Saturday, May 21, 2011

എല്ലാരും ബിസിയാണ്..!

സിനിമാ കഥയെന്നും പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടിട്ട് ഒറ്റമനുഷ്യര്‍ക്ക് ഒന്ന് തിരിഞ്ഞ് നോക്കാന്‍ പോലും തോന്നിയില്ല ഹും!
അതെങ്ങിനെ!ബസ്സില്‍ എല്ലാരും കൂടി ആര്‍മാദമല്ലെ ആര്‍മാദം!
ഒരിടത്ത് ലോകം അവസാനിക്കാത്തതില്‍ ആര്‍മാദം
ഒരിടത്ത് സിനിമാ ആര്‍മാദം
ഒരിടത്ത് ജാതി ആര്‍മാദം.. എന്നിങ്ങന്റെ ആര്‍മാദങ്ങള്‍ പലവിധം..
എങ്ങിനെയോ മനുഷ്യര്‍ക്കിങ്ങനെ ആര്‍മാദിക്കാന്‍ പറ്റുന്നത്! ഹും!

പക്ഷെ, ആര്‍മാദം കാണാനൊക്കെ ശേലുണ്ട്.. ലോകം ഇതുകൊണ്ടൊക്കെയല്ലെ അവസാനിക്കാതിരിക്കുന്നത്!
എന്നെപ്പോലെ ബോറന്‍ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നെങ്കില്‍ എന്നേ ലോകം ശ്വാസം മുട്ടി മരിച്ചേനെ!

ഇന്നു തൊട്ട് ഞാന്‍ ഒരിക്കല്‍ കൂടി പഴയ പോളിസി തന്നെ വീണ്ടും എടുക്കാന്‍ പോകുന്നു..
എല്ലാവരെയും അങ്ങ് നിസ്സംഗമായി സ്നേഹിക്കാമെന്ന പോളിസി
ആരെം ക്രിറ്റിസൈസ് ചെയ്യാന്‍ പോണില്ല
സ്നേഹം.. സ്നേഹം.. സര്‍വ്വത്ര സ്നേഹം!

പിന്നെ നന്ദി ദൈവത്തിനൊട്.. വെറുതെ.. ഇങ്ങിനെയൊക്കെ അങ്ങ് പോകാന്‍ പറ്റുന്നല്ലൊ എന്ന ഒരു നന്ദി..

പിന്നെ ആ നന്ദി രേഖപ്പെടുത്തല്‍.. അത് ദൈവ ഭയം എന്നും പറയാം..
പ്രാര്‍ത്ഥന‍ വീണ്ടും തുടങ്ങി.

അല്പം ആശ്വാസമുണ്ട്..

അല്ലെങ്കിലും ഈ ഭൂമിയില്‍ എന്നെപ്പോലെ നിര്‍ഗ്ഗുണ പരബ്രഹ്മങ്ങള്‍ക്ക് ഇങ്ങിനെയേ ജീവിക്കാനാവൂ..

അക്സപ്റ്റ് അക്സ്പറ്റ്.. അക്സപ്റ്റ് ലൈഫ് ആസ് ഇറ്റ് ഈസ്..

തീര്‍ന്നു..

രാവിലെ സൂര്യന്‍ ഉദിക്കും!
വേണമെങ്കില്‍ കണ്ട് വന്ദനം രേഖപ്പെടുത്താം..
നമുക്ക് അന്യോന്യം കാണാനായല്ലൊ!എന്ന ഒരു സന്തോഷം അപ്പോള്‍ തോന്നും..

പിന്നെ ഒരല്പം പ്രാര്‍ത്ഥന നടത്താം.
നമ്മെ ശശ്രദ്ധം വീക്ഷിക്കുന്ന ഒരു ശക്തി അവിടെ ഉണ്ട്.. ആ ശക്തിയ്ക്ക് നന്ദി രേഖപ്പെടുത്തി എന്ന് സംതൃപ്തി കൈവരും

പിന്ന്നെ വീട്ടുജോലികള്‍.. ബ്ലോഗ്.. ബസ്സ്..

