Monday, May 23, 2011

മനുഷ്യജാതി

ആദ്യമേ പറഞ്ഞുകൊള്ളയട്ടെ, ഭൂമിയിലെ എല്ലാ വേര്തിരിവുകളും മനുഷ്യര്‍ ഉണ്ടാക്കിയതാണെന്നും ഭൂമിയില്‍ മാനുഷരെല്ലാരും ഒന്നുപോലെ എന്നും കരുതുന്ന ഒരു 'മനുഷ്യസ്ത്രീ'യാണ് ഞാന്‍..

മേല്‍ ജാതിക്കാരെ(?) എപ്പോഴും കളിയാക്കുന്നതു കാണുമ്പോള്‍ ഒരു വൈഷമ്യം.
ജാതി മാത്രമല്ലല്ലൊ മനുഷ്യരെ തമ്മില്‍ വേര്തിരിക്കുന്നത്,
ചിലര്ക്ക് പണത്തില്‍ മേല്ക്കോയ്മ,
ചിലര്ക്ക് ഗുണത്തില്‍.
ചിലര്‍ സുന്ദരന്മാരായി ജനിക്കുന്നു,
ചിലര്‍ വിരൂപന്മാരായി ജനിക്കുന്നു.
ചിലര്‍ കൂടിയ ജാതി എന്നു പറയുന്ന ജാതിയില്‍ ജനിക്കുന്നു,
ചിലര്‍ കുറഞ്ഞ ജാതിയിലും.
എല്ലാം നമ്മള്‍ അക്സപ്റ്റ് ചെയ്യണ്‍ടേ!

പക്ഷെ, കുറഞ്ഞ ജാതിയില്‍ പിറന്ന എത്രയോ പേര്‍ ഉന്നതകുലജാതന്മാരെക്കാള്‍ നല്ല നിലയിലും വിലയിലും ജീവിക്കുന്നു.. അതിനുള്ള അവസരങ്ങളാണ് ഇന്ന് അധികവും.
ഇന്ന് കുറഞ്ഞ ജാതിയില്‍ ജനിക്കുന്നവര്ക്കാണ് കേരളത്തില്‍ ജീവിക്കാന്‍ സുഖം!
ഒരു ഉന്നത നായര്‍തറവാട്ടിലെ കാരണവര്‍ മനം നൊന്തു പറയുന്നു..
‘നായരായി ജനിച്ചുപോയതിലാണ് ഇപ്പോള്‍ വിഷമം,
കുട്ടികളുടെ പഠിത്തം,ജോലി ഇവയിലൊക്കെ ക്രമക്കേട്..
ഇനിയൊരു തലമുറ ജനിക്കരുതെ, എന്നുകൂടി അറിയാതെ പ്രാര്ത്ഥിച്ചുപോകുന്നു’ എന്ന്!!
നായരുടെ സ്ഥിതി ഇതാണെങ്കില്‍, ബ്രാഹ്മണരുടെയും ക്ഷത്രിയരുടേയും ഒക്കെ ഗതി പറയാനുണ്ടോ?!
വിദ്യാഭ്യാസം കൊണ്ട്‌ ഉയരാൻ കഴിയാതിരുന്ന പല ഇല്ലങ്ങളും കൊട്ടാരങ്ങളും ഇന്ന് പട്ടിണിയിലും പരിവെട്ടങ്ങളിലും കഴിയുന്നു..

മേല്‍ പറഞ്ഞയാള്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഒരു നായര്‍ യുവാവും ഒരു കീഴ്ജാതിയിലെ യുവാവും ഒരുമിച്ച് പഠിച്ചുകൊണ്ടിരുന്ന് എന്ജീനീയറിംഗിന് അപ്ലൈ ചേയ്തു.. 85% മാർക്ക്‌ കിട്ടിയ നായര്‍ കുട്ടിക്ക് അഡ്മിഷന്‍ കിട്ടിയില്ല. കഷ്ടിച്ച് 50% ശതമാനം കിട്ടിയ മറ്റേ കുട്ടിക്ക് അഡ്മിഷന്‍ കിട്ടുകയും ചെയ്തു. പിറ്റേന്ന് നായര്‍ കുട്ടി വിഷമം സഹിക്കാനാകാതെ ആത്മഹത്യചെയ്തു..
അപ്പോള്‍ ജാതി വ്യവസ്ഥകൊണ്ട് ഇപ്പോള്‍ ശരിക്കും കഷ്ടത അനുഭവിക്കുന്നത് ആരാണ്?!
പിന്നെ പാവങ്ങളെ വെറുതെ കളിയാക്കുകകൂടി ചെയ്യണോ?!
അവര്‍ കിട്ടിയ ജാതിയും മുറുകെപ്പിടിച്ച് ജീവിച്ചോട്ടെ.

