ടെ..

പക്ഷെ, അതിനിപ്പോള്‍,ജാതിപ്പേര്‍ വച്ചാലെന്താ ഒരു കുഴപ്പം..? അതിലെന്തിനാ ഇവര്‍ പുശ്ചം കാട്ടുന്നത്!

അവര്‍ സ്വന്തം പാരമ്പര്യത്തെ വേണ്ടെന്നു വയ്ക്കുമോ..?
നല്ല ഒരു ഉന്നതകുല ജാതിപ്പേര്‍ കല്പ്പിച്ചുനല്‍കി എന്നു കരുതി അവരുടേ അച്ഛന‌പ്പുപ്പന്മാരെയൊക്കെ വേണ്ടെന്നുവയ്ക്കുമ്പോലെയാകില്ലേ ഈ ജാതി പറയാന്‍ അവകാശം ഇല്ലാത്തത്..?
അല്ല, ഇപ്പോള്‍ ജാതിപ്പേര്‍ വച്ചാലെന്താ കുഴപ്പം?!
മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നല്ലെ?

അല്ലെ?! എങ്കില്‍ എനിക്കങ്ങിനെയാണ്‌.


ഒരു നല്ല വ്യക്തി, അയാള്‍ ബ്രാഹ്മണനായാലും ക്ഷത്രിയനായാലും ശൂദ്രനായാലും, ചോവനായാലും പറയനായാലും ഒക്കെ എനിക്ക് ഒരേ ആരാധയാണ്‌!

ഒരു ചിത്രകാരന്‍, ബ്രാഹ്മണനല്ലെ, പാവം അയാളെ അങ്ങ് ആരാധിച്ചേക്കാം..
അല്ലെങ്കില്‍ പറയനല്ലെ, ആരാധിക്കണ്ട എന്നല്ല എനിക്ക് തോന്നുക..
ഞാന്‍ ആ ചിത്രം ആസ്വദിക്കും. അതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മാഹാത്മാവിനെ മനസ്സുകൊണ്ട് ആരാധിക്കും.. ജാതിചിന്ത ഏഴയലത്തുപോലും വരില്ല തന്നെ.
ചിത്രം പോലെ തന്നെ ഏതു നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെയും അവരുടെ ഗുണങ്ങള്‍ കണ്ടാണ്‌ വിലയിരത്തുന്നത്..

ഒരല്പം ഇംഗ്ളീഷു പറഞ്ഞാല്‍ അവന്‍ പണ്ഡിതനായി എന്നുപറയുമ്പോലെ വങ്കത്വമല്ലെ, ഒരു ജാതിപ്പേര്‍ കണ്ട് അവരെ ശ്രേഷ്ഠരെന്നു വിശ്വസിക്കുന്നത്!

എനിക്കീ ജാതിയെച്ചൊല്ലിയും മതത്തെച്ചൊല്ലിയും ദൈവങ്ങളെപ്പറ്റിയും അനാവശ്യമായി കൊട്ടിഘോഷിച്ച് കലാപമുണ്ടാക്കുന്നവരെയാണ്‌ ഈ ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ വെറുപ്പ്.. ഒരു കൊലപാതകിയോടുപോലും അതുകഴിഞ്ഞേ വെറുപ്പുള്ളൂ..!!

ജാതിയെയും, മതത്തേയും, ദൈവത്തിനെയും ഭാഷയെയും, നിറത്തെയും (എങ്കിപ്പിന്നെ പ്രായത്തെക്കൂടി അങ്ങ് ഉള്‍പ്പെടുത്താം അല്ല്യോ!)പറ്റിയൊക്കെ തല്‍ക്കാലം മറന്ന്, മനുഷ്യരെ മനുഷ്യരായി കണ്ട് സ്നേഹിച്ചു തുടങ്ങുന്ന നാള്‍ വരും.. അന്നെനിക്ക് ഈ ഭൂമി ശരിക്കും സ്വര്‍ല്ലോകമാണെന്നു നിസ്സംശയം തോന്നും..!

8 comments:

SHANAVAS said...

അവസാന ഖണ്ഡികയില്‍ പറഞ്ഞ കാര്യങ്ങള്‍ക്കു വേണ്ടി വെറുതെ വെയില്‍ കൊള്ളേണ്ട. അങ്ങനെ ഒരു കാലം അചിന്ദ്യം.

sm sadique said...