ബസ്സിനെ വായും നോക്കി ഇരിക്കുന്നത് കൊള്ളാം കമ്പ്ലീറ്റ് വട്ടാകാതെ സൂക്ഷിക്കണം..
വെറുതെ വഴിയാത്രക്കാരികളെപ്പോലെ നോക്കി നില്‍ക്കാന്‍ ശീലിക്കുക
ആത്മസംയമനം..

എങ്കിലും അടുത്ത ജോലി കഴിയുമ്പോഴും ബസ്സോട്ടം എവിടെ വരെയായി, ഓരോ ബസ്സിന്റേം കളക്ഷന്‍ ഒക്കെ എങ്ങിനെ എന്നൊക്കെ ആകപ്പാടെ ഒരവലോകനം നടത്തണം..എന്തിന് എന്ന ചിന്ത വരുമ്പോള്‍, ‘നമുക്ക് വേറേ പണിയില്ലാത്തതുകൊണ്ട്.. അല്ലെങ്കില്‍.. ഒരു ഹോബി..’

നമ്മള്‍ വീണ്ടും ഓടിപ്പോയി നമ്മുടെ വീട്ടുജോലികള്‍ തീര്‍ക്കണം..

പനിവരും എന്നു തോന്നിയാല്‍ രണ്ട് പാനഡോള്‍ കഴിക്കാം..

പിന്നെ സന്ധ്യയാകും..

അപ്പോള്‍ വീണ്ടും ദൈവത്തിനു നന്ദി പറയുക..
ഇങ്ങിനെ സ്വച്ഛമായ ഒരു ജീവിതം തന്നതിന്..

പിന്നെ മനസ്സില്‍ കരുതുക ഇനിമേലില്‍ ബ്ലോഗില്‍‍ സിനിമാകാര്യം കഴിവതും എഴുതാതിരിക്കുക..

ഇത്രയൊക്കെയേ ഉള്ളൂ.. ജീവിതം..

പറയാന്‍ മറന്നു..

അപ്പോള്‍ ഗൃഹനാഥന്‍ ഒരു മീറ്റിംഗ് കഴിഞ്ഞ് വാണം വിട്ടപോലെ ഓടിവന്ന് ഡ്രസ്സൊക്കെ മാറ്റി ഡീസന്റ് ആയി മറ്റൊന്നിനു പോകുന്ന കാണാം..

കീപ്പ് ഡിസ്റ്റന്റ്സ്..

പിന്നെ ടി.വി തുറക്കുമ്പോള്‍ അതില്‍ മന്ത്രിമാരൊക്കെ സത്യപ്രതിജ്ഞ ചെയ്യുന്നത് വാച്ച ചെയ്യുമ്പോള്‍ (മകാള്‍ വാച്ച് ചെയ്തതുകൊണ്ട്)
അവിടെ നമ്മുടെ വീട്ടില്‍ നിന്നും പോയ ഒരു മനുഷ്യനും ചാരിതാര്‍ത്ഥ്യത്തോടെ ഇരിക്കുന്നു..

ജീവിതം സമ്പൂര്‍ണ്ണം..

രാത്രിയായിപ്പോയല്ലൊ, കൂടാതെ പനിയും!
അല്ലെങ്കില്‍ മകാളെ നിര്‍ബന്ധിച്ച് അടുത്തുള്ള കൊച്ചു ഷോപ്പിംഗ് കോമ്പ്ല്ക്സില്‍ ഒരു ഫെയര്‍ നടക്കുന്നു.. അവിടെ ഒന്ന് നടന്ന് വായും നോക്കിയിട്ട്
ജീവിതം കുടച്ചുകൂടി പെര്‍ഫക്റ്റ് ആകാമായിരുന്നു..
നാളെയാകട്ടെ,

10 comments:

SHANAVAS said...

ഈ പോസ്റ്റ്‌ ഇഷ്ട്ടപ്പെട്ടു.അത് കൊണ്ട് കമന്റി.സിനീമാ പോസ്റ്റ്‌ കണ്ടു,പക്ഷെ സിനിമയെ അത്ര പത്യമല്ല. എന്തായാലും ദൈവഭയം വന്നല്ലോ,ഇനി നന്നായിക്കോളും.ആശംസകള്‍.

ആത്മ said...