ആദ്യം അഡ്മിഷനും ജോലിക്കും ഒക്കെ ഈ സംവരണം നിര്ത്തടലാക്കാന്‍ ശ്രമിക്കൂ...
ജാതിയിലെ സംവരണം നിര്ത്തിലാക്കി, സാമ്പത്തിക സംവരണം ആക്കൂ...
എന്നിട്ട് പറയൂ ജാതിയെപ്പറ്റി...


ബാക്കി പിന്നെ,

[ഇത് ഒരു ബസ്സില്‍ കമന്റാന്‍ ഇരുന്നതാണ് ധൈര്യമില്ലാത്തതിനാല്‍ ഇവിടെ പോസ്റ്റുന്നു..]

19 comments:

സത്യാന്വേഷി said...

കൊള്ളാം കുഞ്ഞേ നിന്നിഷ്ടം. ഇതും വായിക്കാം ഇടയ്ക്ക്.
ലതികാ സുഭാഷിന്റെ 'സുഭോഷ്‌ക്കിത'ങ്ങള്‍

ചെറുവാടി said...

അങ്ങിനെ ഒരു പ്രശ്നം ഉണ്ടല്ലേ.
നിരീക്ഷണം നന്നായി.
എന്തിനാ തിരക്കിട്ടെഴുതി ഇത്രയും അക്ഷരതെറ്റുകള്‍ വരുത്തുന്നത്. വായനയില്‍ കല്ലുകടി തോന്നിയത് കൊണ്ട് പറഞ്ഞതാ .

Diya Kannan said...

വളരെ ശരിയാണു അത്മേച്ചി.. അതു മാത്രവുമല്ല..ഈ സംവരണ അഡ്മിഷന്‍ കാരണം ഗുണഫലങ്ങള്‍ അനുഭവിക്കുന്നവരും വളരെ കുറവാണു എന്നു തന്നെയാണൂ എന്റെ നിരീക്ഷണവും.

എന്ട്രന്‍സ് പരീക്ഷയില്‍ 1000 -ത്തിനുള്ളില്‍ റാങ്ക് കിട്ടിയാല്‍ മാത്രം ജനറല്‍ മെരിറ്റില്‍ അഡ്മിഷന്‍ കിട്ടുന്ന എന്റെ കോളേജിലേക്ക് സംവരണം കാരണം എത്തിയ 17000 , 20000 റാങ്കുകാര്‍ കോഴ്സ് കഴിഞ്ഞ്ഞ്ഞു വര്‍ഷങ്ങള്‍ ചിലതായെങ്കിലും എല്ലാ പേപ്പറുകളും ക്ലിയര്‍ ചെയ്തു കഴിഞ്ഞോ എന്നറിയില്ല...

അഡ്മിഷന് ജാതിയുടെ പേരിലുള്ള സംവരണം എടുത്തു കളയേണ്ട കാലം എന്നേ കഴിഞ്ഞു..

SHANAVAS said...

ഇത് കാലചക്രത്തിന്റെ തിരിച്ചിലില്‍ സംഭവിച്ചതാണ്.ഒരു കാലഘട്ടത്തില്‍ അധ:കൃതരുടെ നെഞ്ചില്‍ കിളി മാസ് കളിച്ചവരാണ് സവര്‍ണ്ണര്‍.ഇപ്പോള്‍ അവരുടെ അവസ്ഥ വളരെ മോശം ആയി.ഇനി യും കാലചക്രം തിരിയുമ്പോള്‍ അവര്‍ക്കും സംവരണം കിട്ടും.സാമ്പത്തികമോ അല്ലാതെയോ.അത് വരെ കാത്തിരിക്കുകയെ വഴിയുള്ളൂ.

ആത്മ said...

സത്യാന്വേഷി,
എനിക്ക്‌ രാഷ്ടീയം ഒന്നും ഒരു പരിധി കഴിഞ്ഞാൽ മനസ്സിലാവില്ല. എങ്കിലും ആ ലിങ്കിൽ പോയി വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചുനോക്കി.. ഒരൽപസ്വൽപം മനസ്സിലായി എന്നല്ലാതെ കൂടുതലൊന്നും മനസ്സിലായില്ല.
എല്ലായിടത്തും അനീതികൾ ഉണ്ടെന്ന് മനസ്സിലായി
നീതിയെ നീതികൊണ്ടോ അനീതിയെ അനീതികൊണ്ടും
അന്യായത്തെ അന്യായം കൊണ്ടും
അക്രമത്തെ അക്രമം കൊണ്ടും
വിവേചനത്തെ വിവേചനം കൊണ്ടുമൊക്കെ മനുഷ്യർ ഇല്ലാതാക്കാൻ അന്നും ഇന്നും ശ്രമിച്ച്കൊണ്ടിരിക്കുന്നു.. എന്നു തോന്നുന്നു..
സർവൈവൽ ഓഫ്‌ ദി ഫിറ്റസ്റ്റ്‌ എന്നു പറഞ്ഞ്‌ നെടുവീർപ്പിടാം..:(

ആത്മ said...