“ഒരു ചിത്രകാരന്, ബ്രാഹ്മണനല്ലെ, പാവം അയാളെ അങ്ങ് ആരാധിച്ചേക്കാം..
അല്ലെങ്കില് പറയനല്ലെ, ആരാധിക്കണ്ട എന്നല്ല എനിക്ക് തോന്നുക. ഞാന് ആ ചിത്രം ആസ്വദിക്കും. അതിനു പിന്നില് ഒളിഞ്ഞിരിക്കുന്ന മാഹാത്മാവിനെ മനസ്സുകൊണ്ട് ആരാധിക്കും.. ജാതിചിന്ത ഏഴയലത്തുപോലും വരില്ല തന്നെ. ചിത്രം പോലെ തന്നെ ഏതു നല്ല കാര്യങ്ങള് ചെയ്യുന്നവരെയും അവരുടെ ഗുണങ്ങള് കണ്ടാണ് വിലയിരത്തുന്നത്..”
ബാക്കി പറഞ്ഞതിനോടെല്ലാം ഞാനും യോജിക്കുന്നു. പകഷെ, മുകളിൽ പറഞ്ഞ കാര്യത്തിലേക്കൊന്നു ആഴ്ന്നിറങ്ങു ആത്മ. ആത്മാർഥമായി. എന്നിട്ട് , ആത്മാവിനോടൊന്ന് ചോദിച്ചേ തന്റെ ആത്മാവിൽ ജാതി ചിന്ത തൊട്ട് തീണ്ടിയിട്ടില്ല എന്ന് ?“Manoraj said...

ആര്‍ക്കൊക്കെയോ ഇട്ട് താങ്ങി.:) ആര്‍ക്കൊക്കെയോ കൊണ്ടു. ഞാന്‍ ഒന്നും കേട്ടിട്ടുമില്ല. കണ്ടിട്ടുമില്ല..

ഒരു കാര്യം ഈ പോസ്റ്റില്‍ എനിക്ക് ഇഷ്ടപ്പെട്ടു. എത്ര വര്‍ഷം കഴിഞ്ഞാലും എത്ര പ്രായം കഴിഞ്ഞാലും അനുജത്തിമാര്‍ സ്റ്റില്‍ യഗ്‌സ്റ്റേഴ്സ്.. അത് സൂപ്പര്‍!!

ആത്മ said...

SHANAVAS:

അതെ! ലോകത്തിന്റെ പോക്കു കണ്ടിട്ട്, അങ്ങിനെ സ്വപ്നം കാണാനേ നര്‌വ്വാഹമുള്ളൂ എന്നു തോന്നുന്നു.. :(

ജാതിയും മതവും എന്നുമാത്രമല്ല്, എല്ലാ വൈരുദ്ധ്യങ്ങളും(അസമത്വങ്ങളും) കാണുമ്പോള്‍ രോക്ഷാകുലരാകുന്ന മനുഷ്യര്‍..(മറിച്ചു ചിന്തിക്കുന്ന സമാധാനപ്രിയരെയൊക്കെ വിഡ്ഢികളായി കാണുന്ന ലോകം)

പരസ്പര ബഹുമാനമോ, അക്സപ്റ്റന്‍സോ ഒന്നും ഒരു വീട്ടിലെ മക്കള്‍ തമ്മില്‍ പോലും ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുമ്പോള്‍ പുറം ലോകത്തെ എങ്ങിനെ പഴിക്കാന്‍...

പക്ഷെ, ഈ അസമത്വങ്ങളും പ്രകൃതിയുടെ നിലനില്പ്പിനാി പ്രകൃതി തന്നെ ഒരുക്കിയിട്ടുള്ളതാണെന്നോര്‍ക്കുമ്പോള്‍..,
പ്രകൃതി തന്നെ സ്വയം നശിക്കാനായി ഉരുമ്പെടുകയാവാം.. ഇങ്ങിനെ പരസ്പരം തമ്മില്‍ തല്ലിച്ച്..

ആത്മ said...

sm sadique:

"പകഷെ, മുകളിൽ പറഞ്ഞ കാര്യത്തിലേക്കൊന്നു ആഴ്ന്നിറങ്ങു ആത്മ. ആത്മാർഥമായി. എന്നിട്ട് , ആത്മാവിനോടൊന്ന് ചോദിച്ചേ തന്റെ ആത്മാവിൽ ജാതി ചിന്ത തൊട്ട് തീണ്ടിയിട്ടില്ല എന്ന് ?"


എല്ലാ മനുഷ്യരുടെ മനസ്സിലും ആത്മാവിലും ഒക്കെ ചില വിശ്വാസങ്ങള്‍ അടിയുറച്ചുപോയിട്ടില്ലേ,
ഒരു പള്ളീലെ അച്ഛന്റെ പവിത്രത ഒരു ക്രിത്യാനിക്കറിയുന്നപോലെ ഹിന്ദുവിന്‌ അറിയണമെന്നില്ല.
അതുപോലെ ഒരു ഹിന്ദു പോറ്റിയുടേ പവിത്രത കൃസ്ത്യാനിക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നു വരില്ല (ചുരുക്കം ചില എക്സപ്ഷന്‍ ഉണ്ടെന്നതൊഴിച്ച്)
അതുപോലെ ഒരു അഭിമാനം താന്‍ ജനിച്ചുവീണ മതത്തോട് തോന്നുന്നതും സ്വാഭാവികതയല്‍ലെ,
എന്നുകരുതി മറ്റു മതക്കാരെ പുശ്ചിക്കുന്നതും അധിഷേപിക്കുന്നതുമാണ്‌ തെറ്റ്..