ചിലപ്പോള്‍ ബ്ലോഗില്‍ എന്തെങ്കിലും എഴുതിയില്ലെങ്കില്‍ വല്ലാത്ത ഒരുതരം ശൂന്യത, ഒറ്റപ്പെടല്‍, ഭയാനകത, പോലെയൊക്കെ തോന്നും.. അതുകൊണ്ടാണ്‍ എന്തെങ്കിലും ഒക്കെ എഴുതിപ്പോവുന്നത്..
സിനിമ ഞാനും അധികം കാണാറില്ല.

പോസ്റ്റ് ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം.
നന്ദി!

Jazmikkutty said...

ആത്മയ്ക്ക് സ്ഥിരായിട്ടു കമന്റിടുന്ന ഒരാള്‍ സ്ഥലത്തില്ല..പിന്നെ ഞാന്‍ ആവട്ടെ സിനിമാ പോസ്റ്റ്‌ വായിച്ചുമില്ല..പോയി വായിക്കട്ടെ..ആത്മക്ക് ഞങ്ങളെയും ഒന്ന് സന്ദര്‍ശിക്കാലോ അല്ലേ...സ്വാര്‍ഥത അത് ആത്മയ്ക്കുണ്ടോ ആവോ..(ഞാന്‍ ഓടി)

ആത്മ said...

ജാസ്മിക്കുട്ടി! :)
എനിക്കിങ്ങിനെ തുറന്നു പറയുന്നവരെ ഭയങ്കര ഇഷ്ടമാണ്‍..

സ്വാര്‍ത്ഥത എന്ന് വേണമെങ്കില്‍ പറയാം എന്റെ ദുഃഖങ്ങളും ഏകാന്തതയ്ക്കും ഒക്കെ പ്രാധാന്യം നല്കി മനസ്സ് മടിച്ചിരിപ്പാണ് പലപ്പോഴും ചെയ്യാറ്.. ഒരു തരം മടി..
ആ മടിയില്‍ ആഴ്ന്നാഴ്ന്ന് രക്ഷപ്പെടാനാവാതെ വിഷമിക്കുമ്പോഴാണ് പലപ്പോഴും ബ്ലോഗില്‍ എന്തെങ്കിലും ഒക്കെ എഴുതുന്നത്..:)

ഇനി ആ ശീലം മാറ്റി മറ്റു ബ്ലോഗുകള്‍ വായിക്കണം..
പതിയെ പതിയെ ഞാന്‍ എന്നെ മാറ്റിക്കൊണ്ട് വരികയാണ്.. ഇന്നത്തെ പോസ്റ്റ് വായിച്ചുവല്ലൊ അല്ലെ,
ടൈം പ്ലാന്‍ ചെയ്ത് ഓരോന്ന് ചെയ്ത് നോക്കാം.. അപ്പോള്‍ ഡിപ്രഷനും മാറും നല്ല കാര്യങ്ങളൊക്കെ ചെയ്യാനും തോന്നുമായിരിക്കും അല്ലെ,..

ഞാന്‍ വായിക്കാറില്ലെങ്കിലും വല്ലപ്പോഴും ഒക്കെ വായിച്ച ഓര്‍മ്മ ണ്ട്.. ഓരോരുത്തരെയും കാണുമ്പോള്‍ എനിക്കതോര്മ്മ വരും.. ജാസ്മിക്കുട്ടിയുടെയും കുറെ നല്ല ഉഗ്രന്‍ പോസ്റ്റുകളൊക്കെ വായിച്ചിട്ടുണ്ട്..

ആത്മ മാറാന്‍ ശ്രമിക്കാം ട്ടൊ,
അല്പംകൂടി ക്ഷമ കാണിക്കൂ.. ട്ടൊ, ആത്മചേച്ചി ശരിക്കും ഒരു പാവമാണ്‍(പുകഴ്തുകയല്ല :))ആത്മ എങ്ങും പോകില്ല. ഒന്നും മറക്കുകയും ഇല്ല. എല്ലാ കാര്യത്തിലും അല്പം സ്ലൊ പോലെ.. വിധിയ്ക്ക് വിട്ടിട്ട് നടക്കും.. എങ്കിലും മിക്കതും ചെയ്തു തീര്‍ക്കാറുണ്ട്..
നന്ദി!
സ്ഥിരമായി കമന്റാറുള്ള ആള്‍ എന്നു പറഞ്ഞത് ആരെയാണ്‍?!