ചെറുവാടി,
ഇങ്ങനെയും ഒരു പ്രശ്നം ഉണ്ടെന്ന് സമ്മതിക്കാൻ തോന്നിയല്ലൊ, ധ്യന്യയായി!:)

എന്റെ മൊഴി കീമാൻ പലപ്പോഴും ശരിയാവുന്നില്ല.
ഞാൻ മടുത്തു.
ഇപ്പോൾ വരമൊഴിയിൽ എഴുതിയാണ്‌ പോസ്റ്റ്‌ ചെയ്യുന്നത്‌.. അത്‌ ചതിക്കില്ലെന്ന് തോന്നുന്നു..

ആത്മ said...

Diya,

അഡ്മിഷന് ജാതിയുടെ പേരിലുള്ള സംവരണം എടുത്തു കളയേണ്ട കാലം എന്നേ കഴിഞ്ഞു..

അതുതന്നെയാണ്‌ എന്റെയും അഭിപ്രായം..
എന്നലല്ലെ നല്ല നല്ല ഡോക്ടേർസും എഞ്ജിനീയേർസും ഒക്കെ ഉണ്ടാകൂ..!:)

സാമ്പത്തിക സംവരണം ഏർപ്പെടുത്തിയാൽ-അപ്പോഴും കീഴ്‌ ജാതിക്കാരാകുമല്ലൊ അധികവും സാമ്പത്തിക സംവരണത്തിനും അർഹരാകുന്നത്‌!- അവരിൽ മിടുക്കർ പഠിച്ച്‌ ന്യായമായ മിടുക്കോടെ വരുമ്പോൾ സമൂഹത്തിൽ തുല്യത കൈവരും.. പരസ്പരം ബഹുമാനം ഉണ്ടാകും..
അല്ലാതെ ബലം പ്രയോഗിച്ച്‌ ജാതി ഇല്ലാതാക്കാൻ ചെയ്യുന്ന ഈ കൊള്ളരുതായ്മ എങ്ങും കൊണ്ടെത്തിക്കില്ല.. സർവ്വ നാശത്തിലല്ലാതെ... :(

ആത്മ said...

SHANAVAS, :)

സവർണ്ണർ ഒന്നും മനപൂർവ്വം ചെയ്തല്ലല്ലൊ,
പണ്ടുപണ്ടേ കേരളത്തിൽ നിലനിന്നിരുന്ന വ്യവസ്ഥകളല്ലേ!
കേരളം എന്നാൽ അതായിരുന്നു.
പരസ്പരം ഒരു വിധേയത്വം എല്ലാ മതക്കാർ തമ്മിലും ഉണ്ടായിരുന്നു എന്നാണെനിക്ക്‌ തോന്നുന്നത്‌.

ബ്രാഹ്മിൻസ്‌ ആത്മീയമായ ഉന്നമനത്തിന്‌..
രാജാക്കന്മാർ രാജ്യം രക്ഷിച്ച്‌ ശത്രുക്കളിൽ നിന്ന് രക്ഷിക്കാൻ..
നായന്മാരും മറ്റും യുദ്ധംചെയ്യാനും മറ്റു ജോലികൾക്കും..
അവരെയും സഹായിക്കാൻ ഇന്നൊരു കൂട്ടർ

എല്ലാവരും അവരെ ആശ്രയിച്ചു കഴിയുന്നവരെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ഒക്കെ ചെയ്തിട്ടുള്ള ചരിത്രവും കേട്ടിട്ടുണ്ട്‌...

പിന്നീട്‌ രാജഭരണമൊക്കെ തീർന്നപ്പോൾ ഈ കെട്ടുപാടിന്റെ ഒന്നും ആവശ്യമില്ലാതായി

എങ്കിലും നമ്മൾ പുതുതായുണ്ടാക്കുന്ന ഭരിക്കുന്ന ലോകത്തിൽ ഒരു സത്യവും ധർമ്മവും ഒക്കെ ഉണ്ടാവണ്ടേ..

അതെ എല്ലാവരുടെയും പരസ്പര കോപങ്ങൾ അവസാനിക്കും വരെ തുടരട്ടെ..
:(

Chethukaran Vasu said...

"pakshe, കുറഞ്ഞ ജാതിയില്‍ പിറന്ന എത്രയോ പേര്‍ ഉന്നതകുലജാതന്മാരെക്കാള്‍ നല്ല നിലയിലും വിലയിലും ജീവിക്കുന്നു.."

" ഈ നില , വില എന്നൊക്കെ പറഞ്ഞാല്‍ എന്താ സംഭവം..."