അധര്‍മ്മം എവിടെയായാലും ഇല്ലാതായാലേ ലോകത്തിനു നിലനില്പ്പുള്ളൂ

ര്രാമായണത്തില്‍ ശ്രീരാമസ്വാമി സ്വന്തം ഭാര്യയുടെ ചാരിത്ര്യ ശുദ്ധിയെ പറ്റി ഒരു പൗരന്‍ കളിയാക്കിയപ്പോള്‍ അത് തെളിയിക്കാനായി, രാജ്യം ഭരിക്കുന്ന രാജാവ് ഗര്‍ഭിണിയും പതി

വ്രതാ രത്നവുമായ സീതയെ കാട്ടിലുപേക്ഷിച്ചു പൈതൃകം ഉണ്‍ട് ഭാരതത്തിന്ന്‌.

ഭാര്യയോടു പറഞ്ഞ വാക്ക് പാലിക്കാനായി ശ്രീരാമനെ കാട്ടിലയച്ച ദശരഥന്‍..

അതുപോലെ,ഹുസൈന്‍ എന്ന ചിത്രകാരനും അറിയാതയായാലും അറിഞ്ഞുകൊണ്ടായാലും തെറ്റു ചെയ്താല്‍ അത് തെറ്റാണെന്ന് സമൂഹത്തോട്
ചൂണ്ടിക്കാട്ടാനായിട്ടല്ലെ നാടുകടത്തിയത്?!( എന്നു വച്ച് അദ്ദേഹം മഹാനല്ലെന്നു വരുമോ?!)
രവിവര്‍മ്മ ഒരു യേശുവിനെയും അള്ളാഹുവിനെയോ അപമാനിക്കുന്ന പടങ്ങള്‍ വരച്ചിട്ടുണ്ടോ?
ഇങ്ങിനെ ഒരു ഹിന്ദുവാണ്‌ ചെയ്തിരുന്നതെങ്കിലും തീര്‍ച്ചയായും ഈ ശിഷ തന്നെ ഭാരതത്തില്‍ (നല്ല ലീഡേര്‍സ് ഉള്ള കാലത്തോളം) ഉണ്ടാകും എന്നാണ്‌ എന്റെ വിശ്വാസം..
(മനുഷ്യരെ എല്ലാവരെയും നന്നാക്കാന്‍ പറ്റില്ലല്ലൊ, ചിലര്‍ അധികാരം ദുര്യുപയോഗപ്പെടുത്തുന്നവരും ഉണ്ട്.. അവരാണ്‌ ഈ കലാപങ്ങളുടെയൊക്കെ പിറകില്‍..)

നമ്മളെപ്പോലെ നിരപരാധികളായ സാധാരണക്കാരില്‍ ഈ ഒരു സംശയത്തിന്റെ വിത്തുകള്‍ പാകുന്നതില്‍ തിന്മകൊണ്ട് വിജയം കൊയ്യുന്ന നേതാക്കന്മാരാണെന്നാണ്‌ എനിക്ക് തോന്നുന്നത്..

അമേരിക്കയിലും മറ്റു വിദേശ നാടുകളിലുമൊക്കെ പല രാജ്യത്തുനിന്നും ആളുകള്‍ വന്ന് ഒത്തൊരുമയോടെ ജീവിക്കുന്നില്ലെ?!
അവര്‍ക്കൊന്നും ഇല്ലല്ലൊ ഈ ജാതി മത ചിന്തകളൊന്നും!
അപ്പോള്‍ നമ്മള്‍ സ്വയം നശിക്കാന്‍ കച്ചകെട്ടിയിരിക്കുന്നവര്‍ എന്നുവേണം കരുതാന്‍..

ആത്മ said...

Manoraj:

ഞാന്‍ കല്പിച്ചുകൂട്ടി എഴുതുന്നതല്ല,
ഒരു പ്രത്യേക മൂഡ് വരുമ്പോള്‍ എഴുതി തുടങ്ങും.. അപ്പോള്‍ മനസ്സ് മാക്സിമം സത്യസന്ധതയില്‍ വ്യാപരിക്കും.. അപ്പോള്‍ എഴുതുന്നതൊക്കെ സത്യസന്ധമായി തീരുന്നതാകണം..
എനിക്ക് ശരിക്കും പറഞ്ഞാല്‍ എല്ലാ കശപിശകളും ഭയവും വേദനയുമാണ്‌ സമ്മാനിക്കുന്നത്..
മനുഷ്യര്‍ക്കൊക്കെ പരസ്പരം ക്ഷമിച്ചും സ്നേഹിച്ചും
ഒക്കെ കഴിഞ്ഞുകൂടേ എന്ന അഭിപ്രായമാണ്‌
ഇങ്ങിനെയുള്ള ഈ ലോകത്തില്‍ ഇനി ജനിക്കരുതേ എന്ന് ആശിക്കുന്നവളും..
ഒന്നു ചീഞ്ഞാലേ മറ്റേതിനു വളമാകൂ എന്നതല്ലെ പ്രകൃതിയുടെയും നിയമം..
എന്തൊരു പ്രാകൃത നിയമം!!! നമ്മളെല്ലാവരും വെറും ഇരകള്‍...

Diya Kannan said...

athmechi, well said.

ആത്മ said...

thanks Diya!