ഹാപ്പി ബാച്ചിലേഴ്സ് said...

ഹഹ. ശരിയാണ് ആത്മേച്ചി. ചില ബസ്സുകൾ കാണുമ്പോൾ ശരിക്കും പേടിയാവും. ആർമ്മാദം എന്നത് ഒരു ശരിയായ വാക്കല്ല അതിനു. സങ്കടം തോന്നും ചർച്ചയെന്ന പേരിൽ ലോകത്തിന്റെ ഏതൊക്കെയോ കോണിൽ ഇരിക്കുന്നവർ പരസ്പരം ചെളിവാരി എറിയുന്നത് കാണുമ്പോൾ.

പിന്നെ ചേച്ചി, രണ്ട് മൂന്ന് പോസ്റ്റായി ബസ്സും ബ്ലോഗിനെ പറ്റി എഴുതുന്നു. ആവർത്തനമാവുന്നില്ലേ എന്നൊരു സംശം...

"എനിക്കിങ്ങിനെ തുറന്നു പറയുന്നവരെ ഭയങ്കര ഇഷ്ടമാണ്‍" ഇത് കണ്ടിട്ട് ഒരു ശ്രമം നടത്തി നോക്കിയതാണേ... :))

ആത്മ said...

അതെ!,
ചിലതൊക്കെ ആവര്‍ത്തന വിരസത ആവുന്നുണ്ടെന്നറിയാം..

ജീവിതത്തില്‍ പുതുമയുള്ള ഒന്നും തന്നെ കിട്ടാതാകുമ്പോള്‍..
വെറുതെ, ബ്ലോഗിനെയും ബസ്സിനെയും പറ്റി എഴുതിപ്പോകുന്നതാണ്‌..
ഇനി ചുരുക്കാന്‍ ശ്രമിക്കാം..

നിര്‍ദ്ദേശത്തിനു നന്ദി! :)

SONY.M.M. said...

എനിക്ക് ഇഷ്ടപ്പെട്ട ഒരു സദ്‌ വചനം ഇവിടെ കോപ്പി പേസ്റ്റ്ന്നു

we have two options in life

ACCEPT and CHANGE

CHANGE what you cant accept

ACCEPT what you cant change

ആത്മ said...

ഞാൻ ഈ മൂന്നാമത്തെ സദ്‌വചനമാണ്‌ മിക്കപ്പോഴും ഫോളോ ചെയ്യുന്നത്‌
എതിർക്കാൻ കഴിവില്ലാത്തതും ഒരു കാരണം ആണെങ്കിലും , എന്തോ അങ്ങിനെ അക്സപ്റ്റ്‌ ചെയ്യുമ്പോൾ ഒരു നിമ്മതി! :)

ഇത്‌ പിന്നെ ബ്‌ ളോഗല്ലെ, വെറുതെ എഴുതുക മാത്രമല്ലെ ചെയ്യുന്നുള്ളൂ...

Echmukutty said...

ഞാനിപ്പോഴാ ഇതു കണ്ടത്. സിനിമാ പോസ്റ്റ് കണ്ടിട്ടുമില്ല. പോയി വായിയ്ക്കാം.

ഈ ജീവിതം ഇത്രയേ ഉള്ളൂ എന്ന് എപ്പോഴും തോന്നാറുണ്ട് കേട്ടോ.

ആത്മ said...

Echmukutty,

എച്ചുമുവിനെ ഇവിടെ കണ്ടതില്‍ വളരെ സന്തോഷം! :)

യച്ചുമുവിന്റെ കഥകള്‍ വായിച്ച് അഭിപ്രായം പറയണമെന്ന് ആഗ്രഹം ഉണ്ട്..
എന്തോ ഈയ്യിടെയായി ആകെ എല്ലാം കുഴഞ്ഞുമറിഞ്ഞപോലെ.. വിചാരിക്കുന്നതൊന്നും നടക്കുന്നില്ല..
:(