അത്രക്കും നെലേം വേലേം ഒക്കെ അവര്‍ക്കുന്റെകിലേയ് ആ കൊടുംബതിലേക്ക് ഈ നിലേം വിലേം ഇല്യതവന്മാര്‍ക്ക് മക്കളെ അങ്ങ് കല്യാണം കഴിപ്പിച്ചു വിട്ടൂടെ .. ഈ നിലേം വേലേം ഒക്കെ ഉള്ളയിടതെക്കല്ലേ നമ്മള്‍ പുള്ളാരെ കെട്ടിച്ചു വിടേണ്ടത് ..?

"ഇന്ന് കുറഞ്ഞ ജാതിയില്‍ ജനിക്കുന്നവര്ക്കാണ് കേരളത്തില്‍ ജീവിക്കാന്‍ സുഖം!"
അത് ഒരു ഒന്നെഒന്നര സുഖമാണേ..ലക്ഷം വീട് കോളനിയില്‍ താമസിക്കാന്‍ ഇപ്പൊ എല്ലാവരും ക്യു നില്ക്കാ ...

"ഒരു ഉന്നത നായര്‍ തറവാട്ടിലെ കാരണവര്‍ മനം നൊന്തു പറയുന്നു.."
ഒരു ഉന്നത പുലയ തറവാടും , കാരണവരെയും കാണണമെങ്കില്‍ എവിടെ പോണം..? അവര്‍ക്കൊനെ മനം ഉണ്ടോ..? അവരൊക്കെ 'നൊന്തു" പറയുന്ന ആളുകള്‍ ആണോ ..അവര്‍ക്ക് "നൊന്താല്‍" നമുക്ക് നോവുമോ ആവോ...

85 ശതമാനം കിട്ടിയ നായര്‍ കുട്ടിക്ക് അഡ്മിഷന്‍ കിട്ടിയില്ല. കഷ്ടിച്ച് 50% ശതമാനം കിട്ടിയ മറ്റേ കുട്ടിക്ക് അഡ്മിഷന്‍ കിട്ടുകയും ചെയ്തു

അതെന്തു കൊണ്ടാണെന്ന് ആരും പറഞ്ഞു കൊടുക്കാന്‍ ഉണ്ടായിരുന്നില്ലേ ..? ആകെ എത്ര സീറ്റ് മേറിട്ടിലും എത്ര സീറ്റ് രേസേര്‍വഷനിലും എന്ജിനീരിങ്ങില്‍ ഉണ്ടെന്നു വല്ല പിടിയും ഉണ്ടോ...? ഈ കുട്ടിക്ക് റിസര്‍വേഷന്‍ ഇല്ലായിരുന്നെങ്കില്‍ ആ കുട്ടിക്ക് അഡ്മിഷന്‍ കിട്ടുമായിരുന്നോ... ? 50 മാര്‍ക്ക്‌ അംഗീകൃത യോഗ്യത അല്ലെ ..?

അപ്പോള്‍ ജാതി വ്യവസ്ഥകൊണ്ട് ഇപ്പോള്‍ കഷ്ടത അനുഭവിക്കുന്നത് ആരാണ്?!
"തീര്‍ച്ചയായും , തന്റെ ജാതി മറ്റൊരാളുടെ ജാതിയെക്കള്‍ മികച്ചതാണ് എന്ന് കരുതുന്നവര്‍ തന്നെ ,അതില്‍ അഭിമാനിക്കുന്നവര്‍ തന്നെ .. ജാതി വ്യവസ്ഥ ഉള്ളത് കൊണ്ടാണല്ലോ അങ്ങനെ കരുതാന്‍ പറ്റുന്നത് ..

സംവരണത്തിന് അര്‍ഹത ഇല്ലാത്ത ഒരു ക്രീമി ലയരുകാരന്‍ ആണ് ഈയുള്ളവനും , അവഗണിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്ക് സമൂഹത്തിന്ടെ അപ്പ്ക്കഷണത്തില്‍ ഒരു പങ്കു വേണം ,അത് തത്കാലം സംവരനതിലൂടെയെ സാധ്യമാകൂ എന്ന് തന്നെയാണ് സുചിന്തിതമായ അഭിപ്രായം ...ഏറ്റവും അടിയില്‍ ഉള്ളവന് ഏറ്റവും കൂടുതല്‍ സംവരണം വേണം ..അതിനു വേണ്ടി എനിക്ക് കിട്ടേണ്ട സീറ്റ് മെറിറ്റ്‌ ലിസ്റ്റില്‍ നിന്ന് പോയാല്‍ ഞാന്‍ അത്ര കണ്ടു സന്തോഷിക്കും ..കാരണം ഞാന്‍ ഒരു നല്ല കാര്യത്തിന് ഉപകരണം ആയല്ലോ എന്നോര്‍ത്ത് .. എന്റെ കഴിവുകള്‍ ഉപയോഗിച്ച് എനിക്ക് വേണ്ടത് എനിക്ക് ഇനിയും നേടിയെടുക്കവുന്നത്തെ ഉള്ളൂ ...ഇല്ലാത്തവന് കൊടുക്കുകയും ഉള്ളവന്‍ മിതത്വം പാലിക്കുകയും ചെയ്യുക എന്നത് മനുഷ്ട്വതിന്റെ അടിസ്ഥാന ലക്ഷണം ആണ് ...സമൂഹത്തിലെ വിഭവങ്ങള്‍ എല്ലാവര്ക്കും വിതരണം ചെയ്യേണ്ടതും അനുഭവവേദ്യമാക്കെണ്ടതും മനുഷ്യരായ ഓരോരുത്തരുടെയും കടമയാണ് ..ആ കടമ മറന്നു എനിക്ക് എന്ത് കിട്ടും/കിട്ടില്ല എന്താ പ്രാകൃത ചിന്തയാണ് പലരെയും സംവരണ വിരോധികള്‍ ആക്കുന്നത് ...അടിസ്ഥാന നീതി ബോധം ഇല്ലാത്തതാണ് ഇങ്ങനെ തോന്നാനുള്ള കാരണം .

ആത്മ said...

നിലയും വിലയും എന്നു പഞ്ഞാൽ...?
അതൊക്കെ മനസ്സിലാക്കിക്കാൻ ഒരുപാട്‌ സമയം വേണ്ടി വരും അതുകൊണ്ട്‌ ചുരുക്കത്തിൽ..
അറിവ്‌ വിനയം, സഭ്യത, ഒക്കെ അതിൽ പെടും..

നല്ല നെലേം വെലേം ഉള്ള ഒരു പരിഷ്കൃ^തനായ- വിദ്യാഭാസപരമായും സാമ്പത്തികമായും ഉയർന്ന- ഒരു കീഴ്ജാതിക്കരെന്നു പറയുന്ന ഒരു ഡോക്ടറോ എഞ്ജിനീയറോ ആയ പയ്യൻ , സ്ത്രീധനം പോലും കൊടുക്കാൻ നിവർത്തിയില്ലാത്തെ നരകിക്കുന്ന ഒരു ഉന്നതജാതിയിൽ പെട്ട പെൺകുട്ടിയെ ആലോചിച്ചാൽ തീർച്ചയായും അവർ അത്‌ ഒരു കേമമായി തന്നെ കണക്കാക്കും..

നായന്മാരുടെ വീടിനെ തറവാടെന്നു വിളിച്ചിരുന്നു.. അവിടത്തെ മുതിർന്നവരെ കാർന്നോർ എന്നും. അവർക്ക്‌ ബഹുമാനവും കിട്ടിയിരുന്നു.. അതിനി പുതിയ പേരിട്ട്‌ വിളിക്കാൻ പറ്റുമോ?
എന്തുകൊണ്ട്‌ ബഹുമാനം കിട്ടി? അവരുടേ നേർമ്മയും നല്ല കർമ്മങ്ങളും കൊണ്ട്‌..


50 ശതമാനവും വച്ചുകൊണ്ട്‌ ഡോക്ടറും എഞ്ജിനീയറുമൊക്കെ തന്നെ ആകണമെന്ന്‌ വാശിപിടിക്കുന്നതെന്തിനാ? അവരവരുടേ യോഗ്യതയ്ക്കനുസരിച്ചുള്ള വിദ്യാഭാസം തുടാരാമല്ലൊ, അതല്ല, കൂടുതൽ മാർക്കുണ്ടെങ്കിൽ തീർച്ചയായും ഉന്നത നിലയിൽ പഠിക്കുകയും ചെയ്യാം..
(എന്റെ കുട്ടി ആരുടേയും ദയയിൽ ആരും ആകണ്ട, സ്വന്തം കഴിവിൽ ഉയർന്നാൽ മതി എന്ന്‌ വാശിയാണ്‌ എല്ലാവർക്കും വേണ്ടത്‌)

ഞാൻ ഒരു നായരാണ്‌ അല്ലെങ്കിൽ ബ്രാഹ്മണനാണ്‌ എന്ന്‌ ഒരു കൂട്ടർ അഭിമാനം കൊള്ളുന്നതുപോലെ, ഞാൻ ഒരു പുലയനാണ്‌ പറയനാണ്‌.., പണ്ട്‌ പണ്ടേ കേരളത്തിൽ നിലനിന്നിരുന്ന ഒരു പുരാതന ജാതിയിൽ പെട്ടവർ ആണ്‌ എന്നു കരുതി സ്വയം അങ്ങ്‌ അഭിമാനിക്കണം..
അവരവരെപ്പറ്റി അവരവർക്കല്ലെ മതിപ്പു തോന്നേണ്ടത്‌?! അതിനുപകരം സ്വയം മതിക്കുന്ന ഒരു കൂട്ടരെ ഇടിച്ചു താഴ്ത്തിയാലേ തനിക്ക്‌ മതിപ്പുണ്ടാകൂ എന്ന തെറ്റിദ്ധാരണ മാറ്റുക..

നല്ല ഉദ്യോഹവും സ്ഥാനമാനങ്ങളും ഉള്ള ഒരു കീഴ്‌ജാതിക്കാരൻ മേലുദ്യോഗസ്ഥന്റെ മുന്നിൽ ബ്രാഹ്മണനും ക്ഷത്രിയനും ഒക്കെ എഴുന്നേറ്റ്‌ ബഹുമാനം രേഖപ്പെടുത്തില്ലേ?!

ഇപ്പോൾ ജാതിയൊക്കെ പേരിലേ ഉള്ളൂ.. അതുകൊണ്ട്‌ ആർക്കും ഒരു ദോഷവും ഇല്ല.
കൽപിച്ചുകൂട്ടുന്ന ദോഷങ്ങളല്ലാതെ..
സമൂഹത്തിലെ വിഭവങ്ങളൊന്നും എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടണം എന്നു തന്നെയാണ്‌ ഞാനും ഉദ്ദേശിച്ചത്‌..
എല്ലാവരും മനുഷ്യജാതി എന്നുകരുതി, എല്ലാവർക്കും ഒരേപോലെ ഉപയോഗപ്രദമായ നിയമങ്ങൾ നടപ്പാക്കി ഇന്ത്യാ രാജ്യത്തെ ഉയർത്താൻ ശ്രമിക്കൂ...:)
അല്ലെങ്കിൽ ശ്രീലങ്കയിലൊക്കെ നടക്കുമ്പോലെ ആഭ്യന്തര കലഹവുമായി സമനില തെറ്റുന്ന ഒരു രാജ്യമായി ഇന്ത്യ അധഃപതിച്ചേക്കാം.. പറഞ്ഞില്ലെന്നു വേണ്ടാ..
നന്ദി! നമസ്ക്കാരം!

[സത്യം പറഞ്ഞാൽ നിങ്ങളുടേ വീറും വാശിയും ഒക്കെ കണ്ടപ്പോൾ ' അയ്യോ സാമീ, എനിക്കൊന്നും അറിയില്ലേ മാപ്പാക്കണേ എന്നും പറഞ്ഞ്‌ പിന്തിരിയാനാണ്‌ ആദ്യം തോന്നിയത്‌.. പിന്നെ കരുതി ഒരു മറുപടി എഴുതി നോക്കാം എന്ന്]

ആത്മ said...

എനിക്ക്‌ ഒന്നിനേയും എതിർക്കാൻ ഇഷ്ടമല്ലാത്തതുകൊണ്ടോ(തൻടേടമില്ലാത്തതുകൊണ്ടോ) സമാധാനപ്രിയയായതുകൊണ്ടോ, അറിയില്ല, ഞാൻ,
ബ്രാഹ്മണരെ കാണുമ്പോൾ എനിക്ക്‌ സ്വാഭാവികമായി ബഹുമാനിക്കാൻ തോന്നും
ക്ഷത്രിയരെ കാണുമ്പോൾ ആരാധിക്കാൻ തോന്നും..
എന്നെപ്പോലെയാവില്ലല്ലൊ എല്ലാരും..ഹും!
നല്ല ഒരു രാഷ്ട്രീയക്കരനോട്‌ ബഹുമാനം
നല്ല ഒരു കലാകാരനോട്‌ ആരാധന
നല്ല് ഒരു വീട്ടമ്മയോടും ഉദ്യോഗസ്ഥയോടുപോലും ബഹുമാനമാണ്‌ പലപ്പോഴും (അവർക്ക്‌ അതിന്റെ അഹങ്കാരം ഇല്ലെങ്കിൽ മാത്രം)

ആത്മ said...

അൽപം കൂടി ചേർത്തോട്ടെ,

ഇന്ന്‌ ജന്മം കൊണ്ടല്ല ബ്രാഹ്മണരും ക്ഷത്രിയരും ഒന്നും ആകുന്ന്ത..
കർമ്മം കൊണ്ടത്രെ.

വേദങ്ങളും ഉപനിഷത്തുകളും ഒക്കെ ഹൃദിസ്തമാക്കിയ ആത്മീയ പുരുഷന്മാർ നമ്മുടെ സമൂഹത്തിൽ ഇല്ലെ,
അവരാണ്‌ ഇന്നത്തെ ബ്രാഹ്മണർ.
അവരെ എല്ലാ തുറയിലുള്ളവരും കുമ്പിടും.. കുബേരനും കുചേലനും ഒരുപോലെ..

അതുപോലെ, ക്ഷ്ത്രിയരെന്നാൽ രാജ്യം ഭരിക്കുന്ന മന്ത്രിമാരും എം. പി മാരും ഒക്കെയായി.

പിന്നെ അതിലും കുറഞ്ഞ ജോലികൾ ചെയ്യുന്നവർ വൈശ്യരും ശൂദ്രരും
അതിലും ഗ്രേഡ്‌ കുഞ്ഞ ജോലികൾ ചെയ്യുന്നവർ..

അങ്ങിനെ ഇപ്പോഴും സമൂഹത്തിൽ തരം തിരിവുകൾ ഉണ്ടല്ലൊ.
കരമ്മം കൊണ്ട്‌ മനുഷ്യർ പല സ്വഭാവക്കാരാണ്‌..
എല്ലാവരും ഒരുപോലെ ഒരിക്കലും ഉണ്ടാകില്ല..

ഇന്നത്തെ കാലത്ത്‌ മനുഷ്യനു കുയൊക്കെ തന്റെ നിലയും വിലയും സ്വയം ഉണ്ടാക്കിയെടുക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്‌..
കീഴ്‌ജാതിയിലെ ഒരുവൻ മന്ത്രിയായാലും അയാൾ രാജാവിനു തുല്യനായി.
കീഴ്‌ജാതിയിലെ ഒരു മനുഷ്യൻ വേദങ്ങളും മറ്റും പഠിച്ച്‌ ആത്മീയ പാണ്ഠിത്യം ഉണ്ടാക്കിയെടുത്താൽ അദ്ദേഹം ആത്മീയാചാര്യനായി.. ഗുരുവായി.


ഒരുകണക്കിന്‌ ഭാരതത്തിൽ ഉണ്ടായിരുന്ന ജാതിവ്യവസ്ഥ ആരെയും കൊച്ചാക്കാനോ വലുതാക്കാനോ ഒന്നും ആയിരുന്നില്ല.
അങ്ങിനെയായിരുന്നെങ്കിൽ
ഏറ്റവും വീര്യം കൂടിയ ക്ഷത്രിയരായിരുന്നിരിക്കണം ഏറ്റവും മുകളിൽ.
ഇത്‌ ഏറ്റവും ബലം കുറഞ്ഞ, സസ്യഭുക്കുകളായ ബ്രാഹ്മിൻസിനെ ഇത്രയും മര്യാദയും ബഹുമാനവും നൽകി ആദരിക്കണമെങ്കിൽ ബലത്തിനും സമ്പത്തിനും അപ്പുറം ഒരു ഉന്നമനമായിരുന്നില്ലേ കേരളത്തിന്റെ സംസ്ക്കാരം ?!!

Chethukaran Vasu said...

"നല്ല നെലേം വെലേം ഉള്ള ഒരു പരിഷ്കൃ^തനായ- വിദ്യാഭാസപരമായും സാമ്പത്തികമായും ഉയർന്ന- ഒരു കീഴ്ജാതിക്കരെന്നു പറയുന്ന ഒരു ഡോക്ടറോ എഞ്ജിനീയറോ ആയ പയ്യൻ , സ്ത്രീധനം പോലും കൊടുക്കാൻ നിവർത്തിയില്ലാത്തെ നരകിക്കുന്ന ഒരു ഉന്നതജാതിയിൽ പെട്ട പെൺകുട്ടിയെ ആലോചിച്ചാൽ തീർച്ചയായും അവർ അത്‌ ഒരു കേമമായി തന്നെ കണക്കാക്കും.."


പത്ര പാരായണം വളരെ കുറവാണ് തോന്നുന്നു!! ..ഈ ലോകത്തില്‍ ഒന്നും അല്ലെ ജീവിതം.. ? ..ചുരുങ്ങിയ പക്ഷം പത്രങ്ങളിലെ മാതൃമോണിയാല്‍ കോളങ്ങള്‍ എങ്കിലും ഇടയ്ക്കു നോക്കുന്നത് നന്നായിരിക്കും ....!! എന്തയാലും ത്തകളുടെ അഭിപ്രായത്തില്‍ കഷ്ടപ്പെടുന്ന ഒരു പാട് ആള്കള്‍ ഉണ്ടെന്നാണല്ലോ ..അപ്പൊ വരൊക്കെ കൊടുക്കുന്ന പരസ്യത്തില്‍ ഇന്ന ജാതിയില്‍ നിന്നും വേണം എന്നാ നിബന്ധന ഒന്നും കാണില്യാരിക്കും .. കൂടുതല്‍ ആള്‍ക്കാരും ഇങ്ങനെ കഷ്ടപ്പെടുന്നത് കൊണ്ട് അത്തരം പരസ്യങ്ങാല്‍ ആകുമല്ലോ കൂടുതലും..!! വളരെ സത്യം..വളരെ വളരെ സത്യം.. ! പത്രങ്ങള്‍ അത്തരം പരസ്യങ്ങളെ ക്കൊണ്ട് നിരഞ്ഞിരിക്കയല്ലേ .. ഹ! ഹ !..
ബാക്കി ഉള്ള അഭിപ്രായങ്ങളും ഈ വക ആകയാല്‍ എന്താ പറയുക .....:-)

എനിക്ക് വയ്യ ! താങ്കളുടെ നിഷ്കളങ്കതയെ മാനിക്കുന്നു ..! ഒരു ചെറിയ തെറ്റ് പറ്റിപ്പോയി , ക്ഷമിക്കുക ..! ഇനി ഇണ്ടാവില്ല !

Chethukaran Vasu said...

ha ! ha ! :-))

ആത്മ said...

താങ്കൾ പറഞ്ഞത്‌ വളരെ ശരിയാണ്‌! പത്ര വായന തീരെ കുറവാണ്‌..
ഞാൻ ജീവിതത്തിലെ മിക്ക സംഭവങ്ങളും ഒരു ആത്മീയ(എനിക്കറിയാവുന്ന അളവിൽ) ആണ്‌ നോക്കിക്കാണുന്നത്‌..

ഞാൻ പറഞ്ഞതിൽ മണ്ടത്തരങ്ങൾ(പ്രാക്റ്റിക്കൽ അല്ലാത്തവ) നിറയെ കാണും..
ദയവായി തിരുത്താൻ ശ്രമിക്കുക..
എനിക്കുവേണ്ടിയല്ല, ഈ ബ്‌ളോഗ്‌ വായിക്കുന്ന ആർക്കെങ്കിലും ഒക്കെ പ്രയോജനപ്പെടും എന്നു കരുതി ശരികൾ എഴുതൂ..:)

രാജ്യത്തിന്റെ ഇപ്പോഴത്തെ പോക്ക്‌ തന്നെയാണ്‌ ശരിയെന്നാണോ താങ്ങളുടേ അഭിപ്രായം?!

ആത്മ said...

മി. ചെത്തുകാരൻ!
താങ്കളുടെ കമന്റ്‌ കണ്ട്‌ മറുപടിയുമായി വന്നപ്പോൾ കമന്റ്‌ കാണാനില്ല!

Chethukaran Vasu said...
This comment has been removed by the author.
Chethukaran Vasu said...

ഞാന്നും ശ്രദ്ധിച്ചു ,അതെവിടെ പോയി എന്ന് എനിക്കും മനസ്സിലായില്ല ...എന്തായാലും വിട്ടേക്ക് ... എനിക്ക് താങ്കളോട് വിരോധം ഒന്നുമില്ല കേട്ടോ ..താങ്കള്‍ എഴുതിയത് സത്യ സന്ധമായും ഉത്തമ വിശ്വാസത്തിലും ആണെന്ന് തന്നെയാണെന്നാണ് വാസു കരുതുന്നത് . താങ്കള്‍ അടിസ്ഥാനമായി ആഗ്രഹിക്കുന്നതും പൊതു നന്മ തന്നെ ... ഒരാള്‍ അറിയാതെ ചെയ്യുന്ന ഒരു തെറ്റ് അത് തെറ്റാണെങ്കില്‍ കൂടി കുറ്റം അല്ല എന്നാണ് എന്റെ പക്ഷം ... അറിയാതെ മനുഷ്യന്‍ എത്ര ഉറുമ്പുകളെ ചവിട്ടി ക്കൊല്ലുന്നു.... അതിനു അവനെ ശിക്ഷിക്കുന്നത് ശരിയല്ല തന്നെ .. പക്ഷെ ഉറുമ്പുകള്‍ക്ക് നഷ്ടപ്പെടുന്നത് അവരുടെ ജീവന്‍ ആണ് ..അവരുടെ മാത്രം .ജീവന്‍ ; ആ ജീവന്റെ പിടച്ചില്‍ അടുത്ത് നിന്ന് കാണുന്ന ഒരു മനസ്സിന് ഉറുമ്പിന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ ആകില്ല ! അതെ സമയം ദൂരെ നിന്നും വീക്ഷിക്കുന്ന ഒരാള്‍ ആ വിലാപം കേള്‍ക്കുകയും ഇല്ല ..! കഴിയുമെങ്കില്‍ ഈ വിഷയത്തെ കൂടുതല്‍ അടുത്ത് അറിയാന്‍ ശ്രമിക്കുക ! ജീവിതത്തെ , സത്യത്തെ , നീതിയെ ,മാനവികതയെ ഏറ്റവും മേലെയായി മനുഷ്യ ജീവനെ ! അതിനു ശേഷം സ്വയം വിശകലനം നടത്താന്‍ പറ്റുമെങ്കില്‍ നല്ലത് ..! നല്ലത് വരട്ടെ !ഇത്ര മേല്‍ മാത്രം..!

സസ്നേഹം
ചെത്തുകാരന്‍ വാസു :-)

viba viba said...

ഒരു ജാതി ഒരു മതം മനുഷ്യന്,അത് മനുഷ്യൻമ്മാർക്ക് മാത്രമായിരുന്നു,,